Search
  • Follow NativePlanet
Share
» »ജംഗിൾ സഫാരി- അപകടമൊഴിവാക്കുവാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ജംഗിൾ സഫാരി- അപകടമൊഴിവാക്കുവാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇതാ ഓരോ ജംഗിൾ സഫാരിയിലും എടുത്തിരിക്കേണ്ട മുൻകരുതലുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും നോക്കാം....

കാടുകളിലേക്കുള്ള ഓരോ യാത്രയുടെയും ഏറ്റവും പ്രധാനപ്പട്ടെ ആകർഷണം കാട്ടിലെ കാഴ്ചകൾ തന്നെയാണ്. വന്യമൃഗങ്ങളും പക്ഷികളും ഒക്കെ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന കാഴ്ചകള്‍. എന്നാൽ വെറുതേയങ്ങ് സമയം കിട്ടുമ്പോൾ പോയികണ്ടുവരുവാന്‍ പറ്റി ഒന്നാണോ ഈ ജംഗിൾ സഫാരിൽ? അല്ല എന്നു തന്നെയാണ് ഉത്തരം. കാട്ടിലേക്ക് ഇറങ്ങുമ്പോൾ മുൻകൂട്ടി ചെയ്തിരിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. അല്ലെങ്കിൽ കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ നന്ദൻവൻ വനത്തിനുള്ളിലെ സഫാരിരിക്കിടെ സഫാരി ബസിനു പിന്നാലെ കടവു കുതിച്ചു വരുന്നതുപോലുള്ള സംഭവങ്ങൾക്ക് സാക്ഷികളാകേണ്ടി വരും. ഇതാ ഓരോ ജംഗിൾ സഫാരിയിലും എടുത്തിരിക്കേണ്ട മുൻകരുതലുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും നോക്കാം...

നന്ദൻവൻ വനത്തിനുള്ളിൽ സംഭവിച്ചത്

നന്ദൻവൻ വനത്തിനുള്ളിൽ സംഭവിച്ചത്

കഴിഞ്ഞ ദിവസമാണ് സ‍ഞ്ചാരികളെ ഭീതിയിലാക്കിയ സംഭവം നന്ദൻവൻ വനത്തിനുള്ളിൽ സംഭവിച്ചത്. വനത്തിനുള്ളിലെ കടുവകളിൽ രണ്ടെണ്ണം പരസ്പരം പോരടിക്കുന്നതും അതിലൊന്ന് സഫാരി നടത്തുന്ന വാഹനത്തിനു പുറകേ ഓടി വരുന്നതും കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ കാണാം. ബസിനു പുറത്തേയ്ക്ക് കിടക്കുന്ന കർട്ടന്റെ തുണിയിൽ കടുവ കടിക്കുന്നതും വീഡിയോയിലുണ്ട്. കാട്ടിലെ മൃഗങ്ങളുടെയും അവയെ കാണുവാനെത്തുന്ന സന്ദർശകരുടെയും സുരക്ഷ ഒരുപോലെ ഉറപ്പുവരുത്തിയില്ല എന്നതിൽ ബസിലെ ജീവനക്കാർക്കെതിരെ നടപടിയെടുത്തിരുന്നു. ഇതിൽ നിന്നു തന്നെ കാടിനുള്ളിൽ യാത്ര ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങളിൽ മുൻകരുതലുകളെടുക്കണമെന്നു മനസ്സിലാകും.

കാട്ടിലെ നിയമങ്ങൾ അനുസരിക്കാം

കാട്ടിലെ നിയമങ്ങൾ അനുസരിക്കാം

കാടിനുള്ളിലേക്കുള്ള ഓരോ യാത്രയിലും മറക്കാതെ ചെയ്യേണ്ട കാര്യങ്ങളിലൊന്ന് കാട്ടിലെ നിയമങ്ങൾ അനുസരിക്കുക എന്നതാണ്. വന്യജീവി സങ്കേതങ്ങളിലേക്കോ ദേശീയോദ്യാനങ്ങളിലേക്കോ പോകുമ്പോൾ അവിടുത്തെ നിയമങ്ങളും മുൻകരുതലുകളും നേരത്തേ തന്നെ മനസ്സിലാക്കുക. അതിനനുസരിച്ച് മാത്രം പെരുമാറുവാൻ ശ്രദ്ധിക്കുക.

