Search
  • Follow NativePlanet
Share
» »ക്ഷേത്രനഗരമായ ജിന്ദിന്റെ വിശേഷങ്ങൾ

ക്ഷേത്രനഗരമായ ജിന്ദിന്റെ വിശേഷങ്ങൾ

ഇതാ ക്ഷേത്രനഗരമെന്നറിയപ്പെടുന്ന ജിന്ദിന്റെ വിശേഷങ്ങൾ...

മഹാഭാരതത്തിൽ പോലും ഇടം നേടിയിട്ടുള്ള നാട്...വിജയത്തിന്റെയും പ്രതീക്ഷകളുടെയും ദേവിയാാ ജയ്ന്തിയ്ക്ക് സമർപ്പിച്ചിരിക്കുന്ന പുരാതന ക്ഷേത്രം...സഞ്ചാരികളെയും വിശ്വാസികളെയും ചരിത്രകാരന്മാരെയും ഒരുപോലെ ആകർഷിക്കുന്ന ജിന്ദ് ഹരിയാനയിലെ ഒരു വേണ്ടപ്പെട്ട ഇടമാണ്. ക്ഷേത്രത്തിനു ചുറ്റുമായി ഉടലെടുത്തിരിക്കുന്ന ജയ്ന്താപുരിയെന്ന നാട് പിന്നീട് ജിന്ദ് ആയിത്തീരുകായിരുന്നുവത്രെ. പുരാണത്തിൽ മാത്രമല്ല, ഹാരപ്പൻ സംസ്കാരത്തിന്റെ ഭാഗങ്ങൾ കൂടി ഈ നാടിന്റെ പലയിടങ്ങളിൽ നിന്നായി കണ്ടെത്തിയിട്ടുണ്ട്. ഇതാ ക്ഷേത്രനഗരമെന്നറിയപ്പെടുന്ന ജിന്ദിന്റെ വിശേഷങ്ങൾ...

ഭൂതേശ്വര ക്ഷേത്രം

ഭൂതേശ്വര ക്ഷേത്രം

ഭൂത്നാഥ് എന്നറിയപ്പെടുന്ന ശിവന് സമർപ്പിച്ചിരിക്കുന്നതിനാലാണ് ഈ ക്ഷേത്രത്തിന് ഭൂതേശ്വര ക്ഷേത്രം എന്ന പേര് ലഭിച്ചത് എന്നാണ് വിശ്വാസം. അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഇതും നിർമ്മിച്ചിരിക്കുന്നത്. ഒരു വലിയ കുളത്തിൻരെ നടുവിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ക്ഷേത്രത്തിൽ മറ്റനേകം പ്രതിഷ്ഠകളുമുണ്ട്.

PC:Arpan Ganguly

ഹസ്രത് ഗൈബി സാഹിബ്

ഹസ്രത് ഗൈബി സാഹിബ്

ജിന്ദിലെ മറ്റൊരു പ്രധാന കേന്ദ്രമാണ് ഹസ്രത് ഗൈബി സാഹിബ്. ഹസ്രത് ഗൈബി സാഹിബ് എന്നു പേരായ ഒരു സൂഫിയുടെ സ്മരണാർഥം സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഒരു പുണ്യ കേന്ദ്രമാണിത്. വിശുദ്ധനായ ഒരാളായാണ് ഇവിടുള്ളവർ ഗൈബി സാഹിബിനെ കാണുന്നത്. തന്റെ സമയം അടുത്തപ്പോള്‍ അദ്ദേഹം ഭൂമിക്കുള്ളിലേക്ക് സ്വയം ഇറങ്ങി മറഞ്ഞു എന്നാണ് വിശ്വാസം

PC: Swarn Singh

ഹൻസ്ഗേഹർ

ഹൻസ്ഗേഹർ

ബ്രഹ്മാവ് ഒരിക്കൽ ഇവിടം സന്ദർശിച്ചിരുന്നു എന്ന വിശ്വാസത്തിൽ നിന്നാണ് ഹൻസ്ഗേഹർ എന്ന സ്ഥലം പ്രശസ്തമായിരിക്കുന്നത്. ഈ ഗ്രാമ്തതിന് സമീപത്തുകൂടി ഒഴുകുന്ന സരസ്വതി നദിയുടെ തീരത്ത് വെച്ചാണ് പാണ്ഡവന്മാർ തങ്ങുടെ പിതാമഹന്മാർക്ക് ബലിയർപ്പിച്ചത് എന്നുമൊരു വിശ്വാസമുണ്ട്. അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നും ഇവിടേക്ക് വിശ്വാസികൾ എത്താറുണ്ട്.

