Search
  • Follow NativePlanet
Share
» »വാഹനമെത്താത്ത കല്‍ഗ.. ഹിമാചല്‍ പ്രദേശിലെ മറ്റൊരു സ്വര്‍ഗ്ഗം

വാഹനമെത്താത്ത കല്‍ഗ.. ഹിമാചല്‍ പ്രദേശിലെ മറ്റൊരു സ്വര്‍ഗ്ഗം

ഇതാ, പാര്‍വ്വതി വാലിയില്‍ സ്ഥിതി ചെയ്യുന്ന കാല്‍ഗാ എന്ന അതിമനോഹരമായ ഗ്രാമത്തെ പരിചയപ്പെടാം...

വേനല്‍ക്കാലത്ത് ഹിമാചലിലേക്കൊരു യാത്ര പ്ലാന്‍ ചെയ്യാത്ത സഞ്ചാരികള് കാണില്ല. ഒരിക്കല്‍ പോയാല്‍ വീണ്ടും വീണ്ടും പോകുവാന്‍ പ്രേരിപ്പിക്കുന്ന നൂറുകണക്കിന് കാരണങ്ങള്‍ ഉള്ളപ്പോള്‍ ആരും ഇങ്ങനെയൊരു യാത്ര വേണ്ടന്നു വയ്ക്കുകയുമില്ല. പക്ഷേ, പലപ്പോഴും ഹിമാചല്‍ യാത്രകളില്‍ സ്ഥിരം പോയി പരിചയിച്ചു, കണ്ടു ശീലമാക്കിയ ഇടങ്ങള്‍ വീണ്ടു വീണ്ടും കണ്ടുപോരുകയാണ് സഞ്ചാരികള്‍ ചെയ്യുന്നത്. അതുകൊണ്ട് യാത്രയുടെ പ്ലാന്‍ മാറ്റി, പുതിയ ഇടങ്ങളിലേക്ക് യാത്ര തിരിച്ചുവിടുവാന്‍ പറ്റിയ സമയം കൂടിയാണിത്. പഴയ ഇടങ്ങളെ പാടേ ഉപേക്ഷിക്കുക എന്നതല്ല, പകരം, അവിടുത്തെ ഇതുവരെ കാണാത്ത പുതിയ ഇടങ്ങള്‍ തേടുകയാണ് ഈ യാത്രയില്‍ ചെയ്യുന്നത്. ഇതാ, പാര്‍വ്വതി വാലിയില്‍ സ്ഥിതി ചെയ്യുന്ന കാല്‍ഗാ എന്ന അതിമനോഹരമായ ഗ്രാമത്തെ പരിചയപ്പെടാം...

കാല്‍ഗാ

കാല്‍ഗാ

വേനല്‍ക്കാല യാത്രകളില്‍ ഹിമാചല്‍ പ്രദേശിലോക്കൊരു ട്രിപ്പ് പോകണമെന്നുള്ളവര്‍ക്ക് തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് കാല്‍ഗ. പാര്‍വ്വതി വാലിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇവിടം അത്ര എളുപ്പത്തില്‍ ചെന്നുകയറുവാന്‍ സാധിക്കുന്ന ഇടമല്ല. സമുദ്രനിരപ്പില്‍ നിന്നും 8200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കാല്‍ഗ കസോളിനു സമീപമുള്ള കാടുകള്‍ നിറഞ്ഞ ഒരു ഹില്‍ സ്റ്റേഷനാണ്. പാര്‍വ്വതി വാലിയുടെയും സമീപത്തെ സ്ഥലങ്ങളുടെയും 360 ഡിഗ്രി കാഴ്ചയാണ് കാല്‍ഗ സഞ്ചാരികള്‍ക്ക് നല്കുന്നത്.

