Search
  • Follow NativePlanet
Share
» »100 കിമീ ട്രക്കിങ്, 14 ദിവസം... സാഹസികര്‍ക്കായി വെല്ലുവിളി നിറഞ്ഞ കാളിന്ദി ഖാല്‍ ട്രക്ക്

100 കിമീ ട്രക്കിങ്, 14 ദിവസം... സാഹസികര്‍ക്കായി വെല്ലുവിളി നിറഞ്ഞ കാളിന്ദി ഖാല്‍ ട്രക്ക്

വിദൂരതയില്‍ ഹിമാലയത്തിന്‍റെ ഉയരങ്ങളോ‌‌ട് ചേര്‍ന്ന് അപകടങ്ങള്‍ കാത്തിരിക്കുന്ന വഴിയിലൂടെയുള്ള യാത്ര... കൊടുമുടികളും പുല്‍മേ‌ടുകളും താണ്ടി ആകാശത്തെ ത‌ൊ‌ട്ടുതലോ‌ടി പോകുന്ന ഹിമാലയത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ യാത്രകളില്‍ ഒന്നാണ് കാളിന്ദി കാല്‍ പാസ് ‌ട്രക്ക്. ഹിമാലയന്‍ കൊടുമുടികളും മഞ്ഞില്‍ കൊത്തിയുണ്ടാക്കിയ വഴികളും കയറില്‍ പി‌ടിച്ചു തൂങ്ങിയുള്ള യാത്രയും എല്ലാം സാഹസികതയെയും ആവേശത്തെയും അങ്ങേയറ്റമെത്തിക്കുന്ന ഹിമാലയന്‍ ട്രക്കിങ്. യാത്രയുടെ രസം കേട്ട് പോയേക്കാമെനനു കരുതിയാല്‍ ന‌ടക്കില്ല. അത്യന്തം ശാരീരിക ക്ഷമതയും ആരോഗ്യവും ട്രക്കിങ്ങിലെ പരിചയവും ഈ യാത്രയ്ക്ക് അത്യാവശ്യമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കാളിന്ദി കാല്‍ പാസ് ‌ട്രക്കിങ്ങിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

 100 കിലോമീറ്റര്‍ നീളുന്ന വെല്ലുവിളികള്‍

100 കിലോമീറ്റര്‍ നീളുന്ന വെല്ലുവിളികള്‍

100 കിലോമീറ്റർ നീളമുള്ള ഈ പാത ഗംഗോത്രി, ബദരീനാഥ് എന്നീ രണ്ട് പുണ്യ ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന 6000 മീറ്റർ ഉയരത്തിലുള്ള ഒരു ഹിമാനപാതയിലൂടെയുള്ള യാത്രയാണ് ഈ ട്രക്കിങ്. ഹിമാലയത്തിന്റെ പരുക്കന്‍ സ്വഭാവങ്ങഴും കാലാവസ്ഥാ മാറ്റങ്ങളും അപ്രതീക്ഷിതമായെത്തുന്ന അപകടങ്ങളും തന്നെയാണ് ഈ യാത്രയുടെ വെല്ലുവിളിയും അതേ സമയം കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതും. ബുദ്ധിമുട്ടുള്ള ഭൂപ്രദേശം, മോശം ക്യാമ്പ്‌സൈറ്റുകൾ, വരണ്ട കാലാവസ്ഥ എന്നിങ്ങനെ നിരവധി പ്രതിബന്ധങ്ങളോട് തരണം ചെയ്തു വേണം ഈ യാത്ര പൂര്‍ത്തിയാക്കുവന്‍.ശിവ്ലിംഗ് (6543 മീറ്റർ), വാസുകി പർബത് (6792 മീറ്റർ), സതോപന്ത് (7075 മീറ്റർ), ചന്ദ്ര പർബത്ത് (6728 മീറ്റർ), അവലാഞ്ച് പീക്ക് (6196 മീറ്റർ) എന്നീ കൊടുമുടികള്‍ താണ്ടിയാണ് ഈ യാത്ര പുരോഗമിക്കുന്നത്. ഏറ്റവും കുറഞ്ഞത് 14 ദിവസം ഈ യാത്രയ്ക്കായി വേണ്ടി വന്നേക്കാം.