PC: Swarn Singh

 വരാഹ

വരാഹ

വഹാരം എന്ന സംസ്കൃത വാക്കിന്റെ അർഥം പന്നി എന്നാണ്. ഹിന്ദു വിശ്വാസമനുസരിച്ച് മഹാവിഷ്ണുവിന്റെ അവതാരങ്ങളിലൊന്നാണ് വരാഹം. തന്റെ വിശ്വാസികളെ ചില അനർഥങ്ങളില്‍ നിന്നും സംരക്ഷിക്കുക എന്ന ഉദ്ദേശത്തിൽ വിഷ്ണു വരാഹത്തിന്റെ രൂപമെടുത്തതാണ്. അങ്ങൻെ ആ വരാഹത്തെ ആരാധിക്കുന്ന ഒരു ക്ഷേത്രം ജിന്ദ് ഗ്രാമത്തിലുണ്ട്. വരാഹത്തിന്റെ രൂപത്തിലേക്ക് മാറുന്ന സമയത്ത് വിഷ്ണു ഇവിടെ എത്തിയിരുന്നതായാണ് വിശ്വാസം.

PC:Jind Tourism

രാംറായി

രാംറായി

ജാട്ട് വിഭാഗത്തിൽ പെടുന്ന ആളുകൾ താമസിക്കുന്ന ഇടമാണ് രാംറായി. പരശുരാം സ്ഥാപിച്ച് ക്ഷേത്രക്കുളത്തിന്റെ പേരിൽ നിന്നാണ് ഈ ഗ്രാമത്തിന് ഈ പേര് ലഭിച്ചത് എന്നാണ് വിശ്വാസം. പരശുരാമനെ ആരാധിക്കുന്ന ഒരു പുരാതന ക്ഷേത്രവും ഇവിടെയുണ്ട്.

PC:Arpan Ganguly

ജയന്തി ദേവി ക്ഷേത്രം

ജയന്തി ദേവി ക്ഷേത്രം

550 വർഷങ്ങൾക്കു മുൻപ് നിർമ്മിക്കപ്പെട്ട ജയന്തി ദേവി ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. കാംഗ്ര രാജവംശത്തിലെ രാജകുമാരി ജയന്തി ദേവിയുടെ ഒരു കടുത്ത ഭക്തയായിരുന്നുവത്രെ. അങ്ങനെയാണ് ഇവിടെ ക്ഷേത്രം വന്നതെന്നാണ് പറയപ്പെടുന്നത്.

PC:Arpan Ganguly

ധംതാൻ സാഹിബ് ഗുരുദ്വാര

ധംതാൻ സാഹിബ് ഗുരുദ്വാര

ജിന്ദിൽ സന്ദർശിച്ചിരിക്കേണ്ട ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളിലൊന്നാണ് ധംതാൻ ഗുരുധ്വാര. വാൽമികി മഹർഷിയുടെ ഒരു പുരാതന ആശ്രമവും ശിവന്റെ ക്ഷേത്രവുമാണ് ഈ ഗ്രാമത്തെ വിശ്വാസികള്‍ക്കിടയിൽ പ്രസിദ്ധമാക്കുന്നത്.

PC:Swarn Singh

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

145 കിലോമീറ്റർ അകലെയുള്ള ഇന്ദിരാഗാന്ധി എയർപോർട്ടാണ് ഇവിടെ ഏറ്റവും അടുത്തുള്ള വിമാനത്താവളം. നോർത്തേൺ റെയിൽവേ നെറ്റ് വർക്കിന്റെ ഭാഗമായ ജിന്ദ് റെയിൽവേ സ്റ്റേഷനും ഇവിടെയുണ്ട്.

മൂർഖൻ കടിച്ചാലും വിഷം കയറില്ല....ഇന്ത്യയിലെ വിചിത്രഗ്രാമത്തിന്റെ പ്രത്യേകത ഇതാണ്! മൂർഖൻ കടിച്ചാലും വിഷം കയറില്ല....ഇന്ത്യയിലെ വിചിത്രഗ്രാമത്തിന്റെ പ്രത്യേകത ഇതാണ്!

ഗാന്ധിജിയുടെ ലളിത ജീവിതത്തിന്‍റെ മാതൃകയുമായി സേവാഗ്രാം ഗാന്ധിജിയുടെ ലളിത ജീവിതത്തിന്‍റെ മാതൃകയുമായി സേവാഗ്രാം

വർഷത്തിൽ 250 ദിവസം മാത്രം സൂര്യനെത്തുന്ന നാട്ടിൽ പോകാം ഈ ജൂണിൽ വർഷത്തിൽ 250 ദിവസം മാത്രം സൂര്യനെത്തുന്ന നാട്ടിൽ പോകാം ഈ ജൂണിൽ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X