Search
  • Follow NativePlanet
Share
» »തിരുവനന്തപുരത്തു നിന്നും പോയിവരുവാന്‍ കന്യാകുമാരിയിലെ കാളികേശം

തിരുവനന്തപുരത്തു നിന്നും പോയിവരുവാന്‍ കന്യാകുമാരിയിലെ കാളികേശം

കാടുകളും മലകളും പിന്നെ അതിസുന്ദരിയായ ഭൂമിയെയും വെള്ളച്ചാട്ടങ്ങളും ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി കണ്ണുംപൂട്ടി തിര‍ഞ്ഞെടുക്കുവാന്‍ പറ്റിയ കാളികേശത്തിന്‍റെ വിശേഷങ്ങളിലേക്ക്!

കന്യാകുമാരിയും ചിതറാലും തൃപ്പരപ്പും തക്കലയുമെല്ലാം മലയാളികള്‍ക്ക് പ്രത്യേകിച്ച് തിരുവനന്തപുംരകാര്‍ക്ക് പരിചയമുണ്ട്. എന്നാല്‍ ഇതിനോടൊപ്പം തന്നെ നില്‍ക്കുന്ന, എന്നാല്‍ മിക്കവാറും യാത്രാ പ്ലാനില്‍ ഉള്‍പ്പെടാത്ത ഇടമാണ് കന്യാകുമാരിക്ക് സമീപമുള്ള കാളികേശം. കന്യാകുമാരി വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ ഭാഗമായ കാളികേശം മനോഹരമായ കാഴ്ചകള്‍കൊണ്ട് സമ്പന്നമാണ്. കാടുകളും മലകളും പിന്നെ അതിസുന്ദരിയായ ഭൂമിയെയും വെള്ളച്ചാട്ടങ്ങളും ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി കണ്ണുംപൂട്ടി തിര‍ഞ്ഞെടുക്കുവാന്‍ പറ്റിയ കാളികേശത്തിന്‍റെ വിശേഷങ്ങളിലേക്ക്!

കാളികേശം

കാളികേശം

സഞ്ചാരികള്‍ ഓരോ യാത്രയിലും കൊതിക്കുന്ന മനശ്ശാന്തിയും സന്തോഷവും പകരുന്ന മറ്റൊരിടമാണ് കാളികേശം. വെള്ളച്ചാട്ടത്തിന്റെ കളകളാരവവും പര്‍വ്വതങ്ങളുടെ നിശബ്ദതയും കാററിന്റെ മര്‍മ്മരവും ഒക്കെയായി നമ്മെ വീണ്ടും ചെറുപ്പക്കാരാക്കുന്ന നാടാണ് കാളികേശം. പച്ചപ്പിനു നടുവില്‍ പ്രക‍ൃതിയുട‌െ അത്ഭുതങ്ങള്‍ ഒളിപ്പിച്ചിരിക്കുന്ന പ്രദേശമെന്ന് കാളികേശത്തെ വിശേഷിപ്പിക്കാം.

തിരുവനന്തപുരത്തു നിന്നും

തിരുവനന്തപുരത്തു നിന്നും

തിരുവനന്തപുരത്തു നിന്നും ഒരു ദിവസത്തെ യാത്രയ്ക്ക് തിരഞ്ഞെടുക്കുവാന്‍ പറ്റിയ സ്ഥലമാണ് കാളികേശം. സ്ഥിരം യാത്രകളിലെ പൂവാറും കോവളവും ചിതറാലും പ‍ൊന്മുടിയും ഒക്കെ മാറ്റിവെച്ച് വണ്ടി കാളികേശത്തിനു വിടാം. തിരുവനന്തപുരത്തു നിന്നും 80 കിലോമീറ്റര്‍ അകലെയാണ് കാളികേശം സ്ഥിതി ചെയ്യുന്നത്. കാടും പച്ചപ്പുമാണ് ഈ യാത്രയിലെ ആകര്‍ഷണങ്ങള്‍.
നാഗര്‍ കോവിലില്‍ നിന്നും 20 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

പേരുവന്ന വഴി

പേരുവന്ന വഴി

കാളികേശമെന്ന പേരിലെ കാളി, കാളി ദേവിയില്‍ നിന്നും വന്നതാണ്. കാളി ദേവിയാണ് ഈ പ്രദേശത്തിന്റെ സംരക്ഷക എന്നു വിശ്വസിക്കപ്പെടുന്നത്. കാളിക്കായുള്ള ഒരു ക്ഷേത്രവും ഇവിടെ കാണാം. പച്ചപ്പും പ്രകൃതി ഭംഗിയും തന്നെയാണ് ഈ പ്രദേശത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ക്ഷേത്രത്തിലേക്ക് പോകണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്.

