Search
  • Follow NativePlanet
Share
» »വ്യാഴവും ശനിയും ഒരുമിച്ചെത്തുന്ന മഹാസംഗമം ഇന്ന് ! ഇതുപോലെ മുന്‍പ് വന്നത് 1623ല്‍

വ്യാഴവും ശനിയും ഒരുമിച്ചെത്തുന്ന മഹാസംഗമം ഇന്ന് ! ഇതുപോലെ മുന്‍പ് വന്നത് 1623ല്‍

ജ്യോതിശാസ്ത്രത്തിലെ തന്നെ അപൂര്‍വ്വ പ്രതിഭാസമായാണ് ഡിസംബര്‍ 21ന് നടക്കുന്ന വ്യാഴം-ശനി ഗ്രഹങ്ങളുടെ മഹാസംഗമത്തെ വിശേഷിപ്പിക്കുന്നത്.

എത്ര കണ്ടാലും തീരാത്തതാണ് ആകാശത്തിലെ വിസ്മയങ്ങള്‍. കോടാനുകോടി നക്ഷത്രങ്ങള്‍ മുതല്‍ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സൂര്യനും എല്ലാം ചേര്‍ന്ന് ഓരോ കാഴ്ചയിലും മനുഷ്യരെ വിസ്മയിപ്പിക്കുകയാണ്. അത്തരത്തില്‍ അത്യപൂര്‍വ്വമായ ഒരു മഹാസംഗമത്തിന് ആകാശം വേദിയാവുകയാണ്. ജ്യോതിശാസ്ത്രത്തിലെ തന്നെ അപൂര്‍വ്വ പ്രതിഭാസമായാണ് ഡിസംബര്‍ 21ന് നടക്കുന്ന വ്യാഴം-ശനി ഗ്രഹങ്ങളുടെ മഹാസംഗമത്തെ വിശേഷിപ്പിക്കുന്നത്. കൂടുതല്‍ വിശേഷങ്ങളിലേക്ക്

വ്യാഴവും ശനിയും അടുത്തുന്നു

വ്യാഴവും ശനിയും അടുത്തുന്നു

വ്യാഴം ശനി ഗ്രഹങ്ങള്‍ അതിന്റെ സഞ്ചാര പാതയില്‍ ഏറ്റവും അടുത്തെത്തുന്ന ദിവസമാണ് 2020 ഡിസംബര്‍ 21. തെക്കുപടിഞ്ഞാറന്‍ ചക്രവാളത്തോടു ചേര്‍ന്നാണ് ഗ്രഹങ്ങള്‍ ഉദിച്ചു നില്‍ക്കുന്നത് കാണുവാന്‍ സാധിക്കുക. മഹാഗ്രഹ സംഗമം അഥവാ ഗ്രേറ്റ് കൺജങ്ഷൻ എന്നാണ് ഇതിനെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്.

 397 വര്‍ഷങ്ങള്‍ക്ക് ശേഷം

397 വര്‍ഷങ്ങള്‍ക്ക് ശേഷം

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ശനിയും ഇത്രയും അടുത്ത് നില്‍ക്കുന്നത് 397 വര്‍ഷങ്ങള്‍ക്കു ശേഷമാണ്. 12 വര്‍ഷത്തിലൊരിക്കല്‍ സൂര്യനെ പരിക്രമണം ചെയ്യുന്ന വ്യാഴം, സാവധാനത്തില്‍ സഞ്ചരിക്കുന്ന ശനിയെ മറികടക്കുമ്പോള്‍, ആണ് ഗ്രേറ്റ് കണ്‍ജങ്ഷന്‍ എന്ന് വിളിക്കുന്നത്.

