Search
  • Follow NativePlanet
Share
» »യുഎഇയുടെ വാരാന്ത്യ കവാടം, മലയാളികളുടെ ഇഷ്ടകേന്ദ്രം-പോകാം ജെബൽ ജെയ്സ് കാണാന്‍

യുഎഇയുടെ വാരാന്ത്യ കവാടം, മലയാളികളുടെ ഇഷ്ടകേന്ദ്രം-പോകാം ജെബൽ ജെയ്സ് കാണാന്‍

സുഖകരമായ കാലാവസ്ഥയും കണ്ണിനെ കൊതിപ്പിക്കുന്ന കാഴ്ചകളും കുറച്ചുകൂടി രസം വേണ്ടവര്‍ക്കായുള്ള സാഹസിക വിനോദങ്ങളും ഒക്കെയുള്ള ജബല്‍ ജെയ്സിനെക്കുറിച്ച് വായിക്കാം

ജബല്‍ ജെയ്സ് ... യുഎഇയിലെ അവധി ദിനങ്ങളും വാരാന്ത്യങ്ങളും എങ്ങനെ ചിലവഴിക്കണം എന്ന് ആലോചിക്കുന്നവര്‍ക്കുള്ള ആദ്യത്തെ ഉത്തരമാണ് ഈ മലനിരകള്‍. പ്രദേശവാസികള്‍ക്കിടയില്‍ മാത്രമല്ല, നമ്മുടെ മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ദുബായ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ജബല്‍ ജെയ്സ്. പുറത്ത് ചുട്ടുപൊള്ളുന്ന ചൂടാണെങ്കിലും ജബല്‍ ജെയ്സിലെത്തിയാല്‍ പ്രകൃതി തന്നെ ഒരു എയര്‍ കണ്ടീഷന്‍ റൂം ആയി മാറും. സുഖകരമായ കാലാവസ്ഥയും കണ്ണിനെ കൊതിപ്പിക്കുന്ന കാഴ്ചകളും കുറച്ചുകൂടി രസം വേണ്ടവര്‍ക്കായുള്ള സാഹസിക വിനോദങ്ങളും ഒക്കെയുള്ള ജബല്‍ ജെയ്സിനെക്കുറിച്ച് വായിക്കാം

യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം

യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം

സമുദ്രനിരപ്പിൽ നിന്ന് 1934മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ജബല്‍ ജെയ്സ് റാസല്‍ ഖൈമ പ്രദേശത്തിന്റെ ഭാഗമാണ്. റാസല്‍ ഖൈമയ്ക്ക് കിഴക്കുള്ള ഹജാര്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഇത് യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം കൂടിയാണ്. വടക്കുകിഴക്കൻ ഒമാനിലെ മുസന്ദം പെനിൻസുല മുതൽ യുഎഇയുടെ കിഴക്കൻ അതിർത്തിയായ റാസൽഖൈമ വരെ നീളുന്ന പർവതമാണിത്. ഒമാനി ഭാഗത്താണ് കൊടുമുടി സ്ഥിതി ചെയ്യുന്നത്, എന്നാൽ ഈ കൊടുമുടിയുടെ പടിഞ്ഞാറ് ഒരു ഉയർന്ന പോയിന്റ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഏറ്റവും ഉയർന്ന പോയിന്റായി കണക്കാക്കപ്പെടുന്നു.