ഗൈഡിനെ അനുസരിക്കാം

ഗൈഡിനെ അനുസരിക്കാം

കാടിനുള്ളിലേക്കുള്ള ഓരോ യാത്രകളും ജീവൻ പണയംവെച്ചുള്ള യാത്രകളാണെന്ന് ഓർമ്മിക്കുക. അതുകൊണ്ടുതന്നെ കാടിനെ കൈവെള്ള പോലെ അറിയുന്ന ഒരാളെന്ന നിലയിൽ കൂടെവരുന്ന ഗൈഡിന്‍റെ വാക്കുകൾ അനുസരിക്കുക. പോകരുത് എന്ന് പറഞ്ഞാൽ പോകാതിരിക്കുക. എല്ലാവരുടെയും നല്ലതിന് വേണ്ടിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത് എന്ന് ഓർമ്മിക്കുക.

നിശബ്ദത ഏറ്റവും നല്ലത്

നിശബ്ദത ഏറ്റവും നല്ലത്


കാട് നമ്മുടെ ലോകമല്ലെന്നും അവിടുത്തെ അധികാരികൾ അവിടെയുള്ള ജീവികളാണെന്നും മറക്കാതിരിക്കുക. ബഹളം വെച്ചുള്ള യാത്രകളും കൂവലുകളും ഒന്നും കാടിനുള്ളിൽ വേണ്ട. വന്യമൃഗങ്ങളെ കണ്ടാലോ അവയുടെ ശബ്ദം കേട്ടാലോ ബഹളം വയ്ക്കാതെ നിശബ്ദരായിരിക്കുക. കാടിനു നല്കുവാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം നമ്മുടെ നിശബ്ദതയാണെന്ന് തിരിച്ചറിയുക.

പതിയെ പോകാം

പതിയെ പോകാം


ജംഗിള്‍ സഫാരികളിൽ പോകുന്ന വാഹനം വളരെ വേഗത കുറച്ച് മാത്രം പോവുക. കാട്ടിൽ എപ്പോൾ വേണമെങ്കിലും വന്യമൃഗങ്ങള്‍ മുന്നിലെത്തുവാൻ സാധ്യതയുണ്ട്. മിക്കവാറും അവരുടെ പാതയിലൂടെയായിരിക്കും നമ്മുടെ വാഹനം പോകുന്നതും. അപ്പോൾ പെട്ടന്ന് മുന്നിലെത്തുന്ന മൃഗങ്ങളെ വേഗത്തിൽ പോകുമ്പോൾ തട്ടും എന്ന കാര്യത്തിൽ സംശയമില്ല. അതിനു പകരം വാഹനം ആദ്യം തന്നെ വേഗത കുറച്ച് വേണം പോകുവാൻ. മാത്രമല്ല, ജംഗിൾ സഫാരിയിൽ മൃഗങ്ങൾ മുന്നിലൂടെ പോകുമ്പോൾ, അല്ലെങ്കിൽ ക്രോസ് ചെയ്യുമ്പോൾ അവയ്ക്ക് ആവശ്യമായ സമയം കൊടുക്കുക. അവസാന മൃഗവും പോയതിനു ശേഷം മാത്രം വണ്ടി മുന്നോട്ട് എടുക്കുക.