 ദിവസം 1

ദിവസം 1

യാത്രയുടെ ആരംഭം ഡല്‍ഹിയില്‍ നിന്നും ഗംഗോത്രിയിലേക്കാണ് 500 കിലോമീറ്റര്‍ വരുന്ന ദൂരം 13 മണിക്കൂര്‍ സമയമെടുക്കും എത്തിച്ചേരുവാന്‍. അതിരാവിലെ തന്നെ ഡെല്‍ഹിയില്‍ നിന്നും യാത്ര ആരംഭിക്കുന്നതിനാല്‍ ഉച്ചകഴിഞ്ഞ് ഗംഗോത്രിയിലെത്തുവാനും അവടെ കാഴ്ചകള്‍ കാണുവാനും സമയം ചിലവഴിക്കാം, അന്നേ ദിവസം വൈകിട്ട് യാത്രയുടെ വിശദാംശങ്ങള്‍ പങ്കുവയ്ക്കും. ഗംഗോത്രിയിലെ ഹോട്ടലുകളില്‍ രാത്രി താമസം

 ദിവസം 2 ഗംഗോത്രി-ചാരിബാസ-ഭോജ്വാസ

ദിവസം 2 ഗംഗോത്രി-ചാരിബാസ-ഭോജ്വാസ

ദൂരം 14 കിമീ, സമയം 5-6 മണിക്കൂര്‍ ഉയരം 3792 മീറ്റര്‍

ഗംഗോത്രിയില്‍ നിന്നും അതിരാവിലെ ഭോജ്വാസയിലേക്ക് വന്ന് ഇവിടുന്നാണ് ട്രക്കിങ് ആരംഭിക്കുന്നത്. ആല്‍ഫൈന്‍ കാടുകള്‍ക്കും ചരിബാസയിലെ മരങ്ങള്‍ക്കും ഇടയിലൂടെയാണ് ഈ യാത്ര മുന്നേറുന്നത്. ചാരിബാസ കഴിഞ്ഞാല്‍ ഭോജ്വാസ വരെ തരിശുഭൂമിയാണ്. ഈ സമയമെല്ലാം ഭാദീരഥി നദി കൂട്ടുണ്ടാവും. മുന്നോട്ടു പോകുംതോറും ഭാഗീരഥി നദിയുടെ മനോഹരമായ കാഴ്ചകള്‍ കാണുവാനും സാധിക്കും.

 ദിവസം 3 ഭോജ്വാസ- ഗോമുഖ്-തപോവന്‍

ദിവസം 3 ഭോജ്വാസ- ഗോമുഖ്-തപോവന്‍

ദൂരം 13 കിമീ സമയം 4 മണിക്കൂര്‍, ഉയരം3792 മീറ്റര്‍

പാറക്കല്ലുകള്‍ നിറഞ്ഞ വഴിയിലൂ‌ടെ ഭോജ്വാസയില്‍ നിന്നും ഗൗമുഖിലേക്കാണ് മൂന്നാം ദിവസത്തെ യാത്ര. ഗംഗോത്രി ഹിമാനിയുടെ വായ എന്നാണ് ഗോമുഖ് അറിയപ്പെടുന്നത്. ഹിമാനിയില്‍ നിന്നും ഗംഗാ നദി ഒഴുകിത്തുടങ്ങുന്നതും ഇവിടെവെച്ചാണ്. ഗോമുഖില്‍ നിന്നുള്ള കുത്തനെയുള്ള കയറ്റം കയറി തപോവനിലെത്താം. സമുദ്രനിരപ്പില്‍ നിന്നും 4463 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തപോവന്‍ പുല്‍മേ‌ട് സഞ്ചാരികളുടെ പറുദീസായാണ്‍്യ കാഴ്ചകള്‍ കാണുവാനും വിശ്രമിക്കുവാനും പറ്റി ഒരു ക്യാംപ് സൈറ്റ് കൂടിയാണിത്.

