Search
  • Follow NativePlanet
Share
» »കണ്ടൽക്കാട്ടിലെ കടലുണ്ടി... കാതങ്ങൾ താണ്ടിയെത്തുന്ന ദേശാടനക്കിളികളെ കാണാനൊരിടം!

കണ്ടൽക്കാട്ടിലെ കടലുണ്ടി... കാതങ്ങൾ താണ്ടിയെത്തുന്ന ദേശാടനക്കിളികളെ കാണാനൊരിടം!

കണ്ണിനെയും മനസ്സിനെയും ഒരുപോലെ അതിശയിപ്പിക്കുന്ന തുരുത്തുകളുടെ കാഴ്ചയും കാതങ്ങൾ താണ്ടിയെത്തുന്ന ദേശാടന പക്ഷികളും ചേരുന്ന കടലുണ്ടി...

കണ്ണിനെയും മനസ്സിനെയും ഒരുപോലെ അതിശയിപ്പിക്കുന്ന തുരുത്തുകളുടെ കാഴ്ചയും കാതങ്ങൾ താണ്ടിയെത്തുന്ന ദേശാടന പക്ഷികളും ചേരുന്ന കടലുണ്ടി... പക്ഷി നിരീക്ഷകരുടെ സ്വർഗ്ഗവും പ്രകൃതി സ്നേഹികളുടെ ആശ്വാസതുരുത്തുമായ കടലുണ്ടിയെ മനസ്സിൽ സൂക്ഷിക്കാത്തവർ കുറവാണ്. മലനിരകളാൽ ചുറ്റപ്പെട്ട് കടലുണ്ടി നദി കടലിനോട് ഒന്നു ചേരുന്ന അഴിമുഖവും അസ്തമയത്തിലും പറന്നുയർന്നു പോകുന്ന പക്ഷികളും ഒരു ട്രെയിൻ യാത്രയ്ക്കിടെ എങ്കിലും കാണാത്തവർ ചുരുക്കമായിരിക്കും. സന്ദർശകരുടെ പ്രിയ കേന്ദ്രങ്ങളിലൊന്നായ കടലുണ്ടി പക്ഷി സങ്കേതത്തിന്‍റെ വിശേഷങ്ങളിലേക്ക്!!

എവിടെയാണിത്?

എവിടെയാണിത്?

കോഴിക്കോട് , മലപ്പുറം ജില്ലകളിലായി പരന്നു കിടക്കുന്ന കേരളത്തിലെ പ്രശസ്തമായ കമ്മൂണിറ്റി റിസർവ്വും പക്ഷി സങ്കേതവുമാണ് കടലുണ്ടി. കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചായത്ത്, മലപ്പുറം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്.

തുരുത്തുകളിലെ പക്ഷി സങ്കേതം

തുരുത്തുകളിലെ പക്ഷി സങ്കേതം

കടലുണ്ടി പുഴ അറബിക്കടലുമായി ചേരുന്ന ഇടത്തായാണ് ഈ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. ഈ അഴിമുഖത്തിനു സമീപത്തെ വളരെ ചെറിയ ചെറിയ തുരുത്തുകൾ കൂടുന്നതാണ് കടലുണ്ടി പക്ഷി സങ്കേതം എന്നു പറയുന്നത്.

PC: Dhruvaraj S

 പക്ഷി സങ്കേതം മാത്രമല്ല

പക്ഷി സങ്കേതം മാത്രമല്ല

വെറും ഒരു പക്ഷി സങ്കേതം മാത്രമല്ല കടലുണ്ടി. കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കമ്മ്യൂണിറ്റി റിസർവ്വുകളിൽ ഒന്നായാണ് ഇത് അറിയപ്പെടുന്നത്. ട്രക്കിങ്ങ്, ബോട്ടിങ്ങ്, ഫോട്ടോഗ്രഫി, പക്ഷി നിരീക്ഷണം തുടങ്ങിയവയാണ് ഇവിടെ ചെയ്യാൻ പറ്റുന്ന മറ്റു കാര്യങ്ങൾ.

