Search
  • Follow NativePlanet
Share
» »ക്യാമറ കൊണ്ട് വേട്ടയാടാന്‍ ഒരു സ്ഥലം

ക്യാമറ കൊണ്ട് വേട്ടയാടാന്‍ ഒരു സ്ഥലം

By Maneesh

ജിം കോര്‍ബറ്റ് എന്ന കടുവ വേട്ടക്കാരനേക്കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാകാന്‍ സാധ്യതിയില്ല. കുമയുണിലെ നരഭോജികള്‍ എ‌ന്ന പേരില്‍ കോര്‍ബറ്റ് എഴുതിയ പുസ്തകം വളരെ പ്രസിദ്ധമാണ്. കുമയൂണ്‍ മേ‌ഖലകളിലെ നരോഭോജി കടുവകളെ വേട്ടയാടി കൊന്നതിന്റെ അനുഭവക്കുറിപ്പുകളാണ് ഈ പുസ്തകം. എന്നാല്‍ കോര്‍ബറ്റ് വെറുമൊരു നാ‌യാ‌ട്ടുകാരന്‍ മാത്രമായിരുന്നില്ല. പ്രകൃതിസ്നേഹിയും ഫോട്ടോ ഗ്രാഫറും കൂടിയായിരുന്നു.

ഉത്തരാഖണ്ഡിലെ കോര്‍ബറ്റ് ദേശീയ ഉദ്യാന‌ത്തിന് ആ പേര് ‌നല്‍കിയത് അദ്ദേഹ‌ത്തോടുള്ള ബഹുമാന സൂചകമായിട്ടായിരുന്നു. രാംഗംഗ ദേശീയ ഉദ്യാനം എന്ന പേര് മാറ്റി 1957ല്‍ ആണ് ഈ ദേശീയോദ്യാനത്തിന് ജിം കോര്‍ബറ്റിന്റെ പേര് നല്‍കിയത്. #Jim Corbett National Park

കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

01. രാംഗംഗ നദി

01. രാംഗംഗ നദി

ഉത്തരാഖണ്ഡി‌ല്‍ ഹിമാ‌ലയ പര്‍വ്വ‌തത്തിന്റെ താഴ്വരയിലൂടെ ഒഴുകുന്ന നദിയാണ് രാംഗ ഗംഗ നദി. രാം ഗംഗാ നദിയെ കൂടുതല്‍ സുന്ദരമാക്കുന്നത്, നദിയുടെ തീര‌ത്ത് സ്ഥിതി ചെയ്യുന്ന കോര്‍ബറ്റ് ദേശീയ ഉദ്യാനമാണ്. കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിന്റെ വന്യത ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്. വിശദമായി വായിക്കാം

Photo Courtesy: Bodenseemann
02. ധികാല

02. ധികാല

കോര്‍ബറ്റ്‌ ദേശീയ ഉദ്യാനത്തിന്റെ വന്യത ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക്‌ സന്ദര്‍ശിക്കാവുന്ന മറ്റൊരു സ്ഥലമാണ്‌ ധികാല. പട്ടീല്‍ ദന്‍ താഴ്‌വരയുടെ അരികില്‍ സ്ഥിതി ചെയ്യുന്ന ധികാല, താഴ്‌വാരത്തിന്റെ വിശാല സുന്ദരമായ കാഴ്‌ച നമുക്ക്‌ മുന്നില്‍ തുറന്നിടും. പശ്ചാത്തലത്തില്‍ കണ്ഡാ കുന്നും തലയുയര്‍ത്തി നില്‍ക്കുന്നു. ധികാലാ ചൗറിലെ എണ്ണമറ്റ കാനനപാതകളിലൂടെ വാഹനയാത്ര നടത്താവുന്നതാണ്‌. വിശദമായി വായിക്കാം

Photo Courtesy: Pediddle
03. ട്രെക്കിംഗ്

03. ട്രെക്കിംഗ്

പരിയസമ്പന്നരായ ഗൈഡുമാരോടൊപ്പം കോര്‍ബറ്റ്‌ ദേശീയ ഉദ്യാനത്തില്‍ ട്രെക്കിംഗ്‌ നടത്താവുന്നതാണ്‌. സഞ്ചാരികള്‍ക്ക്‌ എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയുന്ന അനുഭവമായിരിക്കും ഇവിടുത്തെ ട്രെക്കിംഗ്‌. ദ കോര്‍ബറ്റ്‌ ടൈഗര്‍ ഡെന്‍ റിസോര്‍ട്ട്‌ ശരത്‌കാലത്തും വസന്തകാലത്തും ശൈത്യകാലത്തും ട്രെക്കിംഗ്‌ പാക്കേജുകള്‍ അവതരിപ്പിക്കുന്നുണ്ട്‌. വിശദമായി വായിക്കാം

