Search
  • Follow NativePlanet
Share
» »ഗ്രീക്കുകാരുടെ ഇന്ത്യൻ നഗരത്തിലേക്കൊരു ചരിത്ര യാത്ര

ഗ്രീക്കുകാരുടെ ഇന്ത്യൻ നഗരത്തിലേക്കൊരു ചരിത്ര യാത്ര

ഗുജറാത്തിലെ ഏഴാമത്തെ വലിയ നഗരമായ ജുനാഗഡ് എന്നും ചരിത്രത്തിൽ ഇടം നേടിയിട്ടുള്ള ഇടമാണ്.

By Elizabath Joseph

ഇന്ത്യയിൽ ഗ്രീക്കുകാർക്ക് ഒരു നഗരം ഉണ്ടായിരുന്ന കഥ അറിയുമോ..അഫ്ഗാനിസ്ഥാനോടും അതിന് സമീപത്തുള്ള പ്രദേശങ്ങളും ഇന്ത്യൻ ഉപഭൂഖണ്ഡത്തോട് ചേർന്ന് ഇൻഡോ ഗ്രീക്ക് കിങ്ഡം എന്ന പേരിൽ ഉണ്ടായിരുന്ന ഇടം... ഗുജറാത്തിലെ ഏഴാമത്തെ വലിയ നഗരമായ ജുനാഗഡ് എന്നും ചരിത്രത്തിൽ ഇടം നേടിയിട്ടുള്ള ഇടമാണ്. സാഹസിക പ്രിയരുടെയും സഞ്ചാരികളുടെയും പ്രിയ കേന്ദ്രമായ ജുനാഗഡിന്റെ വിശേഷങ്ങളിലേക്ക്...

ജുനാഗഡ് എന്നാൽ

ജുനാഗഡ് എന്നാൽ

ഗുജറാത്തിലെ ഏഴാമത്തെ വലിയ നഗരമായ ജുനാഗഡിന് ആ പേരു വന്നതിനു പിന്നിൽ പല കഥകളും ഉണ്ട്. സാഹിത്യപരമായി നോക്കുമ്പോൾ ജുനാഗഡ് എന്നാൽ പഴയ നഗരം എന്നാണ് അർഥം. എന്നാൽ മറ്റൊരു കഥ കൂടി ഈ സ്ഥലപ്പേരിനു പിന്നിലുണ്ട്. യോനാഗഡ് എന്ന വാക്കിൽ നിന്നുമാണ് ഈ പേരു വന്നതെന്നാണ് മറ്റൊരു വിശ്വാസം. യോനൻമാർ അഥവാ ഗ്രീക്കുകാരുടെ നഗരം എന്നാണ് ഇതിനർഥം. പുരാതനമായ ഇൻഡോ- ഗ്രീക്ക് സാമ്രാജ്യത്തിനു കീഴിലുണ്ടായിരുന്ന ആളുകൾ കാലങ്ങളോളം അധിവസിച്ചിരുന്ന സ്ഥലമായതിനാലാണത്രെ ഈ പേരു ലഭിച്ചതെന്നാണ് ചരിത്രകാരൻമാർ പറയുന്നത്. സോരാത് എന്നും ജുനാഗഡ് അറിയപ്പെടുന്നുണ്ട്. പഴയ നാട്ടരാജ്യമായിരുന്നപ്പോളാണ് ഈ പേരിൽ ജുനാഗഡ് അറിയപ്പെട്ടിരുന്നത്.

PC:British Library Website

ഗിർനാർ താഴ് വരയിലെ ജുനാഗഡ്

ഗിർനാർ താഴ് വരയിലെ ജുനാഗഡ്

അറബിക്കടലും ആരവല്ലി പർവ്വത നിരകളും ചേർന്ന് അതിർത്തി കാക്കുന്ന ജുനാഗഡ് ഗിർമാർ പർവ്വത നിരയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഇടമാണ്. ഒരുകാലത്ത് മഹത്തായ നാട്ടുരാജ്യമായിരുന്ന ഇവിടം സ്വാതന്ത്ര്യത്തിനു ശേഷമാണ് ഇന്നു കാണുന്ന രീതിയിൽ ഒരു ഹിൽ സ്റ്റേഷൻ എന്ന നിലയിലേക്കുയർന്നത്.
സൗരാഷ്ട്രയുടെ ഭാഗമായിരുന്ന ഇവിടം 1960 കളിലെ മഹാ ഗുജറാത്ത് മൂവ്മെന്റിനു ശേഷം അപ്പോൾ പുതുതായി രൂപം കൊണ്ട ഗുജറാത്തിന്റെ ഭാഗമാവുകയായിരുന്നു.

PC:Bernard Gagnon

ഗിർനാർ മലനിരകൾ

ഗിർനാർ മലനിരകൾ

മനോഹരമായ അഞ്ച് മലകളുടെ കൂട്ടമാണ് ഗിർനാർ മലനിരകൾ എന്ന പേരിൽ അറിയപ്പെടുന്നത്. ഗുജറാത്തിലെ മറ്റു സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ വളരെ മികച്ച കാലാവസ്ഥയാണുള്ളത്. ഗോകർനാഥ് എന്ന പേരിലാണ് ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ മലനിര അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും 3661 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. 12-ാം നൂറ്റാണ്ടിനു ശേഷമുള്ള ധാരാളം ഹിന്ദു-ജൈന ക്ഷേത്രങ്ങൾ ഇവിടെ കാണാൻ സാധിക്കും.
പ്രകൃതി സ്നേഹികളും സാഹസിക പ്രിയരും എത്തിച്ചേരുന്ന ഇവിടം ഗുജറാത്തിലെ മനോഹരമായ സ്ഥലങ്ങളിലൊന്നാണ്. എല്ലാ വർഷവും നവംബർ-ഡിസംബർ മാസങ്ങളിൽ ആഘോഷിക്കുന്ന കാർത്തിക പൂർണ്ണിമയാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം.

