Search
  • Follow NativePlanet
Share
» »ബാംഗ്ലൂരില്‍ നിന്നും കെഎസ്ആര്‍ടിസിയില്‍ ജോഗ് വെള്ളച്ചാട്ടം കാണാന്‍ പോകാം... പോക്കറ്റ് കാലിയാകാതെ പോയി വരാം

ബാംഗ്ലൂരില്‍ നിന്നും കെഎസ്ആര്‍ടിസിയില്‍ ജോഗ് വെള്ളച്ചാട്ടം കാണാന്‍ പോകാം... പോക്കറ്റ് കാലിയാകാതെ പോയി വരാം

കാടിനു നടുവില്‍ ആര്‍ത്തലച്ചു പതിക്കുന്ന ജോഗ് വെള്ളച്ചാട്ടം... കാടിന്റെ നടുവില്‍ നിന്നും പതഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടം ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാവില്ല, പ്രത്യേകിച്ച് ബാംഗ്ലൂരിലുള്ളവര്‍.. എത്തിച്ചേരുവാനുള്ള ബുദ്ധിമുട്ടും നേരിട്ടുള്ള ബസ് സര്‍വ്വീസുകളുടെ അഭാവും ഒക്കെയായി പലപ്പോഴും പലരും ജോഗ് യാത്ര വേണ്ടന്നുതന്നെ വെച്ചിരിക്കുകയാണ്. എന്നാലിതാ ജോഗിലേക്ക് ഒരു മികച്ച യാത്രാ പാക്കേജ് അവതരിപ്പിച്ചിരിക്കുയാണ് കര്‍ണ്ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍. ബാംഗ്ലൂരില്‍ നിന്നും ജോഗ് വെള്ളച്ചാട്ടത്തിലേക്കും സമീപത്തെ പ്രധാന ആകര്‍ഷണങ്ങളിലേക്കും പോകുന്ന കെഎസ്ആര്‍ടിസിയുടെ ജോഗ് ഫാള്‍സ് പാക്കേജിനെക്കുറിച്ച് വായിക്കാം...

ജോഗ് വെള്ളച്ചാട്ടം

ജോഗ് വെള്ളച്ചാട്ടം

വെള്ളച്ചാട്ടങ്ങളുടെ കാര്യത്തില്‍ കര്‍ണ്ണാടക മറ്റേതു സംസ്ഥാനത്തേക്കാളും സമ്പന്നമായ ഇടമാണ്. ജോഗ് വെള്ളച്ചാട്ടം അതിന്റെ ഏറ്റവും ഭംഗിയിലെത്തുന്ന സമയം മഴക്കാലമാണ്. ഇന്ത്യയിലെ ഏറ്റവും ഉയരത്തില്‍ നിന്നും നേരിട്ട് താഴേക്ക് പതിക്കുന്ന രണ്ടാമത്തെ വലിയ വെള്ളച്ചാട്ടമാണ് ജോഗ്. കര്‍ണ്ണാടകയില്‍ ഏറ്റവും അധികം ആളുകള്‍ തേടിയെത്തുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. 829 അടി ഉയരത്തിൽ നിന്നാണിത് താഴേക്ക് പതിക്കുന്നത്.

PC: Sarvagnya

രാജ, റാണി, റോക്കറ്റ്, റോറര്‍

രാജ, റാണി, റോക്കറ്റ്, റോറര്‍

ജോഗ് എന്നത് ഒറ്റവെള്ളച്ചാട്ടമല്ല, മറിച്ച് നാല് ഗംഭീര വെള്ളച്ചാട്ടങ്ങളെ ഒന്നായി പറയുന്ന പേരാണ് ജോഗ് വെള്ളച്ചാട്ടം എന്നത്. രാജ, റാണി, റോറർ, റോക്കറ്റ് എന്നീ നാല് വെള്ളച്ചാട്ടങ്ങളുടെ സംയോജനമാണിത്. വെള്ളച്ചാട്ടത്തിന്റെ സ്വഭാവത്തില്‍ നിന്നുമാണ് ഓരോന്നിനും പേര് ലഭിച്ചിരിക്കുന്നതും.
താഴേക്ക് പതിക്കുമ്പോള്‍ ഒരു പ്രത്യേക ഇടത്തുവെച്ച് റോററുമായി ചേരുന്ന ഏറ്റവും ഉയർന്ന വെള്ളച്ചാട്ടമാണ് (830 അടി) രാജ. താഴേക്ക് പതിക്കുമ്പോള്‍ ഒരു ജെറ്റിന്റെ സ്വരം ഉള്ളതിനാലാണ് റോറർ ന് ഈ പേര് വന്നത്. റാണി സുഗമമായി താഴേക്ക് പതിക്കുകയാണ് ച‌െയ്യുന്നത്.