Photo Courtesy: netlancer2006 from Bangalore, India

04. ബൈക്ക്‌ യാത്ര

04. ബൈക്ക്‌ യാത്ര

ദേശീയ ഉദ്യാനത്തിന്റെ മനോഹാരിതയിലൂടെ ഒരു ബൈക്ക്‌ യാത്ര. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക്‌ ഒരു പുതിയ അനുഭവമായിരിക്കും ബൈക്ക്‌ സവാരി. കൊടും കാട്ടിലേക്കും ഉള്‍പ്രദേശങ്ങളിലെ ഗ്രാമങ്ങളിലേക്കും ബൈക്കില്‍ സന്ദര്‍ശനം നടത്താവുന്നതാണ്‌. ബൈക്ക്‌ യാത്ര നടത്തുന്ന സഞ്ചാരികള്‍ക്ക്‌ വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നതിനും സഹായിക്കുന്നതിനുമായി വിദഗ്‌ദ്ധ സംഘവും ഒപ്പമുണ്ടാകും. വിശദമായി വായിക്കാം

Photo Courtesy: http://www.flickr.com/photos/wribs/
05. കാലാഗഢ്‌ ഡാം

05. കാലാഗഢ്‌ ഡാം

കോര്‍ബറ്റ്‌ ദേശീയ ഉദ്യാനത്തിന്‌ തെക്ക്‌ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്‌ കാലാഗഢ്‌ ഡാം. പക്ഷിനിരീക്ഷണത്തിന്‌ അനുയോജ്യമായ സ്ഥലമാണിത്‌. ശൈത്യകാലത്ത്‌ വാട്ടര്‍ഫൗള്‍ പോലുള്ള ദേശാടന പക്ഷികള്‍ ഇവിടുത്തെ പതിവ്‌ കാഴ്‌ചയാണ്‌. വിശദമായി വായിക്കാം

Photo Courtesy: Bodenseemann
06. കോര്‍ബറ്റ് വെള്ളച്ചാട്ടം

06. കോര്‍ബറ്റ് വെള്ളച്ചാട്ടം

സഞ്ചാരികള്‍ക്ക്‌ കോര്‍ബറ്റ്‌ വെള്ളച്ചാട്ടവും സന്ദര്‍ശിക്കാവുന്നതാണ്‌. ഏതാണ്ട്‌ 60 അടിയാണ്‌ വെള്ളച്ചാട്ടത്തിന്റെ ഉയരം. ക്യാമ്പിംഗിനും പിക്‌നിക്കിനും അനുയോജ്യമാണ്‌ ഇവിടം. വിശദമായി വായിക്കാം

Photo Courtesy: ib.hu
07. ആനസവാരി

07. ആനസവാരി

ദേശീയ ഉദ്യാനത്തിലെ ബിജ്രാനി, ധികാല മേഖലകളില്‍ ആനപ്പുറത്ത്‌ യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങളുണ്ട്‌. ആനപ്പുറത്ത്‌ കയറി ദേശീയ ഉദ്യാനത്തിന്റെ കേന്ദ്ര മേഖലയിലേക്കും ബഫര്‍ സോണിലേക്കും പോകാവുന്നതാണ്‌. ഈ യാത്രയില്‍ വന്യമൃഗങ്ങളെ കാണാന്‍ കഴിയും. വിശദമായി വായിക്കാം

Photo Courtesy: Bodenseemann
08. റാഫ്റ്റിംഗ്

08. റാഫ്റ്റിംഗ്

കോര്‍ബറ്റ്‌ ദേശീയ ഉദ്യാനത്തില്‍ എത്തുന്നവര്‍ ഒഴിവാക്കാത്ത ഒരു വിനോദമാണ്‌ റാഫ്‌റ്റിംഗ്‌. കോസി നദിയുടെ മനോഹാരിതയിലൂടെ ഒഴുകി നടക്കാം എന്നതു തന്നെയാണ്‌ റാഫ്‌റ്റിംഗിനെ ആകര്‍ഷകമാക്കുന്നത്‌. ഇവിടുത്തെ റാഫ്‌റ്റിംഗ്‌ ആസ്വാദ്യകരവും സുരക്ഷിതവുമാണ്‌. റാഫ്‌റ്റിംഗിന്‌ ആവശ്യമായ സാധനങ്ങള്‍ മിതമായ നിരക്കില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളില്‍ നിന്ന്‌ ലഭിക്കും. വിശദമായി വായിക്കാം

Photo Courtesy: Harnoor1996

09. ജംഗിള്‍ സഫാ‌രി

09. ജംഗിള്‍ സഫാ‌രി

ജീപ്പിലും മറ്റുമുള്ള കാനനയാത്രകള്‍ നിങ്ങള്‍ക്ക്‌ പുതിയ അനുഭവമായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കോര്‍ബറ്റ്‌ ദേശീയ ഉദ്യാനത്തിലെ മറ്റൊരു ആകര്‍ഷണമാണ്‌ കാനനയാത്ര. ആന, കുതിര, ജീപ്പ്‌ എന്നിവയില്‍ ഏതെങ്കിലും യാത്രക്ക്‌ പ്രയോജനപ്പെടുത്താം. ഉദ്യാനത്തിന്റെ വന്യത അടുത്തറിയുന്നതിന്‌ സഫാരിയിലൂടെ കഴിയും. വിശദമായി വായിക്കാം