PC:Bluemangoa2z

 ദേശാടന പക്ഷികളുടെ പറുദീസ

ദേശാടന പക്ഷികളുടെ പറുദീസ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിരുന്നെത്തുന്ന പക്ഷികളാണ് കടലുണ്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. തവിട്ടു തലയൻ കടൽക്കാക്ക, പുഴ ആള, തെറ്റിക്കൊക്കൻ, പവിഴക്കാലി, ചോരക്കിലി, കടലുണ്ടി ആള, കറുപ്പ് തലയൻ കടൽക്കാക്ക, പച്ചക്കാലി തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും കാണപ്പെടുന്ന ദേശാടന പക്ഷികൾ.

PC:Dhruvaraj S

കണ്ടൽ കാടുകൾ

കണ്ടൽ കാടുകൾ

കണ്ടൽക്കാടുകൾ കൊണ്ടു നിറഞ്ഞ തുരുത്തുകളാണല്ലോ ഇവിടുത്തെ പ്രത്യേകത. വ്യത്യസ്ത തരത്തിലുള്ള നിരവധി കണ്ടലുകൾ ഇവിടെ കാണാം. കുറ്റിക്കണ്ടൽ, ഉപ്പട്ടി, കണ്ണാംപൊട്ടി, ചുള്ളിക്കണ്ടൽ, നക്ഷത്ര കണ്ടൽ, ചക്കരക്കണ്ടൽ തുടങ്ങിയവയാണ് ഇവിടുത്തെ കണ്ടൽവർഗ്ഗങ്ങൾ.

PC:Boricuaeddie

 തുരുത്തുകൾക്കിടിലൂടെ ഒരു ബോട്ട് യാത്ര

തുരുത്തുകൾക്കിടിലൂടെ ഒരു ബോട്ട് യാത്ര

കടലുണ്ടി പക്ഷി സങ്കേതത്തിലെത്തി പക്ഷികളെ കാണുന്നതിനോളം തന്നെ ആസ്വദിക്കാവുന്ന മറ്റൊന്നാണ് ഇവിടുത്തെ ബോട്ട് യാത്ര. കണ്ടൽച്ചെടികൾ നിറഞ്ഞ തുരുത്തിലൂടെ വ്യത്യസ്തങ്ങളായ പക്ഷികളെ കണ്ട് നടത്തുന്ന ബോട്ടിങ്ങ് മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്നതാണ്. ഈ യാത്രയിലൂടെ പക്ഷി സങ്കേതം ഏകദേശം മുഴുവനായും കാണാൻ സാധിക്കും.
കടലുണ്ടി പക്ഷി സങ്കേതത്തിലൂടെ ഭക്ഷണം ഉൾപ്പെടെയുള്ള പാക്കേജ് ബോട്ട് യാത്രയും ലഭ്യമാണ്.

PC:Dhruvaraj S

 കടലുണ്ടിപ്പാലം

കടലുണ്ടിപ്പാലം

കടലുണ്ടിയിൽ സന്ദർശിക്കുവാൻ പറ്റിയ മറ്റൊരു സ്ഥലമാണ് കടലുണ്ടിപ്പാലം. പാലത്തിൽ നിന്നുള്ള സൂര്യസ്തമയ കാഴ്ചകളാണ് ഏറെ ആകർഷകം. കടലും പുഴയും കൂടിച്ചേരുന്ന അഴിമുഖത്തിനു മുകളിലൂടെയാണ് പാലം കടന്നു പോകുന്നത്.

PC:Dhruvaraj S

പുലിമുട്ട്

പുലിമുട്ട്

കടലുണ്ടിക്ക് സമീപം സന്ദർശിക്കുവാൻ പറ്റിയ മറ്റൊരിടമാണ് ചരിത്ര പ്രസിദ്ധമായ ചാലിയം പുലിമുട്ട്. ചാലിയം യുദ്ധം, ബ്രിട്ടീഷുകാർ നിർമ്മിച്ച കോട്ട തുടങ്ങിയ കാര്യങ്ങൾ കൊണ്ടാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്.

