Search
  • Follow NativePlanet
Share
» »കേട്ടറിഞ്ഞ കാലാങ്കി കാണാനൊരു യാത്ര

കേട്ടറിഞ്ഞ കാലാങ്കി കാണാനൊരു യാത്ര

എത്തിച്ചേരുവാനുള്ള സാഹസികതയും ഒരിക്കലിവിടെ എത്തിയാലുള്ള മഞ്ഞും മഴയും വെള്ളച്ചാട്ടവും ഒക്കെയുള്ള കാഴ്ചകളും കാലാങ്കിയുടെ പ്രത്യേകതകളാണ്.

ഗൂഗിൾ മാപ്പിനു പോലും വഴികണ്ടുപിടിക്കാൽ കഴിയാത്ത ഇടം...ഒരിക്കൽ എത്തിയാലോ...മലമടക്കുകളുടെ റാണി എന്ന പേരു അന്വർഥമാക്കും വിധത്തിലുള്ള കാഴ്ചകൾ...കണ്ണൂർ ജില്ലയിലെ ഇരിട്ടിയ്ക്ക് സമീപമുള്ള കാലാങ്കി കുറച്ചു നാളുകൾക്കു മുൻപ് മാത്രമാണ് സഞ്ചാരികളുടെ ശ്രദ്ധയിൽ പെടുന്നത്. എത്തിച്ചേരുവാനുള്ള സാഹസികതയും ഒരിക്കലിവിടെ എത്തിയാലുള്ള മഞ്ഞും മഴയും വെള്ളച്ചാട്ടവും ഒക്കെയുള്ള കാഴ്ചകളും കാലാങ്കിയുടെ പ്രത്യേകതകളാണ്. മലപ്പുറത്തു നിന്നും മലയോരത്തിന്റെ റാണിയായ ഇരിട്ടിലെ കാലാങ്കിയിലേക്ക് വന്ന വിശേഷങ്ങൾ അബു വികെ പങ്കുവയ്ക്കുകയാണിവിടെ..

കേട്ടറിഞ്ഞ കാലാങ്കികാണാനൊരു യാത്ര

കേട്ടറിഞ്ഞ കാലാങ്കികാണാനൊരു യാത്ര

ഫേസ്ബുക്കിൽ കണ്ട ഒരു പോസ്റ്റാണ് കാലാങ്കി എന്ന സ്ഥലത്തെ കുറിച്ച് അറിയാൻ ഇടയായത്.
ഇരിട്ടിയിൽ ഉള്ള സുഹൃത്ത് ജ്യോതിഷ് ജോസഫിന് തലേദിവസം മെസ്സേജ് അയച്ചു. നാളെ അവൻ ഫ്രീയാണ് കൂടെ വരാമെന്നേറ്റു.
പുലർച്ചെ ഒരു ബൈക്കിൽ ഞാനും ഫ്രണ്ട്‌സ് അസ്‌ലമും കൂടി മലപ്പുറത്തു നിന്നും ആ മലമടക്കുകളുടെ റാണിയെ തേടി യാത്ര തിരിച്ചു .
തലശ്ശേരിയിൽ നിന്ന് അസ്‌ലമിന്റെ ബിസിനെസ്‌ ആവശ്യമെല്ലാം കഴിഞ്ഞു ഉച്ചക്ക് ഇരിട്ടിയിലേക്ക് വെച്ചു പിടിച്ചു. ഇരിട്ടി കഴിഞ്ഞു ഉളിക്കലിൽ ആ ഫ്രണ്ട് ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. പിന്നീട് ഞങ്ങൾ മൂവരും ഒരുമിച്ചു കാലാങ്കി ലക്ഷ്യമാക്കി നീങ്ങി.

