Search
  • Follow NativePlanet
Share
» »ഭൂമിയില്‍ നിന്നും സ്വര്‍ഗ്ഗത്തിന്‍റെ അനുഭവം നല്കുന്ന കാക്രിഘാട്ട്!!

ഭൂമിയില്‍ നിന്നും സ്വര്‍ഗ്ഗത്തിന്‍റെ അനുഭവം നല്കുന്ന കാക്രിഘാട്ട്!!

ഭൂമിയില്‍ നിന്നും സ്വര്‍ഗ്ഗത്തിന്റെ അനുഭവം നല്കുന്ന കാക്രിഘട്ടിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം....

സമ്പന്നമായ പച്ചപ്പിന്‍റെ മേലങ്കിയിട്ട നാട്, കൂട്ടിന് ഹിമാലയ കാഴ്ചകളും... ഉത്തരാഘണ്ഡിന്‍റെ കാഴ്ചകളിലേക്ക് സഞ്ചാരിക‌ളെ കൈപിടിച്ചു നടത്തുന്ന നാടാണ് കക്രിഘാട്ട്. കുറേ യാത്ര ചെയ്ത് കുറെ സ്ഥലങ്ങള്‍ കാണുവാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികളെക്കാള്‍ ഒരു ധ്യാനത്തിന്റെ രീതിയില്‍ യാത്രകളെ സമീപിക്കുന്നവര്‍ക്കാണ് ഈ ഇടം യോജിച്ചത്. ശാന്തമായ അന്തരീക്ഷത്തില്‍ ഈ ലോകത്തിലെ യാതൊരു ബഹളങ്ങളും കടന്നുപോകാത്ത, ഭൂമിയില്‍ നിന്നും സ്വര്‍ഗ്ഗത്തിന്റെ അനുഭവം നല്കുന്ന കാക്രിഘട്ടിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം....

ശാന്തത തേടുന്നവര്‍ക്കായി


സ്ഥിരം അടിച്ചുപൊളി യാത്രകളേക്കാള്‍ ശാന്തതയും സമാധാനവും തേടി യാത്രകള്‍ ചെയ്യുന്നവര്‍ക്ക് പറ്റിയ ഇടമാണ് കാക്രിഘട്ട്. ഉത്തരാഘണ്ഡിലെ ഓരോ ഇടങ്ങളും സഞ്ചാരികളെ അത്ഭുതപ്പെടുത്തുമെങ്കിലും കാക്രിഘട്ട് അത്ഭുതത്തോടൊപ്പം സമാധാനവും നല്കുമെന്നാണ് സഞ്ചാരികളുടെ അനുഭവം. പച്ചപ്പും മലനിരകളും പിന്നെ ഹിമാലയന്‍ കാഴ്ചകളും ശാന്തതയുമാണ് ഇവിടെ സഞ്ചാരികള്‍ക്ക് അനുഭവിക്കുവാനുള്ളത്.

 സ്വാമി വിവേകാനന്ദന്‍ ധ്യാനിച്ചയിടം

മനസ്സമാധാനം തന്നെയാണ് കാക്രിഘട്ട് എല്ലായ്പ്പോഴും സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. അത് പണ്ടുമുതലേ ഇങ്ങനെതന്നെയാണ് എന്നറിയുവാന്‍ ഇവിടെ വന്നിരുന്ന ആളുകള്‍ ആരൊക്കെയാണ് എന്നു നോക്കിയാല്‍ മതി. സ്വാമി വിവേകാനന്ദനും സോംബാര്‍ ഗിരി മാഹാരാജുമെല്ലാം ഇവിടെ ധ്യാനിക്കാനായി എത്തിയിരുന്നുവത്രെ. തണുപ്പു കാലമാകുമ്പോള്‍ സോംബാരി ബാബ എന്ന സോംബാര്‍ ഗിരി മാഹാരാജ് ഇവിടെ സ്ഥിരമായി ധ്യാനിക്കുവാനെത്തുമായിരുന്നുവത്രെ. നീം കരോലി ബാബാ ആശ്രമമായിരുന്നു ഇവരുടെ സങ്കേതം.
PC:Pradeepwb

