Search
  • Follow NativePlanet
Share
» »2.0 ൽ പറയുന്ന പക്ഷികൾ ആത്മഹത്യ ചെയ്യുന്ന താഴ്വര!!!!

2.0 ൽ പറയുന്ന പക്ഷികൾ ആത്മഹത്യ ചെയ്യുന്ന താഴ്വര!!!!

കറുത്തവാവ് നാളിൽ പക്ഷികൾ കൂട്ടത്തോടെ പറന്നെത്തി സ്വയം മരണത്തിനു വിട്ടു നല്കുന്ന ഒരു സ്ഥലമാണ് ജതിംഗ.

By Elizabath Joseph

ബോക്സ് ഓഫീസിൽ ഹിറ്റായ 2.0 എന്ന സൂപ്പർ സിനിമയിൽ പറയുന്ന കാര്യങ്ങൾ മിക്കവയും വിശ്വസിക്കുവാനും സാമാന്യ യുക്തിയോട് ചേർത്തു നിർത്തുവാനും ബുദ്ധിമുട്ടുള്ളവയാണ്. എന്നാൽ അതിൽ പറയുന്നതുപോലെ പക്ഷികൾ കൂട്ടമായെത്തി ആത്മഹത്യ ചെയ്യുന്ന ഒരു നാട് ഇവിടെയുണ്ട്...നമ്മുടെ ഇന്ത്യയിൽ.

ജതിംഗ...പച്ചപ്പിനാലും പ്രകൃതിഭംഗിയാലും ആരെയും ആകർഷിക്കുന്ന ഒരിടം...പർവ്വത നിരകളും കാടുകളും ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം പക്ഷേ മറ്റൊരു പേരിലാണ് പ്രശസ്തമായിരിക്കുന്നത്.

പക്ഷികളുടെ മരണതാഴ്വരയെന്ന പേരിൽ. കറുത്തവാവ് നാളിൽ പക്ഷികൾ കൂട്ടത്തോടെ പറന്നെത്തി സ്വയം മരണത്തിനു വിട്ടു നല്കുന്ന ഒരു സ്ഥലമാണ് ഇവിടം പുറംനാട്ടുകാർക്ക്. . വടക്കു കിഴക്കൻ ഇന്ത്യയിലെ ആസാമിലെ ദിമ ഹസാവോ ജില്ലയിലെ ജതിംഗ ലോകത്തിനു മുന്നിൽ അറിയപ്പെടുന്നത് പക്ഷികളുടെ ആത്മഹത്യാ താഴ്വരയെന്ന പേരിലാണ്. ഗ്രാമീണരിൽ ചിലർ ദൈവത്തിന്റെ അനുഗ്രഹമായി ഇതിനെ കാണുമ്പോൾ മറ്റു ചിലർ ഇതിനെ ദുഷ്ടശക്തികളുടെ അക്രമമായാണ് ഇതിനെ കണക്കാക്കുന്നത്. എന്തുതന്നെയായാലും ശാസ്ത്ര ലോകത്തിന് ഇന്നും ഉത്തരം നല്കാത്ത ജതിംഗയെപ്പറ്റി അറിയാം...

 എവിടെയാണിത്?

എവിടെയാണിത്?

ആസാമിലെ ഗുവാഹത്തിയിൽ നിന്നും 330 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ജതിംഗ എന്ന സ്ഥലത്താണ് പക്ഷികളുടെ ആത്മഹത്യ താഴ്വര സ്ഥിതി ചെയ്യുന്നത്. ദിമാ ഹസാവോ എന്ന ജില്ലയിലാണ് ഇവിടമുള്ളത്. ആസാമിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണിത്.സിൽച്ചാർ എന്ന സ്ഥലത്തു നിന്നും 80 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

പക്ഷികൾ ആത്മഹത്യ ചെയ്യുമ്പോൾ

പക്ഷികൾ ആത്മഹത്യ ചെയ്യുമ്പോൾ

വർഷത്തിലെ മിക്ക ദിവസങ്ങളിലും ഇവിടെ പക്ഷികൾ ആത്മഹത്യ ചെയ്യുക എന്ന പ്രതിഭാസം ഉണ്ടാകാറുണ്ട്. കൂടുതലായും മണ്‍സൂൺ കാലത്തിനു ശേഷമുള്ള സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ കറുത്തവാവ് ദിവസങ്ങളിലാണ് പക്ഷികളുടെ ആത്മഹത്യ കൂടുതലും നടക്കുക. മഞ്ഞും ഇരുട്ടും കൂടുതലായി കാണപ്പെടുന്ന ഇത്തരം ദിവസങ്ങളിൽ വൈകിട്ട് ഏഴിനും പത്തിനുമിടയിൽ കൂട്ടത്തോടെ പറന്നെത്തുന്ന പക്ഷികൾ കെട്ടിടങ്ങളിലും അതിന്റെ തറകളിലും തൂണുകളിലും ഒക്കെ ഇടിച്ച് താഴെവീഴുകയും മരണപ്പെടുകയും ചെയ്യുന്നതാണ് ഇവിടുത്തെ പ്രതിഭാസം.