സമയം നോക്കാം

സമയം നോക്കാം

സഫാരി നടത്തുന്ന ഇടം സഞ്ചാരികൾക്ക് അനുവദിച്ചിരിക്കുന്ന സമയം നോക്കി യാത്ര പ്ലാൻ ചെയ്യുക. വൈകുന്നേരം ക്ലോസിങ് സമയം നോക്കി പുറത്തെത്തണം. പറഞ്ഞിരിക്കുന്ന സമയത്തിൽ കൂടുതൽ കാടിനുള്ളിൽ ചിലവഴിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. ചില വന്യജീവികൾ പുറത്തിറങ്ങുന്ന സമയവും മറ്റും നോക്കിയാണ് ചിലപ്പോൾ പാർക്കുകളിലെ എക്സിറ്റ് സമയം ക്രമീകരിക്കുന്നത്. അങ്ങനെയുള്ളപ്പോൾ അതനുസരിച്ച് മാത്രം കാര്യങ്ങൾ ചെയ്യുക.

ക്യാമറയുടെ ഫ്ലാഷ് ഓഫാക്കാം

ക്യാമറയുടെ ഫ്ലാഷ് ഓഫാക്കാം

വന്യജീവികളെ ഏറ്റവും അലോസരപ്പെടുത്തുന്ന ശബ്ദങ്ങളിലൊന്ന് മനുഷ്യരുടെ ബഹളവും ക്യാമറയുടെ ശബ്ദവുമാണ്. ഇരയെ ഭക്ഷിക്കുവാനും വെള്ളം കുടിക്കുവാനുമൊക്കെയായി ഇരിക്കുന്ന ജീവികളുടെ ഫോട്ടോ എടുക്കുമ്പോൾ ഫ്ലാഷ് അടിക്കുന്ന ശബ്ദം അവരെ അസ്വസ്ഥരാക്കും. അവർ അവിടെ നിന്നും എണീറ്റ് പോവുകയോ അല്ലെങ്കിൽ അക്രമിക്കുവാന്‍ മുതിരുകയോ ചെയ്യും. അതുകൊണ്ടു തന്നെ ക്യാമറയുടെ ഫ്ലാഷ് ഓഫാക്കാം.

സുരക്ഷിതമായ അകലം

സുരക്ഷിതമായ അകലം

ഫോട്ടോ എടുക്കുമ്പോഴും കാടിനുള്ളിലൂടെ നടക്കുമ്പോഴുമെല്ലാം മൃഗങ്ങളിൽ നിന്നും സുരക്ഷിതമായ ഒരു അകലം പാലിക്കുവാൻ ശ്രദ്ധിക്കുക. ഫോട്ടോ എടുക്കുമ്പോൾ മറഞ്ഞിരുന്ന, അവയെ ശല്യപ്പെടുത്താത്തതും പെട്ടന്ന് എത്തിച്ചേരുവാൻ സാധിക്കാത്തതുമായ അകലത്തിൽ നിന്നുവേണം എടുക്കുവാൻ. കാടിനുള്ളിലൂടെ നടക്കുമ്പോൾ അപരിചിതമായ വഴികളിലേക്ക് കയറരുത്. എല്ലാ കാര്യങ്ങളിലും ഗൈഡിനെ അനുസരിക്കുക.

കാടിനോട് ചേർന്നുള്ള നിറങ്ങൾ

കാടിനോട് ചേർന്നുള്ള നിറങ്ങൾ

കാടിനുള്ളിലേക്ക് പോകുമ്പോൾ കാടിനോട് ചേർന്നു നിൽക്കുന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. ചുവപ്പ്, മഞ്‍ പോലെ മൃഗങ്ങളെ പെട്ടന്ന് ശ്രദ്ധിക്കുവാൻ തോന്നിപ്പിക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കാം.

ഇനി ധൈര്യമായി കാട്ടിലെ യാത്രയ്ക്ക് പോകാം!!ഇനി ധൈര്യമായി കാട്ടിലെ യാത്രയ്ക്ക് പോകാം!!

കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് വ്യത്യസ്തമായ ഒരു കാട്ടു വഴി!!കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് വ്യത്യസ്തമായ ഒരു കാട്ടു വഴി!!

യാത്ര കാട്ടിലേക്കാണെങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിയണംയാത്ര കാട്ടിലേക്കാണെങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിയണം

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X