വിനോദ സഞ്ചാരരംഗത്തും കാടനുഭവങ്ങളിലും കണ്ണൂരിന്റെ അവസാന വാക്കാണ് ആറളം വന്യജീവി സംരക്ഷണകേന്ദ്രം. പശ്ചിമഘട്ടത്തോട് ചേര്‍ന്ന് കാടും പുഴയും മലകളും കുന്നും വെള്ളച്ചാട്ടവും ഒക്കെയായി 55.00 ഹെക്ടര്‍ പരന്നു കിടക്കുന്ന ആറളം കാനനയാത്രകളിലെ വ്യത്യസസ്തയാണ് ഓരോ തവണയും നല്‍കുന്നത്.
ബ്രഹ്മഗിരി മലനിരകളും ചീങ്കണ്ണിപ്പുഴയും ആറളം ഫാമും കാടുകളും ചേര്‍ന്ന് അതിര്‍ത്തി നിശ്ചയിച്ചിരിക്കുന്ന ആളറം അത്യപൂര്‍വ്വമായ ഒരു ജൈവമണ്ഡലമാണ്. പേരിട്ടതും തിരിച്ചറിഞ്ഞതിലും അധികം ഇനിയും കണ്ടെത്തേണ്ട സസ്യങ്ങള്‍ ഏറെ ഈ കാടുകളില്‍ മറഞ്ഞു കിടക്കുന്നു.
ആറളത്തിന്റെ അതിമനോഹരമായ കാഴ്ചകള്‍ സഞ്ചാരികള്‍ക്കു മുന്നിലെത്തിക്കുവാന്‍ ഇക്കോ ടൂറിസം പാക്കേജുമായി വന്നിരിക്കുകയാണ് അധികൃതര്‍. വനത്തിന്റെ കാഴ്ചകളും കാടനുഭവങ്ങളും നേരിട്ടറിയുവാന്‍ സഹായിക്കുന്ന ആറളം ഇക്കോ ടൂറിസം പാക്കേജുകളെക്കുറിച്ച് വിശദമായി അറിയാം...

ആറളം
ഏറ്റവും ശാന്തവും അതിമനോഹരവുമായ കാടനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇടമാണ് ആറളം വന്യജീവി സങ്കേതം.തരാതരം പൂമ്പാറ്റകളും പക്ഷികളും സസ്തനികളും ഉരഗവര്‍ഗ്ഗങ്ങളും ഒക്കെയായി പ്രകൃതിയുടെ ജൈവ ആവാസ വ്യവസ്ഥയെ കണ്മുന്നിലെത്തിക്കുന്ന ഇവിടം എല്ലാ തരത്തിലുള്ള സഞ്ചാരികള്‍ക്കും ആസ്വദിക്കുവാന്‍ പറ്റിയ സ്ഥലമാണ്
PC: Official Site

ആറളത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് വനത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന മീന്മുട്ടി വെള്ളച്ചാട്ടം. ആറളം കവാടത്തില്‍ നിന്നും 15 കിലോമീറ്റര്‍ ഉള്ളിലായാണ് ഈ വെള്ളച്ചാട്ടമുള്ളത്. ഇക്കോ ടൂറിസം പാക്കേജിന്റെ ഭാഗമായി ജീപ്പ് സഫാരിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 15 കിലോമീറ്റര്‍ ദൂരവും ജീപ്പില്‍ സഞ്ചരിക്കണം. സന്ദര്‍ശകര്‍ക്ക് സ്വന്തം ജീപ്പോ അല്ലെങ്കില്‍ വാടകയ്ക്ക് വിളിച്ച ജീപ്പോ ഉപയോഗിക്കാം. കുറഞ്ഞത് 6 പേര് ഉണ്ടായിരിക്കണം. ഒരാള്‍ക്ക് 115 രൂപയാണ് ഫീസ്
PC:Vinayaraj

