ജംഗിള്‍ സഫാരി ഒരിക്കലും സാധാരണ യാത്രകള്‍ പോലെയല്ല. കാടിനുള്ളിലെ മറ്റൊരു ലോകത്തിലേക്കുള്ള കടന്നുകയറ്റമാണ് ജംഗിള്‍ സഫാരികള്‍. അതുകൊണ്ടുതന്നെ ചില കാര്യങ്ങള്‍ ഇത്തരം യാത്രകളില്‍ ശ്രദ്ധിക്കുവാനുണ്ട്.
വിവിധ ലോഡ്ജുകളിലെയും ഗെയിം റിസർവുകളിലെയും മിക്ക സഫാരി ഓപ്പറേറ്റർമാരും ഗൈഡുകളും നിങ്ങൾ സ്വീകരിക്കേണ്ട അടിസ്ഥാന മുൻകരുതലുകൾ ഊന്നിപ്പറയുന്നു. നിങ്ങൾ അടിസ്ഥാന സഫാരി മര്യാദകൾ പിന്തുടരുകയാണെങ്കിൽ അത് സഹായിക്കും. നിങ്ങൾ സഫാരിയിലാണെങ്കിൽൽ, പാലിക്കേണ്ട ചില പൊതു നിയമങ്ങൾ ഇതാ

കടുംനിറത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കാം
കാടിനുള്ളിലെ യാത്രകളില്‍ ഏറ്റവും ശ്രദ്ധിക്കുവാനുള്ള കാര്യം വസ്ത്രങ്ങളാണ്. കടുംനിറത്തിലുള്ള വസ്ത്രങ്ങള്‍ കാട്ടിലെ യാത്രയ്ക്ക് ഒട്ടും യോജിച്ചതല്ല, കാടിന്റെ നിറങ്ങളുമായി ചേര്‍ന്നു നില്ക്കുന്ന തരത്തിലുള്ള നിറങ്ങള്‍ വേണം ജംഗിള്‍ സഫാരികളില്‍ തിരഞ്ഞെടുക്കുവാന്‍. പച്ച, കറുപ്പ്, നീല, ബ്രൗണ്‍ തുടങ്ങിയ നിറങ്ങളാണ് ഇവിടെ യോജിക്കുന്നത്. ബ്രൈറ്റ് കളറുകള്‍ കാട്ടിലെ ജീവികളുടെ ശ്രദ്ധ അനാവശ്യമായി നമ്മളിലേക്ക് എത്തിക്കുകയും അത് അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്തേക്കാം. കാടിനു യോജിച്ച നിറങ്ങള്‍ ധരിക്കുക. അത് നിങ്ങളെ ഒരുപരിധി വരെ സുരക്ഷിതരാക്കും.
PC:Hu Chen

ഗൈഡിനെ അനുസരിക്കുക
കാട്ടിലേക്കുള്ള യാത്രകളില്‍ എല്ലായ്പ്പോഴും കാടിനെ അറിയുന്ന ഗൈഡ് നിങ്ങളുടെ കൂടെ കാണും. അവരുടെ വാക്കുകള്‍ കേട്ടുവേണം കാടിനുള്ളിലെ ഓരോ ചുവടും മുന്നോട്ടു വയ്ക്കുവാന്‍. പലപ്പോഴും കാഴ്ചകള്‍ കണ്ട് മുന്നോട്ടുപോകുമ്പോള്‍ കൂടെയുള്ള ഗൈഡിന്
റെ വാക്കുകള്‍ ശ്രദ്ധിക്കാതെ പോകുന്നവരെ നാം കാണാറുണ്ട്. അത്യന്തം അപകടം പിടിച്ചതാണ് ഈ കാര്യം. എങ്ങോട്ട് പോകമെന്നും കാടിനുള്ളില്‍ എന്തൊക്കെ ചെയ്യുവാന്‍ പാടില്ലയെന്നും അവര്‍ പറയുന്നത് കൃത്യമായി അനുസരിക്കുവാന്‍ നമ്മള് ബാധ്യസ്ഥരാണ്. അതുപോലെ തന്നെ കാടിനുള്ളില്‍ ബഹളം വയ്ക്കുവാതിരിക്കുവാനും മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കുവാനും ശ്രദ്ധിക്കാം. നിര്‍ദ്ദേശങ്ങള്‍ മറികടന്നുപോകുന്നത് നമ്മളെ മാത്രമല്ല, കൂടെയുള്ളവരെയും ആപത്തിലെത്തിക്കും.

