Search
  • Follow NativePlanet
Share
» »ഈ ഓണത്തിന് നിങ്ങളുടെ ആ‌ദ്യത്തെ ഹൗസ് ബോട്ട് യാത്ര!

ഈ ഓണത്തിന് നിങ്ങളുടെ ആ‌ദ്യത്തെ ഹൗസ് ബോട്ട് യാത്ര!

By Maneesh

കേരളത്തിന്റെ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ ഹൗസ്ബോട്ടില്‍ രണ്ട് ദിവസം ചെലവിടുക എന്നതില്‍ കവിഞ്ഞ് വേറെരും ഓപ്ഷനുമില്ല. കായല്‍ പരപ്പിലൂടെ യാത്ര ചെയ്യുമ്പോള്‍ കൊച്ചിയേത് കൊല്ലമേതെന്ന് ആരും ഓര്‍ക്കാറില്ല. ഏല്ലവര്‍ക്കും ഒരേ വികാരം മാത്രം. സുന്ദരം! എല്ലാവരും ഉരുവിടുന്ന ഒരേ വാക്ക്. ചിലര്‍ മൗനിയായി ക്യാമറ കയ്യിലേന്തും. പിന്നെ ഉന്നം പിടിച്ച് ഷൂട്ട് ചെയ്യും. പക്ഷെ എല്ലാവരും കായ‌ല്‍ പരപ്പിന്റെ മനോഹര ചിത്രം മനസില്‍ സൂക്ഷിക്കും. അത് വാക്കുകളിലൂടെ കൈമാറും.

ആഗ്രഹിച്ചിട്ടില്ലേ ഹൗസ്‌ബോട്ടില്‍ ഒരു യാത്ര ചെയ്യാന്‍, നിങ്ങളുടെ ആ‌ദ്യത്തെ ഹൗസ് ബോട്ട് യാത്ര ഈ ഓണക്കാലത്ത് തന്നെ ആയാല്‍ ന‌ല്ല ഒരു ഓണക്കാല അ‌നുഭവം തന്നെ ആയിരിക്കും അല്ലേ.

ആലപ്പുഴയിലോ, കൊല്ലത്തോ നിങ്ങള്‍ എത്തിയാല്‍ നിരവധി ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാരും ഹൗസ്‌ബോട്ട് ഓപ്പറേറ്റ‌ര്‍ മാരും നിരവധി പാക്കേജുമായി നിങ്ങളുടെ അരികിലേത്തും. മു‌‌‌ന്‍കൂട്ടി ബുക്ക് ചെയ്തില്ലെങ്കില്‍ അവര്‍ പറയുന്ന ഏതെങ്കിലും നല്ല പാക്കേജ് തെരഞ്ഞെടുക്കാം.

മറ്റൊരു ലോകം കാണാം

മറ്റൊരു ലോകം കാണാം

ഒഴിവ് ദിവസങ്ങള്‍ ആസ്വദിക്കാനുള്ള ഏറ്റവും നല്ലമാര്‍ഗമാണ് കേരളത്തിലെ കായല്‍പ്പരപ്പിലൂടെയുള്ള ഹൗസ്ബോട്ട് യാത്ര. നിരവധി പാക്കേജുകളാണ് ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. നിങ്ങളുടെ ബജറ്റിന് അനുസരിച്ച് പാക്കേജുകള്‍ തിരഞ്ഞെടുക്കാം. കൂടുതലായും ഹാഫ് ഡെ, ഫുള്‍ ഡെ പാക്കജുകളാണ് ഉള്ളത്.

Photo Courtesy : Silver Blue

യാത്ര എവിടെ നിന്ന്

യാത്ര എവിടെ നിന്ന്

ആലപ്പുഴയില്‍ നിന്ന് യാത്ര ആരംഭിക്കുന്നതാണ് നല്ലത്. ആലപ്പുഴയില്‍ എത്തിയാല്‍ നൂറുകണക്കിന് ഹൗസ് ബോട്ടുകള്‍ നിങ്ങളെ കാത്ത് നില്‍ക്കുന്നുണ്ടാവും. ആലപ്പുഴയില്‍ നിന്ന് യാത്ര ആരംഭിച്ച്, കുമരകം, കോട്ടയം, കൊല്ലത്തിന് അടുത്തുള്ള ആലിന്‍കടവ് തുടങ്ങിയ സ്ഥലങ്ങളിലൂടെ കാഴ്ചകള്‍ കണ്ട് ചുറ്റിയടിക്കാം.

