കല്‍പ്പാത്തിയിലെ ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ ലോകപ്രസിദ്ധമായ കല്പാത്തി രഥോത്സവം ഇത്തവണ ആചാരങ്ങള്‍ മാത്രമായി ഒതുങ്ങും. നവംബര്‍ ആറ് മുതല്‍ നവംബര്‍ 16 വരെ നടക്കുന്ന രഥോത്സവം
കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്നാണ് ആചാരങ്ങള്‍ മാത്രമാക്കി മാറ്റിയത്. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കല്‍പ്പാത്തി രഥോത്സവ അവലോകന യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഇക്കാര്യം അറിയിച്ചത്.
രാത്രി ഒമ്പത് വരെ മാത്രമാണ് ചടങ്ങുകള്‍ നടത്താന്‍ പാടുള്ളു. ആളുകള്‍ കൂട്ടംകൂടുന്നില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ക്ഷേത്രഭാരവാഹികള്‍ ഉറപ്പാക്കണമെന്ന് കലക്ടര്‍ അറിയിച്ചു. നിലവില്‍ ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ക്ഷേത്ര ആചാരങ്ങള്‍ മാത്രമായി നടത്താന്‍ തീരുമാനിച്ചത്.

കല്പാത്തി രഥോത്സവം
പാലക്കാടിന്റെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് കല്പാത്തി രഥോത്സവം. ഓരോ വര്‍ഷവും ആയിരക്കണക്കിന് സഞ്ചാരികളെത്തിച്ചേരുന്ന ഈ രഥോത്സവം കേരളത്തിലെ ആദ്യ ബ്രാഹ്മണ കുടിയേറ്റ സ്ഥലങ്ങളിലൊന്നായ കല്പ്പാത്തിയുടെ മുഖമുദ്ര കൂടിയാണ്.
PC: Mullookkaaran

ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രം
അതിപുരാതന കുടിയേറ്റ ഇടങ്ങളിലൊന്നായ കല്പാത്തി തെക്കിന്റെ കാശിയെന്നും വാരണാസിയെന്നുമെല്ലാം വിശ്വാസികള്‍ക്കിടയില്‍ അറിയപ്പെടുന്നു. ഇവിടുത്തെ
ഏകദേശം 700 ല്‍അധികം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. വിശ്വനാഥനും വിശാലാക്ഷിയുമായി ശിവനും പാര്‍വ്വതിയുമാണ് ഇവിടുത്തെ പ്രതിഷ്ഠ.
കാശി ക്ഷേത്രവുമായി സാമ്യമുള്ളതിനാലാണ് ഇതിനെ തെക്കിന്റെ കാശി എന്നു വിളിക്കുന്നത്. കാശിയില്‍ പോകുന്നതിന്റെ പാതി പുണ്യം ഇവിടെ പോയാല്‍ ലഭിക്കുമത്രെ.
PC:Manojkdevan

കല്പാത്തി രഥോത്സവം
പത്തു ദിവസമാണ് കല്പാത്തി രഥോത്സവം നീണ്ടു നില്‍ക്കുന്നത്. ആദ്യ ദിവസങ്ങളില്‍ ക്ഷേത്രത്തിന്റേതായ ആചാരങ്ങളും പൂജകളുമാണ് നടക്കുക. അതിനു ശേഷം വരുന്ന അവസാന മൂന്നു ദിവസങ്ങളിലാണ് രഥോത്സവം ആഘോഷിക്കുന്നത്.
സമീപത്തെ നാലു ക്ഷേത്രങ്ങളില്‍ നിന്നുമെത്തുന്ന തേരുകള്‍ അഥവാ രഥങ്ങള്‍ ഇവിടെ ഒന്നിച്ചു ചേരുന്നതാണ് രഥോത്സവം. രഥങ്ങള്‍ വലിക്കുവാനും ഏറ്റവും കുറഞ്ഞത് രഥങ്ങളില്‍ ഒന്നു തൊടുവാനെങ്കിലുമായാണ് വിശ്വാസികള്‍ ഇവിടെ എത്തുന്നത്.
PC: Kerala Tourism Official Site
പാലൂര്‍ക്കോട്ട വെള്ളച്ചാട്ടം, മലപ്പുറത്തിന്റെ മഴച്ചാട്ട കാഴ്ചയൊരുക്കുന്നിടം

ആറു രഥങ്ങള്‍ വരുന്നത്
മനോഹരമായി അലങ്കരിച്ച ആറു രഥങ്ങളാണ് രഥോത്സവത്തിനെത്തുന്നത്. അതില്‍ മൂന്നു രഥങ്ങള്‍ വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ നിന്നും ഉള്ളതാണ്. വിശ്വനാഥനും വിശാലാക്ഷിക്കും ആദ്യ രഥവും രണ്ടാം രഥം ഗണപതിക്കും മൂന്നാം രഥം സുബ്രഹ്മണ്യനുമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ബാക്കിയുള്ള മൂന്ന് രഥങ്ങള്‍ അടുത്തുള്ള ക്ഷേത്രങ്ങളായ മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കല്‍പ്പാത്തിയിലെ ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രം, ചതപുരം മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുമാണ് വരുന്നത്. ഈ ആറു ആറു രഥങ്ങള്‍ ഒറ്റത്തെരുവില്‍ ഒരുമിക്കുന്നതിനെ ദേവരഥ സംഗമം എന്നാണ് പറയുന്നത്.
പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍
ശിവന് താണ്ഡവമാടിയ, സംഗീതത്തൂണുകളുള്ള ക്ഷേത്രം! തിരുവനന്തപുരത്തുനിന്നും നാലുമണിക്കൂര്‍ മാത്രം അകലെ
മീശക്കാരന് മുതല്‍ ഒട്ടകങ്ങളുടെ ഫാഷന്‍ ഷോ വരെ! പുഷ്കര്‍ മേളയെന്ന അത്ഭുതം!!