കിഴക്കൻ മലയോരം

കിഴക്കൻ മലയോരം

വടക്കേ മലബാറിലെ കണ്ണൂരിൽ ഇരിട്ടി താലൂക്കിലെ ഉളിക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കിഴക്കൻ മലയോര പ്രദേശമാണ്‌ കാലാങ്കി .ഇനി കാലങ്കിയിലേക്കുള്ള 2 കിലോമീറ്റർ ഓഫ്‌ റോഡിലൂടെയാണ് യാത്ര. പോകും വഴി പാതിയിൽ വണ്ടി നിറുത്തി കർണ്ണാടക ഫോറസ്റ്റിനകത്തെ വെള്ളച്ചാട്ടത്തിലേക്ക് കാട്ടിലൂടെ ട്രെക്കിങ്ങ് നടത്തി. (പെർമിഷൻ ഇല്ലാതെ ആരും കാട് കയറാൻ നിൽക്കരുത്. റിസ്ക് നിങ്ങൾ തന്നെ ഏറ്റെടുക്കേണ്ടി വരും)
സഹ്യപർവ്വതത്തിനുള്ളിലെ നിബിഢ വനത്തിലൂടെ കാട്ടുപൂക്കൾ പറിച്ചും, കാട്ടു പഴങ്ങൾ തിന്നും, കാടിന്റെ സംഗീതം ഇരു ചെവിയിലും ഏറ്റുവാങ്ങി മുമ്പോട്ട് നടന്നു.
കാട് നൽകുന്ന അനുഭവങ്ങൾ വിവരണങ്ങൾക്ക് അതീതമാണ്. കാട്ടിലെ വെള്ളച്ചാട്ടത്തിൽ കിടിലൻ ഒരു കുളിയും നടത്തി അട്ട കടിയും ഏറ്റുവാങ്ങി തിരികെ കാടിറങ്ങി.

കാലാങ്കി കാഴ്ചകള്‍

കാലാങ്കി കാഴ്ചകള്‍

ബൈക്ക് എടുത്തു ഓരോ വ്യൂ പോയിന്റുകളും ഞങ്ങൾ അരിച്ചു പെറുക്കാൻ തുടങ്ങി അവിടുന്നങ്ങോട്ട് കൂട്ടിനായി ജ്യോതിഷ് ജോസഫ്ന്റെ ഫ്രണ്ട്‌സ് ഒരാൾ കൂടെ കൂട്ട് കൂടി .
കേരളം , തമിഴ്നാട് മഹാരാഷ്ട്ര, കർണാടക , ഗോവ, ഗുജറാത്ത് , എന്നീ സംസ്ഥാനങ്ങളിലൂടെ
അറബിക്കടലിൻ സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവതനിരയാണ് പശ്ചിമഘട്ടം. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ജൈവ വൈവിദ്യങ്ങൾ ഉറങ്ങിക്കിടക്കുന്ന ഈ സഹ്യാദ്രി മലനിരകളിൽ കണ്ണം ചിമ്പിക്കുന്ന ഒത്തിരി കാഴ്ചകൾ ഒളിഞ്ഞു കിടപ്പുണ്ട് അതിലൊന്നാണ് കാലാങ്കി.

മലമടക്കുകളുടെ റാണി

മലമടക്കുകളുടെ റാണി

പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന കേരളം ഒരു ഭാഗത്തും , കര്‍ണ്ണാടക മറുഭാഗത്തുമായി അതിർത്തി പങ്കുവെക്കുന്ന കാലങ്കിയെ കുറിച്ച് അധികമാർക്കും അറിയില്ലെന്ന് തോന്നുന്നു. ഈ മലനിരകൾക്ക് താഴെ കാടിന്‍റെ ഭംഗിയും മാറി മാറി വരുന്ന കാലാവസ്ഥയും കോടമഞ്ഞുമെല്ലാം കാലാങ്കിയെ ഒരു കൊച്ചു സ്വര്‍ഗ്ഗമാക്കുന്നുണ്ട് . ചുമ്മാതല്ല ! ഇവിടുത്തെ കാഴ്ചകൾ കൊണ്ടാണ് കാലാങ്കിയെ മലമടക്കുകളുടെ റാണിയെന്ന് വിളിക്കുന്നത്.

മലനിരകളിൽ...

മലനിരകളിൽ...

