Search
  • Follow NativePlanet
Share
» »ആപ്പിള്‍ തോട്ടം കാണുവാന്‍ കാശ്മീരിന് പോകേണ്ട! മൂന്നാറില്‍ കറങ്ങിയാല്‍ മതി

ആപ്പിള്‍ തോട്ടം കാണുവാന്‍ കാശ്മീരിന് പോകേണ്ട! മൂന്നാറില്‍ കറങ്ങിയാല്‍ മതി

മൂന്നാറിന്‍റെ തണുപ്പില്‍ നിന്നും നേരേ വണ്ടിയെ‌‌ടുത്തു പോകുവാന്‍ സാധിക്കുന്ന കാന്തല്ലൂരിന്‍റെ വിശേഷങ്ങളിലേക്ക്...

ആപ്പിളും ഓറഞ്ചും വിളവെ‌‌ടുക്കുന്ന കേരള ഗ്രാമം...കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നുക സ്വാഭാവീകമാണ്. എന്നാല്‍ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിലെത്തിയാല്‍ അത്ഭുതം പാടേ മാറും. ആപ്പിളും ഓറഞ്ചും മാത്രമല്ല, സ്ട്രോബറിയും കാബേജുമെല്ലാം കൃഷി ചെയ്യുന്ന കാന്തല്ലൂര്‍ ഇപ്പോള്‍ സഞ്ചാരികളെ മ‌ൊത്തത്തില്‍ ഞെ‌ട്ടിക്കുവാന്‍ റെഡിയായി നില്‍ക്കുകയാണ്. വിളവെടുക്കുവാന്‍ തയ്യാറായി വില്‍ക്കുന്ന കാന്തല്ലൂര്‍ സഞ്ചാരികളു‌ടെ പ്രിയ ഇടമായി മാറുന്നതും ഇതേ കാരണം കൊണ്ടാണ്. മൂന്നാറിന്‍റെ തണുപ്പില്‍ നിന്നും നേരേ വണ്ടിയെ‌‌ടുത്തു പോകുവാന്‍ സാധിക്കുന്ന കാന്തല്ലൂരിന്‍റെ വിശേഷങ്ങളിലേക്ക്...

മൂന്നാറില്‍ നിന്നും

മൂന്നാറില്‍ നിന്നും

സഞ്ചാരികളു‌‌ടെ യാത്രാ ലിസ്റ്റില്‍ വളരെ പതിയെ ഇടം നേടിയ നാ‌ടാണ് കാന്തല്ലൂര്‍. മൂന്നാറിലേക്കുള്ള യാത്രയില്‍ കാണുവാന്‍ പറ്റിയ കാന്തല്ലൂരിന് നിരവധി പ്രത്യേകതകളുണ്ട്. പ്രകൃതിഭംഗിയും കാലാവസ്ഥയും മാത്രമല്ല ഇവിടുത്തെ വേറി‌ട്ട കൃഷി രീതിയും വിളവെടുപ്പുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ പോന്നതാണ്. കേരളത്തിന്റെ കാശ്മീര്‍ എന്നും കാന്തല്ലൂരിന് പേരുണ്ട്.

PC:Rameshng

മലകള്‍ക്കു നടുവില്‍

മലകള്‍ക്കു നടുവില്‍

കുറേയേറെ മലകള്‍ക്കും കുന്നുകള്‍ക്കും നടുവില്‍ പ്രകൃതി കാത്തു സൂക്ഷിക്കുന്ന കാന്തല്ലൂര്‍ കോടമഞ്ഞിലൂ‌ടെ കടന്നു സഞ്ചരിക്കേണ്ട ഇടമാണ്. മൂന്നാറില്‍ നിന്നും എളുപ്പത്തില്‍ എത്തിപ്പെടുവാന്‍ എല്ലാ വിധ സാഹഹര്യങ്ങളും സാധ്യതകളും ഉണ്ടായിരുന്നിട്ടു കൂടി പിന്തള്ളപ്പെട്ടു പോയ കാന്തല്ലൂര്‍ ഈ അ‌ടുത്ത കാലത്തു മാത്രമാണ് സഞ്ചാരികളുടെ ലിസ്റ്റില്‍ പെടുന്നത്.
ഓലമേഞ്ഞ കെട്ടിടങ്ങളും വിളഞ്ഞു കിടക്കുന്ന ആപ്പിളും വിറക് പെറുക്കി തലച്ചുമ‌‌ടായി നീങ്ങുന്ന ആളുകളും മുന്നോട്ട് അധികം കാണാന്‍ പറ്റാതെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡുകളും വഴിയരുകിലെ പൂക്കളും എല്ലാം ചേര്‍ന്ന് കാന്തല്ലൂരിനം അതി സുന്ദരിയാക്കുന്ന കാര്യങ്ങളാണ്.
PC:Dhruvarahjs

