Search
  • Follow NativePlanet
Share
» »കൃഷ്ണമൃഗങ്ങളെ കാണാന്‍ ജയമംഗലിയിലേക്ക്!!

കൃഷ്ണമൃഗങ്ങളെ കാണാന്‍ ജയമംഗലിയിലേക്ക്!!

രാജസ്ഥാനിലും ഗുജറാത്തിലും ഒക്കെ കണ്ടുവരുന്ന കൃഷ്ണമൃഗങ്ങളെ സംരക്ഷിക്കാന്‍ നമ്മുടെ തൊട്ടടുത്തുള്ള കര്‍ണ്ണാടകയില്‍ ഒരു സ്ഥലം ഉള്ള കാര്യം അറിയുമോജയമംഗലി ബ്ലാക്ക്ബക്ക് റിസര്‍വിന്റെ വിശേഷങ്ങള്‍!!

By Elizabath Joseph

സ്പ്രിംഗില്‍ ചവിട്ടിയപോലെ വിട്ടുപോകുന്ന കൃഷ്ണമൃഗങ്ങളെക്കുറിച്ച് കേട്ടിട്ടില്ലേ...കൃഷ്ണ ജിന്‍ക എന്നും കാലാഹിരണ്‍ എന്നുംഒക്കെ അറിയപ്പെടുന്ന ഇവ ഇന്ന് ഇന്ത്യയില്‍ മാത്രം കാണപ്പെടുന്ന ഒരു അപൂര്‍വ്വ മൃഗമാണ്. രാജസ്ഥാനിലു ഗുജറാത്തിലും ഒക്കെ കണ്ടുവരുന്ന ഇവയെ സംരക്ഷിക്കാന്‍ നമ്മുടെ തൊട്ടടുത്തുള്ള കര്‍ണ്ണാടകയില്‍ ഒരു സ്ഥലം ഉള്ള കാര്യം അറിയുമോ
ജയമംഗലി ബ്ലാക്ക്ബക്ക് റിസര്‍വിന്റെ വിശേഷങ്ങള്‍!!

എവിടെയാണിത്?

എവിടെയാണിത്?

കര്‍ണ്ണാടകയിലെ തുംകൂര്‍ ജില്ലയിലെ ഏക സംരക്ഷിത പ്രദേശമാണ് ജയമംഗലി ബ്ലാക്ക്ബക്ക് റിസര്‍വ്. ഡെക്കാന്‍ പീഠഭൂമിയുടെ ഭാഗമായ ഇവിടം മെയ്ദനഹള്ളി എന്ന സ്ഥലത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ബെംഗളുരുവില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയാണിവിടം. തുറന്ന പുല്‍മേടുകള്‍ക്ക് പേരുകേട്ട ഇവിടെ കൃഷ്ണമൃഗങ്ങളെ കൂട്ടങ്ങളായി കാണുവാന്‍ സാധിക്കും.

റാണിബെന്നൂര്‍ കൃഷ്ണമൃഗ സങ്കേതം

റാണിബെന്നൂര്‍ കൃഷ്ണമൃഗ സങ്കേതം

റാണിബെന്നൂര്‍ കൃഷ്ണമൃഗ സങ്കേതം സ്ഥിതി ചെയ്യുന്നത്. 14.87 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ആറായിരത്തോളം കൃഷ്ണമൃഗങ്ങള്‍ ഇന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവയെ കാണാനായി റാണിബെന്നൂര്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

PC:Tejas054

റാണിബെന്നൂര്‍ കഴിഞ്ഞാല്‍

റാണിബെന്നൂര്‍ കഴിഞ്ഞാല്‍

കര്‍ണ്ണാടകയിലെ ഹാവേരി ജില്ലയിലെ റാണിബെന്നൂര്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം കൃഷ്ണമൃഗങ്ങളെ കാണുന്ന സ്ഥലമാണ് ജയമംഗലി. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ജയമംഗലി പുല്‍മേടുകള്‍ നിറഞ്ഞ ഒരിടമാണ്.

PC:Sudhirggarg

അതിരാവിലെയും വൈകുന്നേരവും

അതിരാവിലെയും വൈകുന്നേരവും

കൃഷ്ണമൃഗങ്ങളെ കാണാനായി ധാരാളം സഞ്ചാരികളും ഫോട്ടോഗ്രാഫര്‍മാരും ഇവിടെ എത്താറുണ്ട്. എന്നാല്‍ അങ്ങനെ എപ്പോള്‍ വന്നാലും ഇവയെ കാണാന്‍ സാധിക്കില്ല എന്നതാണ് സത്യം. അതിരാവിലെയും വൈകുന്നേരവുമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സമയം. പുല്‍മേടുകള്‍ക്കിടയിലൂടെ കാലില്‍ സ്പ്രിംഗ് വെച്ചതുപോലെ പാഞ്ഞു പോകുന്ന ഇവയെ കാണാനും ക്യാമറയില്‍ പകര്‍ത്തുവാനും ഏറെ പണിപ്പാട് തന്നെയാണ്.

PC:Chesano

800 ഏക്കറിലെ സംരക്ഷിത കേന്ദ്രം

800 ഏക്കറിലെ സംരക്ഷിത കേന്ദ്രം

കൃത്യമായി പറഞ്ഞാല്‍ 798 ഏക്കര്‍ സ്ഥലത്തായാണ് ജയമംഗലി ബ്ലാക്ക്ബക്ക് റിസര്‍വ് സ്ഥിതി ചെയ്യുന്നത്. ആന്റിലോപ് ജനുസില്‍ പെട്ട ആന്റിലോപ് സെര്‍വികാപ്ര ആണ് ഇവിടെ കാണപ്പെടുന്ന കൃഷ്ണമൃഗം.

PC:Bernard Gagnon

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കര്‍ണ്ണാടകയിലെ തുംകൂര്‍ ജില്ലയിലെ മധുഗിരിക്ക് സമീപമുള്ള മൈദിനഹള്ളിയിലാണ് ജയമംഗലി കൃഷ്ണമൃഗ സങ്കേതം സ്ഥിതി ചെയ്യുന്നത്. മധുഗിരിയില്‍ നിന്നും 31 കിലോമീറ്ററും ബെംഗളുരുവില്‍ നിന്നും 130 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

Read more about: travel wildlife karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X