PC:Pranav Madhu

വാരാന്ത്യ കവാടം

വാരാന്ത്യ കവാടം

യുഎഇയില്‍ താമസിക്കുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട വാരാന്ത്യ കവാടമാണ് ജബല്‍ ജെയ്സ്. തീര്‍ത്തും സുഖകരമായ കാലാവസ്ഥ തന്നെയാണ് പ്രദേശത്തെ ഏറ്റവും വലിയ ആകര്‍ഷണം. ദുബായില്‍ 45 ഡിഗ്രി ചൂടില്‍ നില്‍ക്കുമ്പോള്‍ ആ വാരാന്ത്യത്തില്‍ ജബല്‍ ജെയ്സിലേക്ക് ഒരു യാത്ര പോയാല്‍ സ്വര്‍ഗ്ഗം കിട്ടിയ അനുഭവമായിരിക്കും. കാരണം ഇവിടുത്തെ ഏറ്റവും കൂടിയ താപനില എന്നത് 30 ഡിഗ്രിയാണ്. രാത്രിയാകുമ്പോഴേക്കും ഇത് വീണ്ടും 25 ഡിഗ്രിയിലും താഴും. തണുപ്പായാല്‍ ഇതിന്റെ മുകളിലെ താപനില പൂജ്യം ഡിഗ്രിയിലെത്തും. രാത്രിയില്‍ ക്യാംപ് ചെയ്യുവാനും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ഭക്ഷണം ഒക്കെ തയ്യാറാക്കി ആഘോഷിക്കുവാനും പറ്റിയ സ്ഥലമാണിത്.

PC:Godwin Bephin

മഞ്ഞുപെയ്യുന്ന കുന്ന്!

മഞ്ഞുപെയ്യുന്ന കുന്ന്!

മഞ്ഞുകാലത്തെ ഇവിടുത്തെ പ്രധാന ആകര്‍ഷണം മഞ്ഞുവീഴ്ചയാണ് എന്നു പറയാണെങ്കിലും അത് വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. ഇവിടുത്തേക്കു കയറുന്ന വഴി മുതല്‍ കുന്നിന്റെ ഏറ്റവും മുകളില്‍ വരെ മഞ്ഞുവീണു കിടക്കുന്ന കാഴ്ച കുറച്ച് നാള്‍ മുന്‍പ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. അതുകൊണ്ടുതന്നെ ഇവിടുത്തെ മഞ്ഞുവീഴ്ച കാണുവാനും നിരവധി ആളുകള്‍ എത്തുന്നു. ദുബായില്‍ നിന്നു മാത്രമല്ല, മറ്റു എമിറേറ്റ്സുകളില്‍ നിന്നും ആളുകള്‍ ഇവിടേക്ക് എത്താറുണ്ട്.

PC:Mahdithewikipedian

പാറകള്‍ വെട്ടിത്തുറന്ന വഴി!

പാറകള്‍ വെട്ടിത്തുറന്ന വഴി!

സാഹസികത വേണ്ടവര്‍ക്ക് കൂടുതലൊന്നും ചിന്തിക്കാതെ തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇടമാണിത്. പാറകള്‍ വെട്ടിത്തുറന്ന വഴിയും മുകളിലെത്തുന്നതു വരെയുള്ള ഹെയര്‍ പിന്‍ വളവുകളും കാണുമ്പോള്‍ അപകടകാരിയെന്നു തോന്നിക്കുന്ന പര്‍വ്വതങ്ങളും അതിനെ താങ്ങിനിര്‍ത്തിയിരിക്കുന്ന കോണ്‍ക്രീറ്റ് തൂണുകളുമെല്ലാം യാത്രക്കാരെ ആവേശത്തിലാക്കുന്ന കാഴ്ചകളാണ്. മലമ്പാതയിലൂടെയുള്ള യാത്രാനുഭവം നേടാനായും ആളുകള്‍ ഇവിടം തിരഞ്ഞെടുക്കുന്നു. മുകളിലെത്തിയാല്‍ കണ്ണെത്താദൂരത്തോളം കിടക്കുന്ന കാഴ്ചകളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.

PC:Nagendra Badiganti

കൃത്രിമ ദ്വീപിലെ ഹോട്ടല്‍, ഏറ്റവും ചിലവേറിയ സ്യൂട്ടും ടെറസിലെ ബീച്ചും...ബുര്‍ജ് അല്‍ അറബ് അത്ഭുതപ്പെടുത്തുംകൃത്രിമ ദ്വീപിലെ ഹോട്ടല്‍, ഏറ്റവും ചിലവേറിയ സ്യൂട്ടും ടെറസിലെ ബീച്ചും...ബുര്‍ജ് അല്‍ അറബ് അത്ഭുതപ്പെടുത്തും