കാണുവാന്‍

കാണുവാന്‍

തിങ്കളാഴ്ച വൈകി‌ട്ടത്തെ സൂര്യാസ്തമയത്തിനു ശേഷം ആണ് ആകാശത്തിലെ ഈ വിസ്മയ കാഴ്ച കാണുവാന്‍ സാധിക്കുക. തെക്കു പടിഞ്ഞാറന്‍ ആകാശത്താണ് ഈ കാഴ്ച വ്യക്തമാവുക. ആദ്യം ആകാശത്ത് തെളിഞ്ഞുവരിക വ്യാഴമായിരിക്കും. ഇരുട്ടാകും തോറും ഗ്രഹത്തിന്റെ തിളക്കം വര്‍ധിക്കും. തുടര്‍ന്ന് സമീപത്തു തന്നെ ശനിയെയും കാണാം. നഗ്ന നേത്രങ്ങള്‍ കൊണ്ടു കാണുവാന്‍ സാധിക്കും.
ചക്രവാളത്തോട് ചേര്‍ന്നായിരിക്കും വ്യാഴം നില്‍ക്കുക. വ്യാഴത്തിനു മുകളില്‍ അല്‍പം തെക്കോട്ടു മാറിയായിരിക്കും ശനിയുടെ സ്ഥാനം.

സമയം

സമയം

അസ്തമയത്തിനു ശേഷം തെക്കുപ‌ടിഞ്ഞാറന്‍ ചക്രവാളത്തില്‍ രണ്ടു മണിക്കൂറോളം സമയം ഗ്രഹങ്ങളെ കാണുവാന്‍ സാധിക്കും. എങ്കിലും ആദ്യ അരമണിക്കൂര്‍ സമയമാണ് ഏറ്റവും വ്യക്തമായി ദൃശ്യമാകുന്നത്.
ഇന്ന് വൈകിട്ട് 5.28 മുതല്‍ 7.12 വരെയാണ് ഇത് ഇന്ത്യയില്‍ ദൃശ്യമാവുക.

735 ദശലക്ഷം കിലോമീറ്റര്‍ അകലെ

735 ദശലക്ഷം കിലോമീറ്റര്‍ അകലെ

പൊതുവെ പറയുമ്പോള്‍ വ്യാഴവും ശനിയും അടുത്തെത്തി എന്നു പറയാമെങ്കിലും യഥാര്‍ത്ഥത്തില്‍ അവ വളരെ വളരെ അകലെയായിരിക്കും. ഭൂമിയില്‍ നിന്നും നോക്കുമ്പോളാണ് അവ പരസ്പരം അടുത്തു വരുന്നതായി തോന്നുന്നത്. നഗ്ന നേത്രങ്ങള്‍ കൊണ്ടു നോക്കുമ്പോള്‍ പരസ്പരം വേര്‍തിരിച്ചു കാണുവാന്‍ പോലും കഴിയാത്ത വിധത്തില് സമീപത്തായിരിക്കും ഇത്. കണക്കുകളനുസരിച്ച് 735 ദശലക്ഷം കിലോമീറ്റര്‍ അകലത്തിലായിരിക്കും ഇവ തമ്മില്‍ നില്‍ക്കുക. ഭൂമിയില്‍നിന്നു നോക്കിയാല്‍ ഇവ തമ്മിലുള്ള ദൂരം ഒരു ഡിഗ്രിയുടെ പത്തിലൊരംശമേയുണ്ടാവൂ.

1623 ല്‍

1623 ല്‍

ഇന്നു കാണുന്നയത്രയും തന്നെ ചേര്‍ന്ന് വ്യാഴവും ശനിയും എത്തിയത് 1623 ജൂലൈ 16 നായിരുന്നു. എന്നാല്‍ ഇരുഗ്രഹങ്ങളും അടുത്തു വന്നിരുന്നുവെങ്കിലും ശനി സൂര്യന് സമീപം വന്നിരുന്നതിനാല്‍ ഭൂമിയില്‍ നിന്നും ഇത് വ്യക്തമായി ദൃശ്യമായിരുന്നില്ല. അതിനുമുന്‍പ് അവസാനമായി വ്യാഴവും ശനിയും ഏറ്റവും അടുത്തുവന്ന് ഭൂമിയില്‍ നിന്ന് ദൃശ്യമായത് 1226-ലാണ്. 1609ല്‍ ഗലീലിയോ ഗലീലി ടെലസ്‌കോപ് കണ്ടെത്തിയ ശേഷം വ്യാഴവും ശനിയും ഇത്രയും അടുത്തെത്തുന്നത് രണ്ടാം തവണയാണ്. അതുകൊണ്ടുതന്നെ 794 വര്‍ഷങ്ങളുടെ ഇടവേളയിലാണ് ഇത്രയും അടുത്ത് ഇരുഗ്രഹങ്ങളും എത്തുന്നത്

