Search
  • Follow NativePlanet
Share
» »ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നവർ അറിയണം ആർത്തവം ആഘോഷിക്കുന്ന ഈ ക്ഷേത്രത്തെ!!

ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നവർ അറിയണം ആർത്തവം ആഘോഷിക്കുന്ന ഈ ക്ഷേത്രത്തെ!!

മിത്തുകളിൽ നിന്നും അതിനെ ചുറ്റിയുള്ള വിശ്വാസങ്ങളിൽ നിന്നും മനുഷ്യർ മാറി സഞ്ചരിക്കുവാൻ തുടങ്ങിയിട്ട് കാലമേറെയായി എന്നു പലരും അവകാശപ്പെടുന്നുണ്ടെങ്കിലും അടിസ്ഥാന ചിന്തകൾക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതിന്റെ സൂചന തന്നെയാണ് ഇവിടെ ഇപ്പോഴും അസാധ്യമായിരിക്കുന്ന സ്ത്രീ പ്രവേശനം. ആർത്തവത്തിനെ അശുദ്ധിയായി കണക്കാക്കി മാറ്റി നിർത്തിയിരിക്കുന്ന നമ്മുടെ രാജ്യത്ത് ദേവിയുടെ ആർത്തവ ദിനങ്ങൾ കൊണ്ടാടുന്ന ഒരു ക്ഷേത്രമുണ്ട്. സ്ത്രീയെ അബലയെന്നു പറഞ്ഞ മാറ്റി നിർത്തുമ്പോഴും അതേ സ്ത്രീ ശരീരത്തെ ശക്തിയായി ആരാധിക്കുന്ന കാമാഖ്യ ക്ഷേത്രത്തിന്റെയും അവിടുത്തെ ആർത്തവ ആഘോഷത്തിന്റെയും വിശേഷങ്ങൾ....

കാമാഖ്യ ക്ഷേത്രം

കാമാഖ്യ ക്ഷേത്രം

ഭാരതത്തിലെ താന്ത്രിക ക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് ആസാമിലെ കാമാഖ്യ ദേവി ക്ഷേത്രം. കേൾക്കുമ്പോൾ വിശ്വസിക്കുവാൻ പ്രയാസം തോന്നുന്ന, ഇങ്ങനെയും ആചാരങ്ങൾ നമ്മുടെ നാട്ടിലുണ്ടോ എന്ന് അത്ഭുതപ്പെടുത്തുന്ന ഒരു ക്ഷേത്രമാണ് കാമാഖ്യാ ക്ഷേത്രം

PC: Neptune8907

യോനിയെ ആരാധിക്കുന്ന ക്ഷേത്രം

യോനിയെ ആരാധിക്കുന്ന ക്ഷേത്രം

സ്ത്രീ ശക്തിയുടെ കേന്ദ്രമായി അറിയപ്പെടുന്ന കാമാഖ്യ ക്ഷേത്രത്തിൽ യോനീ പ്രതിഷ്ഠയാണുള്ളത്. അതിനാൽ തന്നെ ദേവി ഇവിടെ കാമാതുരയും സ്ത്രീ ഭാവത്തിന്റെ കേന്ദ്രവുമാണ്.

PC:Budhaditya Biswas

ഐതിഹ്യങ്ങളിലെ കാമാഖ്യ ക്ഷേത്രം

ഐതിഹ്യങ്ങളിലെ കാമാഖ്യ ക്ഷേത്രം

കാമാഖ്യ ക്ഷേത്രത്തിലെ യോനീ പ്രതിഷ്ഠയ്ക്ക് പിന്നിൽ പുരാണങ്ങളോളം പഴക്കമുള്ള ഒരു കഥയുണ്ട്. തന്റെ പിതാവായ ദക്ഷൻറെ പരിപൂർണ്ണ സമ്മതമില്ലാതെയായിരുന്നുവല്ലോ സതീദേവി ശിവനെ വിവാഹം ചെയ്തത്. അതിന്റെ അസ്വാരസ്യങ്ങൾ പിതാവിനും പുത്രിയ്ക്കുമിടയിൽ ഉണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ ശിവനോടുള്ള പ്രതികാരമായി ദക്ഷൻ ഒരു യാഗം നടത്തുവാൻ തീരുമാനിക്കുകയും അതിൽ സതീ ദേവിയെയും ശിവനെയും ഒഴികെയുള്ള എല്ലാ ദേവിദേവൻമാരെയും ക്ഷണിക്കുകയും ചെയ്തു. എന്നാൽ വിളിക്കപ്പെട്ടില്ലെങ്കിലും ശിവന്റെ വാക്കുകൾ അവഗണിച്ച് സതി ദേവി യാഗത്തിൽ പങ്കെടുക്കുവാൻ പുറപ്പെട്ടു. തന്ന അച്ഛൻ സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ പോയ സതീ ദേവിയെ ദക്ഷൻ സ്വീകരിച്ചില്ല എന്നു മാത്രമല്ല അപമാനിക്കുകയും ചെയ്തു. ഇതു താങ്ങുവാൻ വയ്യാതെ ദേവി യാഗഗ്നിയിൽ ചാടി ജീവനൊടുക്കി. ഇതറിഞ്ഞെത്തിയ ശിവൻ സതീ ദേവിയുടെ കത്തിക്കരിഞ്ഞ ശരീരമെടുത്ത് ലോകം മുഴുവനും നടന്നു. ഒടുവിൽ അതിൽ നിന്നും ശിവനെ മോചിപ്പിക്കുവാൻ മഹാവിഷ്ണു ഒടുവിൽ തന്റെ സുദര്‍ശന ചക്രം ഉപയോഗിച്ച് ദേവിയുടെ ശരീരം കഷ്ണങ്ങളായി ചിതറിച്ചു. ഇതിൽ യോനീ ഭാഗം വീണ സ്ഥലമാണ് കാമാഖ്യ ക്ഷേത്രം എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഇവിടെ ദേവിയുടെ യോനി പ്രതിഷ്ഠിച്ചിരിക്കുന്നതും ആരാധിക്കുന്നതും

