Search
  • Follow NativePlanet
Share
» »ഭാഷകളുടെ നാട്, രാജ്യ പതാക നിര്‍മ്മിക്കുന്ന ഒരേയൊരിടം! റോക്കറ്റ് നിര്‍മ്മിച്ച ടിപ്പു സുല്‍ത്താന്‍റെ കര്‍ണ്ണാടക

ഭാഷകളുടെ നാട്, രാജ്യ പതാക നിര്‍മ്മിക്കുന്ന ഒരേയൊരിടം! റോക്കറ്റ് നിര്‍മ്മിച്ച ടിപ്പു സുല്‍ത്താന്‍റെ കര്‍ണ്ണാടക

1973 വരെ 'മൈസൂർ സംസ്ഥാനം' എന്നറിയപ്പെട്ടിരുന്ന കര്‍ണ്ണാടക ഇന്നു കാണുന്ന സംസ്ഥാനത്തിന്‍റെ രൂപത്തിലേക്ക് എത്തുന്നത് 1956 ല്‍ ആണ്. ചരിത്രത്തിന്‍റെ ഒരു അക്ഷയഖനിയായ ഈ നാട് സഞ്ചാരികള്‍ക്ക് കൗതുകവും പ്രകൃതി സ്നേഹികള്‍ക്ക് അതിശയവും വിശ്വാസികള്‍ക്ക് ആരാധനയും ചരിത്രകാരന്മാരെ അമ്പരപ്പും നല്കുന്ന സ്ഥലമാണ്. ആധുനികതയുടെ ഏറ്റവും പുതുമ ഒരു വശത്ത് കാണുമ്പോള്‍ അതിനിവിടെ ഒരു മറുവശവുമുണ്ട്. പലഭാഷ സംസാരിക്കുന്നവരും പല വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്നവരും എല്ലാം ഒന്നായി നില്‍ക്കുന്ന കര്‍ണ്ണാടകയെക്കുറിച്ച് കൗതുകമുണര്‍ത്തുന്ന, രസകരമായ വിശേഷങ്ങള്‍ വായിക്കാം....

പ്രഭാതഭക്ഷണത്തിന്‍റെ വ്യത്യസ്ത രുചികള്‍ അവതരിപ്പിച്ച നാട്

പ്രഭാതഭക്ഷണത്തിന്‍റെ വ്യത്യസ്ത രുചികള്‍ അവതരിപ്പിച്ച നാട്

കര്‍ണ്ണാടകയുടെ വിശേഷങ്ങള്‍ പ്രഭാതഭക്ഷണത്തില്‍ നിന്നുതന്നെ തുടങ്ങാം. എത്ര പുലര്‍ച്ചെയും ഏത് അര്‍ധരാത്രിയിലും കര്‍ണ്ണാടകയില്‍ എവിടെ എത്തിയാലും തുറന്നുവച്ചിരിക്കുന്ന ചായക്കടകള്‍ കാണാം. കേരളത്തിന്‍റെ രുചിയെ അപേക്ഷിച്ച് കടുപ്പം അല്പം കൂടുതലാണെങ്കിലും സ്വാദില്‍ വിട്ടുവീഴ്ചയില്ല ഇവിടുത്തെ കാപ്പിക്കും ചായക്കും. പറഞ്ഞു വന്നത് പ്രഭാതഭക്ഷണത്തെക്കുറിച്ചാണ്. റവ ഇഡ്ഡലി ആദ്യമായി തയ്യാറാക്കിയത് കർണാടകയിൽ ആണെന്ന് നിങ്ങൾക്കറിയാമോ? രണ്ടാം ലോകമഹായുദ്ധസമയത്ത് ഇഡ്ഡലി തയ്യാറാക്കാൻ ചോറ് കുറവായപ്പോൾ, എംടിആര്‍ ചോറിന് പകരം റവ ഉപയോഗിച്ചു, ആ പരീക്ഷണത്തിൽ നിന്നാണ് റവ ഇഡ്‌ലി എന്ന ഈ സ്വാദിഷ്ടമായ പ്രഭാതഭക്ഷണം വരുന്നത്.
നമ്മുടെ പ്രിയപ്പെട്ട മസാല ദോശയും കര്‍ണ്ണാടകയുടെ സംഭാവനയാണത്രെ! റാഗി മുദ്ദേ, ചിത്രണ്ണ, ജോലാദ് റൊട്ടി, പഡ്ഡു മുതൽ മിർച്ചി ബോണ്ട, മൈസൂർപാക്ക് എന്നിവയൊക്കെ കര്‍ണ്ണാടകയുടെ രുചിഭേദങ്ങളാണ്.

