മഹാരാഷ്ട്രയുടെ എവറസ്റ്റ് എന്നറിയപ്പെടുന്ന കല് zwj;സുബായ് മഹാരാഷ്ട്രയിലെത്തുന്ന ട്രക്കേഴ് സിന്റെയും പര് zwj;വ്വതാരോഹകരുടെയും സ്വപ്നറൂട്ടുകളിലൊന്നാണ്. മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ കല് zwj;സുബായ്ക്ക് പറയാന് zwj; ഒട്ടേറെ വിശേഷങ്ങളുണ്ട്. സമുദ്രനിരപ്പില് zwj; നിന്നും 5400 അടി ഉയരത്തില് zwj; സ്ഥിതി ചെയ്യുന്ന കല് zwj;സുബായെ കൂടുതല് zwj; അറിയാം...ട്രെക്കിംഗില് zwj; പിച്ചവയ്ക്കാന് zwj; 7 സ്ഥല ങ്ങള് zwj; സമുദ്രനിരപ്പില്‍ നിന്നും 1646 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കല്‍സുബായ് മഹാരാഷ്ട്രയിലെ എവറസ്റ്റ് എന്നാണ് അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ധാരാളം സഞ്ചാരികള്‍ എത്തിച്ചേരാറുണ്ട്.PC:Elroy Serrao മഹാരാഷ്ട്രയിലെ ഈ ഗ്രാമത്തിന് കല്‍സുബായ് എന്നു പേരുവന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ ഈ ഗ്രാമത്തിലെ ആളുകള്‍ ചേര്‍ന്ന് കല്‍സുബായ് എന്നു പേരായ ഒരു സ്ത്രീയെ ഗ്രാമത്തില്‍ നിന്നും പുറത്താക്കിയത്രെ. പിന്നീട് ഗ്രാമത്തില്‍ തുടരാന്‍ കഴിയാതിരുന്ന ഈ സ്ത്രീ മലമുകളിലേക്ക് പോവുകയും അവിടെ ജീവിച്ച് മരിക്കുകയും ചെയ്തു എന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. അവരുടെ പേരില്‍ നിന്നുമാണ് കല്‍സുബായ് ശിഖരത്തിന് പേരു ലഭിക്കുന്നത്.PC:Rox-zee ഒട്ടേറെ ട്രക്കിങ് റൂട്ടുകളുള്ള മഹാരാഷ്ട്രയില്‍ ആളുകളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന റൂട്ടുകളിലൊന്നാണിത്. ബാരി എന്ന ഗ്രാമമാണ് ഇവിടേക്കുള്ള യാത്രയുടെ ബേസ് ക്യാംപ്.PC:Mvkulkarni23 ട്രക്കിങ്ങില്‍ പരിചയമുള്ളവര്‍ക്ക് ഇവിടേക്കുള്ള കയറ്റം എളുപ്പമാകുമെങ്കിലും തുടക്കക്കാര്‍ കുറച്ചധികം പാടുപെടും. മലകയറ്റത്തിനിടെ നിരവധി ആളുകള്‍ താഴെവീഴുന്നതിനാല്‍ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ കൈവരികളും മറ്റ് സുരക്ഷാ കാര്യങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.PC:Elroy Serrao ഇവിടെ മലമുകളില്‍ സ്ഥിതി ചെയ്യുന്ന കല്‍സുബായ് ക്ഷേത്രം ധാരാളം പ്രാദേശിക വിശ്വാസങ്ങള്‍ നിറഞ്ഞ ഒരിടമാണ്. ട്രക്കിങുകാരെ കൂടാതെ ക്ഷേത്ര സന്ദര്‍ശനത്തിനായും ആശുകള്‍ ഇവിടെ എത്താറുണ്ട്.PC:Elroy Serrao മണ്‍സൂണിന് ശേഷമുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്. അതിനാല്‍ത്തന്നെ ആഗസ്റ്റിനു ശേഷമാണ് ഇവിടെ ധാരാളം സഞ്ചാരികള്‍ എത്തുന്നതും.PC:rohit gowaikar വര്‍ഷങ്ങള്‍ക്കു മുന്‍പ് കല്‍സുബായ് ശിഖരം അത്ഭുതകരമായ ഒകു വിവാഹത്തിന് സാക്ഷ്യം വഹിച്ചിരുന്നു. മലകയറ്റത്തില്‍ താല്പര്യമുള്ള വിവേകിന്റെയും സ്വപ്നാലിയുടെയും വിവാഹത്തിന് സാക്ഷികളായത് ഇവിടുത്തെ കുന്നുകളായിരുന്നു.PC:Elroy Serrao കല്‍സുബായ് മലനിരഖല്‍ മാത്രമല്ല ഇവിടുത്തെ ആകര്‍ഷമം. ഇതിനു സമീപത്തായി ധാരളം സ്ഥലങ്ഹല്‍ സഞ്ചാരികളെ കാത്തിരിപ്പുണ്ട്.PC:Bj96 മഹാരാഷ്ട്രയുടെ ഗ്രാമീണഭംഗി സഞ്ചാരികലെ കാണിക്കാനായി കാത്തിരിക്കുന്ന സ്ഥലമാണ് ഭണ്‍ഡാദ്ര. മഹാരാഷ്ട്രയുടെ അഭിമാനമായ ഭണ്‍ഡാദ്ര തടാകവും ഇതിനടുത്തു തന്നെയാണ് സ്ഥിതി ചെയ്യുന്നത്.PC:Elroy Serrao മഴക്കാലത്ത് മാത്രം സജീവമാകുന്ന അമ്പ്രല്ല വെള്ളച്ചാട്ടം ഇവിടുത്തെ മറ്റൊരാകര്‍ഷണമാണ്.PC:Desktopwallpapers മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ ഇഗ്ടാപുരി താലുക്കിലും അഹമ്മദ് നഗര്‍ ജില്ലയിലെ അകോലെ താലുക്കിലുമായാണ് കല്‍സുബായ് സ്ഥിതി ചെയ്യുന്നത്.മുംബൈയില്‍ നിന്നും 153 കിലോമീറ്റര്‍ അകലെയാണ് കല്‍സുബായ് സ്ഥിതി ചെയ്യുന്നത്.