Search
  • Follow NativePlanet
Share
» »ആറരയ്ക്ക് നടയടയ്ക്കുന്ന ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ പുനര്‍ജന്മമില്ല! വിശ്വാസങ്ങളിങ്ങനെ!

ആറരയ്ക്ക് നടയടയ്ക്കുന്ന ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ പുനര്‍ജന്മമില്ല! വിശ്വാസങ്ങളിങ്ങനെ!

കാഞ്ചിപെട്ടു പെരിയ തിരുകട്രലി എന്നറിയപ്പെടുന് കൈലാസനാഥർ ക്ഷേത്രത്തിന് കഥകളും പ്രത്യേകതകളും ഒരുപാടുണ്ട്.

ഓരോ ക്ഷേത്രങ്ങളും ഓരോ തരത്തിൽ പ്രസിദ്ധമാണ്. ചിലയിടങ്ങൾ പ്രതിഷ്ഠകളുടെ കാര്യത്തിൽ വ്യത്യസ്തമാകുമ്പോൾ വേറെ ചില ക്ഷേത്രങ്ങൾ അതിന്റെ നിർമ്മാണ കാര്യത്തിലാണ് അറിയപ്പെടുക. നിർമ്മാണത്തിലും പ്രതിഷ്ഠയിലും ഒരുപോലെ മികവ് പുലർത്തുന്ന ക്ഷേത്രങ്ങളും കാണാം. അത്തരത്തിൽ എണ്ണപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് തമിഴ്നാട് കാഞ്ചീപുരത്തെ കൈലാസ നാഥർ ക്ഷേത്രം. കാഞ്ചിപെട്ടു പെരിയ തിരുകട്രലി എന്നറിയപ്പെടുന് കൈലാസനാഥർ ക്ഷേത്രത്തിന് കഥകളും പ്രത്യേകതകളും ഒരുപാടുണ്ട്. ശിവന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്...

കാഞ്ചി കൈലാസ നാഥർ ക്ഷേത്രം

കാഞ്ചി കൈലാസ നാഥർ ക്ഷേത്രം


തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് കാഞ്ചി കൈലാസ നാഥർ ക്ഷേത്രം. കാഞ്ചീപുരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ചരിത്ര പ്രാധാന്യമുള്ള ഒരിടം കൂടിയാണ്. പല്ലവ വംശത്തിൽപെട്ട രാജാവ് നിർമ്മിച്ച ഇതിന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഈ ക്ഷേത്രം ഇന്നു സംരക്ഷിക്കപ്പെടുന്നത്.

PC:Bikash Das

 അല്പം ചരിത്രം

അല്പം ചരിത്രം

പല്ലവ രാജവംശത്തിലെ രാജസിംഹൻ എട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് കൈലാസ നാഥർ ക്ഷേത്രം നിർമ്മിക്കുന്നത്. നരസിംഹ വർമ്മൻ രണ്ടാമൻ എന്നും അദ്ദേഹം അറിയപ്പെടുന്നുണ്ട്. വൈഗാവതി നദിയുടെ തീരത്താണ് ക്ഷേത്രമുള്ളത്.

PC:Bikash Das

മൂന്നു കാഞ്ചികളിലൊന്ന്

മൂന്നു കാഞ്ചികളിലൊന്ന്

ഹൈന്ദവ വിശ്വാസമനുസരിച്ച് മൂന്നു കാഞ്ചികളാണുള്ളത്. അതിൽ ശിവ കാഞ്ചിയാണ് കൈലാസ നാഥർ ക്ഷേത്രം. മറ്റു രണ്ടു കാഞ്ചികൾ വിഷ്ണു കാഞ്ചി എന്നും ജൈൻ കാഞ്ചി എന്നും അറിയപ്പെടുന്നു. ഏകാംബര നാഥ ക്ഷേത്രം, കാഞ്ചപേശ്വരർ ക്ഷേത്രം, കാമാക്ഷി ക്ഷേത്രം, കുമാരകോട്ടം ക്ഷേത്രം,വരദരാജ പെരുമാൾ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളോടൊപ്പം നിൽക്കുന്ന പുരാതന ക്ഷേത്രം കൂടിയാണിത്.