നാലിൽ മൂന്ന് ഭാഗവും കൂർഗിനോട് ചേർന്ന് കിടക്കുന്ന മലനിരകളാണ്. ശേഷിക്കുന്ന ഒരു ഭാഗം കണ്ണൂർ ജില്ലയും. കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയർന്ന മലനിരകളും കുളിർമയേകി ഒഴുകി അകലുന്ന കാട്ടരുവികളും... ഇരിട്ടി പുഴയും, കണ്ണൂർ എയർപോർട്ടിന്റെ രാത്രിദൃശ്യങ്ങളും ഇവിടെ നിന്നും കാണാം.
കോടമഞ്ഞു പുതപ്പണിയുന്ന കൂർഗ് മലനിരകളിലൂടെ വർണ്ണ രാജികൾ വിരിഞ്ഞിറങ്ങുന്ന പ്രഭാതത്തിലെ സൂര്യോദയവും
അന്തിമാനം ചുവപ്പണിയിക്കുന്ന അസ്തമയ കാഴ്ചകൾക്കും എന്തെന്നില്ലാത്ത ഒരു ഭംഗി ഇവിടെ നിന്നും ആസ്വാദിക്കാൻ കഴിയും.
ജൈവ വൈവിദ്ധ്യങ്ങളുടെ ഈറ്റില്ലമായ കാലാങ്കിയിലെ കോളിത്തട്ട് ഭാഗങ്ങളിലെ മലകൾ ഇന്ന് സ്വകാര്യ വ്യക്തികളുടെ കൈവശമാണ് ഇവിടെ പാറ പൊട്ടിച്ച് തുരന്നു കൊണ്ടിരിക്കുന്ന കാഴ്ച ഏതൊരു പ്രകൃതി സ്നേഹിയെയും ഒന്ന് പിടിച്ചുലക്കാതിരിക്കില്ല .

കാഴ്ചകളുടെ പറുദീസ

കാഴ്ചകളുടെ പറുദീസ

ടൂറിസം കടന്നു ചെല്ലാത്ത ഇവിടെ വിനോദ സഞ്ചാരത്തിൻ വലിയൊരു വികസന സാധ്യതകളുണ്ട് . മനോഹരമായ ഒത്തിരി വ്യൂ പോയിന്റുകൾ ഉള്ള ഇവിടം കാഴ്ചകളുടെ ഒരു പറുദീസയാണ്. താമസിയാതെ തന്നെ കാലാങ്കിയെ നല്ല ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറ്റി എടുക്കാവുന്നതാണ്.
കാടിന്റെയും കാട്ടാറിന്റെയും മലനിരകളുടെയുമെല്ലാം ഒത്തിരി നല്ല കാഴ്ചകൾ സമ്മാനിച്ച കാലാങ്കിയോട് മനസ്സില്ലാ മനസ്സോടെ ഞങ്ങൾ വിടവാങ്ങി.. രാത്രി ഏറെ വൈകിയാണ് വീടെത്തിചേർന്നത്.
കാലാങ്കിയുടെ സൗന്ദര്യത്തെക്കുറിച്ച് പുറംലോകം അറിഞ്ഞു തുടങ്ങുന്നതേ ഉള്ളൂ..

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കണ്ണൂരിൽ നിന്ന് ഇരിട്ടി- ഉളിക്കൽ -മാട്ടറ വഴി കാലാങ്കിയിലെത്താം. 58 കിലോമീറ്ററാണ് ദൂരം.
കർണ്ണാടകത്തിൽ നിന്നും വരുമ്പോൾ കൂട്ടുപുഴ - കോളിത്തട്ട്-ആനക്കുഴി വഴിയും കാലാങ്കിയിലെത്താം.

ഇരട്ടപ്പുഴ ഒഴുകുന്ന ഇരിട്ടി അഥവാ മലയോരത്തിന്റെ ഹരിത നഗരം ഇരട്ടപ്പുഴ ഒഴുകുന്ന ഇരിട്ടി അഥവാ മലയോരത്തിന്റെ ഹരിത നഗരം

കണ്ണൂരിൻറെ അതിർത്തി കടന്ന് പോയി വരാം കണ്ണൂരിൻറെ അതിർത്തി കടന്ന് പോയി വരാം

കുരിശുവഴിയേ കൊട്ടത്തലച്ചിമലയിലേക്ക് ഒരു സാഹസിക യാത്ര.... കുരിശുവഴിയേ കൊട്ടത്തലച്ചിമലയിലേക്ക് ഒരു സാഹസിക യാത്ര....

Read more about: travel kannur കണ്ണൂർ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X