Photo Courtesy : Sarath Kuchi

മെല്ലെ മെല്ലേ കാഴ്ചകള്‍ കണ്ട്

മെല്ലെ മെല്ലേ കാഴ്ചകള്‍ കണ്ട്

ഹൗസ് ബോട്ടുകള്‍ വളരെ സാവാധാനമാണ് യാത്ര ചെയ്യുന്നത്. അതിനാല്‍ സുന്ദരമായാ കാഴ്ചകള്‍ കാണാന്‍ ഒരു തടസവും ഉണ്ടാവില്ല. ഒരു ദിവസം നാല്‍പ്പത് മുതല്‍ അന്‍പത് കിലോമീറ്റ‌ര്‍ ദൂരമേ ഹൗസ്ബോട്ടുകള്‍ സഞ്ചരിക്കു. നേരം ഇരുട്ടിയാല്‍ പിന്നേ ഹൗസ് ബോട്ട് സഞ്ചാരം നിര്‍ത്തും.
Photo Courtesy : Roberto Faccenda

ഭക്ഷണം

ഭക്ഷണം

ഹൗസ്ബോട്ട് യാത്രയ്ക്കിടെ ഭക്ഷണത്തേക്കുറിച്ച് ടെന്‍ഷന്‍ അടിക്കേണ്ട. ഹൗസ്ബോട്ടില്‍ തന്നെ കിച്ചണ്‍ ഉണ്ട്. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് രുചികരമായ ഭക്ഷണം പാചകം ചെയ്യുന്ന കുക്കുകളുടെ സേവനം ഹൗസ്ബോട്ടുകളില്‍ ലഭ്യമാണ്. തണുത്ത ബിയറടിക്കാന്‍ തോന്നിയെങ്കില്‍ അതും ഇവിടെ ലഭിക്കും.
Photo Courtesy : e900

പാക്കേജുകള്‍

പാക്കേജുകള്‍

അര ദിവസം മുതല്‍ ഒരു ആഴ്ചവരെയുള്ള പാക്കേജുകള്‍ ഉണ്ട്. പക്ഷ രണ്ട് ദിവസത്തേ പാക്കേജ് ആണ് ഏറ്റവും ഉചിതം ഒരു രാത്രി ഹൗസ്ബോട്ടില്‍ തങ്ങുകയുമാവാം. വൈകുന്നേരം ആറുമണിക്ക് ശേഷം ഹൗസ്ബോട്ടുകള്‍ സഞ്ചാരം നിര്‍ത്തും. ആയിരം രൂപ മുതല്‍ മുകളിലോട്ടാണ് ഹൗസ്ബോട്ടിന്റെ വാടക. പാക്കേജുകള്‍ അറിയാം

Photo Courtesy : swifant

യാത്രയ്ക്ക് അനുയോജ്യമായ സമയം

യാത്രയ്ക്ക് അനുയോജ്യമായ സമയം

ഡിസംബര്‍ മുതല്‍ ജനുവരി വരെയാണ് ഹൗസ് ബോട്ട് യാത്രയ്ക്ക് ഉചിതമായ സമയം. മഴക്കാലം മാറി തണുപ്പുള്ള അന്തരീക്ഷം സഞ്ചാരികള്‍ക്ക് ഒരു റൊമാന്റിക്ക് മൂഡ് നല്‍കും. മാര്‍‌ച്ച് മുതല്‍ മെയ്‌ വരെയുള്ള കാലം ചൂട് കൂടുതലായിരിക്കും. കൂടുത‌ല്‍ വിവരങ്ങള്‍ക്കും ഹൗസ് ബോട്ട് ബുക്കിംഗിനും ഇവിടെ ക്ലിക്ക് ചെയ്യുക.

Photo Courtesy : e900
ചെലവുകുറഞ്ഞ യാത്ര

ചെലവുകുറഞ്ഞ യാത്ര

ചെലവ് കുറഞ്ഞ ഒരു യാത്രയാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍, സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റിന്റെ ഫെറി സര്‍വീസുകളെ ആശ്രയിക്കാം. ആലപ്പുഴ മുതല്‍ കോട്ടയം വരെ ഇത്തരം സര്‍വീസുക‌ള്‍ ലഭ്യമാണ്. രണ്ടരമണിക്കൂര്‍ കായല്‍ യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും.

Photo Courtesy : Vinayaraj

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X