Search
  • Follow NativePlanet
Share
» »സ്ത്രീകൾക്കു പ്രവേശനം രാത്രിയിൽ...മംഗല്യഭാഗ്യത്തിനു പോകാം ഈ ശിവക്ഷേത്രത്തിൽ

സ്ത്രീകൾക്കു പ്രവേശനം രാത്രിയിൽ...മംഗല്യഭാഗ്യത്തിനു പോകാം ഈ ശിവക്ഷേത്രത്തിൽ

തിറയുടെയും തറിയുടെയും തെയ്യങ്ങളു‌ടേയും നാടായ കണ്ണൂർ. കോട്ടകളും കൊത്തളങ്ങളും കഥ പറയുന്ന കണ്ണൂരിനോട് ചേർത്തുവയ്ക്കാവുന്നവയാണ് ഇവി‌ടുത്തെ ക്ഷേത്രങ്ങൾ. പറശ്ശിനിക്കടവും കുന്നത്തൂർപാടിയും മൃദംഗശൈലേശ്വരി ക്ഷേത്രവും മാടായിക്കാവും പയ്യന്നൂർ അമ്പലവും തൃച്ചംബരവും ഒക്കെചേർന്നു കഥകൾ മെനഞ്ഞ കണ്ണൂരിൽ വിടാതെ ചേർത്തു പിടിക്കേണ്ട മറ്റൊരു സ്ഥാനം കൂടിയുണ്ട്. തളിപ്പറമ്പിനടുത്ത് സ്ഥിതി ചെയ്യുന്ന രാജരാജേശ്വര ക്ഷേത്രം. വിശ്വാസത്തിന്‍റെയും ആചാരത്തിന്‍റെയും പേരിൽ മാത്രമല്ല,

ചരിത്രത്തോട് ചേർന്നു നിൽക്കുന്ന സംഭവങ്ങളും കഥകളും കൊണ്ടും പ്രസിദ്ധമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം!

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

കേരളത്തിലെ തന്നെ അതിപുരാതനമായ മഹാശിവ ക്ഷേത്രങ്ങളില‍ൊന്നാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ച 108 ശക്തി പീഠങ്ങളിലൊന്നായ ഈ ക്ഷേത്രം പക്ഷേ, പരശുരാമൻ പുനർ നിർമ്മാണം നടത്തിയതാണെന്നും ഒരു വിശ്വാസമുണ്ട്. പാർവ്വതി ദേവിയുടെ ശക്തി പീഠങ്ങളിലൊന്നു കൂടിയാണ് ഈ ക്ഷേത്രം. സതീ ദേവിയുടെ തല വീണത് ഈ ക്ഷേത്രമിരിക്കുന്ന സ്ഥാനത്താണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC:Santhoshveliyannoor

രാജാക്കന്മാരുടെ രാജാവ്

രാജാക്കന്മാരുടെ രാജാവ്

രാജാക്കന്മാരുടെ രാജാവ് അഥവാ രാജരാജേശ്വരനായാണ് ഇവിടെ ശിവനെ ആരാധിക്കുന്നത്. ചക്രവർത്തിയെന്നും പെരുംതൃക്കോവിലപ്പൻ എന്നും പെരുംചെല്ലൂരപ്പനെന്നും വിശ്വാസികൾ സ്നേഹപൂർവ്വം ഇവിടെ രാജരാജേശ്വരനെ വിളിക്കുന്നു. ജ്യോതിർലിംഗ ശിവലിംഗമാണ് ഇവിടെയുള്ളതെന്നും വിശ്വാസമുണ്ട്. സമൂഹത്തിലെ പ്രസിദ്ധരായ പല ആളുകളും രാജരാജേശ്വരന്റെ വിശ്വാസികളായതിനാൽ ക്ഷേത്രം മിക്കപ്പോഴും വാർത്തകളിൽ നിറയാറുണ്ട്.

PC:Vijayanrajapuram

 അപൂർവ്വ ആചാരങ്ങൾ

അപൂർവ്വ ആചാരങ്ങൾ

കേരളത്തിലെ ക്ഷേത്രങ്ങളിൽ സാധാരണ കണ്ടുവരാത്ത തരത്തിലുള്ള വ്യത്യസ്ഥങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇവിടെയുണ്ട്. എല്ലാവർക്കും ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ പാടില്ല എന്നു മാത്രമല്ല, സ്ത്രീ പ്രവശനത്തിന് പ്രത്യേക വ്യവസ്ഥകളും ഇവിടെ ബാധകമാണ്.