ഇനി 2080 ല്‍

ഇനി 2080 ല്‍

ഇനി ഇത്രയും അടുത്ത് വ്യാഴത്തെയും ശനിയെയും കാണുവാന്‍ 60 വര്‍ഷം കഴിഞ്ഞ് 2080 വരെ കാത്തിരിക്കണം. 2080 മാര്‍ച്ചിലായിരിക്കും ഈ കാഴ്ച ദൃശ്യമാവുക. ഓരോ ഇരുപത് വര്‍ഷം കൂടുമ്പോഴും, കൃത്യമായി പറഞ്ഞാല്‍ ഓരോ 19.85 ഭൗമ വര്‍ഷത്തിലും ഇവയെ ഒരുമിച്ചു കാണാം.
സൂര്യനെ ഭ്രമണം ചെയ്യാൻ വ്യാഴം 11.86 ഭൗമവർഷവും ശനി 29.4 ഭൗമവർഷവും എടുക്കും
ഭൂമിയുടെയും വ്യാഴത്തിന്‍റെയും ശനിയുടെയും പാതകൾ തമ്മിലുള്ള ചരിവ് കാരണം അവ പലപ്പോഴും ഒരു നേർരേഖയിൽ വരാറില്ല. എന്നാല്‍ 2020 ജിസംബര്‍ 21ന് ഇവയുടെ പാതകള്‍ നേര്‍രേഖയില്‍ വരുന്നതിനാലാണ് ഇത്രയും അടുത്ത് കാണുവാന്‍ സാധിക്കുന്നത്.

2021 ലേക്കായി സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇടങ്ങള്‍... ബാലി മുതല്‍ കെനിയ വരെ!2021 ലേക്കായി സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇടങ്ങള്‍... ബാലി മുതല്‍ കെനിയ വരെ!

ഭക്തന് ദര്‍ശനം നല്കാന്‍ ഭിത്തിപൊളിച്ച വിഗ്രഹം, കനകദ്വാരത്തിലൂടെയുള്ള കൃഷ്ണദര്‍ശനം! ഉഡുപ്പിയിലെ കൃഷ്ണനിങ്ങനെ!ഭക്തന് ദര്‍ശനം നല്കാന്‍ ഭിത്തിപൊളിച്ച വിഗ്രഹം, കനകദ്വാരത്തിലൂടെയുള്ള കൃഷ്ണദര്‍ശനം! ഉഡുപ്പിയിലെ കൃഷ്ണനിങ്ങനെ!

അതിവേഗം മുങ്ങിത്താഴുന്ന നഗരങ്ങള്‍ ഇവയാണ്, സൂക്ഷിച്ചില്ലെങ്കില്‍ കാണില്ല!അതിവേഗം മുങ്ങിത്താഴുന്ന നഗരങ്ങള്‍ ഇവയാണ്, സൂക്ഷിച്ചില്ലെങ്കില്‍ കാണില്ല!

കടല്‍കടന്നു വിദേശികളെത്തുന്നതു ഈ അത്ഭുതങ്ങള്‍ കാണാനാണത്രെ!കടല്‍കടന്നു വിദേശികളെത്തുന്നതു ഈ അത്ഭുതങ്ങള്‍ കാണാനാണത്രെ!

Read more about: mystery best of 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X