Photo Courtesy: Dushyant Kaushik
10. സീതാബനി

10. സീതാബനി

പക്ഷി നിരീക്ഷണത്തിന്‌ പ്രശസ്‌തമായ ഒരു വനമേഖലയാണ്‌ സീതാബനി. സഞ്ചാരികള്‍ക്ക്‌ നടന്ന്‌ കാഴ്‌ചകള്‍ കാണാന്‍ കഴിയുന്ന ഇവിടുത്തെ ഒരേയൊരു വനമേഖലയും ഇതാണ്‌. ഇവിടുത്തെ മറ്റു കാഴ്‌ചകളാണ്‌ വാല്‍മീകി ക്ഷേത്രവും വാല്‍മീകി നദിയും. വിശദമായി വായിക്കാം

Photo Courtesy: mankr3081
11. ബിജ്രാനി

11. ബിജ്രാനി

കടുവകളെ കാണുന്നതിന്‌ എല്ലാവിധ സൗകര്യങ്ങളുമുള്ള കോര്‍ബറ്റ്‌ ദേശീയ ഉദ്യാനത്തിലെ വനമേഖലയാണ്‌ ബിജ്രാനി. നിരവധി കാനനപാതകളുള്ള ബിജ്രാനിയുടെ മുകള്‍ഭാഗം സാല്‍ മരങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഉദ്യാനത്തിന്റെ കിഴക്കേ അതിരില്‍ സ്ഥിതി ചെയ്യുന്ന പ്രദേശം നേരത്തേ നായാട്ടിന്‌ ഉപയോഗിച്ചിരുന്നതാണ്‌. വിശദമായി വായിക്കാം

Photo Courtesy: Harnoor1996
12. ഫിഷിംഗ്

12. ഫിഷിംഗ്

കോസി നദിയുടെ വൃഷ്ടി പ്രദേശത്ത്‌ മഹ്‌സീര്‍ മീനുകള്‍ക്കായി ചൂണ്ടയിടാവുന്നതാണ്‌. ചൂണ്ടയിടുന്നതിനുള്ള എല്ലാ സൗകര്യവും ഇവിടെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ ചെയ്‌തു തരും. വിശദമായി വായിക്കാം

Photo Courtesy: Amaansyedd
13. മ്യൂസിയം

13. മ്യൂസിയം

കോര്‍ബറ്റ്‌ മ്യൂസിയവും പ്രദേശത്തെ പ്രധാനപ്പെട്ട കാഴ്‌ചയാണ്‌. ജിം കോര്‍ബറ്റിന്റെ അത്യപൂര്‍വ്വ ചിത്രങ്ങളും അദ്ദേഹം ഉപയോഗിച്ചിരുന്ന ചില വസ്‌തുക്കളും സൂക്ഷിച്ചിരിക്കുന്ന പുരാതനമായ ഒരു ബംഗ്‌ളാവാണ്‌ മ്യൂസിയം. വിശദമായി വായിക്കാം

Photo Courtesy: corbett-national-park.com
14. ക്യ‌രി ക്യാമ്പ്

14. ക്യ‌രി ക്യാമ്പ്

കുമയൂണിന്റെ താഴ്‌വരയില്‍ ക്യാരി ഗ്രാമത്തിലാണ്‌ ക്യാരി ക്യാമ്പ്‌ സ്ഥിതി ചെയ്യുന്നത്‌. ഹിമാലയന്‍ മേഖലയിലെ ഗ്രാമജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ അനുഭവിക്കാന്‍ ഇവിടെ കഴിയും. സമുദ്രനിരപ്പില്‍ നിന്ന്‌ 2800 മീറ്റര്‍ ഉയരത്തിലാണ്‌ ഈ ക്യാമ്പ്‌ സ്ഥിതി ചെയ്യുന്നത്‌. ഇവിടെ നിന്ന്‌ നോക്കിയാല്‍ കോര്‍ബറ്റ്‌ ദേശീയ ഉദ്യാനം കാണാന്‍ കഴിയും. വിശദമായി വായിക്കാം

Photo Courtesy: HRUDANAND CHAUHAN
15. അരുവികള്‍

15. അരുവികള്‍

പ്രത്യേക കാലങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന അരുവികള്‍ ഈ ദേശീയ ഉദ്യാനത്തിന്റെ ഒരു പ്രത്യേകതയാണ്‌. പ്രാദേശിക ഭാഷയില്‍ ഇത്തരം അരുവികള്‍ സോട്‌സ്‌ എന്ന്‌ അറിയപ്പെടുന്നു. വിശദമായി വായിക്കാം

Photo Courtesy: Harnoor1996
കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍

Photo Courtesy: Aiwok

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍

Photo Courtesy: Zeguy Lestrange

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍

Photo Courtesy: ShashwatJha1300

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍

Photo Courtesy: Mridusinha

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍

Photo Courtesy: Dushyant Kaushik

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X