ഇന്ത്യയിലെ ഒന്നാം നമ്പര്‍ കാപ്പി കയറ്റുമതിക്കാര്‍

ഇന്ത്യയിലെ ഒന്നാം നമ്പര്‍ കാപ്പി കയറ്റുമതിക്കാര്‍

ഇന്ത്യയിലെ കാപ്പി കയറ്റുമതിയുടെ കാര്യത്തിൽ കർണാടക കാലങ്ങളായി ഒന്നാം സ്ഥാനത്താണ്. ബാബാബുഡൻഗിരി, കുടക്, ചിക്കമംഗളൂരു, ഹാസൻ തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാപ്പി കൃഷി ചെയ്യുന്ന പ്രധാന ഇടങ്ങള്‍. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ചിക്കമഗളൂരിലാണ് ഇന്ത്യയില്‍ ആദ്യമായി കാപ്പികൃഷി തുടങ്ങിയത്. ഇന്ന്, കർണാടക ഏറ്റവും വലിയ കാപ്പി കയറ്റുമതിക്കാരൻ മാത്രമല്ല, ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നാണ്. അതിനാൽ, കാപ്പി കർണാടകയുടെ സംസ്ഥാന പാനീയമാണെന്ന് പറഞ്ഞാൽ തെറ്റില്ല.

രാജകീയ ഇതിഹാസത്തിന്‍റെ പര്യായമായ മൈസൂര്‍ കൊട്ടാരം

രാജകീയ ഇതിഹാസത്തിന്‍റെ പര്യായമായ മൈസൂര്‍ കൊട്ടാരം

താജ്മഹലിന് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന രണ്ടാമത്തെ സ്മാരകമായ മൈസൂർ കൊട്ടാരം തീർച്ചയായും രാജകീയതയുടെ പ്രതീകമാണ്. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും പ്രശസ്തമായ രാജകീയ കെട്ടിടങ്ങളിലൊന്നായ മൈസൂർ കൊട്ടാരം 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് നിർമ്മിച്ചത്, അതിനുശേഷം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഒരു പ്രധാന ആകർഷണമാണിത്. കർണാടകയുടെ അഭിമാനം എന്നും മൈസൂര്‍ കൊട്ടാരത്തെ വിളിക്കുന്നു.
PC:Shashank Mehendale

അഞ്ച് നദികളൊഴുകുന്ന ജില്ല‌

അഞ്ച് നദികളൊഴുകുന്ന ജില്ല‌

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സംസ്ഥാനമാണ് കര്‍ണ്ണാടക, നദികള്‍ ഈ നാടിന്‍റെ വരദാനം തന്നെയാണ്. അതില്‍ എടുത്തുപറയേണ്ടത് ബീജാപൂർ എന്നറിയപ്പെടുന്ന വിജയപുര ജില്ലയാണ്. കൃഷ്ണൻ, ഡോണി, ഭീമ, ഘടപ്രഭ, മലപ്രഭ എന്നിവയുടെ പോഷകനദികൾ ഉൾപ്പെടെ അഞ്ച് നദികളാണ് ഈ ജില്ലയിലൂടെ ഒഴുകുന്നത്. 'അഞ്ചു നദികളുടെ നാട്' എന്നും ഈ ജില്ല അറിയപ്പെടുന്നു.

ഏറ്റവും കൂടുതല്‍ കടുവകള്‍

ഏറ്റവും കൂടുതല്‍ കടുവകള്‍

കർണാടകയിൽ നിരവധി വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും ഉണ്ട്, ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നായ പശ്ചിമഘട്ടത്തിന്റെ സാന്നിധ്യം കാരണം ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളെ നിലനിർത്തുന്ന സംസ്ഥാനമാണ് കര്‍ണ്ണാടക. കർണാടകയിലെ ദേശീയ പാർക്കുകളിലും വന്യജീവി സങ്കേതങ്ങളിലും 400-ലധികം കടുവകള്‍ വസിക്കുന്നു.

