Search
  • Follow NativePlanet
Share
» »പരീക്ഷയില്‍ ജയിക്കുവാനും ദോഷങ്ങള്‍ അകലുവാനും ഈ ക്ഷേത്രത്തില്‍ പോകാം

പരീക്ഷയില്‍ ജയിക്കുവാനും ദോഷങ്ങള്‍ അകലുവാനും ഈ ക്ഷേത്രത്തില്‍ പോകാം

കോപ്പ കമണ്ഡല ഗണപതി എന്നാണ് ഇവിടം വിശ്വാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്.

പാതി മുങ്ങിയ നരസിംഹ പ്രതിഷ്ഠ, മൂവായിരത്തിലധികം വര്‍ഷം പഴക്കമുള്ള ഗുഹാ ക്ഷേത്രം, ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന മുരുഡേശ്വര്‍ ക്ഷേത്രം, നിലയ്ക്കാതെ ശിവന് ജലധാര ന‌ടത്തുന്ന നന്ദിയുള്ള ക്ഷേത്രം അങ്ങനെ എത്ര പറഞ്ഞാലും തീരാത്ത വിസ്മയങ്ങളാണ് കര്‍ണ്ണാടകയിലെ ക്ഷേത്രങ്ങള്‍ക്കുള്ളത്. ഇവിടുത്തെ ഓരോ പ്രദേശത്തും ഇത്തരത്തിലൊരു ക്ഷേത്രമെങ്കിലും കാണാതിരിക്കില്ല. കര്‍ണ്ണാടകയു‌ടെ കാശ്മീര്‍ എന്നറിയപ്പെടുന്ന ചിക്കമഗളൂരിലും ഇത്തരത്തിലൊരു ക്ഷേത്രമുണ്ട്, കമണ്ഡല ഗണപതി ക്ഷേത്രം. കോപ്പ കമണ്ഡല ഗണപതി എന്നാണ് ഇവിടം വിശ്വാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. വിശ്വാസികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന നിരവധി പ്രത്യേകതകള്‍ ഈ ക്ഷേത്രത്തിനുണ്ട്.

കോപ്പ കമണ്ഡല ഗണപതി ക്ഷേത്രം

കോപ്പ കമണ്ഡല ഗണപതി ക്ഷേത്രം

കര്‍ണ്ണാടകയിലെ ചിക്കമംഗളൂരിനടുത്ത് കോപ്പ താലൂക്കിലാണ് കമണ്ഡല ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശ്വാസികള്‍ക്കിടയില്‍ ക്ഷേത്രം തീര്‍ത്തും അപരിചിതമാണെങ്കിലും കേട്ടറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ ഇവിടെ എത്തിച്ചേരുന്നു. ചരിത്രപരമായും വിശ്വാസപരമായും ഏറെ പ്രത്യേകതകള്‍ ഈ ക്ഷേത്രത്തിനുണ്ട്.

ആയിരത്തലധികം വര്‍ഷം പഴക്കം‌

ആയിരത്തലധികം വര്‍ഷം പഴക്കം‌

ചിക്കമംഗളൂരിനെ അ‌ടയാളപ്പെടുത്തുന്ന ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷത്തെ പഴക്കം ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രാര്‍ഥനയുടെ ശക്തിയുടെ പേരിലും ക്ഷേത്രം പ്രസിദ്ധമാണ്.

ഒരിക്കല്‍ ഈ ക്ഷേത്രം സന്ദര്‍ശിച്ചു പ്രാര്‍ഥിച്ചാല്‍ ജീവിതത്തിലെ ആഗ്രഹങ്ങളെല്ലാം സഫലമാകുമെന്നാണ് വിശ്വാസം.