 ദിവസം 4 തപോവന്‍- നന്ദാവന്‍

ദിവസം 4 തപോവന്‍- നന്ദാവന്‍

ദൂരം 8കിമീ സമയം 4-5 മണിക്കൂര്‍, ഉയരം 4500 മീറ്റര്‍

കുത്തനയുള്ള കയറ്റങ്ങളും മഞ്ഞും കല്ലുംകളും ഒക്കെ നിറഞ്ഞ വഴിയിലൂടെയാണ് തപോവനില്‍ നിന്നും നന്ദാവനിലേക്കുള്ള യാത്ര, മൂന്നു കിലോമീറ്റര്‍ നീളവും ഒന്നര കിലോമീറ്റര്‍ വീതിയുള്ള നന്ദാവന്‍ പുല്‍മേട് ഈ യാത്രയിലെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്നാണ്. ശിവിംഗം,ഭാഗീരഥി, സുദര്‍ശന്‍, തേളു തുടങ്ങിയ പര്‍വ്വതങ്ങളുടെ കാഴ്ചകളും കാണാം.

 ദിവസം 5 നന്ദാവന്‍-വാസുകി താല്‍

ദിവസം 5 നന്ദാവന്‍-വാസുകി താല്‍

ദൂരം 6 കിമീ സമയം 4 മണിക്കൂര്‍ ഉയരം 4880 മീറ്റര്‍

ചതുരംഗ ഗ്ലേസിയര്‍ കടന്നു വേണം വാസുകി താലിലെത്തുവാന്‍. മൗണ്ട് സതോപാന്തിനും വാസുകി പര്‍വതിന്റെയും അടിയിലായി പകുതി മഞ്ഞുറച്ചു കിടക്കുന്ന ത‌ടാകമാണ് വാസുകി താല്‍

 ദിവസം 6 വാസുകി താല്‍- കഹ്രാ പത്തര്‌, സുര്യാലയ ഭാമക്

ദിവസം 6 വാസുകി താല്‍- കഹ്രാ പത്തര്‌, സുര്യാലയ ഭാമക്

ദൂരം- 6 കിമീ, സമയം 4 മണിക്കൂര്‍, ഉയരം 5480

മഞ്ഞു പുതച്ചു കിടക്കുന്ന വഴിയിലു‌‌‌ടെയാണ് കഹ്രാ പത്തറിലെത്തുന്നത്.

 ദിവസം 7- കഹ്റാ പത്തര്‍-ശ്വേതാ ഗ്ലേസിയര്‍

ദിവസം 7- കഹ്റാ പത്തര്‍-ശ്വേതാ ഗ്ലേസിയര്‍

ദൂരം 4 കിമീ, സമയം 4-5 മണിക്കൂര്‍, ഉയരം 5500 മീറ്റര്‍

വളരെ കുറച്ചു ദൂരമേ ഈ ദിവസം സഞ്ചരിക്കുവാനുള്ളുവെങ്കിലും ഉയരം യാത്രകള്‍ക്ക് തടസ്സമായി മാറും. കുത്തനെയുള്ള കയറ്റങ്ങള്‍ കയറിക്കഴിഞ്ഞാല്‍ ശ്വേതാ ഗ്ലേസിയറിലെത്താം. ഗംഗോത്രി പര്‍വ്വത നിരകളും ഭാഗീരഥി പര്‍വ്വത നിരകളും ഇവിടെ നിന്നാല്‍ കാണാം

 ദിവസം 8- ശ്വേതാ ഗ്ലേസിയര്‍-കാളിന്ദികാല്‍ ബേസ് ക്യാംപ്

ദിവസം 8- ശ്വേതാ ഗ്ലേസിയര്‍-കാളിന്ദികാല്‍ ബേസ് ക്യാംപ്

ഉയരം 5600 മീറ്റര്‍
മഞ്ഞുപാളികള്‍ക്കിടയിലൂ‌ടെ കയറിയും പര്‍വ്വതങ്ങള്‍ താണ്ടിയും എട്ടാം ദിവസം കാളിന്ദികാല്‍ ബേസ് ക്യാംപില്‍ എത്താം.

