Search
  • Follow NativePlanet
Share
» »വരൂ നമുക്ക് കാടുകളിലേക്ക് പോകാം..വര്‍ക്കും വെക്കേഷനും ഇനി ഒരുമിച്ച്

വരൂ നമുക്ക് കാടുകളിലേക്ക് പോകാം..വര്‍ക്കും വെക്കേഷനും ഇനി ഒരുമിച്ച്

വര്‍ക് ഫ്രം ഹോം എന്നാല്‍ വീട്ടിലിരുന്ന് പണിയെടുക്കുകയാണെങ്കിലും ഇതും മടുപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പുറത്തിറങ്ങാതെ വീട്ടില്‍ തന്നെയിരുന്നുള്ള ജോലിയും യാത്രകളൊന്നുമില്ലാത്തതുമെല്ലാം പണി തന്നത് സ്ഥിരം സഞ്ചാരികള്‍ക്കാണ്. നിര്‍ത്താതെയുള്ല ജോലിക്കിടയില്‍ ഒരു ബ്രേക്ക് കി‌ട്ടണമെന്ന് ആഗ്രഹിക്കാത്ത ആരും കാണില്ല. അങ്ങനെ ധൈര്യമായി പുറത്തിറങ്ങുവാന്‍ സാധിക്കാത്ത ഈ സമയത്ത് സഞ്ചാരികള്‍ക്കായി കിടിലന്‍ ഓഫറുമായി വന്നിരിക്കുയാണ് മധ്യ പ്രദേശ് ടൂറിസം.

വര്‍ക്കും വെക്കേഷനും ചേരുമ്പോള്‍
വെക്കേഷന്‍ മൂഡില്‍ ആസ്വദിച്ച് ജോലി ചെയ്യുവാന്‍ സാധിക്കുന്ന വര്‍ക്കേഷന്‍(വര്‍ക്ക് +വെക്കേഷന്‍ ) എന്ന മികച്ച ഒരു ആശയമാണ് മധ്യ പ്രദേശ് ടൂറിസം പുറത്തിറക്കിയിരിക്കുന്നത്. അവധി ദിവസങ്ങളുടെ മൂഡില്‍ ജോലി ചെയ്യുവാന്‍ അതും സംസ്ഥാനത്തെ ഏറ്റവും മികച്ച ജംഗിള്‍ റിസോര്‍ട്ടുകളിലിരുന്ന് ജോലി ചെയ്യുവാനുള്ള അവസരമാണ് ഇതുവഴി കൈവന്നിരിക്കുന്നത്.

work and vacation

കാട്ടിലിരുന്നും ജോലി ചെയ്യാം
നമ്മുടെ സൗകര്യവും രീതികളും അനുസരിച്ച് എവിടെയിരുന്നു വേണമെങ്കിലും ജോലി ചെയ്യുവാനുള്ള അവസരമാണിത്. കാട്ടിലോ നദിയുടെ തീരത്തോ മലയുടെ മുകളിലോ അങ്ങനെ എവിടെയിരുന്നു വേണമെങ്കിലും ജോലി ചെയ്യാം.ഒരു സ്വപ്നമാണിതെന്നു തോന്നിയാലും തെറ്റില്ല. മഹാമാരിയുടെ ഈ കാലത്ത് യാത്രകള്‍ പോകുവാന്‍ സാധിക്കാതെ വിഷമിച്ചിരിക്കുന്നവരെ സംബന്ധിച്ചെ‌ടുത്തോളം ഒരു സുവര്‍ണ്ണാവസരമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രകൃതിയോടൊപ്പം ചേര്‍ന്ന് ജോലി ചെയ്ത് ശരീരത്തെയും മനസ്സിനെയും പുനരുജ്ജീവിപ്പിക്കാനും ഇവിടെ അവസരമുണ്ട്.

അഞ്ചിടങ്ങളില്‍
നിലവില്‍ മധ്യ പ്രദേശ് വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള അഞ്ച് പ്രധാന ജംഗിള്‍ റിസോര്‍ട്ടുകളിലാണ് വര്‍ക്കേഷന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.
വൈറ്റ് ടൈഗര്‍ ഫോറസ്റ്റ് ലോഡ്ജ് ബാന്ധവ്ഗഡ്, ബൈസണ്‍ റിട്രീറ്റ് സത്പുര ദേശീയോദ്യാനം, കിപ്ലിങ്സ് കോര്‍ട്ട് പെഞ്ച് ദേശീയോദ്യാനം, ചംപക് ബംഗ്ലാവ് പഞ്ച്മര്‍ഹി, സൈലനി ഐലന്‍ഡ് ‌ഓംകാരേശ്വര്‍ എന്നിവയാണവ.
മികച്ച ഇന്‍റര്‍നെറ്റ് കണക്ഷന്‍. താമസ സൗകര്യങ്ങള്‍, വ്യൂ പോയിന്‍റുകള്‍, പുൽമേടുകളുടെ മനോഹരമായ കാഴ്ചകൾ വാഗ്ദാനം, സുഖപ്രദമായ താമസം, പവർ ബാക്കപ്പ്, പുതിയതും ആരോഗ്യകരവുമായ ഭക്ഷണം, റൂം സേവനങ്ങള്‍, മെഡിക്കൽ, പ്രഥമശുശ്രൂഷാ സൗകര്യങ്ങള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
കൊവിഡ് മാനദണ്ഡമനുസരിച്ചുള്ള ശുചിത്വം, സുരക്ഷ എന്നിവ ഉറപ്പു വരുത്തുന്നതാവും ഓരോ സേവനവും.

നന്ദി പറയാം,സഞ്ചാരിയാണെന്നു മറക്കാതിരിക്കാം, നടക്കുവാന്‍ പഠിക്കാം...ഇവയാണ് ആ ഗുണങ്ങള്‍

വര്‍ക് ഫ്രം ഹോം എടുക്കാം ഈ സ്ഥലങ്ങളില്‍

മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന മരങ്ങള്‍...കാണാതാവുന്ന സന്ദര്‍ശകര്‍...ഇത് കരയിലെ ബർമുഡ ട്രയാങ്കിള്‍

മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X