Search
  • Follow NativePlanet
Share
» »ജിബി-പർവ്വതങ്ങൾക്കിടയിൽ മറഞ്ഞു കിടക്കുന്ന ഹിമാചൽ ഗ്രാമം

ജിബി-പർവ്വതങ്ങൾക്കിടയിൽ മറഞ്ഞു കിടക്കുന്ന ഹിമാചൽ ഗ്രാമം

മഞ്ഞിലൊളിച്ചു കിടക്കുന്ന അത്ഭുത നാടുകളാണ് ഹിമാചൽ പ്രദേശിന്റെ ഏറ്റവും വലിയ ആകർഷണം. എത്ര തവണ ഹിമാചലിൽ കറങ്ങിയെന്നു പറഞ്ഞാലും കണ്ടു പിടിക്കുവാൻ പറ്റാത്ത കുറേയേറെ നാടുകൾ. അതിമനോഹരമായ ഹിമാചൽ കാഴ്ചകൾക്കും മനസ്സിൽ കയറിക്കൂടുന്ന പ്രകൃതി ദൃശ്യങ്ങൾക്കും തിരക്കുകള്‍ക്കും അപ്പുറം ഹിമാചൽ പ്രദേശിനെ അടയാളപ്പെടുത്തുന്ന കുറേയിടങ്ങൾ. ഓഫ്ബീറ്റ് സ്ഥലങ്ങളെന്നു വിളിക്കുമ്പോളും അവ നല്കുന്നത് മറ്റൊരു നാട്ടിലും നിന്നു ലഭിക്കാത്ത കുറേയേറെ അനുഭവങ്ങളാണ്. അത്തരത്തിൽ ഹിമാചലിലെ നൂറു കണക്കിന് ഓഫ്ബീറ്റ് ഇടങ്ങളില്‍ ഒന്നാണ് ജിബി...

ജിബി

ജിബി

ഹിമാചൽ പ്രദേശിലെ സ്ഥിരം ഇടങ്ങളായ മണാലിയിലും ഷിംലയിലും കുളുവിലും നിന്നെല്ലാം തീർത്തും വ്യത്യസ്തമായി കിടക്കുന്ന ഒരിടമാണ് ജിബി. ഒരു യഥാർഥ സഞ്ചാരിക്ക് വേണ്ടതല്ലൊം കൈ നിറയെ സമ്മാനിക്കുന്ന ഒരു നാട്. ഇവിടെ എത്തിയാൽ പോകേണ്ട എന്നു വയ്ക്കുവാനോ അല്ലെങ്കിൽ പിന്നെ എന്നു എന്നു പറഞ്ഞ് മാറ്റിവയ്ക്കുവാനോ ഒന്നുമില്ല. ചുറ്റിലുമുള്ള കാഴ്ചകൾ, ഇതുവരെ ഹിമാചൽ പ്രദേശ് കണ്ടിട്ടില്ലാത്ത രീതിയിൽ ആസ്വദിപ്പിക്കുവാൻ തോന്നുന്ന ജിബിയിലെ ഇടങ്ങളെ എങ്ങനെ മാറ്റിനിർത്തുവാനാണ്.?

പർവ്വതങ്ങൾക്കു നടുവിലെ ഗ്രാമം

പർവ്വതങ്ങൾക്കു നടുവിലെ ഗ്രാമം

ആകാശത്തെ തൊട്ടുരുമ്മി നില്‍ക്കുന്ന പർവ്വതങ്ങളുടെ കാൽച്ചുവട്ടിലെ ഒരു കൊച്ചു ഗ്രാമമാണ് ജിബി. മിക്കപ്പോഴും സഞ്ചാരികൾക്കിവിടം ഒരു കാട്ടുമൂലയായി തോന്നിയാലും അത്ഭുതപ്പെടാനില്ല. കാരണം ടൂറിസം സാധ്യതകൾ അത്രയേറ വളർന്ന ഹിമാചൽ പ്രദേശിൽ ഇങ്ങനെയൊരു നാട് ആരും പ്രതീക്ഷിക്കുന്നില്ല എന്നു തന്നെ കാരണം.

