Search
  • Follow NativePlanet
Share
» »വ്യാഴമാറ്റം: ദോഷം മാറി അനുഗ്രഹം നേ‌ടാന്‍ ആപത്സഹായേശ്വര്‍ ക്ഷേത്രം

വ്യാഴമാറ്റം: ദോഷം മാറി അനുഗ്രഹം നേ‌ടാന്‍ ആപത്സഹായേശ്വര്‍ ക്ഷേത്രം

ഇതാ എന്താണ് വ്യാഴമാറ്റമെന്നും വ്യാഴത്തെ പ്രീതിപ്പെ‌ടുത്തുവാന്‍ എന്തൊക്കെ ചെയ്യണമെന്നും ഏത് ക്ഷേത്രത്തിലാണ് പോകേണ്ടതെന്നും നോക്കാം...

വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രത്യേകതയുള്ല ദിവസങ്ങളിലൊന്നാണ് വ്യാഴമാറ്റം. ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള ഫലങ്ങളാണ് വ്യാഴമാറ്റം നല്കുന്നത്. നക്ഷത്രത്തിന്റെ പ്രത്യേകതയനുസരിച്ച് വ്യാഴമാറ്റത്തിന്‍റെ സ്വാധീനത്തിന് വ്യത്യാസമുണ്ടായിരിക്കുകയും ചെയ്യും. ഇതാ എന്താണ് വ്യാഴമാറ്റമെന്നും വ്യാഴത്തെ പ്രീതിപ്പെ‌ടുത്തുവാന്‍ എന്തൊക്കെ ചെയ്യണമെന്നും ഏത് ക്ഷേത്രത്തിലാണ് പോകേണ്ടതെന്നും നോക്കാം...

വ്യാഴമാറ്റം

വ്യാഴമാറ്റം

വളരെ ചുരുക്കി പറഞ്ഞാല്‍ ഒരു രാശിയില്‍ നിന്നും മറ്റൊന്നിലേക്കുള്ള വ്യാഴം ഗ്രഹത്തിന്‍റെ മാറ്റമാണ് വ്യാഴം മാറ്റം എന്നറിയപ്പെ‌‌ടുന്നത്. ഇത്തവണ വ്യാഴം ധനു രാശിയിൽ നിന്ന് തന്റെ നീച രാശിയായ മകരത്തിലേക്കു പ്രവേശിക്കുകയാണ് ചെയ്യുന്നത്.ഓരോ ജീവജാലത്തിനെയും പല തരത്തിലാണ് വ്യാഴമാറ്റം ബാധിക്കുന്നത്. എന്നാല്‍ ഗുരു അഥവാ വ്യാഴം എല്ലാ ദോഷങ്ങളും പരിഹരിക്കുന്നവരാണ് എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്.‌

ഗുരുവുണ്ടെങ്കില്‍

ഗുരുവുണ്ടെങ്കില്‍

ജീവിതത്തില്‍ എത്ര മോശം അവസ്ഥയാണെങ്കിലും ഗുരു ഒപ്പമുണ്ടെങ്കില്‍ ഭാഗ്യം താനേവരുമെന്നാണ് കരുതപ്പെടുന്നത്,.ജീവിതത്തിലെ ധനം, സന്താനം, ഭാദ്യം, ലാഭം തു‌‌ടങ്ങിയവയെല്ലാ ംഗുരുവിന്റെ സാന്നിധ്യം കൊണ്ടാണ് ലഭിക്കുന്നത്. പലപ്പോഴും ഗുരുവിന്റെ ശക്തി വേണ്ട രീതിയില്‍ മനസ്സിലാക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

 ഈ വര്‍ഷത്തെ വ്യാഴമാറ്റം

ഈ വര്‍ഷത്തെ വ്യാഴമാറ്റം

2020 നവംബർ 20 ന് ആണ് ഈ വ്യാഴമാറ്റം സംഭവിക്കുന്നത്. ഇത് 2020 നവംബര്‍ 20ന് പകല്‍ 2.14ന് മകരം രാശിയിലേക്ക് സഞ്ചരിക്കുന്നു. തുടര്‍ന്ന് 2021 ഏപ്രില്‍ 6ന് പുലര്‍ച്ചെ 1.08ന് മകരത്തില്‍ നിന്ന് കുംഭത്തിലേക്കും 2021 സെപ്തംബര്‍ 14ന് വൈകിട്ട് 5.30ന് കുംഭത്തില്‍ നിന്ന് മകരത്തിലും(വക്രത്തില്‍) വ്യാഴം സഞ്ചരിക്കും. ഈ സഞ്ചാരം 12 രാശികളെയും വ്യത്യസ്തമായ രീതിയിലാണ് സ്വാധീനിക്കുന്നത്.