PC:Bikash Das

ട്രെൻഡ് സെറ്റർ ക്ഷേത്രം

ട്രെൻഡ് സെറ്റർ ക്ഷേത്രം

അക്കാലത്ത് ക്ഷേത്ര നിർമ്മാണ രീതികളിൽ ഒരു ട്രെൻഡ് തന്നെ സെറ്റ് ചെയ്ത ക്ഷേത്രമായാണ് കൈലാസ നാഥർ ക്ഷേത്രം അറിയപ്പെടുന്നത്. ഒരു ക്ഷേത്രത്തിനു വേണ്ട രീതിയിൽ ആദ്യമായി തെക്കേ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രമാണത്രെ ഇത്. അതിനു മുൻപ് മഹാബലിപുരത്തും മറ്റും കാണുന്നതു പോലെ മരം കൊണ്ടോ അല്ലെങ്കിൽ ഗുഹയിലോ കല്ലിലോ ഒക്കെയായിരുന്നു ക്ഷേത്രം നിർമ്മിച്ചിരുന്നത്. അക്കാലത്തെ ഭരണാധിപന്മാർർക്ക് ഒരു ആശ്രയ സ്ഥാനം കൂടിയായിരുന്നുവത്രെ ഈ ക്ഷേത്രം. ആപത്തു ഘട്ടങ്ങളിൽ ഒളിക്കുവാനും രക്ഷപെടുവാനും ഇവിടം ഉപയോഗിച്ചിരുന്നു. രക്ഷപെടുവാനുള്ള ഒരു രഹസ്യ തുരങ്കത്തിന്റെ ഭാഗം ഇന്നും ഇവിടെ കാണാം.

PC:Bikash Das

ബ്രഹദീശ്വര ക്ഷേത്രത്തിന്റെ മുൻഗാമി

ബ്രഹദീശ്വര ക്ഷേത്രത്തിന്റെ മുൻഗാമി

വിശ്വാസങ്ങളും കഥകളും അനുസരിച്ച് രാജരാജ ചോളൻ ഒന്നാമൻ അക്കാലത്ത് കാഞ്ചി കൈലാസ നാഥർ ക്ഷേത്രം സന്ദർശിച്ചിരുന്നുവത്രെ. ഈ ക്ഷേത്രത്തിന്റെ മാതൃകയിൽ നിന്നാണ് അദ്ദേഹം ബ്രഹദീശ്വര ക്ഷേത്രം എങ്ങനെ നിർമ്മിക്കണം എന്ന പദ്ധതിയിലെത്തിയതെന്നാണ് പറയപ്പെടുന്നത്. നടരാജ മൂർത്തിയുടെ മനോഹരമായ ശില്പവേലകളുള്ള ഈ ക്ഷേത്രം സന്ദർശിച്ച രാജരാജചോളൻ ഇതിനു കാഞ്ചിപെട്ടു പെരിയ തിരുകട്രലി എന്നു പേരു നൽകുകയും ചെയ്തു എന്നും വിശ്വാസമുണ്ട്.
ഇന്ന് ഈ ക്ഷേത്രം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

PC:Bikash Das

വരകളുള്ള ശിവലിംഗവും ആറരയ്ക്കടയ്ക്കുന്ന ശ്രീകോവിലും

വരകളുള്ള ശിവലിംഗവും ആറരയ്ക്കടയ്ക്കുന്ന ശ്രീകോവിലും

ഇവിടുത്തെ ശിവലിംഗത്തിന് പ്രത്യേകതകൾ ഒരുപാടുണ്ട്. നെടുകെ വരകളുള്ളതാണ് ഈ ശിവലിംഗം. ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്നത് എന്തു സംഭവിച്ചാലും എല്ലാ ദിവസവും വൈകിട്ട് കൃത്യം ആറരയ്ക്ക് ക്ഷേത്രം അടയ്ക്കും.