ജബൽ ജെയ്‌സ് സിപ്‌ലൈൻ

ജബൽ ജെയ്‌സ് സിപ്‌ലൈൻ

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സിപ്പ് ലൈൻ ആണ് ജബൽ ജെയ്‌സ് സിപ്‌ലൈൻ. 2018 ഫെബ്രുവരിയിൽ ആണ് ഇത് പ്രവര്‍ത്തനം ആരംഭിച്ചത്. സാഹസികര്‍ക്കു മാത്രം പരീക്ഷിക്കുവാന്‍ പറ്റിയ ഒന്നാണിത്. ഇതിന് 2,832 മീറ്റർ അഥവാ 9,291 അടി നീളത്തിലുള്ള ഈ സിപ്ലൈനില്‍ മണിക്കൂറിൽ 150 കി.മീ (93 മൈൽ) വരെ വേഗതയിൽ ആണ് സഞ്ചരിക്കുന്നത്.
ജെയ്സ് അഡ്വഞ്ചർ പാർക്ക്, ജെയ്സ് സ്കൈ മൈസ് എന്നിവയാണ് ഇവിടുത്തെ സാഹസികതകള്‍ക്കായി നിങ്ങള്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍. വ്യത്യസ്ത തരത്തിലുള്ള സാഹസിക വിനോദങ്ങളാണ് ഇവ നിങ്ങള്‍ക്ക് നല്കുന്നത്. ഇളകുന്ന പാലങ്ങളും റോപ്പ് സ്വിംഗുകളും സ്വിംഗിംഗ് ലൂപ്പുകളുമുള്ള 10 മീറ്റർ ഉയരമുള്ള ഒരു ഹാങിങ് ഒബ്സ്റ്റക്കിള്‍ കോഴ്സ് ജെയ്സ് സ്കൈ മേസിന്റെ ഭാഗമാണ്. മറുവശത്ത്, ഏഴ് സിപ്‌ലൈനുകളുടെയും ഒമ്പത് ഡെക്കുകളുടെയും ഒരു സംവിധാനമാണ് ജെയ്സ് സ്കൈ ടൂർ നല്കുന്നത്.

PC:Datingscout

ക്യാംപിങ്ങിന് ബെസ്റ്റ്

ക്യാംപിങ്ങിന് ബെസ്റ്റ്

യുഎഇയില്‍ ഏറ്റവും മികച്ച ക്യാംപിങ് അനുഭവങ്ങള്‍ നല്കുന്ന സ്ഥലമാണ് ജബൽ ജെയ്‌സ്. ഇവിടേക്ക് പോകുന്നവരുടെ കൈവശം ഗ്രില്ലിങ്ങിനുള്ള ഉപകരണങ്ങള്‍, കല്‍ക്കരി, മസാല പുരട്ടി സെറ്റ് ചെയ്തുവെച്ച മാസം, കുബ്ബൂസ്, മത്സ്യം തുടങ്ങിയവയെല്ലാം കാണാം. മലമുകളില്‍ വെച്ച് എല്ലാവരും കൂടി ഒരുമിച്ച് ഭക്ഷണം പാചകം ചെയ്ത് ആഘോഷിച്ച് കഴിച്ച് പുലര്‍ച്ചെ തിരികെ ഇറങ്ങുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്. സൂര്യോദയ കാഴ്ച കണ്ട ശേഷമാണ് മിക്കവരും മലയിറങ്ങുന്നത്. ഇതിനായി എല്ലാ സൗകര്യങ്ങളും ഇവിടെ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