PC:RawatKiran

നടന്നെത്താം

നടന്നെത്താം

കാല്‍ഗയുടെ ഏറ്റവും വലിയ പ്രത്യേകത ഇത് സ്ഥിതി ചെയ്യുന്ന വിദൂരത തന്നെയാണ്. അത്ര എളുപ്പത്തിലൊന്നും ഇവിടെ എത്തിച്ചേരുവാന്‍ സാധിക്കില്ല. ഇവിടേക്ക് എത്തണമെങ്കില്‍ ആദ്യം ബര്‍ഷൈനിയിലേക്ക് എത്തിച്ചേരുകയാണ് വേണ്ടത്. ഇവിടെ നിന്നും കാല്‍ഗയിലേക്ക് നടന്നാണ് വരേണ്ടത്. ഏകദേശം ശാരീരിക ക്ഷമതയനുസരിച്ച് അരമണിക്കൂറോളം സമയം ഇവിടേക്ക് നടന്നെത്തുവാനായി വേണ്ടി വരും. റോഡുകളില്ല എന്നതു തന്നെയാണ് ഈ പ്രദേശത്തെ സഞ്ചാരികള്‍ക്കിടയില്‍ പ്രത്യേകതയുള്ളതാക്കുന്നത്. സ്ഥിരം സഞ്ചാരികളും കേട്ടറിഞ്ഞ് എത്തുന്നവരും പിന്നെ വിദേശികളും മാത്രമാണ് കാല്‍ഗയിലേക്ക് എത്തിച്ചേരുന്നത്.

കാല്‍ഗയില്‍ ചെയ്യുവാന്‍

പ്രകൃതിയുടെ ഭംഗി ആസ്വദിച്ചിരിക്കാം എന്നതു തന്നെയാണ് കാല്‍ഗയു‌ടെ ഏറ്റവും വലിയ പ്രത്യേകത. ഗ്രാമത്തിലെ കാഴ്ചകളുെ അവിടുത്തെ ആളുകളുടെ ജീവിത രീതികളുമെല്ലാം കാണുവാനും അടുത്ത് പരിചയിക്കുവാനുമെല്ലാം ഇവിടുത്തെ ദിവസങ്ങള്‍ പ്രയോജനപ്പെടുത്താം. രാത്രികാലങ്ങളില്‍ ഇവിടുത്തെ നക്ഷത്രങ്ങള്‍ ചിതറിത്തെറിച്ച ആകാശം കാണാം എന്നത് മറ്റൊരു പ്രത്യേകതയാണ്.

ആപ്പിള്‍ തോട്ടങ്ങള്‍

ആപ്പിള്‍ തോട്ടങ്ങള്‍

ഹിമാചല്‍ പ്രദേശിലെ ആപ്പിള്‍ തോട്ടങ്ങളെക്കുറിച്ച് പറയുമ്പോള്‍ അതില്‍ ഒഴിവാക്കുവാന്‍ സാധിക്കാത്ത ഒരു പേരാണ് കാല്‍ഗയുടേത്. മൃഗങ്ങളെ വളര്‍ത്തിയും ആപ്പിള്‍ തോട്ടങ്ങള്‍ പരിപാലിച്ചുമാണ് ഇവിടുള്ളവര്‍ ജീവിക്കുന്നത്. തടികൊണ്ടു നിര്‍മ്മിച്ച ചെറുതും ആകര്‍ശകവുമായ ഇടങ്ങളാണ് ഇവിടെ താമസത്തിനുള്ളത്. ഈ വീടുകളില്‍ തന്നെ ഹോം സ്റ്റേയ്ക്കും കഫേകള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുന്നുവരും ഉണ്ട്. എല്ലാ വീടുകള്‍ക്കും കല്ലുകൊണ്ട് നിര്‍മ്മിച്ച മതിലുകളും കാണാം. ആപ്പിള്‍ തോട്ടങ്ങള്‍ കൂടാതെ വിശാലമായ പുല്‍മേടുകള്‍, കാട്, തുടങ്ങിയവയും ഇവിടെ കാണാം.

 താമസിക്കുവാന്‍

താമസിക്കുവാന്‍

പ്രത്യേകതമായി പണിതീര്‍ത്ത ഗസ്റ്റ് ഹൗസുകളും ടൂറിസ്റ്റ് ഹോമുകളും ഇവിടെ കുറവാണ്. മിക്ക ഗ്രാമീണരും തങ്ങളുടെ ഭവനത്തിന്റെ പരിമിതിയില്‍ നിന്ന് സഞ്ചാരികളെ സ്വീകരിക്കുവാന്‍ ശ്രമിക്കാറുണ്ട്. ഒരേ സമയം നാലും അഞ്ചും സഞ്ചാരികളെ സ്വീകരിക്കുവാന്‍ മാത്രം സൗകര്യം ഇവിടുത്തെ വീടുകള്‍ക്കുണ്ട്. അറ്റാച്ച്ഡ് ബാത്റൂം സൗകര്യം കുറവാണ്, ഭക്ഷണവും വീടുകളില്‍ ലഭ്യമാകും.

