Search
  • Follow NativePlanet
Share
» »സഞ്ചാരികൾ ഇനിയും കയറിച്ചെന്നിട്ടില്ലാത്ത കലപ്...!!

സഞ്ചാരികൾ ഇനിയും കയറിച്ചെന്നിട്ടില്ലാത്ത കലപ്...!!

സമയത്തിന്റെ തിരക്കുകൾക്ക് പിടികൊടുക്കാതെ, കാലത്തെയും വികസനത്തെയും ഒക്കെ അതിജീവിച്ച് നിലനിൽക്കുന്ന ഗ്രാമം...കലപ്...സമുദ്ര നിരപ്പിൽ നിന്നും 7800 അടി ഉരത്തിൽ പൈൻ മരങ്ങൾക്കും ദേവതാരു മരങ്ങൾക്കും ഇടയിലായി, ഭൂമിയിലെ സ്വർഗ്ഗമെന്നു തോന്നിപ്പിക്കുന്ന കലപ് ഉത്തരാഖണ്ഡിൽ എത്തിപ്പെടുവാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഇടങ്ങളിലൊന്നാണ്...

കലപ്

സഞ്ചാരികളും സാഹസികരും അധികമൊന്നും എത്തിച്ചേരാത്ത ഒരു നാടാണ് കല്പ്. ഉത്തരാഖണ്ഡിൽ ഏറ്റവും അധികം ബുദ്ധിമുട്ടുകൾ തരണം ചെയ്ത് എത്തിപ്പെടുവാൻ സാധിക്കുന്ന ഇവിടം അതിമനോഹരമായ കാഴ്ചകൾ കൊണ്ടു സമ്പന്നമായ പ്രദേശം കൂടിയാണ്.

കൗരവരുടെയും പാണ്ഡവരുടെയും പിന്മുറക്കാർ

മഹാഭാരതത്തിലെ മിത്തുകളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ജീവിതമാണ് കലപ് നിവാസികളുടേത്. ഇവിടുത്തെ പ്രധാന ക്ഷേത്രം കർണനായി സമർപ്പിച്ചിരിക്കുന്നതാണ്. ഇവിടെ ക്ഷേത്രത്തിലെ കർണ്ണന്റെ വിഗ്രഹം വിവിധ ഗ്രാമങ്ങളിലൂടെ എഴുന്നള്ളിച്ചുകൊണ്ട് പോകുന്നത് പ്രധാന ആഘോഷങ്ങളിലൊന്നാണ്. കർണ മഹാരാജ് ഉത്സവ് എനന് പേരിലാണ് ഇത് ആഘോഷിക്കുന്നത്. സാധാരണയായി 10 വർഷത്തിൽ ഒരിക്കലാണ് ഈ ആഘോഷം നടക്കുന്നത്.

എല്ലാ വർഷവും ജനുവരി മാസത്തിൽ ഇവിടെ പാണ്ഡവ് നൃത്യ എന്ന പേരിൽ പ്രത്യേക തരം നൃത്തം അവതരിപ്പിക്കാറുണ്ട്. മഹാഭാരതത്തിലെ വിവിധ സംഭവങ്ങൾ നൃത്തരൂപത്തിൽ അവതരിപ്പിക്കുന്ന ചടങ്ങാണിത്.

മഴപെയ്യിക്കുന്ന കല്ല്

മഴപെയ്യിക്കുന്ന കല്ല്

വിചിത്രമായ ഒട്ടേറെ വിശ്വാസങ്ങൾകൊണ്ട് സമ്പന്നമായ നാടാണിത്. ഇവിടുത്തെ നാടോടി കഥകളില‍ാണ് ഇത്തരം കാര്യങ്ങൾ കൂടുതലായും കാണുവാൻ സാധിക്കുക. അതിൽ ഒരു കഥയനുസരിച്ച് ഇവിടെ ഗ്രാമത്തിനു മുകളിൽ 'വെതർ സ്റ്റോൺ' എന്നു പേരായ ഒരു കല്ല് സൂക്ഷിച്ചിരിക്കുന്ന ഒരു തെറിയ ക്ഷേത്രം ഉണ്ടത്രെ. ഘടികാര ദിശയിൽ അത് തിരിച്ചാൽ മഴ പെയ്യുമെന്നും അതിനു വിരുദ്ധമായി തിരിച്ചാൽ മഴ നിൽക്കുമെന്നുമാണ് വിശ്വാസം.