കമണ്ഡല തീര്‍ഥം

കമണ്ഡല തീര്‍ഥം


കമണ്ഡല ഗണപതിയെ പ്രസിദ്ധമാക്കുന്നതെന്താണ് എന്ന ചോദ്യത്തിനുത്തരമാണ് ഇവിടുത്തെ കമണ്ഡല തീര്‍ഥം. അതിശയിപ്പിക്കുന്ന, ഒരിക്കലും നില്ക്കാത്ത ഒരു ജലധാരയാണ് ഇവിടുത്തെ പ്രത്യേകത. ഇവിടുത്തെ ഗണപതിയുടെ മുന്നില്‍ നിന്നാണ് ബ്രഹ്മി നദി ഉത്ഭവിക്കുന്നത് എന്നാണ് വിശ്വാസം. ഇവിടെ എത്തുന്നതും പ്രാര്‍ഥിക്കുന്നതും ഏറെ വിശിഷ്ടമാണ് എന്നാണ് വിശ്വാസം. ഈ ജലധാരയില്‍ അല്ലെങ്കില്‍ ഉറവയില്‍ മുങ്ങി നിവര്‍ന്നാല്‍ എല്ലാ ദോഷങ്ങളില്‍ നിന്നും പ്രത്യേകിച്ച് ശനി ദോഷങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്നൊരു വിശ്വാസവും ഇവിടെയുണ്ട്.

പഠനത്തില്‍ മുന്നേറുവാന്‍

പഠനത്തില്‍ മുന്നേറുവാന്‍

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരും എത്ര അധ്വാനിച്ചിട്ടും പഠനത്തില്‍ വേണ്ട വിജയം ലഭിക്കാത്തവരും എല്ലാം ഇവിടെ എത്തി ഗണപതിയോട് പ്രാര്‍ഥിച്ചാല്‍ വിജയം ഉറപ്പാണ് എന്നാണ് വിശ്വാസം. പഠനകാര്യങ്ങളില്‍ നിരവധി തവണ പരാജയപ്പെട്ടവര്‍ ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ തീര്‍ച്ചയായും ഫലം കാണും എന്നതിന് നിരവധി സാക്ഷ്യങ്ങള്‍ ഇവിടെ നിന്നും കേള്‍ക്കാം.

കഥകള്‍ ഇങ്ങനെ

കഥകള്‍ ഇങ്ങനെ


കമണ്ഡല ഗണപതിയുടെ ഈ ക്ഷേത്രത്തിനു പിന്നില്‍ നിരവധി ഐതിഹ്യങ്ങളും പുരാണങ്ങളും ഉണ്ട്. ഇവിടുത്തെ വിശ്വാസങ്ങള്‍ അനുസരിച്ച് പാര്‍വ്വതി ദേവിയാണ് ഗണപതിയെ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. സുഖാസനത്തില്‍ ഇരിക്കുന്ന ഗണപതിയുടെ ഒരു കയ്യില്‍ മോദകവും മറുകൈ അഭയഹസ്തയുമാണ് കാണിക്കുന്നത്.

പ്രതിഷ്ഠ വന്ന വഴി

പ്രതിഷ്ഠ വന്ന വഴി

ഒരിക്കല്‍ ശനിദേവന്‍ പാര്‍വ്വതി ദേവിക്ക് വളരെയേറെ കഷ്‌ടതകള്‍ നല്കുകയുണ്ടായി. ഏറെ ബുദ്ധിമുട്ടനുഭവിച്ച പാര്‍വ്വതി ദേവിയോട് പരിഹാരമായി ദേവഗണങ്ങള്‍ ഭൂമിയില്‍ പോയി തപസ് അനുഷ്ഠിക്കുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ദേവി ഭൂമിയിലെത്തി. ഈ ക്ഷേത്രത്തില്‍ നിന്നും 18 കിലോമീറ്റര്‍ അകലെ മൃഗവാദെ എന്ന സ്ഥലത്താണ് പാര്‍വ്വതി തപസ്സ് അനുഷ്ഠിച്ചത്. തപസ്സില്‍ മറ്റു ത‌ടസ്സങ്ങളൊന്നും സംഭവിക്കാതിരിക്കുവാനും ശനിയുടെ ദോഷങ്ങള്‍ അകലുവാനും പാര്‍വ്വതി ദേവി ഗണപതിയോ‌‌ട് പ്രാര്‍ഥിക്കുകയും ഒരു ഗണപതി വിഗ്രഹം ഇവിടെ സ്ഥാപിക്കുകയും ചെയ്തു. അതിനു ശേഷം ഇവിടെവന്ന് ആരു പ്രാര്‍ഥിച്ചാലും അവര്‍ക്ക് അനുഗ്രഹങ്ങളും ശനിദോഷത്തില്‍ നിന്നു മോചനവും ലഭിക്കുമെന്നാണ് വിശ്വാസം.

