Search
  • Follow NativePlanet
Share
» »യാത്രയില്‍ ക്ലിക്കോട് ക്ലിക്ക്! ഓരോ കിലോമീറ്ററിലും എടുത്തത് 4840 ചിത്രങ്ങൾ ,താരമായി ജബൽ ഹഫീത് റോഡ്

യാത്രയില്‍ ക്ലിക്കോട് ക്ലിക്ക്! ഓരോ കിലോമീറ്ററിലും എടുത്തത് 4840 ചിത്രങ്ങൾ ,താരമായി ജബൽ ഹഫീത് റോഡ്

ലോകത്തിലെ ഏറ്റവും മനോഹരമായ റോഡ് യാത്രകളുടെ പട്ടികയിൽ ഇടം നേടി യുഎഇയും.

ലോകത്തിലെ ഏറ്റവും മനോഹരമായ റോഡ് യാത്രകളുടെ പട്ടികയിൽ ഇടം നേടി യുഎഇയും. അബുദാബിയിലെ ജബൽ ഹഫീത് റോഡ് യാത്രയാണ് ലോകത്തിലെ ഏറ്റവും മനോഹരമായ മൂന്നാമത്തെ റോഡ് യാത്രയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര വിനോദ സഞ്ചാരരംഗത്ത് പുതിയ സാധ്യകളിലേക്ക് വാതില്‍ തുറക്കുന്ന യുഎഇയ്ക്ക് ഇതില്‍ അഭിമാനിക്കുവാന്‍ ഏറെയുണ്ട്. ജബൽ ഹഫീത് റോഡ് യാത്രയെക്കുറിച്ചും അതിന്റെ പ്രത്യേകതകളെകക്കുറിച്ചും വായിക്കാം

ജബൽ ഹഫീത്

ജബൽ ഹഫീത്

യുഎഇയില്‍ അല്‍-ഐനിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന പര്‍വ്വത പ്രദേശമാണ് ജബൽ ഹഫീത്. 1240 മീറ്റര്‍ ഉയരത്തിലുള്ള ഈ പര്‍വ്വത ശിഖരം മനോഹരമായ കാഴ്ചകള്‍ ഉള്‍ക്കൊള്ളുന്നതും പ്രകൃതിഭംഗിയാര്‍ന്നതുമായ ഇടമാണ്. ഒമാന്റെ അതിര്‍ത്തിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇവിടം യുഎഇയിലെ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്.

 ജബൽ ഹഫീത് റോഡ് ട്രിപ്പ്

ജബൽ ഹഫീത് റോഡ് ട്രിപ്പ്

ഇന്‍സ്റ്റഗ്രാം പുറത്തിറക്കിയ ഡാറ്റ അനുസരിച്ചാണ് ജബൽ ഹഫീത് റോഡ് ട്രിപ്പ് ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ റോഡ് ട്രിപ്പായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ചുണ്ണാമ്പുകല്ല് പാഴ വഴി, സമുദ്ര നിരപ്പില്‍ നിന്നും 1240 മീറ്റർ ഉയരത്തിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഈ പാതയ്ക്ക് ആരാധകര്‍ ഇവിടെ ഏറെയുണ്ട്. മരുഭൂമിയുടെ അതിമനോഹരമായ കാഴ്ചകളാണ് ഇവിടെ നിന്നും ലഭിക്കുന്നത്. തെളിഞ്ഞ ദിവസങ്ങളിലാണ് യാത്രയെങ്കില്‍ അകലെ ഒമാന്‍റെ വിദൂര ദൃശ്യവും കാണുവാന്‍ കഴിയും.
PC:Shahinmusthafa Shahin Olakara

കിലോമീറ്ററില്‍ 4840 ചിത്രങ്ങൾ

കിലോമീറ്ററില്‍ 4840 ചിത്രങ്ങൾ

ആളുകൾ ചിത്രമെടുക്കാൻ ഇഷ്ടപ്പെടുന്ന മൂന്നാമത്തെ ഏറ്റവും ജനപ്രിയ റോഡ് യാത്രയായി ആണ് ജെബൽ ഹഫീത് മൗണ്ടൻ റോഡ് ട്രിപ്പിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു കിലോമീറ്ററില്‍ 4840 ചിത്രങ്ങൾ ആണ് ഇവിടെ ശരാശരി ആളുകള്‍ എ‌ടുക്കുന്നത്. അവിശ്വസനീയമായി തോന്നുമെങ്കിലും പെന്‍റഗണ്‍ മോട്ടോര്‍ ഗ്രൂപ്പ് ജബൽ ഹഫീത് മൗണ്ടെയ്ൻ റോഡുമായി ബന്ധപ്പെട്ട ഏഴ് ദശലക്ഷം ഹാഷ്‌ടാഗുകൾ വിശകലനം ചെയ്താണ് നിഗമനത്തിലെത്തിയത്.
PC:Fawzr7

സൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ചസൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ച