PC:Vinayaraj

മൂന്നു ശിവലിംഗങ്ങളുടെ കഥ

മൂന്നു ശിവലിംഗങ്ങളുടെ കഥ

ആചാരങ്ങളിൽ മാത്രമല്ല, കഥകളിലും വ്യത്യസ്ഥമായ സ്ഥാനം രാജരാജേശ്വര ക്ഷേത്രത്തിനുണ്ട്. ഏറെപ്രത്യേകതകളുള്ള 3 ശിവലിംഗങ്ങൾ ബ്രഹ്മാവിന്റെ പക്കൽ ഉണ്ടായിരുന്നുവത്രെ. ഏറെ വിശേഷപ്പെട്ട ഈ ശിവലിംഗങ്ങൾ ശിവൻവഴി സ്വന്തമാക്കിയ പാര്‍വ്വതി ഇത് പൂജിച്ചു വന്നിരുന്നു. ഒരിക്കൽ മാന്ധത മഹര്‍ഷിയിൽ സംപ്രീതനായ ശിവൻ ഇതിലൊന്ന് അദ്ദേഹത്തിന് സമ്മാനിക്കുകയുണ്ടായി. ശ്മശാനങ്ങളില്ലാത്ത ഇടത്ത് മാത്രമേ പ്രതിഷ്ഠിക്കാവൂ എന്നായിരുന്നു ശിവൻ നല്കിയ നിര്‍ദ്ദേശം. അതനുസരിച്ച് ഏറെ അലഞ്ഞ മഹർഷി ഒടുവില്‍ ഇവിടെ എത്തിയപ്പോൾ ഏറ്റവും യോജിച്ച ഇടം ഇതാണെന്നു മനസ്സിലാക്കി ഇവിടെ പ്രതിഷ്ഠിക്കുകയായിരുന്നു. പിന്നീട് വർഷങ്ങൾക്കു ശേഷം ശിവലിംഗം അപ്രത്യക്ഷമായി. പിന്നീട് മാന്ധാതാവിന്റെ മകനായിരുന്ന മുചുകുന്ദൻ ശിവനോട് പ്രാർഥിച്ച് രണ്ടാമത്ത‌ ശിവലിംഗം നേടി തളിപ്പറമ്പിൽ തന്നെ പ്രതിഷ്ഠിച്ചു. കാലക്രമേണ അതും അപ്രത്യക്ഷമായി. പിന്നീട് ഇവിടം ഭരിച്ചിരുന്ന മൂഷക രാജവംശത്തിലെ ശതസോമൻ എന്ന രാജാവിനാണ് മൂന്നാമത്തെ ശിവലിംഗം ലഭിച്ചത്. അദ്ദേഹം പ്രത്യേക പൂജകൾ നടത്തി ക്ഷേത്രം പണിത് അത് പരിപാലിച്ചു പോന്നു.

 മഹാ ക്ഷേത്രം

മഹാ ക്ഷേത്രം

കെട്ടിലും മട്ടിലും ഒരു മഹാ ക്ഷേത്രത്തിനു വേണ്ടതെല്ലാം ഇവിടെയുണ്ട്. രണ്ട് തട്ടുകളായുള്ള ശ്രീകോവിലും, വലിപ്പമേറിയ നമസ്കാര മണ്ഡപവും ഇവിടുത്തെ പ്രത്യേകതകളാണ്. പുരാണങ്ങളിൽ നിന്നുള്ള കൊത്തുപണികളും ഇവിടെയുണ്ട്.

PC: Vinayaraj

ടിപ്പുവിന്‍റെ പടയോട്ടത്തിൽ

ടിപ്പുവിന്‍റെ പടയോട്ടത്തിൽ

ടിപ്പു സുൽത്താന്‍റെ പടയോട്ടവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്. ടിപ്പുവിന്റെ പടയോട്ടത്തിൽ ഏറെ നശിക്കപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണിത്. ഇവിടെയുണ്ടായിരുന്ന ഏഴ് രാജഗോപുരങ്ങളും അന്ന് ടിപ്പുവിന്റെ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടുവത്രെ. ഇതിന്റെ ശേഷിപ്പുകൾ ഇന്നും ഇവിടെ കാണാം. അന്ന് ആക്രമണം നടന്ന സമയത്ത്, ക്ഷേത്രത്തിന് തീ പിടിച്ചപ്പോൾ മറ്റുള്ളവരെല്ലാം പിന്തിരിഞ്ഞോടിയപ്പോൾ തീ അണയ്ക്കുവാനായി ഓടി വന്നത് ക്ഷേത്രത്തിന് സമീപമുണ്ടായിരുന്ന മുസ്ലാം സമുദായക്കാരായിരുന്നുവത്രെ.