ബ്രഹ്മി നദി

ബ്രഹ്മി നദി

കമണ്ഡല തീര്‍ഥ എന്നു പറയുന്നത് ബ്രഹ്മി നദിയുടെ ഉത്ഭവ കേന്ദ്രമാണ്. ഇവിടുത്തെ ഗണപതി പ്രതിഷ്ഠയുടെ കാല്‍ച്ചുവട്ടില്‍ നിന്നുമാണ് ഈ നദി ഉത്ഭവിക്കുന്നത്. ബ്രഹ്മാവ് സൃഷ്‌‌ടി‌ച്ച നദിയായതിനാല്‍ തന്നെ ഏറ്റവും പുണ്യ നദികളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഇതിനു പിന്നിലും ഒരു കഥയുണ്ട്. പാര്‍വ്വതി ദേവി തപസ്സനുഷ്ഠിച്ചിരുന്ന കാലത്ത് അതില്‍ ബ്രഹ്മാവ് സംപ്രീതനാവുകയുണ്ടായി. പിന്നീട് പാര്‍വ്വതി ദേവിയുടെ അടുത്തെത്തിയ ബ്രഹാമാവ് തന്റെ കമണ്ഡലുവില്‍ നിന്നും വെള്ളമെടുത്ത് ദേവിയെ അനുഗ്രഹിച്ചു. പിന്നീട് അത് ബ്രഹ്മി നദിയായി രൂപാന്തപ്പെട്ടു എന്നാണ് വിശ്വാസം. ഗണേശ പ്രതിഷ്ഠയു‌ടെ തൊട്ടുമുന്നില്‍ നിന്നുത്ഭവിക്കുന്നത് ഈ നദിയാണെന്നാണ് വിശ്വാസം. കമണ്ഡലത്തിന്റെ ആകൃതിയാണ് ഈ ഉറവയ്ക്കുള്ളത്.

വര്‍ഷം മുഴുവനും

വര്‍ഷം മുഴുവനും


ഒരിക്കലും വറ്റാതെ വര്‍ഷം മുഴുവനും ഈ ഉറവില്‍ വെള്ളം കാണുവാന്‍ സാധിക്കും. ഇത് ഒരു അത്ഭുതമായാണ് വിശ്വാസികള്‍ കണക്കാക്കുന്നത്.
നവംബര്‍ അല്ലെങ്കില്‍ ഡിസംബര്‍ മാസത്തിലെ അമാവാസി നാളില്‍ ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ ഏറെ പുണ്യമാണെന്നാണ് വിശ്വാസം. അന്നേ ദിവസം ഒരുപാട് ആളുകള്‍ ഇവിടെ എത്താറുണ്ട്. സ്ത്രീകള്‍ അന്നിവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ കൂടുതല്‍ ഫലം ഉണ്ടാകുമെന്നാണ് വിശ്വാസം.

 എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കര്‍ണ്ണാടകയിലെ ചിക്കമഗളൂരു ജില്ലയില്‍ കോപ്പ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേസവേ ഗ്രാമത്തില്‍ സിദ്ധാരമാതാ റോഡിലാണ് ക്ഷേത്രമുള്ളത്. ചിക്കമഗളൂരുവില്‍ നിന്നും ക്ഷേത്രത്തിലേക്ക് 86 കിലോമീറ്റര്‍ ദൂരമുണ്ട്. രണ്ട് മണിക്കൂര്‍ 18 മിനിട്ടാണ് ഈ ദൂരം സഞ്ചരിക്കുവാന്‍ വേണ്ടത്. കോപ്പ ബസ്സ്റ്റാന്‍ഡില്‍ നിന്നും ക്ഷേത്രത്തിലേക്ക് 4 കിലോമീറ്റര്‍ ദൂരമുണ്ട്.

പാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം... ഇത് വിസ്മയിപ്പിക്കുംപാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം... ഇത് വിസ്മയിപ്പിക്കും

ശാസ്ത്രത്തെ പരാജയപ്പെടുത്തി വിശ്വാസത്തെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങള്‍ശാസ്ത്രത്തെ പരാജയപ്പെടുത്തി വിശ്വാസത്തെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങള്‍

നക്ഷത്രത്തിനനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാം, കേരളത്തിലെ ജന്മ നക്ഷത്ര ക്ഷേത്രങ്ങളിതാനക്ഷത്രത്തിനനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാം, കേരളത്തിലെ ജന്മ നക്ഷത്ര ക്ഷേത്രങ്ങളിതാ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X