നിശബ്ദരാകാം
കാടിനുള്ളില്‍ ഓരോ യാത്രയിലും ചെയ്യുവാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യമെന്നത് നിശബ്ദത പാലിക്കാം എന്നതാണ്. യാത്രയിലുടനീളം പരസ്പരം മിണ്ടാതെ പോകണം എന്നതല്ല, മറിച്ച് കാടിന്റെ നിശബ്ദതയെ ഭേദിക്കാതെ, വന്യമൃഗങ്ങളുടെ സ്വൈര്യത്തിന് തടസ്സം വരാതെ വേണം നാം കാടിനുള്ളില്‍ യാത്ര ചെയ്യുവാന്‍. അമിതമായ ബഹളം ചിലപ്പോള്‍ കാടിനുള്ളിലെ മൃഗങ്ങള്‍ ശ്രദ്ധിക്കുകയും അത് നമ്മെ അപകടത്തിലാക്കുകയും ചെയ്തേക്കാം.
PC:Karl Hedin

തൊപ്പിയും സണ്‍ഗ്ലാസും
കാടിനുള്ളിലെ യാത്രകള്‍ മണിക്കൂറുകള്‍ നീളുന്നവയാണ്, സഫാരികളില്‍ പലപ്പോഴും വെയില് ഒരു പ്രശ്നമായേക്കാം. അതിനുള്ള പരിഹാരമായി തൊപ്പിയും സണ്‍ഗ്ലാസും കരുതാം.
PC:Nick

ബൈനോക്കുലര്‍
കാടിന്റെ കാഴ്ചകളില്‍ കുറച്ചധികം ഇറങ്ങിച്ചെല്ലണമെന്നുണ്ടെങ്കില്‍ ഒരു ബൈനോക്കുലര്‍ കൂടി യാത്രയില്‍ കരുതാം. അത്ര പെട്ടന്നൊന്നും ആളുകളുടെ മുന്നിലെത്താത്ത മൃഗങ്ങള്‍ ചിലപ്പോള്‍ നമ്മുടെ തൊട്ടടുത്ത് പതുങ്ങിയിരിപ്പുണ്ടാകും. നേരിട്ടുനോക്കിയാല് കാണുവാന്‍ സാധിച്ചില്ലായെങ്കിലും ബൈനോക്കുലര്‍ കയ്യിലുണ്ടെങ്കില്‍ സംഗതി എളുപ്പമായി. ഒളിച്ചിരിക്കുന്ന ജീവികളെ ഇതുവഴി കണ്ട് യാത്ര മനസ്സിന് തൃപ്തിയുള്ള ഒന്നാക്കി മാറ്റാം.
PC:Aryan Singh

തിളങ്ങുന്ന സാധനങ്ങള്‍ വേണ്ട
തിളങ്ങുന്നതും കിലുങ്ങുന്നതുമായ കാര്യങ്ങള്‍ യാത്രയില്‍ പരമാവധി ഒഴിവാക്കാം. വളകള്‍, പാദസ്വരങ്ങള്‍, തിളങ്ങുന്ന കീച്ചെയിനുകള്‍ തുടങ്ങിയവ കാടിനുള്ളിലേക്ക് കൊണ്ടുപോകുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം. ഇത്തരം സാധനങ്ങളുടെ ശബ്ദം മൃഗങ്ങളെയും പക്ഷികളെയും പേടിപ്പിക്കുകയും അകറ്റുകയും ചെയ്തേക്കാം.
PC:ray rui
ലോകത്തിലെ നിര്‍മ്മാണ വിസ്മയങ്ങളും വേണ്ടിവന്ന ചിലവും.... ഇതാണ് കണക്ക്!!!

