Search
  • Follow NativePlanet
Share
» »യാത്രാ ലിസ്റ്റിലേക്ക് ഇനി പാലുകാച്ചിമലയും.. ട്രക്കിങ്ങിന് ജൂണ്‍ 3 മുതല്‍ തു‌ടക്കം

യാത്രാ ലിസ്റ്റിലേക്ക് ഇനി പാലുകാച്ചിമലയും.. ട്രക്കിങ്ങിന് ജൂണ്‍ 3 മുതല്‍ തു‌ടക്കം

കണ്ണൂരിന്‍റെ കാണാക്കാഴ്ചകളിലേക്ക് ബാഗും തൂക്കി റെഡിയായി‌ട്ടിരിക്കുന്നവര്‍ക്കിതാ പുത്തനൊരു ലക്ഷ്യസ്ഥാനം കൂ‌‌ടി

കണ്ണൂരിന്‍റെ കാണാക്കാഴ്ചകളിലേക്ക് ബാഗും തൂക്കി റെഡിയായി‌ട്ടിരിക്കുന്നവര്‍ക്കിതാ പുത്തനൊരു ലക്ഷ്യസ്ഥാനം കൂ‌‌ടി. സ്ഥലം പുതിയതല്ലെങ്കിലും പുതുതായി ആരംഭിക്കുന്ന ‌ട്രക്കിങ് ആണ് ഇവിടുത്തെ ആകര്‍ഷണം.
കണ്ണൂര്‍ ജില്ലയില്‍ പശ്ചിമഘ‌ട്ട മലനിരകളുടെ ഭാഗമായ പാലുകാച്ചി മലയാണ് സാഹസികരുടെ യാത്രാലിസ്റ്റിലേക്ക് സ്ഥാനം കാത്തിരിക്കുന്നത്. കൊട്ടിയൂര്‍ കുന്നുകളുടെ ഭാഗമായ പാലുകാച്ചിമലയിലേക്കുള്ള ട്രക്കിങിന് ജൂണ്‍ മൂന്നു മുതല്‍ തുടക്കമാകും. പാലുകാച്ചിമല ഇക്കോ ‌ടൂറിസം പദ്ധതിയു‌ടെ ഭാഗമായാണ് ട്രക്കിങ് ആരംഭിക്കുന്നത്.

hills

ഹൈന്ദവ വിശ്വാസങ്ങളുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്ന കൊ‌ട്ടിയൂരിന്‍റെ ഭാഗമാണ് പാലുകാച്ചിമല. കൊ‌ട്ടിയൂര്‍ പഞ്ചായത്തിലെ മൂന്നു മലകള്‍ ചേര്‍ന്നാണ് പാലുകാച്ചിമല രൂപപ്പെ‌ട്ടിരിക്കുന്നത്. യക്ഷന്‍റെ യാഗഭൂമിയാണ് കൊ‌ട്ടിയൂര്‍ എന്നാണ് വിശ്വാസം. ശിവന്റെയും പാര്‍വ്വതിയുടെയും മാംഗല്യത്തിനു ശേഷം ദേവാദിദേവന്മാര്‍ക്കായി വിരുന്ന് നടത്തിയത് ഇവിടെയാണെന്നും അതില്‍ പാലു കാച്ചുവാനായി സമീപത്തുണ്ടായിരുന്ന മൂന്ന് മലകളെ അടുപ്പായി കരുതി ഉപയോഗിച്ചുമെന്നുമാണ് പ്രദേശത്ത് നിലനില്‍ക്കുന്ന വിശ്വാസം. ഇതേ കഥ തന്നെയാണ് പാലുകാച്ചിമല എന്ന പേരിലേക്ക് എത്തിച്ചേരുവാനുണ്ടായ കാരണവും.

‌ട്രക്കിങ് ആരംഭിക്കുന്നതിനു മുന്നോടിയായി ഇവിടെ വന സംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. . ട്രെക്കിംഗ് ബേസ് ക്യാമ്പില്‍ ടിക്കറ്റ് കൗണ്ടര്‍, പാര്‍ക്കിംഗ് സ്ഥലം, ശൗചാലയ സൗകര്യങ്ങള്‍ തുടങ്ങിയ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഘട്ടംഘട്ടമായി വികസിപ്പിക്കുവാനാണ് തീരുമാനം.

സെന്റ് തോമസ് മൗണ്ടാണ് പാലുകാച്ചിമല ട്രക്കിങ്ങിന്റെ ബേസ് ക്യാംപ്. മൂന്നു വഴികളാണ് ഇവിടേക്കെത്തുവാനായി ഉള്ളത്.
കേളകം - അടക്കാത്തോട് - ശാന്തിഗിരി വഴിയുള്ളതാണ് ഒന്നാമത്തേത്. ഗ്രാമീണ ടൂറിസത്തിന്റെ കാഴ്ചകള്‍ ഈ വഴി വരുമ്പോള്‍ ആസ്വദിക്കാം. രണ്ടാമത്തേത് ചുങ്കക്കുന്ന് വഴി പാലുകാച്ചിമലയിലെത്തുന്നതാണ്. ട്രക്കിങ്ങിന്റെ രസങ്ങളും സാഹസികതയും നല്കുന്ന പാതയാണിത്. മൂന്നാമത്തേത് കൊ‌ട്ടിയൂറില്‍ ിനന്നും പാലുകാച്ചി വഴി ബേസ് ക്യാംപിലെത്തുന്നതാണ്.

അതിരാവിലെ എത്തിച്ചേരുന്നവരെ കാത്ത് മേഘങ്ങളുടെയും കോടമഞ്ഞിന്റെയും കാഴ്ചയാണ് ഇവിടെ കാത്തിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഇവിടുത്തെ ജൈവസമ്പത്തും എടുത്തുപറയേണ്ടതാണ്. പാലുകാച്ചിമലയുടെ താഴ്വാരത്തിലായാണ് പ്രശസ്തമായ കൊട്ടിയൂര്‍ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കണ്ണൂരില്‍ നിന്നും 74 കിലോമീറ്ററും മാനന്തവാടിയില്‍ നിന്ന് 52 കിലോമീറ്ററും തലശ്ശേരിയില്‍ നിന്നും 56 കിലോമീറ്ററും കൊ‌ട്ടിയൂരിലേക്ക് ദൂരമുണ്ട്. കൊ‌ട്ടിയൂരില്‍ നിന്നും പാലുകച്ചിമല റോഡ് വഴി 6.1 കിലോമീറ്റര്‍ സഞ്ചരിക്കണം.

കണ്ണൂരിലെ മീശപ്പുലിമലയായ പാലുകാച്ചിപ്പാറ! ഉയരങ്ങളിലെ കാഴ്ച കാണുവാന്‍ പോകാംകണ്ണൂരിലെ മീശപ്പുലിമലയായ പാലുകാച്ചിപ്പാറ! ഉയരങ്ങളിലെ കാഴ്ച കാണുവാന്‍ പോകാം

കുറഞ്ഞ ചിലവിൽ വേനൽക്കാലം ആഘോഷിക്കുവാൻ കണ്ണൂരിലെ ഈ ഇടങ്ങൾകുറഞ്ഞ ചിലവിൽ വേനൽക്കാലം ആഘോഷിക്കുവാൻ കണ്ണൂരിലെ ഈ ഇടങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X