നൂറ്റാണ്ടിനു മുൻപേ

നൂറ്റാണ്ടിനു മുൻപേ

ഗ്രാമീണരുടെ വിശ്വാസങ്ങൾ അനുസരിച്ച് ഏകദേശം 100 വർഷങ്ങൾക്കു മുൻപാണ് ഇത്തരത്തിലുള്ള ഒരു സംഭവത്തിന് ജതിംഗ സാക്ഷ്യം വഹിക്കാനാരംഭിച്ചത്. അതിനുശേഷം ഇന്നോലം എല്ലാ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും പക്ഷികളുടെ ആത്മഹത്യ ഇവിടെ സംഭവിക്കാറുണ്ട്. വെളിച്ചത്തിനു നേരെ പറന്നടുക്കുന്ന പക്ഷികൾ പെട്ടന്ന ദിശാബോധം നഷ്ടപ്പെട്ടതുപോലെ ഇതിലിടിച്ച് മരിക്കുകയാണ്. 45 തരത്തിലുള്ള പക്ഷികള ഇങ്ങനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

PC:Werner Bayer

 ശാസ്ത്രം പരാജയപ്പെട്ടപ്പോൾ

ശാസ്ത്രം പരാജയപ്പെട്ടപ്പോൾ

ഇന്ത്യയിലെ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള ശാസ്ത്രജ്ഞർ ഇവിടെ എത്തില്ല.. നടത്തിയിട്ടുണ്ടെങ്കിലും ഇതിന്‍റെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. പലരും പല തരത്തിലുള്ള കാരണം പക്ഷികളുടെ ആത്മഹത്യയെക്കുറിച്ച് മുന്നോട്ട് വെച്ചിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരവും ശക്തിയേറിയ കാറ്റും മഞ്ഞും പക്ഷികളുടെ ലക്ഷ്യബോധത്തെ തിരിച്ചുകാണുമെന്നും ഒന്നും മനസ്സിലാകാത്ത അവർ വെളിച്ചം കണ്ടിടത്തേക്ക് പറന്നു നീങ്ങി അവിടുത്തെ ഭിത്തികളില്‍ തട്ടിമരിച്ചതാകാം എന്നാണ് പൊതുവേ സ്വീകര്യമായിരിക്കുന്ന ഒരു വിശദീകരണം.

PC:Bornav27may

പക്ഷികളെ വേട്ടയായുന്ന ഗ്രാമീണർ

പക്ഷികളെ വേട്ടയായുന്ന ഗ്രാമീണർ

പക്ഷികൾ ആത്മഹത്യ ചെയ്യുന്നതല്ല ഇവിടുത്തെ ഗ്രാമീണർ അവയെ വേട്ടയാടുന്നതാണെന്ന് ഒരു വാദമുണ്ടായിരുന്നുവെങ്കിലും അതിനുള്ള തെളിവുകൾ ഇനിയും ലഭിച്ചിട്ടില്ല. എന്നാൽ ഇത്തരം സമയങ്ങളിൽ മുളവടികളുമായി എത്തി ഗ്രാമീണർ പക്ഷികളെ വേട്ടയാടാറുണ്ടെന്നതും നിലത്തു വീഴുന്ന പക്ഷികളെ ഭക്ഷണമാക്കാറുണ്ടെന്നതും യാഥാർഥ്യം തന്നെയാണ്.
മറ്റൊരു വാദം എന്നു പറയുന്നത് ഇവിടുത്തെ മലകളുടെ മുകളിൽ പക്ഷികളെ ആകർഷിക്കുവാനായി ഗ്രാമീണർ വലിയ സേർച് ലൈറ്റുകൾ സ്ഥാപിക്കുമത്രെ. ഇതിന്റെ വെള്ളിച്ചത്തിൽ ആകൃഷ്ടരായി വരുന്ന പക്ഷികളെ കാത്തിരിക്കുന്നത് കുത്തനെ നിരത്തി നിർത്തിയിരിക്കുന്ന മുളങ്കമ്പുകളായിരിക്കും. അങ്ങനെ അതിൽതട്ടിയാണ് പക്ഷികൾ മരിക്കുന്നതത്രെ. എന്നാൽ സർക്കാരിന്‍റെ ഭാഗത്തു നിന്നുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾകൊണ്ട് ഇത് കുറഞ്ഞിട്ടുണ്ട് എന്നാണ് ഔദ്യേഗിക ഏജൻസികൾ പറയുന്നത്.