കുട്ടികള്‍ വേണ്ട
കാടിനുള്ളിലെ യാത്രകളില്‍ കുട്ടികളെ കൂടെക്കൂട്ടാതിരിക്കുകയാണ് നല്ലത്. മണിക്കൂറുകള്‍ നീളുന്ന നടത്തം അവര്‍ക്ക് ക്ഷമയോടെ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചെന്നു വരില്ല. മാത്രമല്ല, അവരുടെ ബഹളങ്ങള്‍ കാട്ടിലെ ജീവികളെ മാത്രമല്ല, കൂടെയുള്ള ആളുകളെയും ബുദ്ധിമുട്ടിലാക്കിയേക്കും. ഇടയ്ക്ക് വെച്ച് കുട്ടികള്‍ കാരണം യാത്ര അവസാനിപ്പിക്കേണ്ടതായി വരുന്നത് കൂടെയുള്ളവര്‍ക്കും അംഗീകരിക്കുവാനായെന്നു വരില്ല. കൂടാതെ ഒരുപാട് ദൂരത്തിലുള്ള നടത്തം അവരെ ക്ഷീണിതരാക്കും. കുട്ടികളെയും എടുത്ത് സഫാരി പൂര്‍ത്തിയാക്കുക എന്നത് പലപ്പോഴും പ്രായോഗികമായിരിക്കില്ല.
PC:George Brits

വാഹനത്തില്‍ പോകുമ്പോള്‍
ജംഗിള്‍ സഫാരിക്ക് വാഹനത്തില്‍ പോകുമ്പോള്‍ വാഹനത്തിനുള്ളില്‍ തന്നെയിരിക്കുക. എഴുന്നേറ്റു നിൽക്കുകയോ കാറിൽ നിന്ന് ഒന്നും പുറത്തിടുകയോ ചെയ്യരുത്. എത്ര മികച്ച ഫ്രെയിമാണ് മുന്നില്‍ കാണുന്നതെന്നു പറഞ്ഞാലും നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലത്തു നിന്നും മാറുകയോ പുറത്തേക്ക് പോവുകയോ ചെയ്യരുത്. നിങ്ങൾ എഴുന്നേറ്റു നിൽക്കുകയോ സൈഡിൽ എന്തെങ്കിലും കൈ വീശുകയോ ചെയ്താൽ, ചില മൃഗങ്ങൾ ശല്യപ്പെടുത്തുകയും തൽഫലമായി ആക്രമണകാരികളാകുകയും ചെയ്യും.

സാവധാനത്തിലും ശ്രദ്ധയോടെയും ഡ്രൈവ് ചെയ്യുക
നനവുള്ള സമയങ്ങളില്‍ പുല്ല് വളരെ ഉയർന്നതായിരിക്കും, ഒരു വലിയ കാട്ടുപോത്തോ ആനയോ എപ്പോൾ റോഡിന് നടുവിലേക്ക് വരുമെന്ന് പറയാൻ എല്ലായ്പ്പോഴും സാധ്യമല്ല. എന്നാല്‍ അവ മുന്നിലോട്ട് വന്നാല്‍
നിങ്ങളുടെ വാഹനം നിര്‍ത്തിയിടണം.
ജൂണ്‍ മാസത്തിലെ കര്‍ണ്ണാടക യാത്ര.. അഗുംബെ മുതല്‍ കുദ്രേമുഖ് വരെ.. കാടും കുന്നും കയറിയൊരു യാത്ര!!
ഐആര്‍സിടിസി തിരുപ്പതി ബാലാജി ദര്ശന് പാക്കേജ് 4100 രൂപ മുതല്‍..കുറഞ്ഞ ചിലവില്‍ എളുപ്പയാത്ര..