 ദിവസം9- കാളിന്ദികാല്‍ ബേസ്ക്യാംപ്- കാളിന്ദികാല്‍ പാസ്- രാജാ പരാവ്

ദിവസം9- കാളിന്ദികാല്‍ ബേസ്ക്യാംപ്- കാളിന്ദികാല്‍ പാസ്- രാജാ പരാവ്

അതിരാവിലെ അതായത് ഒരുമണിക്കും രണ്ടു മണിക്കും ഇടയില്‍ കാളിന്ദികാല്‍ പാസിലേക്കുള്ള യാത്ര ആരംഭിക്കും.മഞ്ഞും കുത്തനെയുള്ള കയറ്റവും ഇറക്കവും എല്ലാം ചേര്ഡന്ന സാഹസികമായ യാത്രയായിരിക്കും ഇത്. കഠിനമായ യാത്രയ്ക്കുള്ള പ്രതിഫലമാണ് ഇവിടുത്തെ കാഴ്ചകളും അനുഭവവും. അതിനുശേഷം രാജാ പരാവിലേക്ക് മടക്കയാത്ര ആരംഭിക്കും. 4910 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെയാണ് അന്നത്തെ ക്യാംപിങ്.

 ദിവസം 10- രാജാ പരാവ്- അര്‍വാതാല്‍

ദിവസം 10- രാജാ പരാവ്- അര്‍വാതാല്‍

ദൂരം 14 കിമീ, സമയം 6-7 മണിക്കൂര്‍, ഉയരം 4910 മീറ്റര്‍

ഹിമാനികള്‍ക്കിടയിലൂടെയാണ് ആദ്യ ദിവസത്തെ മ‌ടക്കയാത്ര,. അതിരാവിലെ തന്നെ യാത്ര ആരംഭിക്കും, ഹിമാനികള്‍ ഉരുകി ജലനിരപ്പ് ഉയരുന്നതിനു മുന്‍പ് യാത്ര പൂര്‍ത്തിയാക്കുവാനാണിത്. യാത്ര അര്‍വാതാല്‍ വരെയാണള്ളത്. രാത്രി ഇവിടെ ക്യാംപിങ്.

 ദിവസം 11- അര്‍വാതാല്‍ ഘാസ്ടോളി

ദിവസം 11- അര്‍വാതാല്‍ ഘാസ്ടോളി

ദൂരം 16 കിമീ, സമയം 5-6 മണിക്കൂര്‍, ഉയരം 3910 മീറ്റര്‍

ഇന്തോ-ചൈനാ അതിര്‍ത്തിക്കടുത്തുള്ള ഘാസ്ടോളി എന്ന എന്ന ഇടത്തേയ്ക്കാണ് 11-ാം ദിവസത്തെ യാത്ര. അന്നത്തെ ക്യാംപിങ്ങും ഇവിടെ തന്നെയാണ്.

 ദിവസം 12 - ഘാസ്ടോളി-മനാ വില്ലേജ്- ബദ്രിനാഥ്

ദിവസം 12 - ഘാസ്ടോളി-മനാ വില്ലേജ്- ബദ്രിനാഥ്

ദൂരം 18 കിമീ, സമയം3 മണിക്കൂര്‍ ‌ഡ്രൈവിങ്
പുലര്‍ച്ചെ പ്രഭാതഭക്ഷണത്തിനു ശേഷം ഇന്തോ-ചൈന അതിര്‍ത്തിയിലെ അവസാന ഗ്രാമമായ മനാ വില്ലേജിലേക്കു പോകാം, മനായില്‍ നിന്നും ബദ്രിനാഥിലേക്ക് മൂന്നു കിലോമീറ്റര്‍ മാത്രമേ അകലമുള്ളൂ. ബദ്രിനാഥ് ക്ഷേത്രദര്‍ശനം മിക്ക പാക്കേജിന്റെയും ഭാഗമാണ്.

 ദിവസം 13 & 14

ദിവസം 13 & 14

ബദ്രിനാഥ്-ജോഷിമഠ്-ഋഷികേശ്-ഡല്‍ഹി
ബദ്രിനാഥില്‍ നിന്നും ഋഷികേശിലെത്തി ഇവിടെ വിശ്രമിച്ച് തുട‌ര്‍ന്ന ഡെല്‍ഹിയിലേക്ക് പോകുന്നതാണ് നല്ലത്.

 പറ്റിയ സമയം

പറ്റിയ സമയം


മെയ് മുതൽ ജൂൺ വരെയും സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുമുള്ള കാലയളവ് ആണ് കാളിന്ദിഖാല്‍ ട്രക്കിങ്ങിനു മികച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X