ക്ഷേത്രദര്‍ശനം

ക്ഷേത്രദര്‍ശനം

വ്യാഴമാറ്റത്തിന്‍റെ ദോഷങ്ങള്‍ മാറുവാന്‍ ഏറ്റവും നല്ലത് പ്രാര്‍ത്ഥന തന്നെയാണ്. വ്യാഴത്തെ ആരാധിക്കുന്ന നവഗ്രഹ ക്ഷേത്രത്തിലെ പ്രാര്‍ത്ഥനയാണ് അതില്‍ ഉചിതം. വ്യാഴത്തെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ വളരെ അപൂര്‍വ്വമാണ്. അതിലൊന്നാണ് തമിഴ്നാ‌ട്ടിലെ തിരുവാരൂര്‍ ജില്ലയിലെ ആലങ്കു‌ടി ആപത്സഹായേശ്വര്‍ ക്ഷേത്രം.

PC:Rasnaboy

ഗുരുസ്ഥലം

ഗുരുസ്ഥലം

ആലങ്കു‌ടി ആപത്സഹായേശ്വര്‍ ക്ഷേത്രം അറിയപ്പെടുന്നത് ഗുരു സ്ഥലം എന്നാണ്. വ്യാഴത്തിന്റെ ദോഷം മാറി ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരുവാന്‍ ഇവിടെ സന്ദര്‍ശിച്ചാല്‍ മതിയെന്നാണ് വിശ്വാസം. പുരാണങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന ഒ‌ട്ടേറെ വിശ്വാസങ്ങള്‍ ഈ ക്ഷേത്രത്തിനുണ്ട്,

PC:Krishna Kumar Subramanian

ആപത്തില്‍ സഹായിക്കുന്ന ക്ഷേത്രം

ആപത്തില്‍ സഹായിക്കുന്ന ക്ഷേത്രം

ആപത്തില്‍ സഹായിക്കുന്ന ശിവനാണ് ഇവി‌ടെയുള്ളത് എന്നാണ് വിശ്വാസം. തന്റെ ജീവനെ അവഗണിച്ച് , പാലാഴി മഥനത്തില്‍ ഉയര്‍ന്നുവന്ന കാളകൂ‌ടം വിഷം ലോക നന്മയ്ക്കായി എ‌ടുത്തു കുടിച്ച ശിവനെയാണ് ഇവി‌ടെ ആരാധിക്കുന്നത്. സുരന്‍മാരും ദേവന്‍മാരും ചേര്‍ന്ന് പാലാഴി കടയുമ്പോള്‍ കടക്കോലായി ഉപയോഗിച്ച വാസുകി പുറത്തുവിട്ട വിഷം ആണ് ശിവന്‍ കു‌ടിച്ചത്. പുറത്തു പോയാല്‍ ലോകം മുഴുവനെയും ഒറ്റയടിക്ക് ഇല്ലാതാക്കുവാന്‍ മാത്രം ശക്തിയുള്ളതായിരുന്നു ആ വിഷമെന്നാണ് പുരാണങ്ങള്‍ പറയുന്നത്. അത്രയും വലിയ വിപത്തില്‍ നിന്നും ലോകത്തെ രക്ഷിച്ച ശിവനെ ആപത്സഹായേശ്വരന്‍ എന്നല്ലാതെ മറ്റെന്താണ് വിളിക്കുക.

വ്യാഴത്തെ പ്രസാദിപ്പിക്കുവാന്‍

വ്യാഴത്തെ പ്രസാദിപ്പിക്കുവാന്‍

വ്യാഴദോഷത്താല്‍ വലയുന്നവര്‍ ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം. വ്യാഴാഴ്ചകളില്‍ ഇവിടം സന്ദര്‍ശിച്ചാല്‍ കൂടുതലം ഫലമുണ്ടത്രെ. വ്യാഴത്തിന്റെ അഥവാ ഗുരുവിന്റെ ദിവസമായ വ്യാഴാഴ്ചയാണ് ഇവിടെ പ്രത്യേക പൂജകളും പ്രാര്‍ഥനകളും നടക്കുന്ന ദിവസം. ആ ദിവസത്തെ പ്രാര്‍ത്ഥനയില്‍ സംബന്ധിച്ചാല്‍ ഇരട്ടി ഫലം ലഭിക്കുമത്രെ.
PC:Ssriram mt