PC:Sridhar.selvaraj

 പുനർജന്മം

പുനർജന്മം

ഇവിടെ ക്ഷേത്രം വലംവയ്ക്കുന്നതിനും പ്രത്യേകതകളുണ്ട്. ശിവലിംഗത്തിന് വലതു ഭാഗത്തുള്ള തീരെ ഉയരം കുറഞ്ഞ ഒരു വഴിയിലൂടെയാണ് ഇത് വലംവയ്ക്കേണ്ടത്. പുറത്തേയ്ക്കിറങ്ങേണ്ട വഴിയും ഇത് പോലെ ചെറുതാണ്. അകത്തേയ്ക്ക് കയറുവാൻ കുനിഞ്ഞ് പിന്നീട് നടന്ന് വലംവയ്ക്കുകയും അവസാനം കുനിഞ്ഞ് പുറത്തേയ്ക്ക് വരുകയും ചെയ്യുന്ന രീതിയിലാണ് ഇവിടെ പ്രദക്ഷിണം വയ്ക്കുന്നത്. ചെറുപ്പം, യൗവനം, വർദ്ധക്യം എന്നീ മൂന്ന് അവസ്ഥകളെയാണ് ഇവിടുത്തെ ഈ രീതിയിലുള്ള പ്രദക്ഷിണം പ്രതിനിധാനം ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നവർക്ക് ശിവൻ പുനർജന്മം നല്കുകകയില്ല എന്നും ഇവിടെ വിശ്വാസമുണ്ട്.

PC:SriniGS

കൊത്തുപണികൾ

കൊത്തുപണികൾ

തമിഴ്നാട്ടിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒട്ടേറെ തരത്തിലുള്ള കൊത്തുപണികൾ ഇവിടെ കാണാം. നടരാജ മൂർത്തിയുടെ മനോഹരമായ ശില്പവേലകൾ, ക്ഷേത്ര ഗോപുരങ്ങൾ, പതിനാറ് വശങ്ങളുള്ള ശിവലിംഗം, നന്ദിയുടെ പ്രതിമ, കൊത്തുപണികളുള്ള തൂണുകൾ, വിവിധ ദേവീദേവന്മാരുടെ രൂപങ്ങൾ, ശിവന്റെയും പാർവ്വതിയുടെയും വിവിധ നൃത്തരൂപങ്ങൾ തുടങ്ങിയവ ഇവിടെ ക്ഷേത്രത്തിന്‍റെയും ഉപ ക്ഷേത്രത്തിന്റെയും വിവിധ ഭാഗങ്ങളിലായി കാണാൻ സാധിക്കും.

PC:Sanjay Godbole

ആഘോഷങ്ങള്‍

ആഘോഷങ്ങള്‍

ശിവന്റെ ക്ഷേത്രമായതിനാൽ ഇവിടെ ശിവനുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ വലിയ രീതിയിൽ നടക്കാറുണ്ട്, അതിൽ ഏറ്റവും പ്രധാനം ശിവരാത്രി ആഘോഷങ്ങൾ തന്നെയാണ്. ആ ദിവസങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ പ്രാർഥനയ്ക്കും വഴിപാടിനും ഒക്കെയായി എത്തിച്ചേരുന്നത്.

PC:Charlottetreesa

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തമിഴ്നാട്ടിൽ കാഞ്ചീപുരം ജില്ലയിലാണ് കാഞ്ചി കൈലാസനാഥർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ചെന്നൈയിൽ നിന്നും 75 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

എത്ര കണ്ടാലും മതിവരാത്ത, എത്ര പ്രാർഥിച്ചാലും കൊതി തീരാത്ത തിരുവനന്തപുരത്തെ ഈ ക്ഷേത്രങ്ങൾ അറിയുമോ?എത്ര കണ്ടാലും മതിവരാത്ത, എത്ര പ്രാർഥിച്ചാലും കൊതി തീരാത്ത തിരുവനന്തപുരത്തെ ഈ ക്ഷേത്രങ്ങൾ അറിയുമോ?

സ്വർഗ്ഗം പോലെ മനോഹരം... വടക്കു കിഴക്കൻ ഇന്ത്യയിലെ ഗ്രാമങ്ങൾ കാണാം സ്വർഗ്ഗം പോലെ മനോഹരം... വടക്കു കിഴക്കൻ ഇന്ത്യയിലെ ഗ്രാമങ്ങൾ കാണാം

വിശ്വാസിയെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കണം ഈ പുരാതന ക്ഷേത്രങ്ങളെക്കുറിച്ച്! വിശ്വാസിയെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കണം ഈ പുരാതന ക്ഷേത്രങ്ങളെക്കുറിച്ച്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X