ആയിരം വര്‍ഷത്തെ കല്ലില്‍ കൊത്തിയെടുത്ത ചരിത്രവുമായി അജന്ത ഗുഹകള്‍ആയിരം വര്‍ഷത്തെ കല്ലില്‍ കൊത്തിയെടുത്ത ചരിത്രവുമായി അജന്ത ഗുഹകള്‍

 ട്രക്കിങ്ങും വട്ടവഞ്ചി യാത്രയും

ട്രക്കിങ്ങും വട്ടവഞ്ചി യാത്രയും

മറ്റെങ്ങും സഞ്ചാരികള്‍ക്ക് ലഭിക്കാത്ത തരത്തിലുള്ള അനുഭവങ്ങളാണ് കാളികേശം നല്കുന്നത്. ട്രക്കിങ്ങും ക‍ൊട്ടവ‍ഞ്ചിയിലെ യാത്രയും. ചുറ്റോടു ചുറ്റും തിങ്ങി നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പിനു നടുവിലെ കൊട്ടവഞ്ചി യാത്ര വ്യത്യസ്തമായ മറ്റൊരു അനുഭവമായിരിക്കും. പ്രകൃതിയോടൊപ്പം നടക്കുന്ന അനുഭവമാണ് കാളികേശം ട്രക്കിങ് സമ്മാനിക്കുന്നത്. ട്രക്കിങ്ങിനൊപ്പം തന്നെ ക്യാംപ് ഫയറും പുഴയിലെ കുളിയും എല്ലാം ഇതിന്റെ ഭാഗമാണ്. കാടിനുള്ളിലൂടെയുള്ള യാത്രയാണ് ഇവിൊുത്തെ ആകര്‍ഷണം,

കാളികേശം വെള്ളച്ചാട്ടം

കാളികേശം വെള്ളച്ചാട്ടം

കാളികേശത്തെ പ്രധാനപ്പെട്ട മറ്റൊരു കാഴ്ചയാണ് കാളികേശം വെള്ളച്ചാട്ടം. സംരക്ഷിത വനത്തിന്റെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിച്ചേരുവാന്‍ വനംവകുപ്പിന്റെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണ്. നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കാളി ക്ഷേത്രത്തില്‍ നിന്നുമാണ് വെള്ളച്ചാട്ടത്തിന് ഈ പേരു ലഭിച്ചത്. കന്യാകുമാരിയിലെ തുവരന്‍കാട് ഗ്രാമത്തിനു സമീപമാണ് വെള്ളച്ചാട്ടമുള്ളത്.

PC:muffinn

 എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തിരുവനന്തപുരത്തു നിന്നും ഏകദേശം 8 കിലോമീറ്റര്‍ അകലെയാണ് കാളികേശം സ്ഥിതി ചെയ്യുന്നത്. പല വഴികളും ഇവിടേക്ക് തിരഞ്ഞെടുക്കാമെങ്കിലും സ്വാമിയാർ മഠം - തടിക്കാരക്കോണം റോഡ് തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്.

റോഡ് ട്രിപ്പുകളില്‍ ശ്രദ്ധിക്കാം, ബസില്‍ കയറുന്നതിനു മുന്‍പ് ഈ കാര്യങ്ങളുംറോഡ് ട്രിപ്പുകളില്‍ ശ്രദ്ധിക്കാം, ബസില്‍ കയറുന്നതിനു മുന്‍പ് ഈ കാര്യങ്ങളും

കൊവിഡിനെ പേടിക്കാതെ പോകാം ഈ സംസ്ഥാനങ്ങളിലേക്ക്കൊവിഡിനെ പേടിക്കാതെ പോകാം ഈ സംസ്ഥാനങ്ങളിലേക്ക്

മൂന്നാറും വാഗമണ്ണും മടുത്തെങ്കില്‍ ഇവിടേക്ക് പോകാം...ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗംമൂന്നാറും വാഗമണ്ണും മടുത്തെങ്കില്‍ ഇവിടേക്ക് പോകാം...ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗം

സാഹസിക സഞ്ചാരികളു‌‌ടെ മീനുളിയന്‍ പാറ, അയ്യായിരം ഏക്കറിലെ പാറക്കൂട്ടംസാഹസിക സഞ്ചാരികളു‌‌ടെ മീനുളിയന്‍ പാറ, അയ്യായിരം ഏക്കറിലെ പാറക്കൂട്ടം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X