തമിഴ്നാട്ടിൽ പൂർവഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു മലനിരയാണ് സേലത്തിന് സമീപത്തുള്ള കൽരായൻ മല. സമുദ്രനിരപ്പിൽ നിന്ന് 2000 അടി മുതൽ 3000 അടി വരെ ഉയർന്ന് നിൽക്കുന്ന ഈ മല നിര പച്ചൈമലൈ, ജവാദ് മലൈ, സെർവരായൻ എന്നീ മലനിരകളോട് ചേർന്നാണ് കൽരായൻ മലയും സ്ഥിതി ചെയ്യുന്നത്.
സേലം ജില്ല മുതൽ വില്ലുപുരം ജില്ലയുടെ അതിർത്തി വരെ നീണ്ടുകിടക്കുന്ന മലനിരയാണ് കൽരായൻ മലനിര. വില്ലുപുരം ജില്ലയിലെ കല്ലക്കുറിച്ചിയിൽ നിന്ന് കൽരായൻ മല സന്ദർശിക്കാനാകും. കൽരായൻ മലനിരയേക്കുറിച്ച് വിശദമായി സ്ലൈഡുകളിൽ വായിക്കാം

ചിന്ന, പെരിയ
ചിന്ന കൽരായൻ, പെരിയ കൽരായൻ എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട് ഈ മലനിരയ്ക്ക്. തെക്ക് ഭാഗത്തായാണ് പെരിയ കൽരായൻ സ്ഥിതി ചെയ്യുന്നത് സമുദ്രനിരപ്പിൽ നിന്ന് 4000 അടിവരെ ഉയരത്തിലായാണ് പെരിയ കൽരായന്റെ കിടപ്പ്. 2700 അടിവരെയാണ് ചിന്ന കൽരായന്റെ കിടപ്പ്.
Photo Courtesy: PJeganathan

കറുമാൻദുരൈ
ഈ മലനിരയിലെ ഏറ്റവും വലിയ ഗ്രാമമാണ് കറുമാൻദുരൈ, സ്കൂളുകൾ, ആശുപത്രി, പൊലീസ് സ്റ്റേഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊക്കെ ഈ ഗ്രാമത്തിലുണ്ട്. കൃഷിയാണ് ഗ്രാമീണരുടെ പ്രധാന ഉപജീവന മാർഗ്ഗം.
Photo Courtesy: Manoj M Shenoy

ആകർഷണങ്ങൾ
ഗോമുഖി ഡാം, മേഘം വെള്ളച്ചാട്ടം, പെരിയാർ വെള്ളച്ചാട്ടം, എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ, ട്രെക്കിംഗിൽ താൽപ്പര്യമുള്ളവർക്കും ഈ സ്ഥലം ഇഷ്ടപ്പെടും.
Photo Courtesy: PJeganathan

എത്തിച്ചേരാൻ
56 കിലോമീറ്റർ അകലെയുള്ള വില്ലുപുരം ജില്ലയിലെ കല്ലക്കുറിച്ചിയാണ് കൽരായൻ മലനിരകൾക്ക് സമീപത്തുള്ള പ്രധാന ടൗൺ. സേലത്ത് നിന്ന് 70 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.
Photo Courtesy: PJeganathan

പാപ നായ്ക്കൻ പട്ടി ഡാം
കരിയ കോയിൽ റിസേർവയർ പ്രൊജക്റ്റ് ഡാം എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ ഡാം സന്ദർശിക്കാൻ അനുയോജ്യമായ സമയം മഴക്കാലമാണ്. മേച്ചേരി ബദ്രകാളിയമ്മാൻ ക്ഷേത്രത്തിൽ നിന്ന് 35 കിലോമീറ്റർ അകലെയായാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. വേനൽക്കാലത്ത് വറ്റിയ അവസ്ഥയിലാണ് ഈ ഡാം.
Photo Courtesy: PJeganathan

ഗോമുഖി ഡാം
കല്ലാക്കുറിച്ചിയിൽ നിന്ന് 15 കിലോമീറ്റർ അകലെയായി കച്ചിറായപാളയം ടൗണിൽ ആണ് ഗോമുഖി ഡാം സ്ഥിതി ചെയ്യുന്നത്. കല്ലാക്കുറിച്ചി, വില്ലുപുരം എന്നിവിടങ്ങളിലെ ജലസേചന ആവശ്യമാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: PJeganathan

പെരിയാർ വെള്ളച്ചാട്ടം
വില്ലുപുരം ജില്ലയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സെപ്തംബർ മുതൽ ഡിസംബർ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. വില്ലുപുരത്തെ വെള്ളി മലൈ ഗ്രാമത്തിനടുത്തായാണ് ഈ വെള്ളച്ചാട്ടം. ഗോമുഖി അണക്കെട്ടിൽ നിന്ന് 15 കിലോമീറ്റർ അകലെയായാണ് ഈ വെള്ളച്ചാട്ടം.
Photo Courtesy: Arunask001

മേഘം വെള്ളച്ചാട്ടം
കല്ലാക്കുറിച്ചിയിലെ കാചിറായപാളയത്ത് നിന്ന് 5 കിലോമീറ്റർ അകലെ മാറിയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 500 മീറ്റർ താഴ്‌ച്ചയിൽ തട്ട്തട്ടായാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്.
Photo Courtesy: PJeganathan

കല്ലക്കുറിച്ചി
സേലം, തിരുപ്പൂർ, വില്ലുപുരം, ചെന്നൈ, ബാംഗ്ലൂർ, എന്നിവിടങ്ങളിൽ നിന്ന് ഇവിടെ എത്തിച്ചേരാൻ കഴിയും
Photo Courtesy: G.Anandhakannan

മാപ്പ്
കൽരായൻ മലയും സമീപത്തുള്ള കൊല്ലി മലയും മാപ്പിൽ കാണാം
Photo Courtesy: Bejnar