Search
  • Follow NativePlanet
Share
» »കാംഷേട്ട് എന്നാല്‍ പൊളിയാണ്!!

കാംഷേട്ട് എന്നാല്‍ പൊളിയാണ്!!

ഇന്ത്യയിൽ പാരാഗ്ലൈഡിങ്ങിനു യോജിച്ച ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് മഹാരാഷ്ടയിലെ കാംഷേട്ട്.

പൊളിയാണ്...അന്യായമാണ്...സംഭവമാണ് എന്നൊക്കെ പറയുവാൻ സാധിക്കുന്ന വളരെ കുറച്ച് സ്ഥലങ്ങളേ നമ്മുടെ നാട്ടിലുള്ളൂ. അത്തരത്തിലൊന്നാണ് കാംഷേട്ട്. പേരുകേൾക്കുമ്പോൾ ഒരു അപരിചിതത്വം തോന്നുമെങ്കിലും ഇവിടം പൊളിയാണ് എനന് കാര്യത്തിൽ സംശയമില്ല. വടക്കു കിഴക്കൻ ഇന്ത്യയുടെയും വടക്കേ ഇന്ത്യയുടെയും കുത്തകയായ പാരാഗ്ലൈഡിങ്ങിനു വെല്ലുവിളി ഉയർത്തുന്ന, മനോഹരമായ കാഴ്ചകളുള്ള കാംഷേട്ടിനെ അറിയാം...

കാംഷേട്ട്

കാംഷേട്ട്

സാഹസിക പ്രിയരായ സഞ്ചാരികളുടെ ലിസ്റ്റിൽ എന്നും കാണുന്ന സ്ഥലങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ കാംഷേട്ട്. ഒറ്റ കാഴ്ചയിൽ താഴ്വരയിലെ ഒരലസഗ്രാമം എന്നു തോന്നുമെങ്കിലും ഇവിടെ എത്തിയാൽ മറ്റൊരു മുഖമാണ്. പശ്ചിമഘട്ടത്തിൽ സമുദ്രനിരപ്പിൽ നിന്നും 2200 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Dinesh Valke f

സാഹസികനാണോ...എങ്കിൽ പോരേ!!

സാഹസികനാണോ...എങ്കിൽ പോരേ!!

മഹാരാഷ്ട്രയിലെ അഡ്വഞ്ചർ ടൂറിസം രംഗത്ത് മുന്നിട്ടു നിൽക്കുന്ന ഇവിടം പാരാഗ്ലൈഡിങ്ങിനായാണ് കൂടുതലും സഞ്ചാരികൾ തിരഞ്ഞെടുക്കുന്നത്. ഫ്ലൈയിങ്ങ് സ്കൂളുകളും ഇവിടുത്തെ പ്രത്യേകതയാണ്.

കാറ്റിനൊപ്പം പറക്കാം...

കാറ്റിനൊപ്പം പറക്കാം...

ഹിമാചലിലും വടക്കു കിഴക്കൻ ഇന്ത്യയിലും ഒന്നും പോകാതെ പാരാഗ്ലൈഡിങ്ങ് നടത്തുവാൻ പറ്റിയ കാംഷേട്ട് എന്നും വ്യത്യസ്തത ആഗ്രഹിക്കുന്നവർക്കു പറ്റിയ ഇടമാണ്.
പശ്ചിമഘട്ടത്തിന്‍റെയും കൊങ്കണിന്റെയും ഒക്കെ കാഴ്ചകളാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം.
കാംഷേട്ട്, സതാരാ, ടെലെഗാവോൺ, ഡിയോഡാലി, മുരുഡ് ജൻജീര, മകേരാൻ, പാഞ്ച്ഗനി,സിംഹഗഡ് തുടങ്ങിയ സ്ഥലങ്ങളുടെ ആകാശക്കാഴ്ചകൾ വിസ്മയിപ്പിക്കുന്നതാണ്.

പറക്കാൻ പറ്റിയ ഇടം

പറക്കാൻ പറ്റിയ ഇടം

ഒരു പാരാഗ്ലൈഡിങ്ങ് ഡെസ്റ്റിനേഷനു വേണ്ട എല്ലാവിധ പ്രത്യേകതകളും ഈ സ്ഥലത്തിനുണ്ട്. സമുദ്ര നിരപ്പിൽ നിന്നും 2200 അടി ഉയരത്തിലായതിനാൽ താഴെയുള്ള സ്ഥലങ്ങളുടെ കാഴ്ച തന്നെയാണ് പ്രധാനം. കൂടാതെ മേഘങ്ങളുടെ അധികം സാന്നിധ്യമില്ലാതെ ബേസിക്, ഇന്‍റർമീഡിയേറ്റ്,ക്രോസ്കൺട്രി തുടങ്ങി വിവിധ തരത്തിലുള്ള പറക്കലുകൾക്ക് ഇവിടം യോജിച്ചതാണ്.