എല്ലാം ഇവിടെ തന്നെ

സ്വയംപര്യാപ്തമായ ഒരു ഗ്രാമമാണ് കലപ്. ഗ്രാമവാസികള്‍ തങ്ങൾക്കു ജീവിക്കുവാൻ ആവശ്യമായതെല്ലാം ഇവിടെ തന്നെ ഒരുക്കുകയാണ് ചെയ്യുന്നത്. ഭക്ഷണമ മാത്രമല്ല, വസ്ത്രങ്ങളും ഇവർ തനിയെ നിർമ്മിക്കുന്നു. ഓർഗാനിക് ഫാമിങ്ങും ഇവരുടെ പ്രത്യേകതയാണ്.

ഗർവാളി വാസ്തുവിദ്യ

ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളിൽ കണ്ടുവരുന്ന പ്രത്യേക വാസ്തു വിദ്യയിലാണ് ഇവിടെ വീടുകളും മറ്റും നിർമ്മിച്ചിരിക്കുന്നത്. ജീവിക്കുവാൻ പ്രയാസം അനുഭവപ്പെടുന്ന ഒരു പ്രദേശം കൂടിയാണിത്. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ് ഇവിടുള്ളവർ. ദോതമ്പ്, മില്ലറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷികൾ. ആടുകളും ചെമ്മരിയാടുകളുമാണ് ഇവിടുത്തെ മറ്റൊരു കൃഷി. മഞ്ഞു കാലത്ത് മൂന്നു മുതൽ അഞ്ച് അടിവരെ ഉയരത്തിൽ ഇവിടെ മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്.

നടന്നെത്തുവാൻ രണ്ടു വഴികൾ

നടന്നു മാത്രം എത്തിച്ചേരുവാൻ സാധിക്കുന്ന ഇടമാണ് കലപ്. സാങ്ക്രിയിൽ നിന്നും രണ്ട് വഴികളാണ് ഇവിടേക്കുള്ളത്. സമ്മർ റൂട്ടും വിന്‍റർ റൂട്ടും.

സമ്മർ റൂട്ട്

ഏകദേശം 11 കിലോമീറ്റർ ദൂരമാണ് സമ്മർ റൂട്ടിൽ പിന്നിടുവാനുള്ളത്. ആറു മണിക്കൂർ സമയം നടന്നാൽ മാത്രമേ ഈ വഴി കലപ്പിലെത്താൻ കഴിയൂ.

വിന്‍റർ റൂട്ട്

വിന്റർ റൂട്ട് വഴി കലപിലെത്തുവാൻ 5.5 കിലോമീറ്റർ ദൂരം സഞ്ചരിക്കണം. നാലു മണിക്കൂർ നടത്തമാണ് ഇവിടെയുള്ളത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഡെറാഡൂണിൽ നിന്നും 210 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഡെൽഹിയിൽ കലപിലെത്താൻ 450 കിലോമീറ്റർ ദൂരം സഞ്ചരിക്കണം.

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഡെറാഡൂണിലാണ് സ്ഥിതി ചെയ്യുന്നയൊ

ഡെറാഡൂണിൽ നിന്നും ആറു മുതൽ എട്ടു മണിക്കൂർ വരെ കാറിലും അല്ലെങ്കിൽ 11 മണിക്കൂർ ബസിലും സഞ്ചരിച്ചാൽ സാങ്ക്രി എന്ന ഗ്രാമത്തിലെത്താം. ഇവിടെ നിന്നുമാണ് കലപിലേക്കുള്ള റോഡ് തുടങ്ങുന്നത്.

മൂന്നിറിലധികം നാഗപ്രതിമകളുള്ള നാഗവനം..നാഗമുട്ട വിരിയാന്‍ വെച്ചിടത്തെ അത്ഭുത ക്ഷേത്രം...സർപ്പദോഷം അകലുവാൻ എത്തുന്ന വിശ്വാസികൾ... വിചിത്രമായ ആചാരങ്ങൾ....

ഇവിടെ ദൈവം അന്യഗ്രഹജീവി!- വിശ്വാസങ്ങളെ തകര്‍ത്തെറിയുന്ന വിവരങ്ങള്‍

ഏഴു മലകള്‍ താണ്ടി മാത്രം എത്തിച്ചേരാന്‍ സാധിക്കുന്ന തെക്കിന്റെ കൈലാസമായ വെള്ളിയാങ്കിരിയുടെ വിശേഷങ്ങള്‍..!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more