Search
  • Follow NativePlanet
Share
» »ഒരൊറ്റ വീടും കുഞ്ഞു മരവും, പ‌ത്ത‌ടി നടന്നാല്‍ കടലില്‍!ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ്!!

ഒരൊറ്റ വീടും കുഞ്ഞു മരവും, പ‌ത്ത‌ടി നടന്നാല്‍ കടലില്‍!ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ്!!

ഒരു ദ്വീപില്‍ വീടുകെട്ടി താമസിക്കുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? വാഹനങ്ങളുടെയും ആളുകളുടെയും ബഹളമില്ലാതെ തീര്‍ത്തും ഏകാന്തമായ ഒരു ജീവിതം.ആഗ്രഹമുണ്ടെങ്കിലും ഇതൊക്കെ നടക്കാത്ത സ്വപ്നങ്ങള്‍ എന്നല്ലേ. കുറച്ചുകൂടി അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യമുണ്ട്. ഒരൊറ്റ വീടും കുഞ്ഞു മരവും ചേര്‍ന്ന ഒരു ദ്വീപ്. ദ്വീപ് എന്നിതിനെ വിളിക്കണോ എന്നു സംശയം തോന്നുക തികച്ചും സ്വാഭാവീകം എന്ന മട്ടിലാണ് ഈ ദ്വീപിന്റെ വലുപ്പം. ഇവിടെ പത്തടി നേരെ നടന്നാല്‍ ചെന്നു നില്‍ക്കുന്നതാവട്ടെ വെള്ളത്തിലേക്കും. ലോകത്തിലെ ജനവാസമുള്ള ഏറ്റവും ച‌െറിയ ദ്വീപിന്‍റെ വിശേഷങ്ങള്‍ വായിക്കാം...

 ജസ്റ്റ് റൂം ഇനഫ്

ജസ്റ്റ് റൂം ഇനഫ്

ലോകത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപിന് പറ്റിയ പേരു തന്നെയാണുള്ളത്. . ജസ്റ്റ് റൂം ഇനഫ്. അമേരിക്കയിലെ ന്യൂ യോര്‍ക്കില്‍ അലക്സാണ്ട്രിയ ബേയോട് ചേര്‍ന്നാണ് ജസ്റ്റ് റൂം ഇനഫ് ഉള്ളത്. വെള്ളത്തില്‍ ഒരു ചെറിയ പൊട്ടുപോലെയാണിത് കാണപ്പെടുന്നതു പോലും.

PC:Sergey Ashmarin

ഒരൊറ്റ വീടും കുഞ്ഞു മരവും

ഒരൊറ്റ വീടും കുഞ്ഞു മരവും

ഏറിപ്പോയാല്‍ ഒരു ടെന്നീസ് കോര്‍ട്ടിന്‍റെ വലുപ്പം. ഒന്നു നടക്കാമെന്നു വിചാരിച്ചാല് അതും സാധിക്കില്ല. പത്തടി നടക്കുമ്പോഴേയ്ക്കും കാല് വെള്ളത്തില്‍ മുട്ടിയിട്ടുണ്ടാവും. പറഞ്ഞു പോകുമ്പോള്‍ രസകരമായ നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. വളരെ ചെറിയ ഒരു വീടും അതിനോട് ചേര്‍ന്നുള്ള ഒരൊറ്റ മരവും മാത്രമാണ് ഇവിടെയുള്ളത്. ആ വീ‌ടിനാവ‌‌ട്ടെ, ഒരു മുറിയും. വീടില്‍ തുടങ്ങി അതേ വീടില്‍ തന്നെ അവസാനിക്കുന്ന ദ്വീപ് എന്നും ഇതിനെ വിളിക്കാം.

PC:Omegatron

ആയിരക്കണക്കില്‍ ഒന്ന്

ആയിരക്കണക്കില്‍ ഒന്ന്

വലിയ വെള്ളക്കെട്ടിനു നടുവില്‍ തനിയെ നില്‍ക്കുകയാണ് ഈ ദ്വീപെന്നു കരുതിയാല്‍ തെറ്റി. ഈ പ്രദേശത്തെ ആയിരക്കണക്കിനു ദ്വീപുകളില്‍ ഒന്നാണിത്. വലുപ്പത്തിന്റെ കാര്യം അതിലും രസകരമാണ്. 3,300 ചതുരശ്ര അടി മാത്രമാണ് ഈ ദ്വീപിന്‍റെ വലുപ്പം. അതായത് ഒരേക്കര്‍ സ്ഥലത്തിന്റെ 13 ല്‍ ഒരു ഭാഗം.

