Search
  • Follow NativePlanet
Share
» »രാജവെമ്പാലകളുടെ കാട്ടിലെ വിചിത്ര വെള്ളച്ചാട്ടം

രാജവെമ്പാലകളുടെ കാട്ടിലെ വിചിത്ര വെള്ളച്ചാട്ടം

നാലരുവികൾ ചേർന്ന് ഒരൊറ്റ വെള്ളച്ചാട്ടമായി രൂപപ്പെടുന്ന ജോഗിഗുണ്ടി വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങളിലേക്ക്...

വന്യസൗന്ദര്യവുമായി 829 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഒരു വെള്ളച്ചാട്ടം. കാടും മലകളും താണ്ടി ഇടു തേടിയെത്തുന്ന ആയിരക്കണക്കിന് സഞ്ചാരികൾ. ഈ വെള്ളച്ചാട്ടം അത്ര നിസാരക്കാരനല്ല എന്നു മനസ്സിലായില്ലേ...ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന അഗുംബെയുടെ സൗന്ദര്യത്തിന് മാറ്റു കൂട്ടൂന്ന ഇടമാണ് ഇവിടുത്തെ ജോഗിഗുണ്ടി വെള്ളച്ചാട്ടം. നാലരുവികൾ ചേർന്ന് ഒരൊറ്റ വെള്ളച്ചാട്ടമായി രൂപപ്പെടുന്ന ജോഗിഗുണ്ടി വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങളിലേക്ക്...

ജോഗിഗുണ്ടി വെള്ളച്ചാട്ടം

ജോഗിഗുണ്ടി വെള്ളച്ചാട്ടം

അഗുംബെയെന്ന മഴക്കാല സ്വർഗ്ഗത്തെക്കുറിച്ച് കേൾക്കാത്തവർ കാണില്ല. മാൽഗുഡി ഡെയ്സിലൂടെ മനസ്സിൽ കയറിപ്പറ്റിയ ഈ നാട് രാജവമ്പാലകളുടെ തലസ്ഥാനം കൂടിയാണ്. പച്ചപ്പ് നിറഞ്ഞ് പ്രകൃതി ഭംഗിയും നിറയെ കാഴ്ചകളുമായി മൺസൂണിൽ സഞ്ചാരികളെത്തുന്ന അഗുംബെ സമുദ്ര നിരപ്പിൽ നിന്നും 2725 അടി ഉയരത്തിൽ ഷിമോഗ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളെ ഒരിക്കലും നിരാശരാക്കാത്ത ഇവിടുത്തെ ഏറ്റവും പ്രധാന ആകർഷണമാണ് ജോഗിഗുണ്ടി വെള്ളച്ചാട്ടം.

PC:Saurabhsawantphoto

ജോഗിഗുണ്ടി എന്നാൽ

ജോഗിഗുണ്ടി എന്നാൽ

കന്നഡ ഭാഷയിൽ ജോഗി എന്നാൽ യോഗി എന്നാണ് അർഥം. ഈ വെള്ളച്ചാട്ടത്തിനടുത്തുള്ള ഗുഹയിൽ ഒരു യോഗി വർഷങ്ങളോളം തപസ്സ് അനുഷ്ഠിച്ചിരുന്നുവത്രെ. അങ്ങനെ യോഗി തപസസ്നുഷ്ഠിച്ച ഇടത്തെ വെള്ളച്ചാട്ടം എന്ന നിലയിലാണ ഇവിടം ജോഗിഗുണ്ടി വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്.

മഴക്കാലത്ത് കാണണം

മഴക്കാലത്ത് കാണണം

മഴക്കാലത്ത് മാത്രം സൗന്ദര്യം പൂർണ്ണമായും പ്രകടമാകുന്ന വെള്ളച്ചാട്ടമാണിത്. വന്യമായ സൗന്ദര്യത്തോടെ 829 മീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഇതിന്റെ ഭംഗി മഴക്കാലത്താണ് പുറത്ത് വരുന്നത്. രാജവെമ്പാലകളും മറ്റുമുള്ള കാടിനു നടുവിലൂടെ നടന്നാണ് വെള്ളച്ചാട്ടത്തിനടുത്ത് എത്തേണ്ടത്. മഴക്കാലത്ത് അപ്രതീക്ഷിതമായി വെള്ളച്ചാട്ടം പതിക്കുന്നിടത്തെ ജലനിരപ്പ് ഉയരുന്നത് അപകടങ്ങൾക്ക് പലതവണ കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ മഴക്കാലത്ത് ഇവിടെ വെള്ളച്ചാട്ടത്തിലെത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

PC:Dinesh Valke

ഒറ്റയടി പാതയിലൂടെ

ഒറ്റയടി പാതയിലൂടെ

പ്രകൃതിയോട് ചേർന്ന് എങ്ങനെ വിനേോദ സഞ്ചാരം നടത്താൻ സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജോഗിഗുണ്ടി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി. വനത്തിലൂടെയുള്ള യാത്രയും മണ്‌റോഡും കല്ലുകൾ കൊത്തിയുണ്ടാക്കിയ ഒറ്റയടി പാതകളും ഒക്കെ ഇന്നും കോൺക്രീറ്റിനു വഴിമാറാതെ ഇവിടെ സംരക്ഷിക്കപ്പെടുന്നു.