അഭിമാനമായ മൈസൂരിലെ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

അഭിമാനമായ മൈസൂരിലെ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

സംസ്ഥാനത്തിന്റെ അഭിമാനമാണ്
ഇന്ത്യയിലെ ഏറ്റവും പഴയ ലൈബ്രറികളിലൊന്നായ മൈസൂരിലെ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചാണക്യന്റെ അർത്ഥശാസ്ത്രത്തിന്റെ ഏറ്റവും പഴയ കൈയെഴുത്തുപ്രതിയുണ്ട്. ഇത് കൂടാതെ വേറെയും പഴയ കൈയെഴുത്തുപ്രതികളുടെയും എഡിറ്റുകളുടെയും പ്രസിദ്ധീകരണങ്ങളുടെയും ഒരു വലിയ ശേഖരം ഇവിടെ കാണാം. നിങ്ങൾ ഒരു പുസ്തക പ്രേമി ആണെങ്കിൽ തീർച്ചയായും ഈ പുസ്തക ലോകം സന്ദർശിക്കണം.
PC:Christopher J. Fynn
https://en.wikipedia.org/wiki/Oriental_Research_Institute_Mysore#/media/File:Oriental_Research_Institute,_Mysore_03.jpg

ഭാഷകളുടെ നാട്

ഭാഷകളുടെ നാട്

ഭാഷയുടെ കാര്യത്തില്‍ കര്‍ണ്ണാടകയെ വെല്ലുവാന്‍ നമ്മുടെ രാജ്യത്താരുമില്ല. കർണാടക സംസ്ഥാനം 13 വ്യത്യസ്ത ഭാഷകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നു. തുളു, കൊങ്കണി, കൊടവ, ബേരി ഉള്‍പ്പെടെയാണ് 13 ഭാഷകള്‍.

പതാക നിര്‍മ്മിക്കുന്ന സംസ്ഥാനം

പതാക നിര്‍മ്മിക്കുന്ന സംസ്ഥാനം

ഇന്ത്യൻ പതാകകൾ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഔദ്യോഗിക അനുമതിയുള്ള ഏക സംസ്ഥാനമാണ് കർണാടക. ഇതിന് ഔദ്യോഗിക അനുമതിയുള്ള ഇന്ത്യയിലെ ഏക യൂണിറ്റ് ഹുബ്ലിയിലെ കർണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘമാണ്.

ടിപ്പുവിന്‍റെ ശ്രീരംഗപട്ടണ മുതല്‍ മണ്ണിനടിയിലെ തലക്കാട് വരെ! കന്നഡ ചരിത്രം മാറ്റിയെഴുതിയ ഇടങ്ങളിലൂടെടിപ്പുവിന്‍റെ ശ്രീരംഗപട്ടണ മുതല്‍ മണ്ണിനടിയിലെ തലക്കാട് വരെ! കന്നഡ ചരിത്രം മാറ്റിയെഴുതിയ ഇടങ്ങളിലൂടെ

റോക്കറ്റ് പീരങ്കികൾ നിര്‍മ്മിച്ച സംസ്ഥാനം

റോക്കറ്റ് പീരങ്കികൾ നിര്‍മ്മിച്ച സംസ്ഥാനം

രാജ്യത്ത് ആദ്യമായി റോക്കറ്റ് പീരങ്കികൾ നിർമ്മിച്ച സംസ്ഥാനമാണ് കര്‍ണ്ണാടക.മൈസൂർ രാജ്യത്തിന്റെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനാണ് റോക്കറ്റ് പീരങ്കികൾ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഭരണാധികാരി. ബ്രിട്ടീഷ് സൈന്യത്തെ ആക്രമിക്കാനും സ്വാതന്ത്ര്യം നഷ്ടപ്പെടാതെ തന്റെ രാജ്യം സംരക്ഷിക്കാനുമാണ് അദ്ദേഹം ഇവ നിര്‍മ്മിച്ചതത്രെ.

ആദ്യത്തെ സ്വകാര്യ റേഡിയോ സ്റ്റേഷൻ

ആദ്യത്തെ സ്വകാര്യ റേഡിയോ സ്റ്റേഷൻ

ആദ്യത്തെ സ്വകാര്യ റേഡിയോ സ്റ്റേഷൻ സ്ഥാപിച്ച ആദ്യത്തെ സംസ്ഥാനം കൂടിയാണ് കർണാടക. 2001ൽ ബാംഗ്ലൂരിൽ ആദ്യമായി റേഡിയോ സിറ്റി 91.1 എഫ്എം ആരംഭിച്ചു. ഇന്ന്, ഈ ദേശീയ ചാനലിന് രാജ്യത്തുടനീളം സ്വന്തമായി 50-ലധികം റേഡിയോ സ്റ്റേഷനുകളുണ്ട്

