Search
  • Follow NativePlanet
Share
» »കൈലാസ് മാനസരോവര്‍ യാത്ര 2022: വിശ്വാസങ്ങളും പരിക്രമണവും...ക‌ടന്നുപോകുന്ന ഇ‌ടങ്ങളിലൂ‌ടെ

കൈലാസ് മാനസരോവര്‍ യാത്ര 2022: വിശ്വാസങ്ങളും പരിക്രമണവും...ക‌ടന്നുപോകുന്ന ഇ‌ടങ്ങളിലൂ‌ടെ

കൈലാസ മനാസരോവര്‍ യാത്രയിലെ വിശ്വാസങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ത്യയിലെ ഏറ്റവും പ്രാധാന്യമേറിയ തീര്‍ത്ഥാടനങ്ങളില്‍ ഒന്നായി കണക്കാക്കുന്നതാണ് കൈലാസ മാനസരോവര്‍ യാത്ര. ശൈവവിശ്വാസികളെ സംബന്ധിച്ചെടുത്തോളം അവരുടെ ജീവിതാഭിലാഷങ്ങളിലൊന്നായാണ് കൈലാസയാത്രയെ അവര്‍ കണക്കാക്കുന്നത്. എത്തിച്ചേരുവാനുള്ള പാത അതീവദുര്‍ഘടം പിടിച്ചതാണെങ്കില്‍ക്കൂടിയും അതെല്ലാം പിന്നിട്ട് ഈ ശിവസന്നിധിയിലേക്ക് ആളുകളെ എത്തിക്കുന്നത് അവരുടെ വിശ്വാസം മാത്രമാണ്. കൈലാസ പര്‍വ്വത്തിന്റെ പ്രാധാന്യം, മാനസരോവര്‍ തടാകം, ഇതിന്റെ വിശ്വാസങ്ങള്‍, യാത്രയിലെ ക്ഷേത്രങ്ങള്‍ തുടങ്ങി കൈലാസ മനാസരോവര്‍ യാത്രയെക്കുറിച്ച് അറിയേണ്ടതെല്ലാം വായിക്കാം

കൈലാസപര്‍വ്വതത്തിന്‍റെ പ്രാധാന്യം

കൈലാസപര്‍വ്വതത്തിന്‍റെ പ്രാധാന്യം

ലോകത്തിലെ നാല് മതങ്ങള്‍ ഒരേ സമയം പവിത്രമെന്ന് വിശ്വസിക്കുന്ന സ്ഥലമാണ് കൈലാസം. ഈ വിശ്വാസങ്ങളാണ് കൈലാസത്തിന് സവിശേഷമായ ഒരു പ്രാധാന്യം നല്കുന്നത്. ശിവന്റെ വാസസ്ഥലവും സിംഹാവനവും കൈലാസപര്‍വ്വതത്തിലാണ് എന്നാണ് ഹൈന്ദവവിശ്വാസങ്ങള്‍ പറയുന്നത്. ബുദ്ധമതവിശ്വാസത്തെ സംബന്ധിച്ചെടുത്തോളം ഏറ്റവും വലിയ താന്ത്രിക ധ്യാന ദേവനായ ഡെംചോങ്ങ് ഇവിടെയാണുള്ളത്. ബോണ്‍ മതവിശ്വാസികളെ സംബന്ധിച്ചെടുത്തോളം അവരുടെ മത സ്ഥാപകൻ ഷെൻറാബ് സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്ന സ്ഥലമാണ് കൈലാസ പർവ്വതം. ബോൺ മതത്തിന്റെ അനുയായികൾ കൈലാസത്തിന് ചുറ്റുമുള്ള പ്രദേശം മുഴുവൻ നിഗൂഢമാണെന്നും പർവ്വതം ഒമ്പത് നിലകളുള്ള സ്വസ്തികയാണെന്നും അത് എല്ലാ ആത്മീയ ശക്തികളുടെയും ഇരിപ്പിടമാണെന്നും വിശ്വസിക്കുന്നത്.

PC:Awar Meman

നദികളുടെ ഉറവിടം

നദികളുടെ ഉറവിടം

ജനജീവിതങ്ങള്‍ക്കു മാത്രമല്ല, മതങ്ങള്‍ക്കും ജന്മംനല്കിയ നാല് നദികള്‍ കൈലാസത്തില്‍ നിന്നും ഉത്ഭിക്കുന്നു. സിന്ധു, ബ്രഹ്മപുത്ര, സത്‌ലജ്, കർണാലി എന്നിവയാണ് ആ നദികള്‍.

