Search
  • Follow NativePlanet
Share
» »വിഗ്രഹമില്ലാത്ത ക്ഷേത്രം...പ്രാർഥിച്ചാൽ പക്ഷെ കൈവിടില്ല

വിഗ്രഹമില്ലാത്ത ക്ഷേത്രം...പ്രാർഥിച്ചാൽ പക്ഷെ കൈവിടില്ല

ആദിപരാശക്തിയെ കിരാതരൂപത്തിൽ ആരാധിക്കുന്ന കാടാമ്പുഴ ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്...

എന്നും എപ്പോഴും വിശ്വാസികളെത്തിച്ചേരുന്ന ക്ഷേത്രം... ആചാരങ്ങൾ കൊണ്ടും അനുഷ്ഠാനങ്ങൾ കൊണ്ടും പൂജകൾ കൊണ്ടും വിസ്വാസികൾ ഹൃദയത്തിലേറ്റിയ ക്ഷേത്രം! കാടാമ്പുഴ ഭഗവതി ക്ഷേത്രം. ഇവിടെയെത്തി കാടാമ്പുഴയമ്മയെ മനസ്സിരുത്തി പ്രാർഥിച്ചാൽ എന്തിനും പരിഹാരമുണ്ടന്നാണ് വിശ്വാസം. വിഗ്രഹമില്ലാത്ത, ആദിപരാശക്തിയെ കിരാതരൂപത്തിൽ ആരാധിക്കുന്ന കാടാമ്പുഴ ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്...

കാടാമ്പുഴ ഭഗവതി ക്ഷേത്രം

കാടാമ്പുഴ ഭഗവതി ക്ഷേത്രം

മലപ്പുറം ജില്ലയിലെ എന്നല്ല, കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്ത്മായ ദേവീ ക്ഷേത്രങ്ങളിലൊന്നാണ് കാടാമ്പുഴ ഭഗവതി ക്ഷേത്രം. കാടാമ്പുഴയമ്മ എന്ന പേരിൽ കിരാത രൂപത്തിലുള്ള ആദിപരാശക്തിയെയാണ് ഇവിടെ ആരാധിക്കുന്നത്. നൂറ്റിയെട്ട് ദുർഗ്ഗാ ക്ഷേത്രങ്ങളിലൊന്നു കൂടിയാണ് കാടാമ്പുള ക്ഷേത്രം.

ക്ഷേത്ര ചരിത്രം

ക്ഷേത്ര ചരിത്രം

ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഒന്നും ലഭ്യമല്ല. മുട്ടറുക്കൽ എന്ന പേരിൽ പ്രശസ്തമായ ഒരാചാരം ഇവിടെയുണ്ട്. അതിനാൽ ഇത് ഒരു ജൈന-ബുദ്ധ ക്ഷേത്രമായിരുന്നു എന്നും പിന്നീട് ശങ്കരാചാര്യരുടെ കാലത്ത് ഹിന്ദു ക്ഷേത്രമായി മാറി എന്നും കരുതപ്പെടുന്നു.

പാശുപതാസ്ത്രവും അർജുനനും പിന്നെ ശിവപാർവ്വതിമാരും

പാശുപതാസ്ത്രവും അർജുനനും പിന്നെ ശിവപാർവ്വതിമാരും

ക്ഷേത്രത്തിന്റെ ഐതിഹ്യം നോക്കിയാൽ അത് എത്തി നിൽക്കുക അർജുനനിലും പിന്നെ ശിവപാർവ്വതിമാരിലുമാണ്. പാശുപതാസ്ത്രം സമ്പാദിക്കുവാനായി അപ്‍ജുനനർ ശിവനോട് പ്രാർഥിക്കുകയയാിരുന്നു. എന്നാൽ അർജുനന്റെ അഹങ്കാരം ശമിച്ച ശേഷം മാത്രമേ അസ്ത്രം നല്കൂ എന്നായിരുന്നു ശിവന്റെ തീരുമാനം. അതിനായി ശിവനും പാർവ്വതിയും കൂടി അർജുനൻ തപസ്സ് ചെയ്യുന്ന കാട്ടിൽ കാട്ടാള വേഷത്തിൽ എത്തി. ഇതിനിടയിൽ ദുര്യോധനൻ,
‍ മൂകാസുരൻ എന്ന അസുരനെ, അർജ്ജുനൻറെ തപസ്സ് മുടക്കുവാൻ വേണ്ടി , പന്നിയുടെരൂപത്തിൽ പറഞ്ഞുവിട്ടു.ൃഇതു കണ്ടുനിന്ന ശിവൻ പന്നിയെ അമ്പെയ്തു. ഉപദ്രവിയ്ക്കാൻ വന്ന പന്നിയെ അർജ്ജുനനും അമ്പെയ്തു വീഴ്ത്തി.പന്നിയെ ആരു കൊന്നു എന്ന തർക്കമായി പിന്നീട് അർജുനനും ശിവനും തമ്മിൽ. ഒടുവിൽ അമ്പേറ്റ് ശിലന്റെ ശരീരം മുറിഞ്ഞപ്പോൾ പാർവ്വതി അർജുനൻ എയ്യുന്ന അമ്പുകളെല്ലാം പുഷ്പങ്ങളായി വർഷിക്കട്ടെ എന്നു ശപിക്കുകയുണ്ടായി. ഇത് കേട്ടപ്പോൾ മാത്രമാണ് അർജുനന് കാട്ടാളവേഷത്തിൽ ആരാണ് വന്നിരിക്കുന്നത് എന്നു മനസ്സിലായത്. തന്റെ തെറ്റിന് മാപ്പപേക്ഷിച്ച അർജുനന് ശിവനും പാർവ്വതിയും ചേർന്ന് പാശുപതാസ്ത്രം നല്കി. ആ കാട്ടാളസ്ത്രീയുടെ ഭാവമാണ് കാടാമ്പുഴ ഭഗവതിയ്ക്ക് എന്നാണ് വിശ്വാസം.

