Search
  • Follow NativePlanet
Share
» »കോട്ടകളുടെ നാടായ കർണാലയിലെ വിശേഷങ്ങൾ

കോട്ടകളുടെ നാടായ കർണാലയിലെ വിശേഷങ്ങൾ

റായ്ഗഡ് ജില്ലയിലെ കർണാല സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാകുവാൻ കാരണങ്ങൾ വേറെയുമുണ്ട്...

മഹാരാഷ്ട്രയെന്നാൽ കോട്ടകളാണ്. ഭരണം പിടിച്ചും അധികാരം കൈമാറിയും ഒക്കെ ചരിത്രത്തിൽ പേരെഴുതി ചേർത്ത സ്ഥാനങ്ങള്‍. മഹാരാഷ്ട്രയിലെ കോട്ടകളുടെ കഥ പറയുമ്പോൾ കർണാലയെ മറക്കുവാനാവില്ല. റായ്ഗഡ് ജില്ലയിലെ കർണാല സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാകുവാൻ കാരണങ്ങൾ വേറെയുമുണ്ട്...ഇതാ ആ വിശേഷങ്ങളിലേക്ക്...

കർണാല

കർണാല

റായ്ഗഡ് ജില്ലയിലെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് കർണാല. കോട്ടകളുടെ നാട് എന്നാണ് ഇവിടം അറിയപ്പെടുന്നത്. സമുദ്ര നിരപ്പിൽ നിന്നും 439 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന് മഹാരാഷ്ട്രയുടെ ചരിത്രത്തിലും നിർണ്ണായക സാന്നിധ്യമുണ്ട്. പോർച്ചുഗീസുകാർക്കും ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കും ഒക്കെ കൃത്യമായ മേൽക്കൈ ഇവിടെയുണ്ടായിരുന്നു.

PC:Vshlkhomane

ചരിത്രത്തിലെ കർണാല

ചരിത്രത്തിലെ കർണാല

തുഗ്ലക്കിന്റെ ഭരണകാലം മുതൽ കൊങ്കൺ ജില്ലയുടെ ആസ്ഥാനമായിരുന്നു ഇവിടം. അഹമ്മദ് നഗറിന്റെ ശില്‍പിയായ നിസാം ഷാ പിന്നീട് ഈ നഗരം ഏറ്റെടുക്കുകയായിരുന്നു. പോര്‍ട്ടുഗീസുകാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നിസാമിന് ലഭിച്ച സമ്മാനമായിരുന്നു പ്രശസ്തമായ കര്‍ണാല കോട്ട. കര്‍ണാലയുടെ ഭൂപ്രകൃതി പരമായ പ്രത്യേകതകള്‍ ശരിക്കും തിരിച്ചറിഞ്ഞത് പിന്നീട് ഇവിടം അധീനതയില്‍ വച്ചിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ്.

PC:Anil R

കർണാല കോട്ട

കർണാല കോട്ട

കർണാലയുടെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്നാണ് കർണാല കോട്ട. പൻവേലിൽ നിന്നും 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇത് കർണാല പക്ഷി സങ്കേത്തിനുള്ളിലാണുള്ളത്. കൊങ്കൺ തീരത്തെ ഡെക്കാന്‍ പ്ലേറ്റോയുമായി കൂട്ടിമുട്ടിപ്പിക്കുന്ന ബോർ പാസിനോട് ചേർന്നാണിതുള്ളത്.
ദേവഗിരി യാദവന്മാരുടെ കാലത്ത് 1400 വർഷങ്ങൾക്കു മുൻപാണ് ഇത് നിർമ്മിച്ചത്. വടക്ക് കൊങ്കൺ ജില്ലകളുടെ ആസ്ഥാനമായിരുന്ന ഇവിടം പിന്നീട് ഗുജറാത്ത് സുൽത്താന്മാരുടെ കീഴിലാവുകയും അതിനു ശേഷെ അഹ്മദ് നഗറിലെ നിസാം ഷാ കീഴടക്കുകയും ചെയ്തു. പോര്‍ട്ടുഗീസുകാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നിസാമിന് ലഭിച്ച സമ്മാനമായിരുന്നു പ്രശസ്തമായ കര്‍ണാല കോട്ട.
ഭൂമിശാസ്ത്രപരമായും നയതന്ത്ര പരമായും ഏറെ പ്രത്യേകതകളുള്ള ഇടമാണ് ഇവിടം.
കര്‍ണാലയിലെ പ്രധാന വിനോദങ്ങളിൽ ഒന്നാണ് കർലാ ഫോർട്ട് ട്രക്കിങ്ങ്. താഴെ നിന്നും മുകളില്‍ വരെ ഒരു മണിക്കൂർ എടുത്താണ് കയറേണ്ടത്. ഇതിനിടയിൽ വിശ്രമിക്കുവാൻ അഞ്ചിടങ്ങളുണ്ട്.

PC:Damitr

കർണാല പക്ഷി സങ്കേതം

കർണാല പക്ഷി സങ്കേതം

പ്രകൃതി സ്നേഹികൾക്കിടിയിൽ ഈ പ്രദേശത്തെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ പക്ഷി സങ്കേതം തന്നെയാണ്. 150 ൽ അധികം തരത്തിലുള്ള പക്ഷികളെ ഇവിടെ കാണാം. 37 തരത്തോളം പക്ഷികൾ അതിഥികളായും ഇവിടം വന്നു പോകുന്നു. പക്ഷി നിരീക്ഷണത്തിന് ഏറെ യോജിച്ച ഒരിടം കൂടിയാണിത്. ഇതേ കൂടാതെ ട്രക്കിഘ്ഘിനും മറ്റ് ആക്റ്റിവിറ്റികൾക്കുമായും ഇവിടെ ആളുകളെത്തുന്നു. മഞ്ഞുകാലത്ത് വിവിധ തരത്തിലുള്ള ദേശാടന പക്ഷികളും ഇവിടെ എത്തുന്നു.

PC:Ghariprasada90

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

വർഷത്തിൽ എപ്പോൾ വേണമെങ്കിലും എത്തുവാൻ പറ്റിയ കാലാവസ്ഥയാണ് ഇവിടുത്തേത്. അവധിക്കാലം ചിലവഴിക്കുവാൻ ഒരു മടിയുമില്ലാതെ ഇവിടം തിരഞ്ഞെടുക്കാം. മഴക്കാലത്ത് പ്രകൃതി മനോഹരമായ കാഴ്ചകൾ ഇവിടെയൊരുങ്ങുമ്പോൾ തണുപ്പിൽ ദേശാടനക്കിളികൾ വിരുന്നെത്തുന്നു.

PC:Dupinder singh

 എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

മഹാരാഷ്ട്രയിൽ റായ്ഗഡ് ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. മുംബൈയിൽ നിന്നും വെറും 60 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പൻവേലില്‍ നിന്നും വരുമ്പോൾ 10 കിലോമീറ്റർ സഞ്ചരിച്ചാൽ മതി.

ജയ്പൂർ സന്ദർശിക്കുവാൻ പുതിയൊരു കാരണം കൂടിജയ്പൂർ സന്ദർശിക്കുവാൻ പുതിയൊരു കാരണം കൂടി

ഒരൊറ്റ ദിവസത്തിൽ പോയി വരാം വിസാഗിൽ നിന്നും അരാകിലേക്ക് ഒരൊറ്റ ദിവസത്തിൽ പോയി വരാം വിസാഗിൽ നിന്നും അരാകിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X