Search
  • Follow NativePlanet
Share
» »ഇവിടുത്തെ പുഷ്പാഞ്ജലിയില്‍ ശമിക്കാത്ത രോഗവും ദുരിതവുമില്ല, വിശ്വാസം മാത്രം മതി!!

ഇവിടുത്തെ പുഷ്പാഞ്ജലിയില്‍ ശമിക്കാത്ത രോഗവും ദുരിതവുമില്ല, വിശ്വാസം മാത്രം മതി!!

കൃതയുഗത്തിലെ മഹാവിഷ്ണുവിന്റെ നാലവതാരങ്ങളില്‍ അവസാനത്തേതായ നരസിംഹം തന്നെ ആശ്രയിക്കുന്നവര്‍ക്ക് അനുഗ്രഹദായകന്‍ കൂടിയാണ്.

തൂണിലും തുരുമ്പിലും വസിക്കുന്ന നരസിംഹ സ്വാമി വിശ്വാസികള്‍ക്ക് എന്നും അജയ്യനാണ്. കൃതയുഗത്തിലെ മഹാവിഷ്ണുവിന്റെ നാലവതാരങ്ങളില്‍ അവസാനത്തേതായ നരസിംഹം തന്നെ ആശ്രയിക്കുന്നവര്‍ക്ക് അനുഗ്രഹദായകന്‍ കൂടിയാണ്. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യാകശിപുവിനെ നിഗ്രഹിക്കാനുമായി മഹാവിഷ്ണു നരസിംഹാവതാരം എടുത്തുവെന്നാണ് പുരാണങ്ങള്‍ പറയുന്നത്. നരസിംഹത്തെ ആരാധിക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അതിലൊന്നാണ് ആലുവയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം. ദൂരെ ജില്ലകളില്‍ നിന്നും വിശ്വാസികള്‍ തേടിയെത്തുന്ന കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രത്തിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം.

കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം

കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം

കേരളത്തിലെ പ്രസിദ്ധമായ നരസിംഹ സ്വാമി ക്ഷേത്രങ്ങളില്‍ ഒന്നാണ് കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം. ഉഗ്രരൂപത്തില്‍ ഹിരണ്യകശിപുവിനെ നിഗ്രഹിക്കുന്ന രൂപത്തിലാണ് ഇവിടെ നരസിംഹസ്വാമിയുടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. വട്ടശ്രീകോവിലില്‍ ചതുര്‍ബാഹുവായ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥിച്ചാല്‍ ഫലങ്ങള്‍ ധാരാളമുണ്ടെന്നാണ് വിശ്വാസം

 ജഡായു വെട്ടേറ്റുവീണയിടം

ജഡായു വെട്ടേറ്റുവീണയിടം

പുരാണങ്ങളിലെ പല സംഭവങ്ങളുമായും കടുങ്ങല്ലൂര്‍ ക്ഷേത്രം ബന്ധപ്പെട്ടു കിടക്കുന്നു. തേത്രായുഗത്തില്‍ സീതയെ അപഹരിച്ചുകൊണ്ടുപോകുവാനെത്തിയ രാവണനെ തടുത്തു നില്‍ക്കെ വെട്ടേറ്റു പക്ഷിശ്രേഷ്ഠനായ ജഡായുവിന്റെ നടുഭാഗം വീണത് ഇവിടെയാണെന്നാണ് വിശ്വാസം. വായ ഉള്‍പ്പെടുന്ന തലഭാഗം വീണത് ആലുവായിലും വാല് വീണത് തിരുവാലൂരും ആണെന്ന് വിശ്വസിക്കപ്പെടുന്നു.

PC: Raja Ravi Varma

 ഉപദേവതമാരില്ലാത്ത മതില്‍ക്കെട്ട്

ഉപദേവതമാരില്ലാത്ത മതില്‍ക്കെട്ട്

വളരെ പ്രത്യേകതകളുള്ള നിര്‍മ്മാണമാണ് ക്ഷേത്രത്തിന്‍റേത്. ഏകഛത്രാധിപതി ഭാവത്തിലാണ് ഇവിടെ മഹാവിഷ്ണുവുള്ളത്. അതിനാല്‍ തന്നെ മതില്‍ക്കെട്ടിനകത്ത് ഉപദേവതാ പ്രതിഷ്ഠയില്ല എന്നാല്‍ മതിലിനു പുറത്ത് മഹാവിഷ്ണുവിന്‍റെയും പാര്‍ത്ഥസാരഥിയുടെയും ചെറിയ അമ്പലങ്ങള്‍ കാണാം,