റാണി ചെന്നമ്മ

റാണി ചെന്നമ്മ

റാണി ലക്ഷ്മിഭായിയുടെ ഉദയത്തിന് പതിറ്റാണ്ടുകൾക്ക് മുമ്പ് ബ്രിട്ടീഷ് കൊളോണിയൽ ശക്തിക്കെതിരെ പോരാടിയ ഒരു രാജ്ഞിയുടെ ധീരമായ കഥ കര്‍ണ്ണാടകയ്ക്ക് പറയുവാനുണ്ട്.
നാട്ടുരാജ്യമായ കിറ്റൂരിലെ രാജ്ഞി റാണി ചെന്നമ്മ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ സായുധ കലാപത്തിന് നേതൃത്വം നൽകിയ ഇന്ത്യയിലെ ആദ്യത്തെ വനിതയാണ്. കിറ്റൂർ ചെന്നമ്മ എന്നും റാണി അറിയപ്പെടുന്നു.
PC:Suma

വെള്ളച്ചാട്ടങ്ങളുടെ നാട്

വെള്ളച്ചാട്ടങ്ങളുടെ നാട്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വെള്ളച്ചാട്ടങ്ങൾ ഉള്ളത് കർണാടകയിലാണ്. 35-ലധികം വെള്ളച്ചാട്ടങ്ങൾ സംസ്ഥാനത്തുണ്ട്. ജോഗ് വെള്ളച്ചാട്ടം' എന്നും അറിയപ്പെടുന്ന ഗെർസോപ്പ വെള്ളച്ചാട്ടം ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന വെള്ളച്ചാട്ടമാണ്.

 ഇന്ത്യയിലെ ഏറ്റവും വലിയ വാക്ക്-ത്രൂ ഏവിയറി

ഇന്ത്യയിലെ ഏറ്റവും വലിയ വാക്ക്-ത്രൂ ഏവിയറി


ഇന്ത്യയിലെ ഏറ്റവും വലിയ വാക്ക്-ത്രൂ ഏവിയറി സ്ഥാപിച്ചിരിക്കുന്ന മൈസൂരിലെ കരഞ്ചി തടാകം വളരെ രസകരമായ ഒരിടമാണ്. തടാകത്തിന് ചുറ്റും മനോഹരമായ പൂന്തോട്ടങ്ങളും പാർക്കും മൃഗശാലയും ഉള്ളതിനാൽ, പ്രദേശവാസികൾക്ക് ഇത് ഒരു വാരാന്ത്യ കേന്ദ്രമാണ്. 50-ലധികം പക്ഷികൾ, കൃത്രിമ വെള്ളച്ചാട്ടം, ഏതാനും കുളങ്ങൾ എന്നിവ ഈ ഏവിയറിയിലുണ്ട്.
PC:Nagesh Kamath

സംസ്കൃതം മാത്രം സംസാരിക്കുന്ന ഗ്രാമം

സംസ്കൃതം മാത്രം സംസാരിക്കുന്ന ഗ്രാമം

കര്‍ണ്ണാടകയില്‍ സംസ്കൃതം മാത്രം സംസാരിക്കുന്ന ഒരു ഗ്രാമമുണ്ട്.
ലോകത്തിലെ സംസ്കൃത ഗ്രാമം എന്നറിയപ്പെടുന്ന മാട്ടൂര്‍ ആണിത്. പൗരാണിക സംസ്കൃതം സംഭാഷണത്തിനായി ഉപയോഗിക്കുന്ന ഇവിടെ വെറും 1500 ഓളം ആളുകൾ മാത്രമാണ് താമസിക്കുന്നത്. തുംഗാ നദിയുടെ കരയിലാണ് മട്ടൂർ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ മിക്ക ഭവനങ്ങളും ഒരു സംസ്കൃ പാഠശാല കൂടിയാണ്.

ബാംഗ്ലൂരില്‍ നിന്നും 100 കിലോമീറ്ററിനുള്ളില്‍ ഈ ഇടങ്ങള്‍! യാത്രകള്‍ ആഘോഷമാക്കാംബാംഗ്ലൂരില്‍ നിന്നും 100 കിലോമീറ്ററിനുള്ളില്‍ ഈ ഇടങ്ങള്‍! യാത്രകള്‍ ആഘോഷമാക്കാം

ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനെ വൈസ് ചാന്‍സലറായി ക്ഷണിച്ച കേരളം! പുസ്തകപ്പുഴുക്കളുടെ നാട്..കേരളം@65ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനെ വൈസ് ചാന്‍സലറായി ക്ഷണിച്ച കേരളം! പുസ്തകപ്പുഴുക്കളുടെ നാട്..കേരളം@65

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X