വിഗ്രഹ പ്രതിഷ്ഠയില്ല

വിഗ്രഹ പ്രതിഷ്ഠയില്ല

ഇവിടെ ദേവിയെ പ്രതിഷ്ഠിച്ചത് ശങ്കരാചാര്യരാണെന്നാണ് വിശ്വസം. അർജുനന്റെ ബാണങ്ങൾ പൂക്കളായി ശിവന്റെ മേൽ പതിച്ചതിന്റെ ഓർമ്മയ്ക്കായി പ്രതിഷ്ഠ നടത്തിയതിനു ശേഷം ശങ്കരാചാര്യർ പൂമൂടൽ ചടങ്ങ് ആരംഭിച്ചത് എന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇവിടെ വിഗ്രഹ പ്രതിഷ്ഠ നടത്തിയിട്ടില്ല. ഒരു കുഴിയുടെ മുകളിലുള്ള കണ്ണാടി മാത്രമാണ് പ്രതിഷ്ഠ. മേൽക്കൂരയില്ലാത്ത ശ്രീകോവിൽ എന്ന പ്രത്യേകതയും ഉണ്ട്. ദേവിയ്ക്ക് വനദുർഗ്ഗാ ഭാവം കൂടിയുള്ളതിനാലാണ് മേൽക്കൂരയില്ലാത്തത്.

മുട്ടറുക്കലും പൂമൂടലും

മുട്ടറുക്കലും പൂമൂടലും

കാടാമ്പുഴ ക്ഷേത്രത്തിലെ രണ്ട് പ്രധാന ചടങ്ങുകളാണ് മുട്ടറുക്കലും പൂമൂടലും ശ്രീകോവിലിന് മുന്നിലെ ഒരു കല്ലിൽ ശാന്തിക്കാരൻ നാളികേരമുടച്ച് നടത്തുന്നതാണ് ഈ വഴിപാട്. നാളികേരം വാങ്ങി തേങ്ങ മുക്കാൻ നിർമ്മിച്ച ടാങ്കിൽ മുക്കി ഭക്തൻ ക്ഷേത്രത്തിനുള്ളിൽ കടക്കുന്നു. തുടർന്ന് നാളും, പേരും, മുട്ടറുക്കൽ എന്തിനോ അതും പറഞ്ഞ് ശാന്തിക്കാരൻ ശ്രീകോവിലിൽ നാളികേരം ഉടയ്ക്കുന്നു. ഉടയ്ക്കുന്നതനുസരിച്ച് ശരിയായോ, ദോഷം തീർന്നോ എന്നു മനസ്സിലാക്കുന്നു. നാളികേരം തിരികെ വഴിപാടുകാരന് നല്കുന്നു.
മറ്റൊരു ചടങ്ങ് പൂമൂടലാണ്. ഒരു ദിവസം ഒരാൾക്ക് മാത്രമേ ഇത് ചെയ്യുവാൻ സാധിക്കൂ. ഉച്ചപൂജ സമയത്ത് ദേവീ സ്തുതികൾ ഉരുവിട്ട് ശ്രീകോവിലിന് മുന്നിൽ വെച്ചിരിക്കുന്ന വെള്ളിത്തളികയിലേക്ക് വഴിപാടുകാരന്റെ പേരുംനാളും പറഞ്ഞ് കാട്ടുചെത്തിപൂക്കൾ വർഷിച്ചുകൊണ്ടിരിക്കും. ഏകദേശം 20 മിനിട്ട് സമയം ഇതിനെടുക്കും,

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

മലപ്പുറം ജില്ലയിൽ മാറാക്കര പഞ്ചായത്തിൽ, കോട്ടക്കലിനടുത്ത് കാടാമ്പുഴയിലാണ് .കോഴിക്കോട് നിന്ന് 60 കിലോമീറ്ററും തൃശ്ശൂരിൽനിന്ന് 75‌ കിലോമീറ്ററുമാണ് കാടാമ്പുഴ ക്ഷേത്രത്തിലേക്കുള്ള ദൂരം. ഏതു ഭാഗത്തു നിന്നു വന്നാലും ദേശീയപാത 17-ൽ വെട്ടിച്ചിറയിൽനിന്ന് തിരിഞ്ഞ് 3 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം.

ഭാരതത്തിലെ ഏറ്റവും പുരാതനമായ ഈ ക്ഷേത്രത്തിൽ ഇന്ന് പൂജകളില്ല...കാരണം വിചിത്രമാണ്!!! ഭാരതത്തിലെ ഏറ്റവും പുരാതനമായ ഈ ക്ഷേത്രത്തിൽ ഇന്ന് പൂജകളില്ല...കാരണം വിചിത്രമാണ്!!!

മണാലി യാത്രയിൽ ഒരു രാത്രി ഇവിടെ ചിലവഴിക്കണം... കാരണം ഇതാണ്! മണാലി യാത്രയിൽ ഒരു രാത്രി ഇവിടെ ചിലവഴിക്കണം... കാരണം ഇതാണ്!

മഴയുടെ പൂരത്തിനു കൊടിയേറി..ഇനി കാണാൻ ഈ കോഴിക്കോടൻ കാഴ്ചകൾ മഴയുടെ പൂരത്തിനു കൊടിയേറി..ഇനി കാണാൻ ഈ കോഴിക്കോടൻ കാഴ്ചകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X