കാഴ്ചകളിലേക്ക്

കാഴ്ചകളിലേക്ക്

അൽ ഐൻ നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് പർവ്വതവും ഇതിനെ ചുറ്റിയുള്ള 7 മൈല്‍ ദൂരത്തിലുള്ള റോഡും സ്ഥിതി ചെയ്യുന്നത്. . നഗരം തന്നെ വളരെ മനോഹരവും ഇൻസ്റ്റാഗ്രാമിൽ വളരെ ജനപ്രിയവുമാണ്. പുരാതന ശവകുടീരങ്ങൾ, വന്യജീവികൾ, ഗ്രീൻ മുബസാറയിലെ ചൂടുവെള്ള ഉറവകൾ എന്നിവ ഉൾപ്പെടുന്ന അവിശ്വസനീയമായ ആകർഷണങ്ങളിലേക്കാണ് റോഡ് നയിക്കുന്നത്.

PC:Michael Peter Glenister

 7.3 മൈല്‍ നീളത്തില്‍

7.3 മൈല്‍ നീളത്തില്‍

ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗതാഗത പാതയായി വിശേഷിപ്പിക്കപ്പെടുന്ന ജെബൽ ഹഫീത് 1980 കളിലാണ് നിര്‍മ്മിക്കുന്നത്. ജർമ്മനിയിലെ സ്ട്രാബാഗ് ഇന്റർനാഷണൽ കൊളെംഗ് ആണ്‌ ഇതിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്കിയത്. ആകെ 7.7 മൈല്‍ (11.7 കിലോമീറ്റർ നീളമാണുള്ളത്. അതില്‍ തന്നെ 21 വളവുകളാണ് കയറുവാനുള്ളത്. മലയിലേക്ക് കയറുന്നതിനായി രണ്ടുവരി പാതയും ഇറങ്ങുന്നതിന്‌ ഒറ്റവരി പാതയുമാണ്‌ ഇവിടെയുള്ളത്. 2.5 മണിക്കൂര്‍ നേരമാണ് ഈ പാത പിന്നിടുവാനായി വേണ്ടത്. ഇവിടുത്തെ സൂര്യാസ്തമയ കാഴ്ചകളാണ് ഏറ്റവും പ്രസിദ്ധം.

PC:Xiaotong Gao

ഇവിടെ അതിക്രമിച്ചു കടന്നാല്‍ നാശം ഉറപ്പ്! ആദ്യ യുനസ്കോ പൈകൃക കേന്ദ്രം തുറന്ന് സൗദി! 2000 വര്‍ഷത്തിനിടെ ആദ്യംഇവിടെ അതിക്രമിച്ചു കടന്നാല്‍ നാശം ഉറപ്പ്! ആദ്യ യുനസ്കോ പൈകൃക കേന്ദ്രം തുറന്ന് സൗദി! 2000 വര്‍ഷത്തിനിടെ ആദ്യം

 ഗ്രീൻ മുബാസാറ

ഗ്രീൻ മുബാസാറ

ജബൽ ഹഫീത്തിന്റെ താഴ്വാരത്തിലാണ് ഗ്രീൻ മുബാസാറ സ്ഥിതി ചെയ്യുന്നത്. ജബൽ ഹഫീത് റോഡ് ട്രിപ്പിലെ മിക്ക യാത്രകളും ഗ്രീൻ മുബാസാറ ലക്ഷ്യമാക്കിയുള്ളതാവും. ഗ്രീൻ മുബാസാറയിൽ നിന്നുള്ള ചുടുനീർ ഉറവകളാണ് ഇവി‌ടുത്തെ പ്രധാന ആകര്‍ഷണം. ചെറിയ അരുവികളായി ഒഴുകുന്ന ഈ നീരുറകള്‍ അവസാനം ഒരു തടാകമായി രൂപം കൊള്ളുന്നു. നീന്തൽകുളങ്ങളും കുളിപ്പുരകളും ഇവിടെ ധാരാളം കാണുവാന്‍ കഴിയും.
PC:Michael Peter Glenister

പര്‍വ്വതങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന കൂറ്റന്‍ പാറ! ജീവന്‍ പണയംവെച്ചു കയറാം!!<br />പര്‍വ്വതങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന കൂറ്റന്‍ പാറ! ജീവന്‍ പണയംവെച്ചു കയറാം!!

അഗ്നിപര്‍വ്വതത്തിനു മുകളിലെ ക്ഷേത്രം മുതല്‍ കുങ്ഫു പാണ്ട വരെ!! ലോകത്തിലെ ഏറ്റവും മനോഹരമായ ബുദ്ധ ക്ഷേത്രങ്ങള്‍അഗ്നിപര്‍വ്വതത്തിനു മുകളിലെ ക്ഷേത്രം മുതല്‍ കുങ്ഫു പാണ്ട വരെ!! ലോകത്തിലെ ഏറ്റവും മനോഹരമായ ബുദ്ധ ക്ഷേത്രങ്ങള്‍

Read more about: world road trip adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X