PC:Raimond Klavins

നാല് മതങ്ങള്‍

നാല് മതങ്ങള്‍

ഹിന്ദുക്കളും ബുദ്ധമതക്കാരും ജൈനരും ബോണ്‍ വിശ്വാസികളും കൈലാസ പർവ്വതത്തെ ഒരു പുണ്യസ്ഥലമായി കണക്കാക്കുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച്, പരമശിവൻ തന്റെ ഭാര്യ പാർവതിയോടൊപ്പം കൈലാസ പർവതത്തിന്റെ കൊടുമുടിയിൽ ധ്യാനാവസ്ഥയിൽ വസിക്കുന്നു. ജൈനമതക്കാരുടെ അഭിപ്രായത്തിൽ ആദ്യത്തെ ജൈന തീർത്ഥങ്കരൻ നിർവാണം നേടിയ സ്ഥലമാണ് കൈലാസം. ബുദ്ധമതത്തിൽ, പരമോന്നതമായ ആനന്ദത്തെ പ്രതിനിധീകരിക്കുന്ന ബുദ്ധൻ വസിക്കുന്ന സ്ഥലമാണ് കൈലാസ പർവ്വതം എന്നാണ് വിശ്വാസം. എല്ലാ ആത്മീയ ശക്തിയുടെയും ഇരിപ്പിടമാണ് കൈലാസപര്‍വ്വതം എന്നാണ് ബോണ്‍ മതം വിശ്വസിക്കുന്നത്.
PC:Raimond Klavins

 മാനസരോവര്‍ തടാകം

മാനസരോവര്‍ തടാകം

കൈലാസ് മാനസരോവര്‍ യാത്രയുടെ ഏറ്റവും പ്രാധാന്യമേറിയ ഭാഗമാണ് മാനസരോവര്‍ തടാക സന്ദര്‍ശനം. കൈലാസ പർവതത്തിന്റെ ചുവടുഭാഗത്താണ് മാനസരോവര്‍ തടാകം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശുദ്ധജല തടാകം കൂടിയാണിത്. കരയോട് ചേര്‍ന്ന് തടാകത്തിന് നീലനിറമാണെങ്കിലും നടുവിലെത്തുമ്പോള്‍ അത് മരതക പച്ചനിറമായി മാറുന്നു. ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ച എന്നത് തടാകത്തിന്റെ ഉപരിതലത്തിൽ കൈലാസ പർവതം പ്രതിഫലിക്കുന്ന ചിത്രമാണ്.

PC:Raimond Klavins

നാല് ആശ്രമങ്ങള്‍

നാല് ആശ്രമങ്ങള്‍

കൈലാസ പര്‍വ്വത്തിലേക്കുള്ള യാത്ര ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത യാത്രകളിലൊന്നാണ്. അതില്‍ കാണുന്ന പല കാഴ്ചകളും അനുഭവങ്ങളും രണ്ടാമതൊന്ന് ലഭിക്കാത്തത് കൂടിയാണ്. ഈ യാത്രയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് കൈലാസ പര്‍വ്വതത്തിന് ചുറ്റിലുമുള്ള അഞ്ച് ആശ്രമങ്ങളെ പരിചയപ്പെടലാണ്.ന്യാരി മൊണാസ്ട്രി, ദ്രിപുക് മൊണാസ്ട്രി, ഡ്സുൾട്രിപുക് മൊണാസ്ട്രി, സെലുങ് മൊണാസ്ട്രി, ഗ്യാങ്‌ജ മൊണാസ്ട്രി എന്നിവയാണവ. വിശ്വാസങ്ങള്‍ മുതല്‍ ഐതിഹ്യങ്ങള്‍ വരെ ഇവ വ്യത്യസ്തമാണ്.

PC:Andy Engelson

വിശുദ്ധമായ നടത്തം

വിശുദ്ധമായ നടത്തം

മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പരിക്രമണമാണ് കൈലാസയാത്രയിലുള്ളത്. കൈലാസ് കോറ എന്നറിയപ്പെടുന്ന ഈ പരിക്രമണത്തില്‍ 52കിലോമീറ്ററാണ് പിന്നിടുന്നത്. ഘടികാരദിശയിൽ ഡാർചെനിൽ നിന്ന് ദേരാപുക്ക് മൊണാസ്ട്രി, സുതുൽപുക് മൊണാസ്ട്രി വഴി ഡോൾമല ചുരത്തിന് മുകളിലൂടെ ഡാർച്ചെയിലേക്ക് പോകുന്ന യാത്രയാണിത്. കൈലാസത്തിന്റെ പവിത്രമായ നടത്തം എന്നിതിനെ വിളിക്കുന്നു.

PC:yuen yan

നന്ദി പരിക്രമ

നന്ദി പരിക്രമ

ഇന്നര്‍ കോറ എന്നും നന്ദി പരിക്രമ അറിയപ്പെടുന്നു. കൈലാസത്തിലെ ഏറ്റവും ഉയർന്ന സ്ഥലത്തേക്കും അതിന്റെ ഏറ്റവും അടുത്തുള്ള കാഴ്ചയിലേക്കുമുള്ള വെല്ലുവിളി നിറഞ്ഞ പവിത്രമായ നടത്തമാണ് കൈലാസത്തിലെ ഇന്നര്‍ കോറ. നന്ദി പരിക്രമം ഡാർചെനിൽ നിന്ന് സീലോംഗ് മൊണാസ്ട്രി വഴി സപ്തരിഷി ഗുഹയിലേക്ക് (ബുദ്ധമതത്തിൽ ഗുരു റിംപോച്ചെ ഗുഹ എന്നറിയപ്പെടുന്നു) കൈലാസത്തെ തൊടാൻ തുടങ്ങുന്നു. നന്ദി പർവതത്തിന്റെ ഒരു വൃത്തം 5800 മീറ്ററിലധികം പിന്നിട്ട് ഗ്യാൻഡ്രാക് മൊണാസ്ട്രി വഴി ഡാർച്ചനിലേക്ക് മടങ്ങിരും. ഇവിടുത്തെ കാലാവസ്ഥയും യാത്രാഅനുമതിയും പോലുള്ള കാരണങ്ങള്‍ മൂലം വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ ഈ നന്ദി പരിക്രമയില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ.