പ്രിയപ്പെട്ടവർക്കൊപ്പം പോകാം

പ്രിയപ്പെട്ടവർക്കൊപ്പം പോകാം

ഏറെ പ്രിയപ്പെട്ടവർക്കൊപ്പം, അവർക്കു മാത്രമായി സമയം ചിലവഴിച്ചൊരു യാത്ര ആഗ്രഹിക്കുന്നവർക്ക് ഇവിടം തിരഞ്ഞെടുക്കാം. കാടുനു നടുവിലെ രഹസ്യ വെള്ളച്ചാട്ടവും ദേവദാരു മരങ്ങൾ നിറഞ്ഞു നിൽക്കുന്ന കാടും ഇടതൂർന്ന പൈന്‍ മരങ്ങളും അതിലും സുഖകരമായ താമസ സൗകര്യങ്ങളും സ്നേഹിക്കുവാൻ മാത്രമറിയുന്ന ഗ്രാമീണരും ഒക്കെ ചേരുമ്പോൾ മനസ്സിലെന്നും ആഗ്രഹിച്ച ഒരു അവധിക്കാലത്തിനായി ഇവിടെ തിരഞ്ഞെടുക്കാം.

ജലോരി പാസ്

ജലോരി പാസ്

ജിബിയിലെ കാഴ്ചകളിൽ ഒരു ജീവിതകാലം മുഴുവനും ഓർമ്മിക്കുവാന്‍ വേണ്ട അനുഭവങ്ങൾ നല്കുന്ന ഇടമാണ് ജലോരി പാസ്. ജിബിയിൽ നിന്നും 14 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ പാസിലേക്കുള്ള യാത്രയാണ് ഏറ്റവും മനോഹരമായ ഒന്ന്. 1500 രൂപയോളം മുടക്കിയാൽ ജിബിയിൽ നിന്നും കാബ് വാടകയ്ക്ക് ലഭിക്കും. പ്രത്യേകിച്ച് ഒരു ഗൈഡിന്‍റെ സഹായമില്ലാതെ തന്നെ ഇവിട വരാം.

മീൻ പിടിക്കാം

മീൻ പിടിക്കാം

ഇവിടുത്തെ മറ്റൊരു ആകർഷണം ചൂണ്ടയിടലാണ്. ബൻഞ്ചാർ വാലിയിലെ അരുവികളിലും ഉറവകളുമാണ് മീൻപിടുത്തത്തിന് ഏറ്റവും യോജിച്ചത്. എന്നാൽ ഫിഷിങ്ങിന് മുൻകൂട്ടി അനുമതി നിർബന്ധമാണ്. താമസിക്കുന്ന ഹോട്ടലിലോ അല്ലെങ്കിൽ ലോക്കൽ ഗൈഡിനോടോ ഇതിനുള്ള നിര്‍ദ്ദേശങ്ങൾ ആവശ്യപ്പെടാം.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ജിബിയ്ക്ക് ഏറ്റവുമടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ബുന്തറിലാണ്. ഇവിടെ നിന്നും ഒരു ക്യാബ് വാടകയ്ക്കെടുത്ത് ജിബിയിലെത്താം. റോഡ് മാർഗ്ഗമാണ് യാത്രയെങ്കിൽ ഡെൽഹി-മണാലി റോഡിൽ ഓട്ട് ടണലിൽ നിന്നും തിരിഞ്ഞ് ജിബിയിലേക്ക് കയറാം. ടാക്സിക്കാണെങ്കിൽ രണ്ടായിരം രൂപ കൊടുക്കണം.

കാശുകുറച്ചൊരു ഹണിമൂൺ യാത്ര...ജീവിതം ഇവിടെ ആരംഭിക്കാം!!

ഡെറാഡൂൺ...അത്ഭുത കാഴ്ചകൾ കൊണ്ട് സഞ്ചാരികളുടെ മനം മയക്കുന്ന നാട്

ബാംഗ്ലൂർ ഗൈസ്...ഗോവയ്ക്ക് ട്രെയിനിൽ പോയാലോ... സമയം ലാഭിക്കാം..കാഴ്ചയും കാണാം...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more