പുഴക്കാഴ്ചകളിലൂടെ
പുഴയുടെയും കാടിന്റെയും കാഴ്ചകള്‍ കണ്ടുള്ള യാത്രയും ഇവിടെയുണ്ട്. വളയംചാലില്‍ നിന്നും ചീങ്കണ്ണിപ്പുഴയുടെ തീരത്തുകൂടി 2 കിലോമീറ്റര്‍ ദൂരം നടക്കുന്നതാണിത്. കാടിന്റെ കാഴ്ചകള്‍ ആസ്വദിക്കാം എന്നതാണിതിന്റെ പ്രത്യേകത. ഒരാള്‍ക്ക് 115 രൂപയാണ് പ്രവേശന ഫീസ്. പാക്കേജ് ഫീസ് 200 രൂപ, കുറഞ്ഞത് 2 പേര്‍ക്കും പരമാവധി 5 പേര്‍ക്കുമാണ് പങ്കെടുക്കുവാന്‍ സാധിക്കുക. രണ്ട് പേരാണ് പങ്കെടുക്കുന്നതെങ്കില്‍ 500 രൂപ,
PC:Vinayaraj

ബാംബൂ റാഫ്ടിങ്
ആറളത്തെ ഏറ്റവും രസകരമായ പാക്കേജുകളില്‍ ഒന്നാണ് ബാംബൂ റാഫ്ടിങ്. അല്പം സാഹസികത തന്നെയാണ് ഇത് സഞ്ചാരികള്‍ ഏറ്റെടുത്തതിനു പിന്നിലെ കാരണവും, വന്യജീവി സങ്കേതത്തിനുള്ളിലെ അരുവികളിലൂടെ ചങ്ങാടക്കെട്ടുകളിലുള്ള യാത്രയാണിത്. 115 രൂപയാണ് പ്രവേശന ഫീസ്. പാക്കേജ് ഫീസ് 200 രൂപ. പരമാവധി 5 പേര്‍ക്കു പങ്കെടുക്കാം. രണ്ട് പേരാണ് പങ്കെടുക്കുന്നതെങ്കില്‍ 500 രൂപ.
PC:Vinayaraj

പൊത്തന്പ്ലാവ് വാച്ച് ടവര്‍ സന്ദര്‍ശനം
ആറളത്ത് ജീപ്പ് സഫാരി നടത്തി കാണുവാന്‍ പറ്റിയ മറ്റൊരു യാത്രയാണ് പൊത്തന്പ്ലാവ് വാച്ച് ടവര്‍ സന്ദര്‍ശനം. വളയംചാലില്‍ നിന്നും 7 കിലോമീറ്റര്‍ അകലെയാണ് പൊത്തന്പ്ലാവ് വാച്ച് ടവര്‍ സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് ജീപ്പ് യാത്ര നടത്തേ എത്തിച്ചേരുവാനാകൂ. സന്ദര്‍ശകര്‍ക്ക് സ്വന്തം ജീപ്പോ അല്ലെങ്കില്‍ വാടകയ്ക്ക് വിളിച്ച ജീപ്പോ ഉപയോഗിക്കാം. 115 രൂപയാണ് പ്രവേശന ഫീസ്. വാച്ച് ടവര്‍ പ്രവേശന ചാര്‍ജ് 20 രൂപ ഈടാക്കും. കുറഞ്ഞത് രണ്ട് പേര്‍ക്ക് 500 രൂപ പാക്കേജ് ചാര്‍ജ് ഈടാക്കും,. പരമാവധി 5 പേര്‍ക്കാണ് പാക്കേജില്‍ പങ്കെടുക്കുവാന്‍ സാധിക്കുക.
'ദേഖോ അപ്നാ ദേശ്'- ദേശീയ വിനോദ സഞ്ചാര ദിനം 2021: ചരിത്രവും പ്രത്യേകതകളും
ആനത്താരയിലൂടെ നടന്ന് കാടുകയറാം... പൊതുജനങ്ങള്‍ക്കായി ട്രക്കിങ് തുടങ്ങി പീച്ചി
കാടിനുള്ളിലൂടെ 85 കിമി സഞ്ചാരം! പുതുവര്‍ഷ യാത്രകള്‍ ആഘോഷമാക്കുവാന്‍ ഗവി!