Search
  • Follow NativePlanet
Share
» »ഈ ഗ്രാമത്തിന്‍റെ രക്ഷകര്‍ വവ്വാലുകള്‍

ഈ ഗ്രാമത്തിന്‍റെ രക്ഷകര്‍ വവ്വാലുകള്‍

കഥകളുടെയും മിത്തുകളുടെയും പിന്നാലെ പോകുമ്പോള്‍ വവ്വാലുകളെ എന്നും മനുഷ്യര്‍ അകറ്റി നിര്‍ത്തിയിട്ടേയുള്ളൂ. നിപ്പയും കൊറോണയും വന്നതിനു ശേഷമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. വവ്വാലുകള്‍ എവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ പിന്നെ ആ വഴി മലയാളികള്‍ അടുക്കില്ല. എന്നാല്‍ വവ്വാലുകളെ സ്വന്തമായി കണ്ട് വളര്‍ത്തുന്ന ഒരു ഗ്രാമമുണ്ടെന്നറിഞ്ഞാലോ? വീട്ടിലെ വളര്‍ത്തുമൃഗങ്ങളെപ്പോലെ തന്നെ കണ്ട് ഭക്ഷണമൊക്കെ ക‍ൊടുത്ത് വളര്‍ത്തുന്ന ഒരിടം..പേടിക്കേണ്ട കാര്യമ‍ൊന്നുമില്ല...സംഭവം അങ്ങകലെ ഭുവനേശ്വറിലാണ്. കാബാതബന്ധ് എന്ന ഇവിടുത്തെ കൊച്ചു ഗ്രാമത്തിലാണ് വവ്വാലുകളെ സ്വന്തമായി കണ്ട് വളര്‍ത്തുന്നത്.

Kabatabandha Village in Bhubaneswar

70 വര്‍ഷത്തോളം പഴക്കമുള്ള ആചാരങ്ങള്‍
കാബാതബന്ധ് ഗ്രാമത്തിലെ ഈ ആചാരങ്ങള്‍ ഏകദേശം എഴുപത് വര്‍ഷത്തോളം പഴക്കമുണ്ട്. ഇവിടുത്തെ ശിവക്ഷേത്രത്തിനു സമീപത്തുള്ള വൃക്ഷങ്ങളിലാണ് വവ്വാലുകള്‍ സ്വന്തം വാസസ്ഥലമായി കണക്കാക്കി വസിക്കുന്നത്. തങ്ങള്‍ക്കു വവ്വാലുകള്‍ ഭാഗ്യം ക‍ൊണ്ടുവരുമെന്നുള്ള വിശ്വാസത്തിന്‍റെ ഭാഗമായാണ് ഗ്രാമീണര്‍ ഈ വവ്വാലുകളെ സംരക്ഷിക്കുന്നത്.
അപകൊകാരികളായ പല വൈറസുകളുടെയും സ്രോതസ്സ് ആണെന്നറിഞ്ഞിട്ടും ഗ്രാമീണര്‍ ഇന്നും അവയെ സംരക്ഷിക്കുന്നത് ഈ ഒരു വിശ്വാസം കൊണ്ടു മാത്രമാണ്.

രക്ഷകരായി
തങ്ങളുടെ രക്ഷകരായാണ് ഗ്രാമീണര്‍ വവ്വാലുകളെ കാണുന്നത്. അതിനു തെളിവായി ഒരു കഥയും അവര്‍ക്ക് പറയുവാനുണ്ട്. വലിയ ചുഴലിക്കാറ്റില്‍ നിന്നും തങ്ങളെ രക്ഷിച്ചത് ഈ വവ്വാലുകളാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1999 ലെ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിനു മുന്‍പായി ഇവിടുത്തെ ആല്‍മരത്തില്‍ നിന്നും വവ്വാലുകള്‍ കൂട്ടത്തോടെ പറന്നുയര്‍ന്നുവത്രെ. ഇത് ഒരു മുന്നറിയിപ്പാണെന്ന് മനസ്സിലാക്കിയ ഗ്രാമീണര്‍ പെട്ടന്നുതന്നെ വേണ്ട മുന്‍കരുതലുകള്‍ എടുക്കുകയും ഭീകരമായ അപകടത്തില്‍ നിന്നും രക്ഷപെടുകയും ചെയ്തുവത്രെ. അതുക‍ൊണ്ട് തങ്ങളുടെ രക്ഷകരായാണ് ആളുകള്‍ ഇവയെ കാണുന്നത്. ഒരിക്കല്‍ തെറ്റായ വിശ്വാസങ്ങളുടെ പേരില്‍ വവ്വാലുകളെ വേട്ടയാടിയിരുന്നുവെങ്കിലും പിന്നീട്് അത് തിരുത്തി.

വേനല്‍ക്കാലമായാല്‍ ചൂടില്‍ നിന്നും രക്ഷപ്പെടുന്നതിനായി വവ്വാലുകളുടെ ദേഹത്ത് വെള്ളം ഒഴിച്ചുകൊടുക്കുകയും സംരക്ഷിക്കുകയും ചെയ്യാറുണ്ട്. എന്തുതന്നെയായാലും തങ്ങളുടെ ദൈവമായി തന്നെയാണ് ഈ ഗ്രാമീണര്‍ വവ്വാലുകളെ കാണുന്നത്.

കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്

ബീഫ് ഒലത്തിയത്. ഇറച്ചി പൊരിച്ചത്, മീന്‍ മുളകിട്ടത്,നല്ല ചൂടുള്ള നാടന്‍ കറികളൊരുക്കുന്ന തട്ടുകടകൾബീഫ് ഒലത്തിയത്. ഇറച്ചി പൊരിച്ചത്, മീന്‍ മുളകിട്ടത്,നല്ല ചൂടുള്ള നാടന്‍ കറികളൊരുക്കുന്ന തട്ടുകടകൾ

പരീക്ഷയില്‍ ജയിക്കുവാനും ദോഷങ്ങള്‍ അകലുവാനും ഈ ക്ഷേത്രത്തില്‍ പോകാംപരീക്ഷയില്‍ ജയിക്കുവാനും ദോഷങ്ങള്‍ അകലുവാനും ഈ ക്ഷേത്രത്തില്‍ പോകാം

Read more about: odisha village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X