Search
  • Follow NativePlanet
Share
» »അഗ്നി പര്‍വ്വതത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ദൈവങ്ങളുടെ സ്വന്തം ദ്വീപ്

അഗ്നി പര്‍വ്വതത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ദൈവങ്ങളുടെ സ്വന്തം ദ്വീപ്

കൊറിയയിലെ ഏറ്റവും വലിയ ദ്വീപ് മാത്രമല്ല, സ്വയംഭരണാധികാരമുള്ള ദ്വീപ് കൂടിയാണ്.

മലയാളികളുടെ യാത്രാ ലിസ്റ്റില്‍ വളരെ പതുക്കെ മാത്രം എത്തിച്ചേര്‍ന്ന സ്ഥലമാണ് ജെജു ദ്വീപ്. ദക്ഷിണ കൊറിയയില്‍ ദൈവങ്ങളു‌ടെ വാസസ്ഥലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെജു ദ്വീപിന് പ്രത്യേകതകള്‍ വളരെയേറെയുണ്ട്. ഇന്തോനേഷ്യയ്ക്ക് ബാലിയും തായ്ലന്‍ഡിനു ഫുക്കറ്റും സിംഗപ്പൂരിന് സെന്‍റോസയും എന്നു പറയുന്നതു പോലെ തന്നെയാണ് ദക്ഷിണ കൊറിയയ്ക്ക് ജെജു ഐലന്‍ഡ്. ആധുനിക ലോകാത്ഭുതങ്ങളിലൊന്നായി അറിപ്പെടുന്ന ജെജു ദ്വീപ് ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ദ്വീപ് മാത്രമല്ല, സ്വയംഭരണാധികാരമുള്ള ദ്വീപ് കൂടിയാണ്.

അഗ്നി പര്‍വ്വത സ്ഫോ‌ടനത്തില്‍ നിന്നും

അഗ്നി പര്‍വ്വത സ്ഫോ‌ടനത്തില്‍ നിന്നും

കാഴ്ചയില്‍ തന്നെ പ്രത്യേകതകളുള്ലതാണ് ജെജു ദ്വീപ്. സഞ്ചാരികല്‍ക്കു വേണ്ടതെല്ലാം നല്കുന്ന ഇവിടം വളരെ പെട്ടന്നാണ് അന്താരാഷ്ട്ര സഞ്ചാരികളുടെ യാത്രാ ലിസ്റ്റില്‍ കയറിപ്പറ്റിയത്. എപ്പോഴും സജീവമായ അഗ്നി പര്‍വ്വതങ്ങളും ലാവാ പ്രവാഹവും കുറോയേറെ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു . തുടര്‍ച്ചായുണ്ടായ അഗ്നി പര്‍വ്വത സ്ഫോ‌ടനങ്ങളില്‍ നിന്നുമാണ് ജെജു ദ്വീപ് സൃഷ്‌ടിക്കപ്പെ‌ട്ടത്. ദക്ഷിണ ജിയോല പ്രവിശ്യയുടെ തെക്കൻ ഭാഗമായ കൊറിയ കടലിടുക്കിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്

 ദൈവങ്ങളുടെ ദ്വീപ്

ദൈവങ്ങളുടെ ദ്വീപ്

ദൈവങ്ങളുടെ ദ്വീപ് എന്നാണ് ജെജു ദ്വീപിനെ വിശേഷിപ്പിക്കുന്നത്. ദ്വീപുമായി ബന്ധപ്പെട്ട കഥകളില്‍ നിന്നുമാണ് ഈ പേരു ഉരുത്തിരിഞ്ഞു വന്നത്. ഐതിഹ്യ കഥകള്‍ക്ക് ദ്വീപിന്റെ ചരിത്രത്തില്‍ വളരെ പ്രാധാന്യമുണ്ട്.