PC: Pranav

സ്ത്രീ പ്രവേശനം

സ്ത്രീ പ്രവേശനം

സ്ത്രീ പ്രവേശനത്തിന് ഒട്ടേറെ നിബന്ധനകളുള്ള ക്ഷേത്രമാണിത്. പുരുഷന്മാർക്ക് അനുവദിച്ചിരിക്കുന്നതു പോലെ എല്ലായ്പ്പോഴും ഇവിടെ സ്ത്രീകൾക്ക് പ്രവേശനമില്ല. രാത്രികാലങ്ങളിലാണ് സ്ത്രീകൾക്ക് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത് ബ്രാഹ്മണ സ്ത്രീകൾക്ക് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശനം അനുവദിക്കാറില്ല. മറ്റുള്ളവർക്ക് തിരുവത്താഴ പൂജയ്ക്ക് ശേഷം ക്ഷേത്രത്തിനകത്തു കയറാം. അതായത് രാത്രി 7.15നു ശേഷമാണ് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

PC: Pranav

പ്രധാന ദിനം ബുധനാഴ്ച

പ്രധാന ദിനം ബുധനാഴ്ച

ശിവനാണ് പ്രധാന പ്രതിഷ്ഠയെങ്കിലും ശൈവ വൈഷ്ണവ സങ്കല്പങ്ങൾ കൂടിചേർന്നതാണെന്നും വിശ്വാസമുണ്ട്. ശിവക്ഷേത്രമാണെങ്കിൽ കൂടി ഇവിടെ കൂവളപ്പൂവ് പൂജയ്ക്കെടുക്കാറില്ല. കൂടാതെ ക്ഷേത്രത്തിലെ പ്രധാന ദിവസം തിങ്കളിനു പകരം ബുധനാഴ്ചയാണ്.

PC:Vinayaraj

മംഗല്യ പൂജ

മംഗല്യ പൂജ

ഇവിടുത്തെ പ്രധാന പൂജകളിലൊന്നാണ് മാംഗല്യ പൂജ. ഇത് നടത്തിയാൽ വിവാഹത്തിനുള്ള തടസ്സങ്ങൾ മാറും എന്നാണ് വിശ്വാസം. മലപ്പുറംകാർക്ക് തിരുമാന്ധാംകുന്ന് ക്ഷേത്രം പോലെയാണ് മംഗല്യപൂജയുടെ കാര്യത്തിൽ മലബാറുകാർക്ക് രാജരാജേശ്വര ക്ഷേത്രം. മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇവിൊെ പൂജയ്ക്കായി വരാറുണ്ട്.

 ക്ഷേത്ര ദർശന സമയം

ക്ഷേത്ര ദർശന സമയം

പുലർച്ചെ നാലുമണിക്ക് തന്നെ ക്ഷേത്രം പൂജകൾക്കായി തുറക്കും. ഉച്ചയ്ക്ക് 12 മണി വരെ നട തുറന്നിരിക്കും. പിന്നീട് അടയ്ക്കുന്ന നട തുറക്കുന്നത് വൈകിട്ട് 5.30നാണ്. ശേഷം അത്താഴ പൂജ കഴിഞ്ഞ് രാത്രി എട്ടു വരെ ക്ഷേത്രം തുറന്നിരിക്കും. 7.15ന് നടക്കുന്ന അത്താഴ പൂജയ്ക്ക് ശേഷം മാത്രമേ സ്ത്രീകൾക്ക് ഇവിടെ പ്രവേശനം അനുവദിക്കാറുള്ളൂ. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഇവിൊെ പ്രവേശനം അനുവദിക്കാറില്ല. സ്ത്രീകൾ സാരിയോ അല്ലെങ്കിൽ സൽവാറോ ധരിച്ചു മാത്രമേ ക്ഷേത്ര ദർശനത്തിനെത്താവൂ എന്നുമുണ്ട്.

PC:Ajeesh.valliyot

എങ്ങനെ എത്തിച്ചേരാം

എങ്ങനെ എത്തിച്ചേരാം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലാണ് രാജരാജേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കണ്ണൂരിൽ നിന്നും തളിപ്പറമ്പിലേക്ക് 21 കിലോമീറ്റർ ദൂരമുണ്ട്. തളിപ്പറമ്പ് നഗരത്തിൽ നിന്നും രണ്ടര കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.

ലോക്ഡൗണിൽ കണ്ടുതീർക്കുവാൻ മലയാളത്തിലെ എവർ ബെസ്റ്റ് ട്രാവൽ സിനിമകൾ

തന്റെ ഉളിയും മുഴക്കോലും ഉപേക്ഷിച്ച് പെരുന്തച്ചന്‍ കര്‍മ്മവും ജന്‍മ നിയോഗവും പാതിയാക്കി അലയാന്‍ പുറപ്പെട്ട കഥയിലെ പ്രധാന അധ്യായങ്ങളിലൊന്നാണീ ക്ഷേത്രം

ശിവനേക്കാളും പാർവ്വതി ദേവി പ്രസിദ്ധമായ ക്ഷേത്രങ്ങൾ

Read more about: temple kannur shiva temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more