PC: Arup Malakar

51 ശക്തിപീഠങ്ങളിലൊന്ന്

51 ശക്തിപീഠങ്ങളിലൊന്ന്

മഹാവിഷ്ണു സതീ ദേവിയുടെ ശരീരം സുദർശന ചക്രമുപയോഗിച്ച് കഷ്ണങ്ങളാക്കിയപ്പേൾ 51 ഭാഗങ്ങളായാണത്രെ ശരീരം ഭൂമിയിൽ പതിച്ചത്. അതിൽ യോനീ ഭാഗം വീണ്ട ഇടത്താണ് കാമാഖ്യാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാക്കിയുള്ള ക്ഷേത്രങ്ങൾ ശക്തി പീഠങ്ങൾ എന്ന പേരിൽ ഇന്നും പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളാണ്.

PC:Jaisingh Rathore

രജസ്വലയാകുന്ന ദേവി

രജസ്വലയാകുന്ന ദേവി

യോനിയെ ആരാധിക്കുന്ന ഇവിടെ ദേവി രജസ്വലയാകുന്നു എന്ന വി ശ്വാസവുമുണ്ട്. വർഷത്തിൽ മൂന്നു ദിവസങ്ങളാണത്രെ ഇവിടെ ദേവി രജസ്വലയാവുന്നത്. ആ ദിവസങ്ങളിൽ ഇവിടെ വലിയ ആഘോഷങ്ങളാണ് നടക്കുന്നത്.

PC: Subhashish Panigrahi

അമ്പുമ്പാച്ചി മേള

അമ്പുമ്പാച്ചി മേള

കാമാഖ്യ ദേവി രജസ്വലയാകുന്ന ആഘോഷത്തിന് അമ്പുമ്പാച്ചി മേള എന്നാണ് പറയുന്നത്. അതിൻരെ ഭാഗമായി മൂന്നു ദിവസം ക്ഷേത്രം അടച്ചിടും. ആ ദിവസങ്ങളിൽ വിശ്വാസികൾക്ക് ക്ഷേത്രത്തിന്റെ ഉള്ളിൽ പ്രവേശനമില്ലെങ്കിലും പുറത്ത് വലിയ ആഘോഷങ്ങളാണ് നടക്കുക. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇതിൽ പങ്കെടുക്കാനായി എത്തിച്ചേരാറുണ്ട്.

PC:Vikramjit Kakati

മൂന്നു ദിവസങ്ങൾക്കു ശേഷം

മൂന്നു ദിവസങ്ങൾക്കു ശേഷം

ദേവി രജസ്വലയാകുന്ന ആ മൂന്ന് ദിവസങ്ങൾക്കു ശേഷം ക്ഷേത്രം വീണ്ടും തുറക്കുകയും വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുകയും ചെയ്യും. പൂജകൾക്കു ശേഷം ദേവിയുടെ പ്രസാദം എന്ന നിലയിൽ ചുവന്ന നിറമുള്ള തുണിയാണ് നല്കുക. ദേവിയുടെ ആർത്തവത്തിന്റെ അടയാളമായാണ് വിശ്വാസികൾ ഇതിനെ സ്വീകരിക്കുന്നത്.