ടവർ ഹിൽ

ടവർ ഹിൽ

കാംഷേട്ടിലെ പാരാഗ്ലൈഡിങ്ങിന്റെ ടേക്ക് ഓഫ് സ്ഥലമാണ് ടർ ഹിൽ. പൻവാ ഡാമിലേക്കുള്ള പാതയിലാണ് ഇവിടമുള്ളത്.

PC:NishantAChavan

ഷിൻഡേ വാഡി

ഷിൻഡേ വാഡി

ഇവിടെതന്നെ ഇതേ ആവശ്യത്തിനായുള്ള മറ്റൊരു സ്ഥലമാണ് ഷിൻഡേ വാഡി. കാംഷേട്ടിൽ നിന്നും രണ്ടു കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ആദ്യമായി പാരാഗ്ലൈഡിങ്ങ് ചെയ്യുന്നവർക്ക് യോജിച്ച സ്ഥലമാണിത്. മറാത്തകളും ബ്രിട്ടീഷുകാരും തമ്മിലുള്ള യുദ്ധം നടന്ന ഇടം എന്ന പ്രത്യേകത കൂടി ഈ സ്ഥലത്തിനുണ്ട്.

PC:Rishabh Tatiraju

ടെമ്പിൾ ഹിൽ

ടെമ്പിൾ ഹിൽ

കാംഷേട്ടിൽ നിന്നും പൂനെയിലേക്കുള്ള റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഹാങ് ഗ്ലൈഡിങ്ങിനു പ്രശസ്തമാണ്. പാരാഗ്ലൈഡിങ്ങില്‍ തുടക്കക്കാരായ ആളുകൾക്കു പറ്റിയ സ്ഥലമാണിത്.

PC:Karan Dhawan India

ബെഡ്സെ ഗുഹകൾ

ബെഡ്സെ ഗുഹകൾ

ബുദ്ധമത പ്രചരണത്തിനായി അശോകചക്രവർത്തി സ്ഥാപിച്ചത് എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ബെഡ്സെ ഗുഹകൾ. പൂനെയിൽ മാവാല് തേസിൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ബെഡ്സെ ഗുഹകൾ കാംഷേട്ടിനോട് ചേർന്നാണുള്ളത്. രണ്ടായിരത്തോളം വർഷം പഴക്കുണ്ട് ഈ ഗുഹകൾക്ക് എന്നാണ് കണക്കാക്കുന്നത്.

PC:Photo Dharma

ലോണാവാല

ലോണാവാല

പൂനെയിൽ നിന്നും 64 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ലോണാവാലാ കാംഷേട്ടിലെത്തുന്നവ്ര‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച മൺസൂൺ ഡെസ്റ്റിനേഷൻ കൂടിയായ ഇവിടുത്തെ വ്യൂ പോയിന്റുകൾ ഏറെ പ്രശസ്തമാണ്.

PC:Arjun Singh Kulkarni

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

പൂനെയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കാംഷേട്ട് വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കാമെങ്കിലും ഒക്ടോബർ മുതൽ ജൂൺ വരെയുള്ള സമയമാണ് ഏറ്റവും യോജിച്ചത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലാണ് കാംഷേട്ട് സ്ഥിതി ചെയ്യുന്നത്. മുംബൈയിൽ നിന്നും 110 കിലോമീറ്ററും പൂനെയിൽ നിന്നും 56 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. പൂനെയിലെ മറ്റൊരു സ്ഥലമായ ലോണാവാലയിൽ നിന്നും ഇവിടേക്ക് 16 കിലോമീറ്റർ മാത്രമേയുള്ളൂ.

ദൂരം 150 കിലോമീറ്റര്‍..സമയം 25 മിനിട്ട്..!! ദൂരം 150 കിലോമീറ്റര്‍..സമയം 25 മിനിട്ട്..!!

പത്മനാഭ സ്വാമിയുടെ കാണാതായ തിരുവാഭരണങ്ങൾ കണ്ടെത്തിക്കൊടുത്ത ക്ഷേത്രം<br />പത്മനാഭ സ്വാമിയുടെ കാണാതായ തിരുവാഭരണങ്ങൾ കണ്ടെത്തിക്കൊടുത്ത ക്ഷേത്രം

ഈ റൂട്ടുകൾ പൊളിയാണ്..അന്യായമാണ്!!!! പോയില്ലെങ്കിൽ നഷ്ടമാണ്ഈ റൂട്ടുകൾ പൊളിയാണ്..അന്യായമാണ്!!!! പോയില്ലെങ്കിൽ നഷ്ടമാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X