PC:Kent Tupas

ജബൽ ജെയ്‌സിലൂടെ ട്രെക്ക്

ജബൽ ജെയ്‌സിലൂടെ ട്രെക്ക്

ഇവിടെ ചിലവഴിക്കുന്ന സമയം മുഴുവനും കൃത്യമായി വിനിയോഗിക്കണം എന്നുള്ളവര്‍ക്ക് ഇവിടെ ട്രക്കിങ്ങില്‍ ഏര്‍പ്പെടാം. ഒരു കിലോമീറ്റർ ദൈർഘ്യമുള്ള ക്ലൈംബിംഗ് കോഴ്‌സ് നടത്തം, ക്ലൈംബിംഗ്, സിപ്പ്-ലൈനിംഗ് എന്നിവ കൂടിയുള്ളതാണ് ഈ ട്രക്കിങ്. നാലു മണിക്കൂര്‍ സമയമാണ് ഇത് പൂര്‍ത്തിയാക്കുവാനായി വേണ്ടിവരിക. ഹൈക്കിംഗ് പാതകളും ഇവിടെ പരീക്ഷിക്കാം.

PC:Madhubabu Singadi

ജബൽ ജെയ്‌സിലെത്തുവാന്‍

ജബൽ ജെയ്‌സിലെത്തുവാന്‍

വളറെ എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ പറ്റുന്ന ഇടമാണ് ജബൽ ജെയ്‌സ്. ദുബായിൽ നിന്ന് റാസൽഖൈമയിലേക്ക് ഡ്രൈവ് ചെയ്യാൻ ഏകദേശം 1 മണിക്കൂർ എടുക്കും. റാസൽഖൈമ എമിറേറ്റിൽ പ്രവേശിച്ച ശേഷം, എമിറേറ്റിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ജബൽ ജെയ്‌സിൽ എത്താൻ വീണ്ടും ഒരു മണിക്കൂർ കൂടിവേണം. റാസൽഖൈമയില്‍ നിന്നും നിന്ന് ജബൽ ജെയ്‌സിലെത്തുവാന്‍ 50 കിലോമീറ്റർ ദൂരമുണ്ട് അബുദാബിയിൽ നിന്ന് ജബൽ ജെയ്‌സിലേക്കുള്ള മൊത്തം യാത്രാ സമയം ഏകദേശം മുക്കാൽ മണിക്കൂറാണ്.
ഇവിടേക്ക് പോകുവാന്‍ ഏറ്റവും മികച്ച മാര്‍ഗം കാര്‍ തന്നെയാണ്. ഷട്ടില്‍ ബസുകള്‍ വഴിയും ഇവിടെ എത്താം. ദുബായിൽ നിന്ന് ജബൽ ജെയ്‌സിലേക്കാണ് നിങ്ങൾ യാത്ര ചെയ്യുന്നതെങ്കിൽ ദുബായ് മെട്രോയില്‍ വരാം. റെഡ് മെട്രോയിൽ പോയാൽ പാതിവഴിയിലെത്താം; ദുബായ് ദെയ്‌റയിൽ ഇറങ്ങി റാസൽ ഖൈമ സിറ്റിയിലേക്ക് ബസിൽ കയറുക. അവിടെ നിന്ന് ഒന്നുകിൽ ടാക്സിയിലോ ഷട്ടിൽ വഴിയോ ജബൽ ജെയ്‌സിലേക്ക് പോകാം.

PC:Mirza Babar Baig

മലയാളികള്‍ക്കു പ്രിയപ്പെ‌ട്ട യൂറോപ്യന്‍ രാജ്യം, അഗ്നിയു‌ടെ നാട്!! കുറഞ്ഞ ചിലവില്‍ കൂ‌ടുതല്‍ കാഴ്ചകള്‍മലയാളികള്‍ക്കു പ്രിയപ്പെ‌ട്ട യൂറോപ്യന്‍ രാജ്യം, അഗ്നിയു‌ടെ നാട്!! കുറഞ്ഞ ചിലവില്‍ കൂ‌ടുതല്‍ കാഴ്ചകള്‍

മരുഭൂമിയും കടലും സംഗമിക്കുന്ന നാട്...കാടുകളില്ലാത്ത രാജ്യം!! ഖത്തറിന്‍റെ പ്രത്യേകതകളിലൂടെമരുഭൂമിയും കടലും സംഗമിക്കുന്ന നാട്...കാടുകളില്ലാത്ത രാജ്യം!! ഖത്തറിന്‍റെ പ്രത്യേകതകളിലൂടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X