ബ്രഹ്മപുത്ര പോലും ചുവക്കുന്ന സമയം

ബ്രഹ്മപുത്ര പോലും ചുവക്കുന്ന സമയം

ദേവി രജസ്വലയായി മൂന്നു ദിവസം ക്ഷേത്രം അടച്ചിടുമല്ലോ..അതേ സമയം ക്ഷേത്രത്തിനു സമീപത്തുകൂടി ഒഴുകുന്ന ബ്രഹ്മപുത്രയ്ക്കു പോലും ചുവന്ന നിറമായിരിക്കും എന്നാണ് വിശ്വാസികൾ പറയുന്നത്. കൂടാതെ ക്ഷേത്രത്തിനുള്ളിലെ ഒരു ചെറിയ നീരുറവ വരെ ചുവന്ന നിറത്തിലാകുമത്രെ. ഇതാണ് ക്ഷേത്രം തുറക്കുമ്പോൾ പ്രസാദമായി നല്തുന്നത്.

PC: WikiCommons

കല്ലിൽ കൊത്തിയ യോനി പ്രതിഷ്ഠ

കല്ലിൽ കൊത്തിയ യോനി പ്രതിഷ്ഠ

ഒരു കൽഫലകത്തിൽ കൊത്തിവെച്ചിരിക്കുന്ന നിലയിലാണ് ഇവിടെ പ്രതിഷ്ഠയുള്ളത്. ഒൻപത് യോനീ രൂപങ്ങളുടെ മധ്യത്തിൽ ഒരു യോനീ രൂപമാണുള്ളത്. ഇതിനെ തന്നെയാണ് ശ്രീചക്രമായി കണക്കാക്കുന്നതും. താന്ത്രിക ആരാധനയുടെ കേന്ദ്രമായും ഈ ക്ഷേത്രത്തെ കരുതുന്നു.

PC:Subhashish Panigrahi

ബലി നല്കുന്നത് ആൺമൃഗങ്ങളെ

ബലി നല്കുന്നത് ആൺമൃഗങ്ങളെ

കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നിക്കുന്ന പല ആചാരങ്ങളും ഇന്നും നിലനിൽക്കുന്ന ഒരു ക്ഷേത്രമാണിത്. ദിവസവും മൃഗങ്ങളെ ബലി നല്കുന്ന ഈ ക്ഷേത്രത്തിൽ ആൺ മൃഗങ്ങളെ മാത്രമേ ബലി നല്കാനായി സ്വീകരിക്കാറുള്ളൂ. ആണാടിനെ എന്നും ബലി നല്കുന്ന ഒരു കീഴ്വഴക്കവും ഇവിടെയുണ്ട്. പൂജാ ദ്രവ്യങ്ങളായി ചുവന്ന പൂക്കൾ, തുണികഷ്ണങ്ങൾ, ചുവന്ന ചാന്ത് തുടങ്ങിയവയാണ് അർപ്പിക്കുന്നത്.

PC:Deeporaj

ആർക്കും പ്രവേശിക്കാം ഇവിടെ ,രാജാവിനൊഴിച്ച്

ആർക്കും പ്രവേശിക്കാം ഇവിടെ ,രാജാവിനൊഴിച്ച്

എല്ലാവർക്കും ഈ ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ അനുമതിയുണ്ടെങ്കിലും കച്ച്-ബീഹാർ രാജവംശത്തിൽ പെട്ടവർക്ക് ക്ഷേത്രത്തിൽ കയറാനും എന്തിനധികം ക്ഷേത്രത്തിനു നേരെ നോക്കുവാൻ പോലും അനുമതിയില്ല. ഇതിനു പിന്നിലും ഒരു കഥയുണ്ട്.

ക്ഷേത്രത്തിൽ സന്ധ്യാ പൂജ നടക്കുമ്പോൾ അടച്ചിട്ട മന്ജിരത്തിൽ ദേവി നഗ്നയായി നൃത്തമാടുമെന്നാണ് വിശ്വാസം. ഒരിക്കൽ

ഒരിക്കൽ കച്ച്-ബീഹാർ രാജവംശത്തിൽ പെടട് രാജാവിന് ദേവിയുടെ ഈ നൃത്തം കാണുവാൻ ആഗ്രഹമായി. അങ്ങനെ ക്ഷേത്ര പൂജാരിയുടെ സഹായത്തോടെ ഭിത്തിയിലെ ദ്വാരത്തിൽ കൂടി രാജാവ് ദേവിയുടെ നൃത്തം ഒളിഞ്ഞു നോക്കി. എന്നാൽ നൃത്തത്തിനിടയിൽ രാജാവിനെ കണ്ട ദേവി കുപിതയായി. അങ്ങനെ ദേവി പുരോഹിതന്റെ തല വലിച്ചുകീറി കൊലപ്പെടുത്തുകയും രാജാവിനെ ശപിക്കുകയും ചെയ്തു. കാലമെത്ര കഴിഞ്ഞാലും രാജാവും സന്തതി പരമ്പരകളും ക്ഷേത്രത്തിൽ പ്രവേശിക്കുക പോയിട്ട് ക്ഷേത്രത്തിൻരെ നേരെ നോക്കുവാൻ പോലും പാടില്ലന്ന് ദേവി കല്പിച്ചു. അതുകൊണ്ടു തന്നെ കച്ച് ബീഹാർ രാജവംശത്തിൽ പെട്ടവർ ഇതുവഴി കടന്നു പോകുമ്പോൾ ക്ഷേത്രത്തിന്റെ നേരെ നോക്കുകയില്ലെന്നു മാതമല്ല ഒരു കുടം കൊണ്ട് തല മറച്ചു പിടിക്കുകയും ചെയ്യും.

