Search
  • Follow NativePlanet
Share
» »ഝാൻസിയെന്ന ധീരവനിതയുടെ നാട്ടിലെ കാഴ്ചകള്‍

ഝാൻസിയെന്ന ധീരവനിതയുടെ നാട്ടിലെ കാഴ്ചകള്‍

ദിവസം ചെല്ലുന്തോറും പെരുമ വര്‍ധിച്ചു വരുന്ന ഝാൻസിയുടെ വിശേഷങ്ങൾ...

ബ്രിട്ടീഷുകാരെ രാജ്യത്തു നിന്നും തുരത്തുവാനുള്ള ആദ്യ ആഹ്വാനമായ ശിപായി ലഹളയിൽ മുന്നിട്ടു യുദ്ധം നയിച്ച ധീര വനിത.... ഝാൻസി റാണി......ഈ പേരു കേൾക്കുമ്പോൾ ചരിത്രത്തിലേക്ക് ഒരു യാത്ര പോകാത്തവരായി ആരും കാണില്ല...ഇന്ത്യയുടെ ജോവാൻ ഓഫ് ആർക് എന്നറിയപ്പെടുന്ന ഝാൻസി റാമിയുടെ പേരിൽ അറിയപ്പെടുന്ന ഝാൻസി സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണകൾ നിലനിൽക്കുന്ന ഇടമാണ്. ദിവസം ചെല്ലുന്തോറും പെരുമ വര്‍ധിച്ചു വരുന്ന ഝാൻസിയുടെ വിശേഷങ്ങൾ...

ഝാൻസി

ഉത്തർ പ്രദേശിൽ ബുന്ദേൽഖണ്ഡ് റീജിയണിൽ പഹൂജ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഝാൻസി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ സ്മരണകൾ ഉറങ്ങുന്ന ഒരിടമാണ്. ബുന്ദേൽഖണ്ഡിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ഇവിടം ചരിത്ര കഥകളുടെ പിന്നിലെ കേൾക്കാ കഥകൾ തേടി പോകുവാൻ പറ്റിയവർക്ക് യോജിച്ച ഇടമാണ്.

ഝാന്‍സിയുടെ ചരിത്രം

ഝാന്‍സിയുടെ ചരിത്രം

ഝാൻസിയുടെ ചരിത്രം റാണി ലക്ഷ്മി ഭായ് എന്നറിയപ്പെടുന്ന ഝാൻസി റാണിയ്ക്കും മുൻപേ തുടങ്ങിയെങ്കിലും ഇവിടം പ്രശസ്തമാകുന്നത് റാണിയുടെ യുദ്ധത്തിലുള്ള ഇടപെടലോടെയാണ്. കാലങ്ങളോളം ചന്ദേര രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു ഇവിടം. എന്നാൽ പതിനൊന്നാം നൂറ്റാണ്ടോടെ ഝാന്‍സിയ്ക്ക് പഴയ കാല പെരുമ നഷ്ടമാവുകയായിരുന്നു. പിന്നീട് രാജാ ബിർഡാ സിംഗിന്റെ കാലത്താണ് ഇവിടം നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നത്.

PC:Karthiknanda

ഝാൻസി റാണി വരുന്നു

ഝാൻസി റാണി വരുന്നു

ഝാൻസിയിലെ രാജാവായിരുന്ന ഗംഗാധർ റാവുവിനെ വിവാഹം കഴിച്ചതോടു കൂടിയാണ് ലക്ഷ്മി ഭായി ഇവിടെ എത്തുന്നത്. വിവാഹത്തിൽ ഇവർക്ക് മക്കളില്ലായിരുന്നതിനാൽ ഒരു പുത്രനെ ദത്തെടുത്തു. ഗംഗാധർ റാവുവിന്റെ മരണ ശേഷം ബ്രിട്ടീഷുകാർ ദത്തുപുത്രനെ അംഗീകരിക്കാതെ രാജ്യം അവരുടെ കീഴിലാക്കുവാൻ ശ്രമിച്ചു. ബ്രിട്ടീഷുകാർക്കെതിരെ പ്രതികരിച്ചെങ്കിലും അതിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പിന്നീട് റാണി ഝാൻസിയിൽ നിന്നും നാടുവിട്ടു. പിന്നീട് ശിപായി ലഹളയുടെ സമയത്ത് ബ്രിട്ടീഷുകാർ ഇവിടെ വിട്ടു പോവുകയും രാജ്യം റാണി ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ഓരോ നിമിഷവും നാശത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന രാജ്യം ഭരണം തീരെ വശമില്ലാതിരുന്ന റാണിയുടെ കീഴിൽ വികസിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പിന്നീട് പല പ്രതിബന്ധങ്ങളെയും തരണം ചെയ്തുവെങ്കിലും പിന്നീട് ഗ്വാളിയാർ കോട്ട കീഴക്കാനുള്ള ശ്രമത്തിനിടെ ബ്രിട്ടീഷുകാരിൽ നിന്നും ക്രൂരമായി മുറിവേറ്റ് മരണമടയുകയായിരുന്നു.