 രോഗങ്ങളും ദുരിതങ്ങളും മാറുവാന്‍

രോഗങ്ങളും ദുരിതങ്ങളും മാറുവാന്‍

സര്‍വ്വ രോഗങ്ങളും ദുരിതങ്ങളും മാറുവാന്‍ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ മതി എന്നൊരു വിശ്വാസമുണ്ട്. ധന്വന്തരി മന്ത്രം കൊണ്ടുള്ള പുഷ്പാര്‍ച്ചന നടത്തിയാല്‍ സര്‍വ്വ രോഗങ്ങളും മാറുമെന്നും നരസിംഹമന്ത്രം കൊണ്ടുള്ള പുഷ്പാഞ്ജലി കഴിച്ചാൽ സകല ദുരിതങ്ങളും ശമിക്കുമെന്നും കാലങ്ങളായി ഇവിടെയുള്ള വിശ്വാസമാണ്. ക്ഷേത്രത്തിലെ ഉത്സവ കാലത്ത് വലിയ വിളക്കിന്റെ ദാപാരാധനയില്‍ പങ്കെടുത്ത് തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ എത്ര അസാധ്യമായ, ആഗ്രഹിച്ച കാര്യങ്ങളും നടക്കുമെന്ന് വിശ്വാസമുണ്ട്. മേടമാസ്തതിലെ വിഷുവിന്റെ തലേന്ന മുതല്‍ ഏഴു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ക്ഷേത്രത്തിലെ ഉത്സവം.
PC:Priya G

 ആറാട്ട്

ആറാട്ട്

ക്ഷേത്രത്തിലെ ആറാട്ട് ലോകപ്രസിദ്ധമാണ്. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം കഴിഞ്ഞാല്‍ ഏറ്റവുമധികം വിശ്വാസികള്‍ ആറാട്ടു കുളിക്കുവാനായി എത്തുന്നത് ഇവിടെയാണെന്നാണ് വിശ്വാസം. കടുങ്ങല്ലൂര്‍ തേവരുടെ ആലുവ മണപ്പുറത്തെ ആറാട്ട് അല്ലെങ്കില്‍ തന്നെ പ്രസിദ്ധമാണല്ലോ.

 പെരുന്തച്ചന്‍

പെരുന്തച്ചന്‍

പെരുന്തച്ചന്റെ കരവിരുതിലാണ് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയായത് എന്നതാണ് മറ്റൊരു വിശ്വാസം. വൃത്താകൃതിയിലുള്ള ശ്രീകോവിലാണ് ആ വിശ്വാസത്തെ സാധൂകരിക്കുവാനായി ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നത്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

എറണാകുളം ജില്ലയിലെ ആലുവയ്ക്ക് സമീപം കടുങ്ങല്ലൂര്‍ ഗ്രാമത്തിലാണ് കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പറവൂര്‍ കവല വഴി ക്ഷേത്രത്തില്‍ എളുപ്പത്തില്‍ എത്തിച്ചേരാം. ആലുവയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ ദൂരമാണ് ക്ഷേത്രത്തിലേക്കുള്ളത്.

ശ്രീവിദ്യാ സ്വരൂപിണിയായി ബാലദുർഗ്ഗ ; ഇവിടെ കുഞ്ഞാണ് ദൈവംശ്രീവിദ്യാ സ്വരൂപിണിയായി ബാലദുർഗ്ഗ ; ഇവിടെ കുഞ്ഞാണ് ദൈവം

തിടപ്പള്ളിയോ‌ട് ചേര്‍ന്ന് മേല്‍ക്കൂരയില്ലാത്ത ശ്രീകോവില്‍, കുഴിയിലെ ശിവപൂജ, അപൂര്‍വ്വം ഈ ശിവക്ഷേത്രംതിടപ്പള്ളിയോ‌ട് ചേര്‍ന്ന് മേല്‍ക്കൂരയില്ലാത്ത ശ്രീകോവില്‍, കുഴിയിലെ ശിവപൂജ, അപൂര്‍വ്വം ഈ ശിവക്ഷേത്രം

തപസ്സിരിക്കുന്ന സൂര്യന്‍, എണ്ണ വലിച്ചെടുക്കുന്ന വിഗ്രഹം, അപൂര്‍വ്വം ഈ സൂര്യ ക്ഷേത്രവും ആദിത്യപുരവും!!തപസ്സിരിക്കുന്ന സൂര്യന്‍, എണ്ണ വലിച്ചെടുക്കുന്ന വിഗ്രഹം, അപൂര്‍വ്വം ഈ സൂര്യ ക്ഷേത്രവും ആദിത്യപുരവും!!

ശ്രീരാമന്‍ പ്രതിഷ്ഠിച്ച സൂര്യ നാരായണന്‍! കതിരൂരിന്‍റെ അഭിമാനമായ സൂര്യ ക്ഷേത്രംശ്രീരാമന്‍ പ്രതിഷ്ഠിച്ച സൂര്യ നാരായണന്‍! കതിരൂരിന്‍റെ അഭിമാനമായ സൂര്യ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X