PC:On the Hunt Again

സഞ്ചാരികളെ ആകർഷിക്കുവാൻ

സഞ്ചാരികളെ ആകർഷിക്കുവാൻ

എന്നാൽ പക്ഷികളുടെ ആത്മഹത്യയെപ്പറ്റി തികച്ചും വ്യത്യസ്തമായ ഒരു നിരീക്ഷണമാണ് ആസാമിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്ന അൻവറുദ്ദീൻ ചൗധരിക്ക് പറയുവാനുള്ളത്. ആസാമിലെത്തുന്ന സ‍ഞ്ചാരികളെ ഇവിടേക്കും ആകർഷിക്കുവാനായി ആരോ ആരംഭിച്ച സൂത്രവിദ്യയാണിതെന്നാണ് അദ്ദേഹം പറയുന്നത്.

PC:Arif Siddiqui

 ഉത്തരമില്ലാത്ത ചോദ്യം

ഉത്തരമില്ലാത്ത ചോദ്യം

ഇവിടുത്തെ പക്ഷികളുടെ ആത്മഹത്യയെക്കുറിച്ച് ഉത്തരമില്ലാത്ത നിരവധി കാര്യങ്ങളുണ്ട്. ഒത്തിരി ദൂരത്തു നിന്നും സഞ്ചരിച്ച് വരുന്ന പക്ഷികളല്ല ഇവ. പ്രകൃതിയാലുള്ള തങ്ങളുടെ വാസസ്ഥലങ്ങൾ നഷ്ടപ്പെട്ട പക്ഷികളാണ് ഇത്തരത്തിൽ ഇവിടെ എത്തി ആത്മഹത്യ ചെയ്യുന്നതത്രെ. കൂട് നഷ്ടപ്പെട്ട പക്ഷികൾ കൂട്ടത്തോടെ ദേശാടനം നടത്തുകയും ജതിംഗ അവരുടെ ദേശാടന പാതയിലെ ഒരിടം മാത്രമാണ്. എന്നാൽ ഇവിടെ എത്തുമ്പോൾ മാത്രം എന്തുകൊണ്ടാണ് അവ ആത്മഹത്യ ചെയ്യുന്നത് എന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല. മാത്രമല്ല ജതിംഗ ഗ്രാമത്തിൻരെ എല്ലാ ഭാഗങ്ങളിലും ഈ പ്രതിഭാസം കാണുവാൻ സാധിക്കില്ല. ഇവിടുത്തെ ഒന്നര കിലോമീറ്ററോളം നീളമുള്ള ഇടുങ്ങിയ ഒരിടത്താണ് പക്ഷികൾ കൂട്ടത്തോടെ ജീവനറ്റു കിടക്കുന്നത് കാണാൻ കഴിയുന്നത്. ദുഷ്ടാത്മാക്കൾ പക്ഷികളുടെ രൂപത്തിൽ വരുന്നതാണെന്നും നാശമാണ് ഇത് കൊണ്ടുവരുന്നതെന്നും വിശ്വസിക്കുന്ന ഗ്രാമീണരും ഇവിടെയുണ്ട്.

PC:Akarsh Simha

ജതിംഗ സന്ദർശിക്കുവാൻ പറ്റിയ സമയം

ജതിംഗ സന്ദർശിക്കുവാൻ പറ്റിയ സമയം

ആസാമിലെ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരു വിനോദ സ‍്ചാര കേന്ദ്രമായി ഇപ്പോൾ ജതിംഗ മാറിക്കൊണ്ടിരിക്കുകയാണ്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളും ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ല മാസങ്ങളുമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

PC:Awhitecicada

സിൽച്ചാര്‍

സിൽച്ചാര്‍

ജതിംഗയ്ക്ക് സമീപത്തു സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്ഥലമാണ് സിൽച്ചാർ. സമാധാനത്തിന്റെ ദ്വീപ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. ജതിംഗയിൽ നിന്നും 85 കിലോമീറ്റർ ദൂരം അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ആസാമിലെ രണ്ടാമത്തെ വലിയ നഗരം കൂടിയാണ്. പ്രകൃതി ഭംഗിയിലും വാസ്തുവിദ്യാ വിസ്മയങ്ങളും ഒക്കെയുള്ള ഇവിടെ ഒട്ടേറെ സഞ്ചാരികൾ എത്താറുണ്ട്.

PC:Abhinav Phangcho Choudhury

Read more about: north east assam guwahati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X