PC:Shroha

ബിഷപ്പ് റോക്ക്

ബിഷപ്പ് റോക്ക്

കുറച്ചു നാള്‍ മുന്‍പ് വരെ ബിഷപ്പ് റോക്ക് എന്ന ദ്വീപായിരുന്നു ലോകത്തിലെ ആള്‍വാസമുള്ള ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആ ബഹുമതിയും ഗിന്നസ് ബുക്ക് റെക്കോര്‍ഡുമെല്ലാം ജസ്റ്റ് റൂം ഇനഫിന് സ്വന്തമാണ്. ബിഷപ്പ് റോക്ക് ദ്വീപിന്‍റെ പകുതി വലുപ്പമേ ജസ്റ്റ് റൂം ഇനഫിനുള്ളൂ,

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

കുറേ നാളുകള്‍ക്കു മുന്‍പ് ഹബ് ഐലന്‍ഡ് എന്നായിരുന്നു ഇവിടം അറിയപ്പെ‌ട്ടിരുന്നത്. പിന്നീട്, 1950 കളില്‍ ഇതിന് സൈസ് ലാന്‍ഡ് എന്ന പേരു വന്നു, അക്കാലത്തെ സമ്പന്ന കുടുംബങ്ങളിലൊന്നായ സൈസ് ലാന്‍ഡ്സ് കുടുംബം ഈ ദ്വീപ് വാങ്ങിയതിനെ തുടര്‍ന്നാണ് ദ്വീപിനു സൈസ് ലാന്‍ഡ് എന്ന പേരുവന്നത്. പിന്നീട് ഈ കുടുംബത്തിലെ ഒരാള് ഇവി‌ടെ ഇന്നു കാണുന്ന ഒറ്റമുറി വീട് നിര്‍മ്മിക്കുകയും അടുത്തായി ഒരു മരം വയ്ക്കുകയും ചെയ്തു. പിന്നീട് ഇവര്‍ തന്നെയാണ് ദ്വീപിന് ജസ്റ്റ് റൂം ഇനഫ് എന്ന പേരു നല്കിയത്. നിലവില്‍ സഞ്ചാരികളുടെ പ്രിയപ്പെ‌ട്ട ഇടമായി ഇവിടം മാറിയിട്ടുണ്ട്.

എവിടെയാണിത്

എവിടെയാണിത്

അമേരിക്കയിലെ ന്യൂ യോര്‍ക്കില്‍ അലക്സാണ്ട്രിയ ബേയോട് ചേര്‍ന്നാണ് ജസ്റ്റ് റൂം ഇനഫ് ഉള്ളത്. ന്യൂയോർക്കിനെ ഒന്റാറിയോയിൽ നിന്ന് വിഭജിക്കുന്നുന്ന സെന്‍റ് ലോറന്‍സ് നദിയിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ 1864 ദ്വീപുകളിലൊന്നാണ് ജസ്റ്റ് റൂം ഇനഫ്. ഹാര്‍‌‌ട്ട് ഐലന്‍ഡിനും ഇംപീരിയല്‍ ഐലിനും ഇടയിലായാണ് ഇതുള്ളത്.

സ്വാതന്ത്ര്യം ആഘോഷിക്കുവാന്‍ ഈ വഴികള്‍, യാത്ര ചെയ്യാം മതിവരുവോളം

300 വര്‍ഷത്തിനു ശേഷം സഞ്ചാരികള്‍ക്ക് സ്വാഗതമരുളി ഈ ദ്വീപ്

കൊവിഡ് ഭയമില്ലാതെ ധൈര്യമായി യാത്ര ചെയ്യാം ഈ സംസ്ഥാനങ്ങളിലൂടെ

Read more about: islands travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X