PC:Bipinlakeview

സന്ദർശിക്കുവാൻ യോജിച്ച സമയം

സന്ദർശിക്കുവാൻ യോജിച്ച സമയം

എപ്പോൾ സന്ദർശിച്ചാലും മനോഹരമായ കാഴ്ചകൾ കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഇടമാണല്ലോ കടലുണ്ടി. ഏറ്റവും അധികം ദേശാടന പക്ഷികൾ വിരുന്നെത്തുന്ന നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ച സമയം. എല്ലാ ദിവസവും ഇവിടെ പ്രവേശനം ഉണ്ട്.

PC:Dhruvaraj S

പ്രവേശനം

പ്രവേശനം

കടലുണ്ടി പക്ഷി സങ്കേതത്തിൽ പ്രവേശിക്കണമെങ്കില്‍ ഒരാൾക്ക് 25 രൂപയാണ് പ്രവേശന ഫീസ്. പാർക്കിങ്ങ് സൗജന്യമാണ്. കടലുണ്ടി റെയിൽവേ ഗേറ്റിനു സമീപത്താണ് ഇതുള്ളത്.

PC:Suresh Babunair

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്നതിനാൽ മലബാറുകാരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണിത്.
കോഴിക്കോടു നിന്നും 19 കിലോമീറ്ററും ബേപ്പൂർ തുറമുഖത്തിൽ നിന്നും 7 കിലോ മീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഏറ്റവും അടുത്തുള്ള റെയിൽ വേ സ്റ്റേഷൻ കോഴിക്കോട് റെയിൽ വേ സ്റ്റേഷൻ ഇവിടെ നിന്നും 10 കിലോമീറ്റർ അകലെയാണ്.
കോഴിക്കോട് നിന്നും ബസിനു വരുമ്പോൾ ഫറുക്ക്-കടലുണ്ടി-ചാലിയം റൂട്ട് ബസിൽ കയറി കടലുണ്ടിയിൽ ഇറങ്ങിയാൽ മതി.

ബിയ്യം കായൽ മുതൽ കോട്ടക്കുന്ന് വരെ

ബിയ്യം കായൽ മുതൽ കോട്ടക്കുന്ന് വരെ

ചരിത്രവും പൈതൃകവും ചേർന്ന കാഴ്ചകൾ കൊണ്ട് സമ്പന്നമായ നാടാണ് മലപ്പുറം. കോട്ടക്കുന്നു മൈതാനവും മിനി ഊട്ടി എന്നറിയപ്പെടുന്ന അരിമ്പ്രയും പഴയങ്ങാടി മോസ്കും ഒക്കെയായി സഞ്ചാരികളെ ആകർഷിക്കുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. മലപ്പുറത്തെത്തിയാൽ തീർച്ചയായും കണ്ടിരിക്കേണ്ട കുറച്ച് ഇടങ്ങൾ പരിചയപ്പെടാം...

ബിയ്യം കായൽ മുതൽ കോട്ടക്കുന്ന് വരെ..മലപ്പുറം അതിശയിപ്പിക്കും..തീർച്ചബിയ്യം കായൽ മുതൽ കോട്ടക്കുന്ന് വരെ..മലപ്പുറം അതിശയിപ്പിക്കും..തീർച്ച

കടലെടുക്കാവുന്ന പൊന്നാനിയിലെ മണൽത്തിട്ട!!

കടലെടുക്കാവുന്ന പൊന്നാനിയിലെ മണൽത്തിട്ട!!