 ഖീര്‍ഗംഗാ ട്രക്കിങ്ങില്‍

ഖീര്‍ഗംഗാ ട്രക്കിങ്ങില്‍

ഖീര്‍ഗംഗാ ട്രക്കിങ്ങില്‍ സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട പ്രദേശം കൂടിയാണിത്. ഖീര്‍ഗംഗാ യാത്രയില്‍ പോകുന്ന മിക്കവരും യാത്രയ്ക്കു മുന്‍പോ ശേഷമോ കാല്‍ഗ കൂടി കണ്ടേ യാത്ര അവസാനിപ്പിക്കാറുള്ളൂ. ഖീര്‍ഗംഗാ ട്രക്കിങ്ങിന് ആരംഭിക്കുന്നത് ഇവിടെ നിന്നുമാണ്.

ശ്രദ്ധിക്കുവാന്‍

ശ്രദ്ധിക്കുവാന്‍

ഗ്രാമത്തില്‍ ത്രീ ജി മൊബൈല്‍ സര്‍വ്വാസ് ലഭ്യമാണ്. അത്യാവശ്യ സാധനങ്ങള്‍ ലഭിക്കുന്ന ചെറിയ കടകളുണ്ടെങ്കിലും സന്ധ്യയോടു കൂടി അത് അടയ്ക്കും. ഗ്രാമത്തില്‍ എടിഎം സേവനങ്ങള്‍ ഇല്ലാത്തതിനാല്‍ ആവശ്യമായ പണം കയ്യില്‍ കരുതണം.

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

എല്ലായ്പ്പോഴും ഇവിടം സന്ദര്‍ശനത്തിന് യോഗ്യമാണെങ്കിലും ഏപ്രില്‍ മുതല്‍ മേയ് വരെയും സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

 എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

എച്ച്ആർടിസി ബസില്‍
പാർവതി താഴ്‌വരയിലെ അവസാന സ്റ്റോപ്പായ ബാർഷൈനിയിലേക്ക് എത്തിച്ചേരാം. ബർഷൈനിയിൽ നിന്ന് ആണ് കാല്‍ഗയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഇവിടെ വെളുത്ത ചായം പൂശിയ ശിവക്ഷേത്രം കടക്കുമ്പോൾ ഒരു ചിഹ്ന ബോർഡും രണ്ട് റോഡുകളും കാണാം. മുകളിലേക്ക് പോകുന്ന റോഡിലേക്ക് പോകുക, താമസിയാതെ നിങ്ങൾ കൽഗ ഗ്രാമത്തിലേക്ക് പോകുന്ന പടികൾ കാണും. അത് കയറിയെത്തുവാന്‍ 20 മുതൽ 25 മിനിറ്റ് വരെ സമയമെടുക്കും.

ചൂടൊക്കെ അങ്ങു കരയില്‍... വേനലില്‍ പോകാന്‍ ഈ കടല്‍ത്തീരങ്ങള്‍ പൊളിയാണ്ചൂടൊക്കെ അങ്ങു കരയില്‍... വേനലില്‍ പോകാന്‍ ഈ കടല്‍ത്തീരങ്ങള്‍ പൊളിയാണ്

സഞ്ചാരികള്‍ ഇനിയും എത്തിച്ചേരേണ്ട ഹിമാചലിലെ ഇടങ്ങള്‍സഞ്ചാരികള്‍ ഇനിയും എത്തിച്ചേരേണ്ട ഹിമാചലിലെ ഇടങ്ങള്‍

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കണ്ടുതീര്‍ക്കാം ഉത്തരാഖണ്ഡിലെ ഈ ഇടങ്ങള്‍മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കണ്ടുതീര്‍ക്കാം ഉത്തരാഖണ്ഡിലെ ഈ ഇടങ്ങള്‍

തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X