‌ഒന്നരക്കോടിയോളം സഞ്ചാരികള്‍

‌ഒന്നരക്കോടിയോളം സഞ്ചാരികള്‍

വ്യത്യസ്തത തേടിയെത്തുന്ന സഞ്ചാരികളാണ് ഈ പ്രദേശത്തിന്റെ മുതല്‍ക്കൂട്ട്. അവരെ ആകര്‍ഷിക്കുവാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്. ഓരോ വര്‍ഷവും ഒന്നരക്കോടിയോളം സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ബീച്ച്, വ്യത്യസ്തമായ ഭൂ പ്രകൃതി, കാലാവസ്ഥ എന്നിവയൊക്കെ ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. വെറും ആറര ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ദ്വീപിലാണ് ഇത്രയും സഞ്ചാരികള്‍ എത്തുന്നത്.

ദക്ഷിണ കൊറിയയുടെ ഹവായ്...

ദക്ഷിണ കൊറിയയുടെ ഹവായ്...

വിനോദ സ‍ഞ്ചാരത്തിനു വളരെയേറെ സാധ്യതകളുള്ള ഇവി‌ടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ഓഫറുകള്‍ ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇവി‌ടം സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെ‌ടുന്നത് ദക്ഷിണ കൊറിയയുടെ ഹവായ് എന്നാണ്. ചൈനയില്‍ നിന്നുള്ള സ‍ഞ്ചാരികള്‍ക്ക് വളരെയേറെ ആനുകൂല്യങ്ങളും ഇവിടെയുണ്ട്.

അഗ്നിപര്‍വ്വതത്തിനു മുകളിലെ സൂര്യോദയം

അഗ്നിപര്‍വ്വതത്തിനു മുകളിലെ സൂര്യോദയം

സഞ്ചാരികള്‍ ജീവിതത്തിലൊരിക്കലെങ്കിലും ആസ്വദിക്കണമെന്നു കരുതിയ കാഴ്ചകളാണ് ഈ പ്രദേശത്തിന്റെ ആകര്‍ഷണം. അതിലേറ്റവും പ്രധാനപ്പെ‌ട്ടത് ഇവിടുത്തെ സൂര്യോദയ കാഴ്ചകള്‍. അഗ്നി പര്‍വ്വതത്തിനു മുകളിലൂടെ സൂര്യന്‍ ഉദിച്ചുവരുന്നതാണ്. സണ്‍റൈസ് പീക്ക് എന്നറിയപ്പെടുന്ന പര്‍വ്വതത്തിന്‍റെ യഥാര്‍ഥ പേര് സിയോങ്‌സാൻ‌ ഇൽ‌ചുൽ‌ബോംഗ് എന്നാണ്.

പര്‍വ്വതത്തിനു മുകളിലാണ് ഈ കാഴ്ച കാണുവാന്‍ സാധിക്കുക. ഇവിടുത്തെ ബീച്ചിലും സമാനമായ കാഴ്ചകള്‍ കാണാം. അയ്യായിരം വര്‍ഷം പഴക്കമുള്ള അഗ്നിപര്‍വ്വതത്തിനു മുകളിലൂ‌ടെ സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ താഴെ തടാകത്തിലും ബീച്ചിലുമെല്ലാം അതിന്റെ വെള്ളിവെളിച്ചം കാണാം.

നേരേ കടലിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടം

നേരേ കടലിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടം

സാധാരണ വെള്ളച്ചാട്ടങ്ങള്‍ നദിയിലേക്ക് പതിച്ച് അവിടുന്ന് ഒഴുകി ക‌ടലിലെത്തുമ്പോള്‍ ഇവിടൊന്ന് നേരെ വെള്ളച്ചാ‌ട്ടത്തിലേക്കാണ് പതിക്കുന്നത്. ജെജു ഐലന്‍ഡിലെ ജിയോങ്പാങ് വെള്ളച്ചാട്ടം നേരെ കടലിലേക്കാണ് പതിക്കുന്നത്. ഏഷ്യയില്‍ ഇത്തരത്തിലുള്ള ഏക വെള്ളച്ചാട്ടമാണിത്.

