Search
  • Follow NativePlanet
Share
» »ജിസ്പാ...കണ്ടു തീർക്കുവാന്‍ ബാക്കിയായ ഹിമാലയൻ ഗ്രാമം

ജിസ്പാ...കണ്ടു തീർക്കുവാന്‍ ബാക്കിയായ ഹിമാലയൻ ഗ്രാമം

മണാലി-ലേ യാത്രയിൽ തീർച്ചായും കണ്ടിരിക്കേണ്ട ജിസ്പയുടെ വിശേഷങ്ങൾ...

കയറ്റിറക്കങ്ങളും കുന്നുകളും മലമ്പാതകളും ഒക്കെയായി മുന്നോട്ട് പോകുന്ന മണാലി-ലേ ഹൈവേ...അറ്റമില്ലാത്ത യാത്രയിൽ വല്ലപ്പോഴും കാണുന്ന ഗ്രാമങ്ങളിൽ കണ്ടെത്തുക വിസ്മയിപ്പിക്കുന്ന കാഴ്ചകളായിരിക്കും. ബാഗാ നദിയുടെ തീരത്ത് സമുദ്ര നിരപ്പിൽ നിന്നും 10,500 അടി ഉയരത്തിൽ ഹിമാലത്തിന്റെ എല്ലാ സൗന്ദര്യങ്ങളുമായി നിലകൊള്ളുന്ന ഒരിടം...ജിസ്പ... കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചകളുമായി നിലകൊള്ളുന്ന ഒരു തനി ഹിമാചൽ ഗ്രാമം. മണാലി-ലേ യാത്രയിൽ തീർച്ചായും കണ്ടിരിക്കേണ്ട ജിസ്പയുടെ വിശേഷങ്ങൾ...

ജിസ്പ

ബാഗാ നദിയുടെ സാമീപ്യവും മഞ്ഞു മൂടി കിടക്കുന്ന ഹിമാലയത്തിന്റെ കാഴ്ചകളും ഒക്കെയായി സഞ്ചാരികളെ ആകർഷിക്കുന്ന ജിസ്പ മണാലിയിലെ ഓഫ്ബീറ്റ് ഇടങ്ങളിലൊന്നാണ്.

 മണാലിയിൽ നിന്നും ലേയിയേക്ക്

മണാലിയിൽ നിന്നും ലേയിയേക്ക്

ഹിമാലയൻ റൈഡേഴ്സിന്റെ പ്രിയപ്പെട്ട റൂട്ടുകളിലൊന്നായ മണാലി -ലേ ഹൈവേയിലാണ് ജിസ്പ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 10500 അടി അഥവാ 3200 മീറ്റർ ഉയരത്തിലാണ് ഇവിടമുള്ളത്. മണാലിയിൽ നിന്നും ജിസ്പയിലേക്ക് 138 കിലോമീറ്റർ ദൂരമുണ്ട്. മിക്കപ്പോഴും മണാലി-ലേ യാത്രയിൽ ടൂർ ഓപ്പറേറ്റേഴ്സും മറ്റും രാത്രി തങ്ങുവാൻ തിരഞ്ഞെടുക്കുന്ന ഗ്രാമം കൂടിയാണിത്.

ഒരു ക്യാന്‍വാസിലെന്നപോലെ

ഒരു ക്യാന്‍വാസിൽ വരച്ചിരിക്കുന്ന ചിത്രം പോലെ മനോഹരമാണ് ഇവിടം. അങ്ങിങ്ങായി കാണപ്പെടുന്ന ബുദ്ധ സ്തൂപങ്ങളും ബാഗാ നദിയുടെ തീരവും മഞ്ഞു മൂടിയ ഹിമാലയൻ പർവ്വതങ്ങളുടെ ശിഖര കാഴ്ചകളും താഴേക്കിറങ്ങി വരുന്ന മേഘങ്ങളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ.

രാത്രി തങ്ങുവാൻ

രാത്രി തങ്ങുവാൻ

മുൻപ് പറഞ്ഞതുപോലെ മണാലി-ലേ യാത്രയിൽ രാത്രി തങ്ങുവാൻ തിരഞ്ഞടുക്കാവുന്ന ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണിത്. താമസത്തിനായി ഇവിടെ ഹോട്ടലുകളും ലോഡ്ഡുകളുമൊന്നും അധികം കാണില്ല. പകരം ഇവിടുത്തെ പരിമിതമായ സാഹചര്യത്തിൽ താമസ സൗകര്യം നല്കുന്ന ലോഡ്ജുണ്ട്. എന്നാൽ മിക്കവരും ഇവിടെ ടെന്‍റടിച്ച് ക്യാംപ് ചെയ്യുവാനാണ് താല്പര്യപ്പെടുന്നത്. ഈ പ്രദേശത്തിന്റെ സൗന്ദര്യം മുഴുവനായും മനസ്സിലാക്കണമെങ്കിൽ നല്ലത് ടെന്‍റടിച്ചുള്ള താമസമാണ്.

