» »കലിംപോങ് അഥവാ സഞ്ചാരികളുടെ പറുദീസ

കലിംപോങ് അഥവാ സഞ്ചാരികളുടെ പറുദീസ

Written By: Elizabath

നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ ഇതുവരെയും ഉള്‍പ്പെട്ടിട്ടില്ലെങ്കിലും സഞ്ചാരികള്‍ക്ക് ഏറെ പ്രിയമാണ് പശ്ചിമബംഗാളിലെ കലിംപോങ്.
ഒരു വശത്ത് തലയുയര്‍ത്തി നില്‍ക്കുന്ന പര്‍വ്വത നിരകളും മറുവശത്ത് കുതിച്ചൊഴുകുന്ന ടീസ്ത നദിയും കാഞ്ചന്‍ജംഗ കുന്നുകളുമെല്ലാം ഇവിടെ വ്യത്യസ്തമായ അനുഭവങ്ങളാണ് സഞ്ചാരികള്‍ക്കായി നല്കുന്നത്.
ഹിമാലയത്തിന്റെ മറ്റൊരു തരത്തിലുള്ള സൗന്ദര്യമാണ് ഇവിടെ വെളിവാകുന്നത്. ബുദ്ധാശ്രമങ്ങളും കൊളോണിയല്‍ കാലത്തെ കെട്ടിടങ്ങളും മാത്രമല്ല കലിംപോങില്‍
കാണാനുള്ളത്. ഓര്‍ക്കിഡുകള്‍ നിറഞ്ഞു നില്‍ക്കുന്ന ഗ്രാമങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

ഡര്‍പിന്‍ ഗോംപ ബുദ്ധാശ്രമം

ഡര്‍പിന്‍ ഗോംപ ബുദ്ധാശ്രമം

കലിംപോങ്ങിലെത്തുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കുന്ന ഒരിടമാണ് ഡര്‍പിന്‍ ഗോംപ ബുദ്ധാശ്രമം. സമുദ്രനിരപ്പില്‍ നിന്നും 1372 മീറ്റര്‍ ഉയരത്തിലുള്ളആ ഈ ആശ്രമം 1976 ല്‍ ദലൈ ലാമയാണ് നിര്‍മ്മിക്കുന്നത്. ചുവര്‍ ചിത്രങ്ങള്‍കൊണ്ടും കാഞ്ചന്‍ജംഗയുടെ വ്യൂ പോയിന്റുകള്‍ കൊണ്ടും ഇവിടെ ഒട്ടനവധി സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്.

PC: Youtube

മാക്ഫര്‍ലാന്‍സ് ചര്‍ച്ച്

മാക്ഫര്‍ലാന്‍സ് ചര്‍ച്ച്

1870 ല്‍ നിര്‍മ്മിക്കപ്പെട്ട മാക്ഫര്‍ലാന്‍സ് ചര്‍ച്ച് കലിംപോങ്ങിന്റെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ്. ഗോഥിക് ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം 2011 ലെ ഭൂമികുലുക്കത്തില്‍ നശിച്ചെങ്കിലും പിന്നീട് പണികള്‍ പൂര്‍ത്തിയാക്കി സന്ദര്‍ശനത്തിനു വിട്ടുകൊടുത്തു.

PC : Richard Horvath

മംഗല്‍ ധാം

മംഗല്‍ ധാം

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളിലൊന്നാണ് കലിംപോങ്ങില്‍ സ്ഥിതി ചെയ്യുന്ന മംഗല്‍ ധാം ക്ഷേത്രം.1940 ല്‍ ഗുരുജി മംഗള്‍ദാസ് ജി മഹാരാജ് ഇവിടം സന്ദര്‍ശിച്ചിരുന്നുവത്രെ. അതിനുശേഷം വിശുദ്ധമായി കണക്കാക്കുന്ന ഈ ക്ഷേത്രം രണ്ട് ഏക്കറോളം സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

PC:Youtube

 ഫ്‌ളവര്‍ മാര്‍ക്കറ്റ്

ഫ്‌ളവര്‍ മാര്‍ക്കറ്റ്

പൂത്തുലഞ്ഞു നില്‍ക്കുന്ന ഓര്‍ക്കിഡുകളുടെയും മറ്റ് പുഷ്പങ്ങളുടെയും മണമാണ് കലിംപോങ്ങിന്. വ്യത്യസ്ഥങ്ങളും അപൂര്‍വ്വങ്ങളുമായ ഒട്ടേറെ പുഷ്പങ്ങലെ ഇവിടുത്തെ മാര്‍ക്കറ്റുകളില്‍ കാണാന്‍ സാധിക്കും.

PC:Youtube

ഡിയോളോ ഹില്‍സ്

ഡിയോളോ ഹില്‍സ്

സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരം മീറ്റര്‍ ഉയരത്തിലുള്ള ഡിയോളോ ഹില്‍സിന്റെ പ്രധാന ആകര്‍ഷണം കലിംപോങ്ങിന്റെ ആകാശക്കാഴ്ചയാണ്. ഇവിടുത്തെ സൂര്യോദയവും സൂര്യസ്തമയവും കാണാനായും ധാരാളം ആളുകള്‍ എത്തിച്ചേരാറുണ്ട്.

PC: Amartyabag

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഡാര്‍ജലിങ്ങില്‍ നിന്നും 50 മിനിറ്റ് ദൂരമാണ് കലിംപോങ്ങിലെത്താന്‍ വേണ്ടത്. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ ന്യൂ ജല്‍പായ്ഗിരിയും വിമാനത്താവളം ബാഗ്‌ദൊഗ്രയുമാണ്.