PC: A. J. T. Johnsingh

ഗിർ ദേശീയോദ്യാനം

ഗിർ ദേശീയോദ്യാനം

ജുനാഗഡിൽ നിന്നും 43 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗിർ ദേശീയോദ്യാനവും വന്യജീവി സങ്കേതവും ജുനാഗഡിലെ ഏറ്റവും പ്രശസ്തമായ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. ജുനാഗഡിലെ നവാബുമാരുടെ സ്വകാര്യ വേട്ടയാടൽ കേന്ദ്രങ്ങളിലൊന്നായിരുന്നു ഇവിടം. ഏഷ്യാറ്റിക് സിംഹങ്ങളെ സംരക്ഷിക്കുന്ന ഇവിടം ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സംരക്ഷിത കേന്ദ്രങ്ങളിലൊന്നാണ്.
ഏഴു പ്രദാന നദികളാണ് ഇതിനകത്തുകൂടി ഒഴുകുന്നത്. വേനൽക്കാലങ്ങളിൽ ഇതിനുള്ളിലെ മൃഗങ്ങൾക്കായി 300 വാട്ടർ പോയിന്റുകളാണുള്ളത്. വ്യത്യസ്തങ്ങളും അപൂർവ്വങ്ങളുമായ 400 തരത്തിലുള്ള സസസ്യങ്ങളെ ഇവിടെ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
1412 സ്ക്വയർ കിലോമീറ്റർ ദൂരത്തിലാണ് ഗിർ ദേശീയോദ്യാനവും വന്യജീവി സങ്കേതവും പരന്നു കിടക്കുന്നത്. 1965 ലാണ് ഇത് സ്ഥാപിക്കപ്പെടുന്നത്.

PC:Jason Wharam

ദാമോദർ കുണ്ഡ്

ദാമോദർ കുണ്ഡ്

ജുനാഗഡിൽ സ്ഥിതി ചെയ്യുന്ന വ്യത്യസ്തമായ ഒരിടമാണ് ദാമോദർ കുണ്ഡ്. ഗിർനാർ മലനിരകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ദാമോദർ കുണ്ഡ് ഒരു വിശുദ്ധ സ്ഥലമായാണ് കരുതുന്നത്. ഇതിനു ചുറ്റുമായി ധാരാളം ജൈൻ ക്ഷേത്രങ്ങൾ കാണുവാൻ സാധിക്കും. വ്യത്യസ്തവും മനോഹരവുമായ വാസ്തുവിദ്യയ്ക്ക് പേരുകേട്ടിരിക്കുന്ന ഈ സ്ഥലത്തിന് പുരാണങ്ങളുമായി ബന്ധപ്പെട്ട ധാരാളം വിശ്വാസങ്ങളുണ്ട്. ശിവനും പാർവ്വതിയും ഇവിടെ വന്നിട്ടുണ്ടെന്നാണ് പ്രദേശവാസികൾ വിശ്വസിക്കുന്നത്. മരിച്ചവരുടെ ചിതാഭസ്മം ഇവിടെ കൊണ്ടുവന്ന് ഒഴുക്കിയാൽ അവരുടെ ആത്മാവിന് ശാന്തി ലഭിക്കുമെന്ന വിശ്വാസത്തിൽ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ധാരാളം ആളുകൾ ഇവിടെ എത്താറുണ്ട്. ഇവിടുത്തെ ജലത്തിന് ഇങ്ങനെ ഒഴുക്കിവിടുന്ന അസ്ഥികളെ അലിയിപ്പിക്കാനുള്ള കഴിവുണ്ടത്രെ.
257 അടി നീളവും50 അടി വീതിയും 5 അടി ആഴവും ഇതിനുണ്ട്.

PC: Jadia gaurang

 മഹാബത് ശവകുടീരം

മഹാബത് ശവകുടീരം

ജുനാഗഡിലെ നവാബുമാരുമായി ബന്ധപ്പെട്ട ഒരു ചരിത്ര സ്മാരകമാണ് മഹാബത് ശവകുടീരം. പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ സ്മാരകം ഇവിടുത്തെ ചിത്നക ചൗക്ക് എന്നയിടത്താണ് സ്ഥിതി ചെയ്യുന്നത്.

PC:Bernard Gagnon

ഉപാർകോട്ട് കോട്ട

ഉപാർകോട്ട് കോട്ട

ജുനാഗഡിൻ‌റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന കോട്ടയാണ് ഉപാർകോട്ട് കോട്ട. മൗര്യ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ഈ കോട്ട ഗുപ്ത രാജാക്കൻമാരും ഉപയോഗിച്ചിരുന്നതിനു തെളിവുണ്ട്. എന്നാൽ സൗരാഷ്ട്രയുടെ തലസ്ഥാനം ജുനാഗഡിൽ നിന്നും വല്ലഭിയിലേക്ക് മാറ്റിയപ്പോൾ ഈ കോട്ടയുടെ പ്രാധാന്യം കുറയുകയായിരുന്നു.
ഗുജറാത്തിലെ പഴയ കാല കോട്ടകളിൽ ഏറ്റവും പ്രാധാന്യം ഉള്ള കോട്ട കൂടിയാണിത്.

PC:Bernard Gagnon

Read more about: gujarat forts palace history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X