അടുത്തുള്ള മറ്റിടങ്ങൾ

ട്രക്കേഴ്സിന്റെയും പ്രകൃതി സ്നേഹികളുടെയും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് അഗുംഹെ. ലോക പ്രശസ്തമായ സൂര്യാസ്മയ പോയന്റും വെള്ളച്ചാട്ടങ്ങളും ഇന്ത്യയിലെ തന്നെ ഏക റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷനുമൊക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ,
അഗുംബെ (4.9 കിമീ), ബർകാന വെള്ളച്ചാട്ടം 5.3 കിമീ, ഒനകെ അബ്ബി വെള്ളച്ചാട്ടം 8.1 കിലോമീറ്റർ, കുണ്ടാദ്രി ഹിൽസ് 17 കിലോമീറ്റർ, നരസിംഹ പർവ്വത 32 കിലോമീറ്റർ കവലദുർഗ്ഗ കോട്ട 38 കിലോമീറ്റർ എന്നിങ്ങനെയാണ് ഇവിടെ അടുത്തുള്ള പ്രധാന സ്ഥലങ്ങൾ.

സന്ദർശിക്കുവാൻ യോജിച്ച സമയം

സന്ദർശിക്കുവാൻ യോജിച്ച സമയം

ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലമാണ് അഗുംബെ. മഴക്കാലമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.


PC:Dinesh Valke

അഗുംബെയിൽ നിന്നും ജോഗിഗുണ്ടിയിലേക്ക്

അഗുംബെയിൽ നിന്നും ജോഗിഗുണ്ടിയിലേക്ക് നാല് കിലോമീറ്റർ ദുരമുണ്ട്. അഗുംബെയിൽ നിന്നും നാല് കിലോമീറ്ററുള്ളിൽ വനത്തിനു നടുവിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉടുപ്പി-ബർകാന റോഡിൽ നിന്നും തിരിഞ്ഞ് വേണം കാട്ടിലേക്ക് കടക്കുവാൻ. കാടിനടുത്തു വരെ ഓട്ടോയിൽ പോകാം. അവിടു്ന് വനത്തിലേക്ക് കാൽനടയായി വേണം എത്തുവാൻ.

അഗുംബെയിലെത്തുവാൻ

അഗുംബെയിലെത്തുവാൻ

കർണ്ണാടകയിലെ ഷിമോഗ ജില്ലയിലാണ് അഗുംബെ സ്ഥിതി ചെയ്യുന്നത്. ഷിമോഗയിൽ നിന്നും 96 കിലോമീറ്ററും കുടജാദ്രിയിൽ നിന്നും 90.8 കിലോമീറ്ററും ജോഗ് വെള്ളച്ചാട്ടത്തിൽ നിന്നും 140 കിലോമീറ്ററും മംഗലാപുരത്തു നിന്നും 134 കിലോമീറ്ററും ബാംഗ്ലൂരിൽ നിന്നും 348.8 കിലോമീറ്ററും ഉഡുപ്പിയിൽ നിന്നും 17 കിലോമീറ്ററും മടിക്കേരിയിൽ നിന്നും 200 കിലോ മീറ്ററും ഇവിടേക്ക് ദൂരമുണ്ട്.
അഗുംബെയിലേക്ക് നേരിട്ടുള്ള ട്രെയിൻ സർവ്വീസുകളില്ല. 90 കിലോമീറ്റർ അകലെയുള്ള ഷിമോഗയും 55 കിലോമീറ്റർ അകലെയുള്ള ഉഡുപ്പിയുമാണ് സമീപത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.

ഈ ബ്രിട്ടീഷ് ദമ്പതികൾ എന്തിനാണ് ഈ ശിവക്ഷേത്രം നിർമ്മിച്ചത് എന്നതിന്റെ ഉത്തരം വളരെ വിചിത്രമാണ്ഈ ബ്രിട്ടീഷ് ദമ്പതികൾ എന്തിനാണ് ഈ ശിവക്ഷേത്രം നിർമ്മിച്ചത് എന്നതിന്റെ ഉത്തരം വളരെ വിചിത്രമാണ്

അഗുംബെക്കാഴ്ചകളെ അറിയാം അഗുംബെക്കാഴ്ചകളെ അറിയാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X