PC:Unknown

ഝാൻസി കോട്ട

ഝാൻസി കോട്ട

ഝാൻസി പട്ടണത്തിന്റെ ഒത്ത നടുവിലായാണ് ഝാൻസി കോട്ട സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് ഇത്. 1613 ൽ നിർമ്മിക്കപ്പെട്ട ഇത് പക്ഷേ അറിയപ്പെടുന്നത് ബ്രിട്ടീഷുകാരോട് ഝാൻസി റാണി പോരാടിയ ഇടം എന്ന നിലയിലാണ്. 613 ല്‍ രാജാ ബിര്‍ സിംഗാണ് ഝാന്‍സിയിലെ കോട്ട നിര്‍മിച്ചത്. 16 മുതല്‍ 20 അടിവരെയുള്ള കൂറ്റന്‍ കല്‍ച്ചുമരുകളുണ്ട് കോട്ടയ്ക്ക് ചുറ്റും. പത്ത് പ്രവേഷനവാടങ്ങളുണ്ട് കോട്ടയ്ക്ക്. ഇവിടം ഭരിച്ചിരുന്ന രാജാക്കന്മാരുടെ പേരുകളാണ് ഓരോ വാതിലിനും വെച്ചിരിക്കുന്നത്. ഇതില്‍ ചിലവ കാലപ്പഴക്കം കൊണ്ട് നഷ്ടമായിക്കഴിഞ്ഞു.

PC:Wikijib

പരിഛ

പരിഛ

ഝാൻസിയിലെ ബേത്വാ നദിയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാനപ്പെട്ട അണക്കെട്ടാണ് പരിഛ. അണക്കെട്ടിനേക്കാൾ പ്രശസ്തി ഇതിന്റെ റിസർവേോയറിനാണ്. ഝാൻസിയിൽ നിന്നും 34 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC:wikimedia

ഝാൻസി മഹോത്സവ്

ഝാൻസി മഹോത്സവ്

ഝാന്സിയിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിലൊന്നാണ് ഇവിടുത്തെ ഝാൻസി ഉത്സവ്. ജനുവരി-ഫെബ്രുവരി മാസങ്ങളിലായാണ് ഇത് നടക്കുക. ഝാന്‍സി കോട്ടയിൽ വെച്ചു നടക്കുന്ന ഈ ആഘോഷത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഇവിടെയെത്തി പരിപാടികൾ അവതരിപ്പിക്കാറുണ്ട്.

സെൻറ് ജൂഡ്സ് ദേവാലയം

സെൻറ് ജൂഡ്സ് ദേവാലയം

ഝാന്‍സിയിലെ ചരിത്ര പ്രത്യേകതകൾ മാറ്റി വച്ച് സന്ദർശിക്കേണ്ട ഇടമാണ് സെന്റ് ജൂഡ്സ് ദേവാലയം. സിവിൽ ലൈനിൽ സ്ഥിതി ചെയ്യുന്ന ഇത് 1966 ലാണ് നിർമ്മിക്കുന്നത്.

PC:Shan.H.Fernandes

ഗണേഷ് മന്ദിര്‍

ഗണേഷ് മന്ദിര്‍

ഝാന്‍സി റാണിയുടെയും രാജാ ഗംഗാധര്‍ റാവുവിന്റെയും വിവാഹം നടന്ന ഇടം എന്നറിയപ്പെടുന്ന സ്ഥലമാണ് ഗണേഷ് മന്ദിർ. ഝാന്‍സി കോട്ടയുടെ പ്രവേശനകവാടത്തിലാണ് മനോഹരമായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തീര്‍ത്ഥാടകരുടെയും ചരിത്രപ്രേമികളുടെയും ഇഷ്ടപ്പെട്ട സന്ദര്‍ശന കേന്ദ്രമാണ് ഝാന്‍സിയിലെ ഗണേഷ് മന്ദിര്‍.

PC:Prasann kanade

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ഉത്തർ പ്രദേശിൽ ബുന്ദേൽഖണ്ഡ് റീജിയണിൽ പഹൂജ് നദിയുടെ തീരത്തായാണ് ഝാൻസി സ്ഥിതി ചെയ്യുന്നത്. ഝാന്‍സി കന്റോണ്‍മെന്റ് സ്‌റ്റേഷനാണ് സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍. 98 കിലോമീറ്റര്‍ ദൂരത്തുള്ള ഗ്വാളിയോര്‍ ആണ് സമീപ വിമാനത്താവളം.
കൊച്ചിയിൽ നിന്നും ഝാന്‍സിയിലേക്ക് 2241 കിലോമീറ്റർ ദൂരമുണ്ട്.

എല്ലാ ദിവസവും കെട്ടിയാടുന്ന തെയ്യവും നായകൾക്കു വിലക്കില്ലാത്ത സന്നിധിയും..ഇത് പറശ്ശിനിക്കടവ് എല്ലാ ദിവസവും കെട്ടിയാടുന്ന തെയ്യവും നായകൾക്കു വിലക്കില്ലാത്ത സന്നിധിയും..ഇത് പറശ്ശിനിക്കടവ്

ജിസ്പാ...കണ്ടു തീർക്കുവാന്‍ ബാക്കിയായ ഹിമാലയൻ ഗ്രാമം ജിസ്പാ...കണ്ടു തീർക്കുവാന്‍ ബാക്കിയായ ഹിമാലയൻ ഗ്രാമം

യുനസ്കോയുടെ അറിയപ്പെടാതെ കിടക്കുന്ന പൈതൃക സ്ഥാനങ്ങൾ യുനസ്കോയുടെ അറിയപ്പെടാതെ കിടക്കുന്ന പൈതൃക സ്ഥാനങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X