PC:Shubhamoy

 തനി നാടൻ ഗ്രാമം

തനി നാടൻ ഗ്രാമം

പുറത്തു നിന്നുള്ള ബഹളങ്ങളും ഒന്നും ഇതുവരെയും ബാധിക്കാത്ത ഒരിടമാണ് ജിസ്പ. 2001 ലെ സൻസസ് കണക്കു പ്രകാരം ഇവിടെ 332 താമസക്കാർ മാത്രമാണുള്ളത്. 235 പേർ പുരുഷന്മാരും 97 സ്ത്രീകളും. ആകെയുള്ളത് 78 വീടുകളാണ്.
ഇവിടുത്തെ ആഡംബരം എന്നു പറയുവാൻ ഒരു ഹെലപ്പാഡും ഒരു പോസ്റ്റ് ഓഫീസും ഒരു മൗണ്ടെയ്നേഴ്സ് ഹട്ടും കൂടാതെ ഓരു ഫോക്ക് മ്യൂസിയവുമാണുള്ളത്.

PC:Jen

ജിസ്പാ റൂറൽ ഹൗസിങ്ങ് മ്യൂസിയം

ഇവിടെ തീർച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണ് ജിസ്പാ റൂറൽ ഹൗസിങ്ങ് മ്യൂസിയം. ലാഹുല്‍ ജില്ലയിസെ ടോഡ് വാലിയിലെ ആളുകളുടെ ജീവിതത്തിന്റെ അവസ്ഥ കാണിച്ചു തരുന്ന ഒരിടമാണിത്. ഇവിടുത്തെ സാധാരണക്കാരായ സ്ത്രീകൾ നിർമ്മിച്ചിരിക്കുന്ന കരകൗശല വസ്തുക്കൾ കൂടി വാങ്ങിയാൽ മാത്രമേ ഇവിടുത്തെ സന്ദർശനം പൂർത്തിയാവൂ.

രാത്രി താമസം പോരാ

രാത്രി താമസം പോരാ

സാധാരണയായി ഈ സ്ഥലം സഞ്ചാരികൾ രാത്രി തങ്ങുവാൻ മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇവിടം ലേ യാത്രയിൽ തീർച്ചയായും എക്സ്പ്ലോർ ചെയ്തിരിക്കേണ്ട നാട് തന്നെയാണ്. അതുകൊണ്ട് യാത്ര പ്ലാനികൾ ഇവിടം സന്ദർശിക്കുന്ന രീതിയിൽ മാറ്റിയാൽ നല്ലതായിരിക്കും.

PC:John Hill

യാത്രയിൽ ശ്രദ്ധിക്കുവാൻ

യാത്രയിൽ ശ്രദ്ധിക്കുവാൻ

എടിഎം, പെട്രോൾ പമ്പ് തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇവിടെ ശ്രദ്ധിക്കുക. ഏറ്റവും അടുത്തുള്ള എടിഎം 23 കിലോമീറ്റർ അകലെയുള്ള കെയ്ലോങ്ങിലാണ് സ്ഥിതി ചെയ്യുന്നത്.
ജിസ്പയിൽ നിന്നും 32 കിലോമീറ്റർ അകലെ താണ്ടി എന്ന ഗ്രാമത്തിലാണ് ഏറ്റവും അടുത്തുള്ള പെട്രോൾ പമ്പ്. അതുകൊണ്ടു തന്നെ ആവശ്യത്തിനു പണവും ഇന്ധനവും കയ്യിൽ കരുതുവാൻ ശ്രദ്ധിക്കുക.

PC:John Hill

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

മണാലി-ലേ പാതയിൽ മണാലിയിൽ നിന്നും 138 കിലോമീറ്റർ അകലെയാണ് ജിസ്പ സ്ഥിതി ചെയ്യുന്നത്. കീലോങ്ങിൽ നിന്നും 20 കിലോമീറ്ററും ഡാർച്ചയിൽ നിന്നും 7 കിലോമീറ്ററും അകലെയാണ് ഇവിടമുള്ളത്.
ഹിമാചൽ റോഡ് ട്രാൻസ്പോർട് കോർപ്പറേഷന്‍റെ ബസുകൾ മണാലി ബസ് സ്റ്റാൻഡിൽ നിന്നും ലഭ്യമാണ്. അല്ലെങ്കിൽ ഷെയർ ടാക്സി തിരഞ്ഞെടുക്കാം. രണ്ടായാലും കീലോങ്ങിലാണ് ഹോൾട്ട് ചെയ്യുയക. ഇവിടെ നിന്നും 20 കിലോമീറ്റർ അകലെയാണ് ജിസ്പ.

ഹിമാചലിനെ ഇന്ത്യയിലെ സൂപ്പർ സ്ഥലമാക്കി മാറ്റുന്ന കാരണങ്ങൾ!! ഹിമാചലിനെ ഇന്ത്യയിലെ സൂപ്പർ സ്ഥലമാക്കി മാറ്റുന്ന കാരണങ്ങൾ!!

പൈൻ കാടിനുള്ളിലെ താമസം മുതൽ ഓപ്പൺ എയറിലെ കുളി വരെ.. ഖീർഗംഗ നിങ്ങളെ മോഹിപ്പിക്കും!! ഉറപ്പ്!!പൈൻ കാടിനുള്ളിലെ താമസം മുതൽ ഓപ്പൺ എയറിലെ കുളി വരെ.. ഖീർഗംഗ നിങ്ങളെ മോഹിപ്പിക്കും!! ഉറപ്പ്!!

ഹിമാചലിലെ ജെല്ലിക്കെട്ട് കാണാൻ ആർക്കിയിലേക്ക്ഹിമാചലിലെ ജെല്ലിക്കെട്ട് കാണാൻ ആർക്കിയിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X