PC:Andy Engelson

രാക്ഷസ് താല്‍

രാക്ഷസ് താല്‍

മാനസരോവര്‍ തടാകത്തിന്റെ പടിഞ്ഞാറ് ദിശയിലാണ് രാക്ഷസ് താല്‍ എന്നറിയപ്പെടുന്ന വിഷതടാകം സ്ഥിതി ചെയ്യുന്നത്. ടിബറ്റൻ ഭാഷയിൽ ലാങ്-ത്സോ എന്നാണിതിനെ വിളിക്കുന്നത്. രാക്ഷസരാജാവായ രാവണനിൽ നിന്നാണ് തടാകം ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ശിവനില്‍ നിന്നും വരം നേടുവാന്‍ രാവണന്‍ ആയിരം കൊല്ലത്തോളം കൈലാസപര്‍വ്വതത്തിനടുത്തുള്ള ഈ കുളത്തിനു സമീപമാണത്രെ തപസ്സനുഷ്ഠിച്ചത്. തടാകത്തിന്റെ രൂപം ഉറങ്ങുന്ന മനുഷ്യശരീരം പോലെയാണെന്നും ഉപ്പുനിറഞ്ഞ വെള്ളമാണ് ഇതിലുള്ളതെന്നുമാണ് കരുതുന്നത്. കൈലാസയാത്രയില്‍ പരാമര്‍ശിക്കേണ്ട ഇടമാണെങ്കിലും അധികം ആളുകളും ഇതില്‍ ഇറങ്ങാറില്ല.

PC:Axel Ebert

കൈലാസ് മാനസരോവര്‍ യാത്ര ബുദ്ധിമുട്ടേറിയതാണോ?

കൈലാസ് മാനസരോവര്‍ യാത്ര ബുദ്ധിമുട്ടേറിയതാണോ?

കൈലാസ് മാനസരോവര്‍ യാത്രയെക്കുറിച്ച് പറയുമ്പോള്‍ പലര്‍ക്കും സംശയം ഇത് വളരെ ബുദ്ധിമുട്ടേറിയതല്ലേ, പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമോ തുടങ്ങിയ കാര്യങ്ങളാണ്. എന്നാല്‍ കൈലാസ് മാനസരോവർ യാത്ര ആളുകള്‍ വിചാരിക്കുന്നത്രബുദ്ധിമുട്ടുള്ളതല്ലെങ്കിലും ചില സ്ഥലങ്ങളില്‍ തീർച്ചയായും വെല്ലുവിളികള്‍ നേരിടും. ശരാശരി ഉയരം ഏകദേശം 5,000 മീറ്ററായതിനാൽ ആരോഗ്യപരമായും കായികപരമായുമെല്ലാം നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടതായി വരും. ശരിയായ സമയത്ത് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടും ആസൂത്രണത്തോടും കൂടിയുള്ള യാത്രയെ കൈലാസ് മാനസരോവർ യാത്രയെ ജീവിതകാലം മുഴുവൻ ഓർത്തിരിക്കാനുള്ള ഒന്നാക്കി മാറ്റും.

PC:Andy Engelson

കൈലാസ് മാനസരോവർ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം?

കൈലാസ് മാനസരോവർ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം?

മെയ് മുതൽ ഒക്ടോബർ വരെയാണ് കൈലാസ് മാനസരോവർ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം. ഒക്‌ടോബർ പകുതിക്ക് ശേഷമുള്ള കാലാവസ്ഥ തണുത്തുറഞ്ഞ മഞ്ഞുവീഴ്ചയായിരിക്കും.
PC:Andy Engelson

കൈലാസ് മാനസരോവര്‍ യാത്ര 2022: രജിസ്ട്രേഷന്‍, പ്രായപരിധി.. വായിക്കാം അറിയേണ്ടതെല്ലാംകൈലാസ് മാനസരോവര്‍ യാത്ര 2022: രജിസ്ട്രേഷന്‍, പ്രായപരിധി.. വായിക്കാം അറിയേണ്ടതെല്ലാം

സ്ഥാനം മാറുന്ന പര്‍വ്വതങ്ങളും വിശുദ്ധ ആശ്രവും...ഹിമാലയത്തിന്‍റെ രഹസ്യങ്ങളിങ്ങനെസ്ഥാനം മാറുന്ന പര്‍വ്വതങ്ങളും വിശുദ്ധ ആശ്രവും...ഹിമാലയത്തിന്‍റെ രഹസ്യങ്ങളിങ്ങനെ

Read more about: himalaya pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X