PC: WikiCommons

താന്ത്രികാരാധനയുടെ കേന്ദ്ര സ്ഥാനം

താന്ത്രികാരാധനയുടെ കേന്ദ്ര സ്ഥാനം

പുരാതന ഭാരതത്തിലെ താന്ത്രികാരാധനയുടെ കേന്ദ്ര സ്ഥാനങ്ങളിലൊന്നായും കാമാഖ്യ ക്ഷേത്രം അറിയപ്പെടുന്നു. താന്ത്രിക ക്ഷേത്രങ്ങളിൽ പ്രധാന സ്ഥാനത്തുള്ള ഇവിടെ താന്ത്രികാരാധന അഭ്യസിക്കാനായി എത്തുന്നവരുമുണ്ട്. അഘോരികൾ എന്നറിയപ്പെടുന്ന പ്രത്യേക വിഭാഗം സന്യാസികളുടെ ആരാധനാ കേന്ദ്രം കൂടിയാണിത്.

PC: WikiCommons

പത്ത് ദേവീ സ്ഥാനങ്ങള്‍

പത്ത് ദേവീ സ്ഥാനങ്ങള്‍

യോനീ രൂപത്തിൽ ആരാധിക്കുന്ന ശക്തി ദേവി അഥവാ സതിയെക്കൂടാതെ മറ്റു പത്തു ദേവീ സ്ഥാനങ്ങള്‍ കൂടി ഇവിടെ ആരാധിക്കപ്പെടുന്നു. ദശമഹാവിദ്യമാരായ മഹാകാളി, താരാദേവി, ഭുവനേശ്വരി, ബഗളാമുഖി, ഷോഡശി, ചിന്നമസ്ത, തൃപുര സുന്ദരി, ധൂമാവതി, മാതംഗി, കമല എന്നിവരെയാണ് ആരാധിക്കുന്നത്. തൃപുര സുന്ദരി, മാതംഗി, കമല എന്നിവ പ്രധാന ക്ഷേത്രത്തിലും മറ്റുള്ളവരെ വേറേ ക്ഷേത്രങ്ങളിലുമാണ് ആരാധിക്കുന്നത്.

PC:Priyambada Nath

എവിടെയാണ് ഈ ക്ഷേത്രം

എവിടെയാണ് ഈ ക്ഷേത്രം

ആസാമിലെ ഗുവാഹത്തിയ്ക്കടുത്ത് നിലാചൽ പേരായ കുന്നിൻരെ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കാമാഖ്യ ക്ഷേത്രത്തിലെത്താൻ

കാമാഖ്യ ക്ഷേത്രത്തിലെത്താൻ

ആസാമിലെ ഗുവാഹത്തിയിലെത്തിയാൽ ക്ഷേത്രത്തിലെത്താൻ വലിയ ബുദ്ധിമുട്ടില്ല. ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ നിന്നും ആറു കിലോമീറ്ററും ഗുവാഹത്തി വിമാനത്താവളത്തിൽ നിന്നും 20 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

വിചിത്രരൂപികളായ അഘോരികള്‍ പ്രാര്‍ഥിക്കുന്ന ക്ഷേത്രങ്ങള്‍

നാഗങ്ങൾ ഭൂമിയിൽ വന്നതെങ്ങനെ? കടലിലെ ഉപ്പും ഭൂമിയിലെ നാഗങ്ങളും തമ്മിലെന്താണ് ബന്ധം? കേരളത്തിലെ ആദ്യ നാഗക്ഷേത്രം പറയും ഇതിനുള്ള ഉത്തരം!!

പ്രാർഥിക്കാൻ ഓരോരോ കാരണങ്ങൾ..ഇതാ കേരളത്തിലെ ഏറ്റവും പ്രശസ്തമായ 50 ക്ഷേത്രങ്ങൾ പരിചയപ്പെടാം..!!

ആടിനെ പട്ടിയാക്കും...ചുട്ട കോഴിയെ പറപറപ്പിക്കും... ഞെട്ടിക്കുന്ന ആചാരങ്ങള്‍.. ആഭിചാരങ്ങളും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X