ആപ്പിളും ഓറഞ്ചും മാത്രമല്ല, സബര്‍ജെല്ലിയും വെളുത്തുള്ളിയും

ആപ്പിളും ഓറഞ്ചും മാത്രമല്ല, സബര്‍ജെല്ലിയും വെളുത്തുള്ളിയും

കേരളത്തിന് അത്രകണ്ട് പരിചിതമല്ലാത്ത കാര്‍ഷിക രീതിയാണ് കാന്തല്ലൂരിലേത്. അതുതന്നെയാണ് ഈ നാടിനെ വ്യത്യസ്തമാക്കുന്നതും. ശൈത്യകാല പച്ചക്കറികളാണ് ഇവി‌‌‌ടുത്തെ ആകര്‍ഷണം. . ആപ്പിൾ, പ്ലം, മാതളനാരകം, പേരയ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, കോളീഫ്ലവർ, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നിവയെല്ലാം ഇവി‌ടെ സമൃദ്ധമായി വിളയുന്നു. മലഞ്ചെരിവുകളെ തട്ടുതട്ടായി തിരിച്ചുള്ള കൃഷിരീതിയാണ് ഇവി‌ടെ പിന്തു‌‌ടരുന്നത്.
PC:Jaseem Hamza

കാന്തല്ലൂര്‍ ആപ്പിള്‍

കാന്തല്ലൂര്‍ ആപ്പിള്‍

കാന്തല്ലൂരിലെ കൃഷികളില്‍ ഏറ്റവും പ്രസിദ്ധം ആപ്പിള്‍ തന്നെയാണ്. കേരളത്തില്‍ അത്യപൂര്‍വ്വമായി മാത്രം വിളയുന്ന ആപ്പിളിന് പക്ഷേ, ഫലക്കൂറുള്ള മണ്ണാണ് കാന്തല്ലൂരിലേത്. ഇന്ന് കാന്തല്ലൂര്‍ ആപ്പിള്‍ എന്ന പേരില്‍ ചോദിച്ചു വാങ്ങുന്നത്രയും പ്രസിദ്ധമായി മാറിയിട്ടുണ്ടിത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ആപ്പിള്‍ ഇവിടെ പൂവിടുന്നത്. ആറ് ഏഴ് മാസങ്ങള്‍ കൊണ്ട് ഇത് വിളവെടുപ്പിന് തയ്യാറാവും,
PC:Captain

വിളവെ‌ടുക്കുവാന്‍ പോകാം

വിളവെ‌ടുക്കുവാന്‍ പോകാം

കാന്തല്ലൂരിലെ ആപ്പിളും ഓറഞ്ചും സബര്‍ജെല്ലിയുമെല്ലാം വിളവെടുക്കുവാന്‍ തയ്യാറായി നില്‍ക്കുകയാണ്. ജൂലൈ, ഓഗസ്റ്റ് മാസത്തിലാണ് ഇവ വിളവെടുപ്പിന് സജ്ജമാകുന്നത്. എന്നാല്‍ നാട് മുഴുവന്‍ കൊവിഡ് പ്രതിസന്ധിയിലായതോടെ വിനോദ സഞ്ചാരം താത്കാലികമായി നിലച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ വാങ്ങുവാന്‍ ആളില്ലാത്ത അവസ്ഥയിലാണ് കാന്തല്ലൂരിലെ ആപ്പിളും മറ്റു ഫല വര്‍ഗ്ഗങ്ങളും.