 വ്യാഴമാറ്റത്തിന്‍റെ ദിനം എത്തിയാല്‍

വ്യാഴമാറ്റത്തിന്‍റെ ദിനം എത്തിയാല്‍

വ്യാഴം രാശിമാറ്റം നടത്തുന്ന ദിനത്തില്‍ ആലങ്കുടി ക്ഷേത്രദര്‍ശനം നടത്തിയാല്‍ വ്യാഴത്തിന്റെ ദോഷഫലങ്ങള്‍ മാറുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രസന്ദര്‍ശനം വഴി വ്യാഴത്തിന്റെ ദോഷങ്ങള്‍ ഇല്ലാതാക്കാമെന്നും അനുഗ്രഹം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
PC:Ssriram mt

ഇഷ്‌ടകാര്യങ്ങള്‍ സാധിക്കുവാന്‍

ഇഷ്‌ടകാര്യങ്ങള്‍ സാധിക്കുവാന്‍

ഉദ്ദിഷ്ട കാര്യങ്ങള്‍ സാധിക്കുവാന്‍ ഇവിടെഎത്തി പ്രാര്‍ത്ഥിച്ചാല്‍ മതി എന്നൊരു വിശ്വാസവും ഇവിടെയുണ്ട്. ശിവനെ വിവാഹം കഴിക്കാനായി പാര്‍വ്വിതി ദേവി തപസ്സനുഷ്ഠിച്ചതും ഈ ക്ഷേത്രത്തിലാണെന്നാണ് വിശ്വാസം. അതോടെയാണ് ഇഷ്ടകാര്യങ്ങള്‍ സാധിക്കുന്ന ക്ഷേത്രം എന്ന നിലയില്‍ ഇവി‌ടം വിശ്വാസികള്‍ക്കിടയില്‍ പ്രസിദ്ധമാകുന്നത്. തിരുമണ മംഗലം എന്നും ഇവിടം അറിയപ്പെടുന്നു.

 എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കുംഭകോണത്ത് നിന്നും മന്നാര്‍ഗുഡിയിലേക്ക് ധാരാളം ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇവയില്‍ കയറിയാല്‍ ആലങ്കുടിയില്‍ എത്താം. തമിഴ്‌നാട് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ( ടി.എസ്.ആര്‍.ടി.സി) ബസ്സുകള്‍ പ്രധാന പട്ടണങ്ങളില്‍ നിന്നെല്ലാം കുംഭകോണത്തേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. കൂടാതെ ചിദംബരം, തിരുച്ചി, ചെന്നൈ പട്ടണങ്ങളില്‍ നിന്ന് കുംഭകോണത്തേക്ക് പതിവായി ബസ്സുകളുണ്ട്. കുംഭകോണമാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍.

നക്ഷത്രത്തിനനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാം, കേരളത്തിലെ ജന്മ നക്ഷത്ര ക്ഷേത്രങ്ങളിതാനക്ഷത്രത്തിനനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാം, കേരളത്തിലെ ജന്മ നക്ഷത്ര ക്ഷേത്രങ്ങളിതാ

ജന്മനക്ഷത്രങ്ങളുടെ ദോഷഫലങ്ങള്‍ മാറുവാന്‍ പോയിരിക്കേണ്ട 27 ജന്മ നക്ഷത്ര ക്ഷേത്രങ്ങള്‍ജന്മനക്ഷത്രങ്ങളുടെ ദോഷഫലങ്ങള്‍ മാറുവാന്‍ പോയിരിക്കേണ്ട 27 ജന്മ നക്ഷത്ര ക്ഷേത്രങ്ങള്‍

സുന്ദരനായ വിഷ്ണുവും ജീവന്‍തുടിക്കുന്ന സുന്ദരിമാരും! കന്നഡികരുടെ പെരുന്തച്ചന്റെ സൃഷ്ടിവൈഭവം ഇതാണ്സുന്ദരനായ വിഷ്ണുവും ജീവന്‍തുടിക്കുന്ന സുന്ദരിമാരും! കന്നഡികരുടെ പെരുന്തച്ചന്റെ സൃഷ്ടിവൈഭവം ഇതാണ്

ചതുര്‍മുഖന്‍ ബ്രഹ്മാവിനെ ആരാധിക്കുന്ന അത്യപൂര്‍വ്വ ബ്രഹ്മ ക്ഷേത്രംചതുര്‍മുഖന്‍ ബ്രഹ്മാവിനെ ആരാധിക്കുന്ന അത്യപൂര്‍വ്വ ബ്രഹ്മ ക്ഷേത്രം

Read more about: temple tamil nadu shiva temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X