അഗ്നിപര്‍വ്വതത്തിനു മുകളില്‍ കയറാം

അഗ്നിപര്‍വ്വതത്തിനു മുകളില്‍ കയറാം

ജെജു ദ്വീപ് സഞ്ചാരികള്‍ക്കു സമ്മാനിക്കുന്ന മറ്റൊരു കാര്യം അഗ്നി പര്‍വ്വതത്തിനു മുകളിലേക്കുള്ള യാത്രയാണ്. സിയോങ്‌സാൻ‌ ഇൽ‌ചുൽ‌ബോംഗ് പര്‍വ്വതത്തില്‍ തന്നെയാണ് ഈ കാഴ്ച. യുനസ്കോയുടെ ലോക പൈതൃക സ്മാരകം കൂടിയാണിത്.

സര്‍ഫിങ്

സര്‍ഫിങ്

Image Source- Surf Gear Ltd

സര്‍ഫിങ് സര്‍ഫിങ്ങിന്‍റെ അപാരമായ സാധ്യതകള്‍ തുറന്നിടുന്ന സ്ഥലം കൂടിയാണ് ജെജു ജ്വീപ്. ദക്ഷിണ കൊറിയയിലെ ഏറ്റവും മനോഹരമായ സര്‍ഫിങ് അനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇടം കൂടിയാണിത്. കൊറിയന്‍ സര്‍ഫിങ്ങിന്‍റെ ജന്മകേന്ദ്രം കൂടിയാണിത്. ഇവിടുത്തെ ജംഗ്മുൻ ബീച്ചിലാണ് കൊറിയയിലെ ആദ്യത്തെ സര്‍ഫിങ് ക്ലബ് രൂപംകൊണ്ടത്.
ടെഡി ബിയര്‍ മ്യൂസിയം

ടെഡി ബിയര്‍ മ്യൂസിയം

ലോകത്തിലെ ഏറ്റവും പ്രസിദ്ദമായ ടെഡി ബിയര്‍ മ്യൂസിയങ്ങളിലൊന്നാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. കൊറിയയിലെ ഏറ്റവും പ്രസിദ്ധമായ മ്യൂസിയവും ഇത് തന്നെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ടെഡി ബിയറുകളെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അവയില്‍ ചിലത് കൈകൊണ്ടു മാത്രം നിര്‍മ്മിച്ചവയാണ്. ‌ടെഡി ബിയറുകളുടെ ചരിത്രം പറയുന്ന ഹിസ്റ്ററി ഹാള്‍ ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.

വോല്‍ജിയോങ്രി ബീച്ച്

വോല്‍ജിയോങ്രി ബീച്ച്

ജെജുവിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നാണ് വോല്‍ജിയോങ്രി ബീച്ച്. വെളുത്ത മണലും പരിശുദ്ധമായ തീരവും കാഴ്ചകളും തീരത്തെ കഫേകളും തെരുവുകളും ഇതിനെ സ‍ഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാക്കുന്നു.

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

വര്‍ഷത്തില്‍ എല്ലായ്പ്പോഴും സഞ്ചാരികള്‍ ഇവി‌ടെ എത്താറുണ്ട്. എന്നാല്‍ കാലാവസ്ഥയും മറ്റ് സൗകര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ നവംഹര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

ഈ ഓഫറുകള്‍ക്ക് 'നോ' പറയുവാന്‍ സഞ്ചാരികള്‍ പാടുപെടും!!1000 ഡോളര്‍ വരെ തിരികെ നല്കി രാജ്യങ്ങള്‍!!ഈ ഓഫറുകള്‍ക്ക് 'നോ' പറയുവാന്‍ സഞ്ചാരികള്‍ പാടുപെടും!!1000 ഡോളര്‍ വരെ തിരികെ നല്കി രാജ്യങ്ങള്‍!!

കരിങ്കല്ലില്‍ സിഫണി ഒരുക്കിയ ക്ഷേത്രങ്ങള്‍, അത്ഭുതം...ചുരുളഴിയാത്ത രഹസ്യം!!കരിങ്കല്ലില്‍ സിഫണി ഒരുക്കിയ ക്ഷേത്രങ്ങള്‍, അത്ഭുതം...ചുരുളഴിയാത്ത രഹസ്യം!!

ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!

Read more about: world islands travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X