PC:Rameshng

ചന്ദനക്കാറ്റേറ്റ് കാന്തല്ലൂരിലേക്ക്

ചന്ദനക്കാറ്റേറ്റ് കാന്തല്ലൂരിലേക്ക്

മൂന്നാറില്‍ നിന്നും മറയൂര്‍ വഴിയാണ് കാന്തല്ലൂരിലേത്തേണ്ടത്. ചന്ദന തോട്ടങ്ങള്‍ ക‌ടന്നുള്ള യാത്ര സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും നല്കുക. മറയൂര്‍ ചന്ദനക്കാടുകള്‍ മാത്രമല്ല, മറയൂര്‍ ശര്‍ക്കരയും തേയിലത്തോട്ടങ്ങളും ചിന്നാര്‍ വന്യജീവി സങ്കേതവും ഈ യാത്രയില്‍ കാണാം. മറയൂര്‍ ശര്‍ക്കരയുണ്ടാക്കുന്ന കൗതുക കാഴ്ചയും ഈ യാത്രയുടെ ഭാഗം തന്നെയാണ്.
PC:Jaseem Hamza

കാന്തല്ലൂര്‍ കുടിലുകള്‍

കാന്തല്ലൂര്‍ കുടിലുകള്‍

കാന്തല്ലൂരിലെ മറ്റൊരു ആകര്‍ഷമാണ് ഇവിടുത്തെ കുടിലുകള്‍. യാത്രയില്‍ വഴിയുടെ ഇരു വശങ്ങളിലും ധാരാളം കുടിലുകള്‍ കാണാന്‍ സാധിക്കും. ഓല കൊണ്ടു മേഞ്ഞ ഇത്തരം ചെറിയ കുടിലുകള്‍ ഇവിടുത്തെ സംസ്കാരത്തിന്‍റെ ഒരു ഭാഗം തന്നെയാണ്.
PC:Deepa Chandran2014

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

മൂന്നാറില്‍ നിന്നും മറയൂര്‍ കോവില്‍ക്കടവ് വഴിയാണ് കാന്തല്ലൂരിലേക്കുള്ള വഴി. ഇതിലേറ്റവും മനോഹരമായ കാഴ്ചകള്‍ കാണുവാന്‍ സാധിക്കുക കോവില്‍ക്കടവ് പാലം മുതല്‍ കാന്തല്ലൂര്‍ മലടയിവാരം വരെയുള്ള യാത്രയിലാണ്. ദേവികുളം താലൂക്കിലാണ് കാന്തല്ലൂരുള്ളത്. മൂന്നാറില്‍ നിന്നും ഗുണ്ടുമലൈ-കോവില്‍ക്കടവ് വഴി 49 കിലോമീറ്റര്‍ സഞ്ചരിക്കണം കാന്തല്ലൂരെത്തുവാന്‍.

കൊവിഡ് കാലത്തെ വിമാനയാത്രയില്‍ ലഗേജ് ബാഗ് ഒഴിവാക്കാംകൊവിഡ് കാലത്തെ വിമാനയാത്രയില്‍ ലഗേജ് ബാഗ് ഒഴിവാക്കാം

ബ്രഹ്മപുത്രയുടെ മകള്‍, നദിയില്‍ അപ്രത്യക്ഷമാകുവാന്‍ ഇനി പത്തു വര്‍ഷം മാത്രംബ്രഹ്മപുത്രയുടെ മകള്‍, നദിയില്‍ അപ്രത്യക്ഷമാകുവാന്‍ ഇനി പത്തു വര്‍ഷം മാത്രം

വിക്രമാദിത്യന്‍ കണ്ടെത്തിയ, ദൈവങ്ങള്‍ നിര്‍മ്മിച്ച നഗരമായ അയോധ്യയുടെ വിശേഷങ്ങള്‍വിക്രമാദിത്യന്‍ കണ്ടെത്തിയ, ദൈവങ്ങള്‍ നിര്‍മ്മിച്ച നഗരമായ അയോധ്യയുടെ വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X