കേരളത്തിലുണ്ടായ പ്രളയത്തെത്തുടർന്ന് അത്ഭുതകരമായ പ്രതിഭാസങ്ങൾ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുകയാണ്. നദിക്കടിയിലെ ഒരു തുരുത്ത് പ്രളയം പെരിയാറിൽ ഉയർത്തിക്കൊണ്ടുവന്നതും മണ്ണാർക്കാട് തങ്ങേത്തലം എന്നയിടത്ത് ഒരു ബീച്ച് തന്നെ രൂപപ്പെട്ടതുമെല്ലാം പ്രളയം കാണിച്ച അത്ഭുതങ്ങളായിരുന്നു. അത്തരത്തിലൊന്നാണ് മലപ്പുറം പൊന്നാന്നി കടലിൽ അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ട...

എപ്പോൾ വേണമെങ്കിലും കടലെടുക്കാവുന്ന പൊന്നാനിയിലെ മണൽത്തിട്ട!!എപ്പോൾ വേണമെങ്കിലും കടലെടുക്കാവുന്ന പൊന്നാനിയിലെ മണൽത്തിട്ട!!

 ഒറ്റ ദിവസം മൂന്ന് വെള്ളച്ചാട്ടം നിലമ്പൂർ പൊളിയാണ്!!

ഒറ്റ ദിവസം മൂന്ന് വെള്ളച്ചാട്ടം നിലമ്പൂർ പൊളിയാണ്!!

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിൻ തോട്ടവും ആദ്യത്തെ തേക്ക് മ്യൂസിയവും കാടുകളെ കുളിരണിയിച്ച് ഒഴുകുന്ന ചാലിയാറും ഒക്കെ ചേരുമ്പോൾ നിലമ്പൂർ നല്കുന്നത് സമാനതകളില്ലാത്ത സഞ്ചാര അനുഭവങ്ങളാണ്. നിലമ്പൂരിൽ എത്തുന്നവർക്ക് ഈ കാഴ്ചകൾ മാറ്റിവെച്ചാൽ ഒരു ദിവസം കൊണ്ട് കാണാൻ പറ്റിയ മൂന്ന് വെള്ളച്ചാട്ടങ്ങളുണ്ട്. ഒറ്റ കാഴ്ചയിൽ തന്നെ ഹൃദയം കീഴടക്കുന്ന നീലമ്പൂരിലെ വെള്ളച്ചാട്ടങ്ങളെ പരിചയപ്പെടാം.

ഒറ്റ ദിവസം മൂന്ന് വെള്ളച്ചാട്ടം നിലമ്പൂർ പൊളിയാണ്!! ഒറ്റ ദിവസം മൂന്ന് വെള്ളച്ചാട്ടം നിലമ്പൂർ പൊളിയാണ്!!

അരുവിക്കുഴി കുത്തിയൊലിക്കുന്നത് നമ്മുടെ ഹൃദയത്തിലേക്കാണ്

അരുവിക്കുഴി കുത്തിയൊലിക്കുന്നത് നമ്മുടെ ഹൃദയത്തിലേക്കാണ്

കുത്തനെയുള്ള പാറക്കെട്ടുകളിൽ തട്ടി പാലു പോലെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം...ഒഴുകിയെത്തുന്ന രണ്ടു തോടുകൾ ഒന്നാകുമ്പോൾ ജനിക്കുന്ന അരുവിക്കുഴി വെള്ളച്ചാട്ടം നഗരത്തിരക്കുകളിൽ നിന്നും ആശ്വാസം തേടിയെത്തുന്നവരുടെ കേന്ദ്രമാണ്.കയ്യെത്തും ദൂരെ ഒഴുകുന്ന വെള്ളച്ചാട്ടത്തിന്‍റെ കാഴ്ചകളുമായി സന്ദർശകരെ കാത്തിരിക്കുന്ന അരുവിക്കുഴി വെള്ളച്ചാട്ടത്തെ അറിയാം...

പറയാതിരിക്കാനാവില്ല, അരുവിക്കുഴി കുത്തിയൊലിക്കുന്നത് നമ്മുടെ ഹൃദയത്തിലേക്കാണ് പറയാതിരിക്കാനാവില്ല, അരുവിക്കുഴി കുത്തിയൊലിക്കുന്നത് നമ്മുടെ ഹൃദയത്തിലേക്കാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X