Search
  • Follow NativePlanet
Share
» »കണ്ണൂർ ദസറ എന്നാൽ രണ്ടാം ദസറ

കണ്ണൂർ ദസറ എന്നാൽ രണ്ടാം ദസറ

By Maneesh

ഒരു കാലത്ത് മൈസൂര്‍ ദസറ കഴിഞ്ഞാല്‍ പേരുകേട്ട ദസറ ആഘോഷം കണ്ണൂരില്‍ ആയിരുന്നു. രണ്ടാം ദസറ എന്ന് അറിയപ്പെടുന്ന കണ്ണൂരിലെ ദസറ ആഘോഷങ്ങളുടെ പകിട്ട് തിരിച്ച് കൊണ്ടുവരാനാണ് കണ്ണൂര്‍ മുന്‍സിപാലിയുടേയും ജില്ലാ ടൂറിസം പ്രമോഷന്‍
കൗണ്‍സിലിന്റേയും ശ്രമം.

കണ്ണൂർ ദസറയേക്കുറിച്ച്

സെപ്തംബർ 25 മുതൽ ഒക്ടോബർ നാലുവരെ ആഘോഷിക്കപ്പെടുന്ന കണ്ണൂരിലെ നവരാത്രി ഉത്സവങ്ങളാണ് കണ്ണൂർ ദസറ എന്ന് അറിയപ്പെടുന്നത്. കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിൽ കാലങ്ങളായി നവരാത്രി ആഘോഷങ്ങൾ വളരെ വിപുലമായ രീതിയിൽ നടത്താറുള്ളതാണ്. കണ്ണൂർ ദസറയോട് അനുബന്ധിച്ച് കണ്ണൂർ ടൗൺ സ്കയറിലും മറ്റു വിവിധ വേദികളിലും കലാപരിപാടികളും അരങ്ങേറും.

കണ്ണൂർ ദസറ എന്നാൽ രണ്ടാം ദസറ

കണ്ണൂർ ടൗൺ സ്ക്വയറിലെ പ്രധാനപരിപാടികൾ

സെപ്തംബർ 25ന് ചലച്ചിത്ര പിന്നണിഗായിക മാധുരി അവതരിപ്പിക്കുന്ന ഗാനസന്ധ്യ. ഇരുപത്തിയാറിന് സുമ സുരേഷ് അവതരിപ്പിക്കുന്ന വീണക്കച്ചേരി. 27ന് നൃത്ത സന്ധ്യയും മലബാർ മാജിക്ക് സർക്കിൾ പവർ ഓഫ് മാജിക് എന്ന പേരിൽ അവതരിപ്പിക്കുന്ന മാജിക് ഷോയും ഉണ്ടായിരിക്കും. 28ന് നൃത്തപരിപാടി, പാശ്ചാത്യസംഗീതം 29ന് ഹാസ്യപരിപാടി എന്നിവ അരങ്ങേറും.

മുപ്പതാം തീയ്യതി ഒഡീസി നൃത്തം അരങ്ങറും. പ്രശസ്ത ഓഡീസി നർത്തകി മൃണാളിനി വിശ്വാസ് ആണ് പരിപാടി അവതരിപ്പിക്കുന്നത്.

ഒക്ടോബര്‍ ഒന്നിന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന തൃത്തായമ്പക, രണ്ടിന് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതനിശ, മൂന്നിന് ഡാന്‍സ് ആന്‍ഡ് മ്യൂസിക്കല്‍ റിയാലിറ്റി ഷോ, നാലിന് നടനകലാക്ഷേത്രത്തിന്റെ പുരാണനാടകം രാജാഹരിശ്ചന്ദ്ര. അഞ്ചാം തീയ്യതിയിൽ നടക്കുന്ന സമാപന സമ്മേളനത്തെ തുടർന്ന് അസലാം മുംബൈ നയിക്കുന്ന മുഹമ്മദ്‌റാഫി നൈറ്റുമുണ്ടാകും.

മറ്റുവേദികൾ

സെപ്തംബർ 27-ന് സാധു കല്യാണമണ്ഡപത്തില്‍ സംഗീതകലാക്ഷേത്രയിലെയും 30-ന് ദിനേശ് ഓഡിറ്റോറിയത്തില്‍ കലാഞ്ജലി നൃത്തവിദ്യാലയത്തിലെയും വിദ്യാര്‍ഥികളുടെ പരിപാടികള്‍ അരങ്ങേറും. ഒക്ടോബർ മൂന്നിന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മ്യൂസിക്കല്‍ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ മസ്‌കോട്ട് പാരഡൈസില്‍ പരിപാടി നടത്തും.

ക്ഷേത്രങ്ങളിലേയും കോവിലുകളിലേയും ആഘോഷം

മുനീശ്വരന്‍ കോവിൽ, പിള്ളയാര്‍കോവില്‍, താളിക്കാവ്, മുത്തുമാരിയമ്മന്‍ കോവില്‍, കാഞ്ചികാമാക്ഷിയമ്മന്‍ കോവില്‍, കൃഷ്ണന്‍ കോവില്‍, ഹനുമാന്‍ കോവില്‍ തുടങ്ങിയ കോവിലുകളിൽ വിവിധ കലാപരിപാടികളോടൊപ്പം ദസറ ആഘോഷിക്കും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X