Search
  • Follow NativePlanet
Share
» »സ്ഥിരം യാത്ര ചെയ്യുന്ന ആളാണോ? എങ്കിൽ വേണം ജംബോ പാസ്പോർട്ട്

സ്ഥിരം യാത്ര ചെയ്യുന്ന ആളാണോ? എങ്കിൽ വേണം ജംബോ പാസ്പോർട്ട്

ബിസിനസ് ആവശ്യങ്ങൾക്കായും പഠനത്തിന്‍റെയും ഗവേഷണത്തിന്‍റെയും ആവശ്യങ്ങൾക്കായും സ്ഥിരം വിദേശ യാത്ര നടത്തുന്നവർക്ക് ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് ജംബോ പാസ്പോർട്ട്.

അടിക്കടി വിദേശയാത്ര നടത്തുന്നവർക്ക് ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് ജംബോ പാസ്പോർട്ട്. സാധാരണ പാസ്പോർട്ടിൽ നിന്നും സ്ഥിരം വിദേശയാത്ര നടത്തുന്നവർക്ക് ഉപകാര പ്രദമായ കാര്യങ്ങൾ വിദേശയാത്രക്കാർക്കിടയിൽ ഇതിനെ പ്രസിദ്ധമാക്കിയിട്ടുണ്ട്. എന്താണ് ജംബോ പാസ്പോർട്ട് എന്നും ഇതെടുത്താൽ എന്തൊക്കെയാണ് ഗുണങ്ങൾ എന്നും നോക്കാം.

എന്താണ് ജംബോ പാസ്പോർട്ട്
ബിസിനസ് ആവശ്യങ്ങൾക്കായും പഠനത്തിന്‍റെയും ഗവേഷണത്തിന്‍റെയും ആവശ്യങ്ങൾക്കായും സ്ഥിരം വിദേശ യാത്ര നടത്തുന്നവർക്ക് ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് ജംബോ പാസ്പോർട്ട്. ഇനി യാത്രകൾ ഒരു ഹോബിയായിട്ടെടുത്ത ആൾക്കാവട്ടെ, സ്ഥിരം വിദേശ യാത്ര നടത്തുമ്പോൾ ഇതൊരു അനുഗ്രഹം തന്നെയാണെന്നു പറയാം.
ഏറ്റവും ലളിതമായി പറഞ്ഞാൽ10 വര്‍ഷം കാലാവധിയുള്ള 60 പേജുകളുള്ള പാസ്പോർട്ടാണ് ജംബോ പാസ്പോർട്ട്.

Jumbo Passport India

വ്യത്യാസം 500 രൂപ

സാധാരണ 36 പേജുള്ള സാധാരണ പാസ്പോർട്ടിന് മുടക്കേണ്ടി വരിക 1500 രൂപയാണ്. എന്നാൽ 60 പേജുള്ള ജംബോ പാസ്പോർട്ടിനാണ് അപേക്ഷിക്കുന്നതെങ്കില്‍ അധികമായി 500 രൂപ മാത്രം മുടക്കിയാൽ മതി. അതായത് 10 വര്‍ഷം കാലാവധിയുള്ള 60 പേജുകളുള്ള ജംബോ പാസ്പോർട്ടിന് മുടക്കേണ്ടത് 200 രൂപ മാത്രം.

യാത്രകൾ എളുപ്പമാക്കുന്നു
സ്ഥിരംമായി വിദേശ യാത്ര നടത്തുന്നവർക്ക് എന്തുകൊണ്ടും ജംബോ പാസ്പോർട്ട് ഉപകാരപ്രദമാണ്. അടിക്കടി പാസ്പോർട്ട് പുതുക്കേണ്ടി വരില്ല എന്നതു തന്നെയാണ് ഇതിന്‍റെ പ്രധാന മെച്ചം. പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ തന്നെ ജംബോ പാസ്പോർട്ടിനായി അപേക്ഷിക്കാം. പ്രത്യേകം ഓർമ്മിക്കേണ്ട കാര്യം 18 വയസ്സിൽ താഴെയുള്ളവർക്ക് ജംബോ പാസ്പോർട്ടിനായി അപേക്ഷിക്കുവാൻ പറ്റില്ല എന്നതാണ്.

പാസ്പോട്ടിലെ തലവേദന ഒഴിവാക്കാം...പണവും സമയവും ലാഭിക്കാം..പാസ്പോട്ടിലെ തലവേദന ഒഴിവാക്കാം...പണവും സമയവും ലാഭിക്കാം..

വിദേശ യാത്രയ്ക്കു മുൻപ് ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...യാത്ര അടിപൊളിയാക്കാം!വിദേശ യാത്രയ്ക്കു മുൻപ് ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...യാത്ര അടിപൊളിയാക്കാം!

Read more about: travel ideas travel tips airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X