പടയോട്ടങ്ങളും യുദ്ധവും തീര്‍ത്ത അടയാളങ്ങളുമായി കടലിലേക്കിറങ്ങുന്ന ആലംപരായ് കോട്ടപടയോട്ടങ്ങളും യുദ്ധവും തീര്‍ത്ത അടയാളങ്ങളുമായി കടലിലേക്കിറങ്ങുന്ന ആലംപരായ് കോട്ട

നീം കരോലി ബാബാ ആശ്രമം


ഇവിടുത്തെ പ്രധാന കാഴ്ചകളിലൊന്ന്
നീം കരോലി ബാബാ ആശ്രമം തന്നെയാണ്. സോംബാരി ബാബ മഹ സമാധിയും അതിനോടു ചേര്‍ന്നുള്ള പഴയ കുടിലുകൾ, രാജ് ആസൻ, ശിവലിംഗം, വിശുദ്ധ മരങ്ങൾ എന്നിയെല്ലാം ഇവിടെ സംരക്ഷിക്കപ്പെടുന്നു. നീം കരോലി ബാബയുടെ കൈഞ്ചി ധാം ആശ്രമത്തിന്‍റെ കീഴിലാണ് ഇതുള്ളത്. നീം കരോലി ബാബ തന്റെ ഗുരുവിന്റെ മാർഗനിർദേശപ്രകാരം ഈ സ്ഥലത്ത് താമസിക്കുകയും ധ്യാനിക്കുകയും ചെയ്തു
1890 കാലഘട്ടത്തിൽ സ്വാമി വിവേകാനന്ദൻ ഹിമാലയത്തിലേക്കുള്ള യാത്രയ്ക്കിടെ ഈ സ്ഥലത്ത് ഒരു ആൽ മരത്തിനടിയിൽ ധ്യാനിച്ചിുന്നതായും ചരിത്രം പറയുന്നു. .

എത്തിച്ചേരുവാന്‍ പാടുപെടും

റാണിഖേതിലേക്കുള്ള യാത്രയിലെ ഇടത്താവളമാണെങ്കിലും ഇവിടെ വന്നെത്തുന്നവര്‍ വളരെ കുറവാണ്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന വഴി താണ്ടി ഇവിട‌ എത്തിപ്പെടുവാനുള്ള ബുദ്ധിമുട്ട് തന്നെയാണ് സഞ്ചാരികളെ ഇവിടെ നിന്നും അകറ്റുന്നതും. എന്നാല്‍ വഴിയായ വഴിയെല്ലാം താണ്ടി ഇവിടെ എത്തുമ്പോള്‍ മാത്രമാണ് ഈ പ്രദേശത്തിന്റെ യഥാര്‍ത്ഥ ഭംഗി വെളിവാവുക. ക്ഷീണിപ്പിക്കുന്ന ആ യാത്രയുടെ അവശതകള്‍ പ്രദേശത്തിന്റെ ഭംഗിയില്‍ നമ്മള്‍ മറക്കുമെന്നതുറപ്പ്.

പുനര്‍ജന്മത്തിലേക്കു വേണ്ടിയുള്ള പണവും പടയാളികളും.. ശവകുടീരത്തില്‍ ഒളിപ്പിച്ച രഹസ്യങ്ങള്‍.. കണ്ടെത്താനിനിയുംപുനര്‍ജന്മത്തിലേക്കു വേണ്ടിയുള്ള പണവും പടയാളികളും.. ശവകുടീരത്തില്‍ ഒളിപ്പിച്ച രഹസ്യങ്ങള്‍.. കണ്ടെത്താനിനിയും

ആകാശത്തിനു കീഴിലെ ഒന്നാം നമ്പര്‍ ഗ്രാമം.... കണക്കില്ലാത്ത സമ്പാദ്യവും സൗകര്യങ്ങളും.. പക്ഷേ, പ്രശ്നമിതാണ്!!ആകാശത്തിനു കീഴിലെ ഒന്നാം നമ്പര്‍ ഗ്രാമം.... കണക്കില്ലാത്ത സമ്പാദ്യവും സൗകര്യങ്ങളും.. പക്ഷേ, പ്രശ്നമിതാണ്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X