മഴക്കാലം

മഴക്കാലം


ജോഗിന്‍റെ ഭാംഭീര്യം എന്തെന്ന് മനസ്സിലാക്കണെമെങ്കില്‍ മഴക്കാലത്ത് തന്നെ ഇവിടേക്ക് പോകണം. തല്ലിയലച്ച് താഴോക്ക് പോകുന്ന വെള്ളച്ചാട്ടത്തില്‍ നിന്നും പുക വരുന്നതുപോലുള്ള കാഴ്ച നിങ്ങള്‍ക്ക് കാണാം. മഴവില്ലു വിരിയിക്കുന്തിലും മഴക്കാലത്തെ ജോഗ് വെള്ളച്ചാട്ടം ഒരു വിരുതനാണ്. പച്ചപ്പിനു നടുവിലൂടെയെത്തി താഴേക്ക് പതിക്കുന്ന ഇതിന്റെ കാഴ്ച അതിമനോഹരമാണെന്നു മാത്രമല്ല, ഒരിക്കലെങ്കിലും കാണ്ടിരിക്കുകയും വേണം.

കെഎസ്ആര്‍ടിസി പാക്കേജ്

കെഎസ്ആര്‍ടിസി പാക്കേജ്

ബാംഗ്ലൂരില്‍ നിന്നും ജോഗ് വെള്ളച്ചാട്ടം കാണുവാന്‍ പോകുന്നവര്‍ക്കായാണ് കര്‍ണ്ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ പാക്കേജ് ഒരുക്കിയിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലും മാത്രമായിരിക്കും പാക്കേജ് ലഭ്യമാവുക.
നോണ്‍ എസി സ്ലീപ്പര്‍ ബസിലുള്ള യാത്രാ പാക്കേജില്‍ വരദഹള്ളി, വരദാമൂല, ഇക്കേരി, കേളടി, ജോഗ് ഫാൾസ് സന്ദർശനം, ഹോട്ടലിൽ ഫ്രഷ് അപ്പ്, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ ഉൾപ്പെടുന്നു

സമയവും ടിക്കറ്റും

സമയവും ടിക്കറ്റും

സർവീസ് ബെംഗളൂരുവിൽ നിന്ന് രാത്രി 10.30 മണിക്ക് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 5.00 മണിക്ക് ബാംഗ്ലൂരില്‍ മടങ്ങിയെത്തും. മുതിര്‍ന്നവര്‍ക്ക് 2300 രൂപയും 6 മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 2100 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

വരദഹള്ളിയും വരദമൂലയും

വരദഹള്ളിയും വരദമൂലയും

ജോഗ് ഫാള്‍സ് കഴിഞ്ഞാല്‍ പാക്കേജ് അനുസരിച്ച് നാല് സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിക്കുന്നുണ്ട്.
പ്രകൃതിഭംഗയാര്‍ന്ന വരദഹള്ളി സാഗറില്‍ നിന്നും എട്ടു കിലോമീറ്റര്‍ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ മഴക്കാടുകള്‍ക്കു നടുവിലുള്ള ഈ സ്ഥലത്ത് അഗസ്ത്യ മുനിയും വേദവ്യാസനും ധ്യാനിക്കാനായി വന്നിരുന്നു എന്നാണ് വിശ്വാസം. വ്യാസന്‍ ദുര്‍ഗംബയുടെ ഒരു വിഗ്രഹം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
തുംഗഭദ്രയുടെ പോഷകനദിയായ വരദ ഉത്ഭവിക്കുന്ന ഇടമാണ് വരദ മൂല. സാഗര പട്ടണത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ വരദാദേവിയുടെ ക്ഷേത്രവും കാണാം. പശ്ചിമഘട്ടത്തിന്റെ ഭംഗി ആസ്വദിക്കാൻ ഇവിടേക്ക് വരാം.

PC:Vpsmiles

ഇത്രയും ഭംഗിയുള്ള വെള്ളച്ചാട്ടം നമ്മുടെ നാട്ടിലോ? ഇതും ഒരു നയാഗ്രയാണ്!!ഇത്രയും ഭംഗിയുള്ള വെള്ളച്ചാട്ടം നമ്മുടെ നാട്ടിലോ? ഇതും ഒരു നയാഗ്രയാണ്!!

ഇക്കേരിയും കേലടിയും

ഇക്കേരിയും കേലടിയും

സാഗരയില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയായാണ് കർണാടകയിലെ ചരിത്രഗ്രാമങ്ങളിലൊന്നായ ഇക്കേരി സ്ഥിതി ചെയ്യുന്നത്. കേളടി നായകരുടെ പഴയ തലസ്ഥാനമായിരുന്നു ഇത്. കന്നഡ ഭാഷയിൽ ഇക്കേരി എന്ന വാക്കിന്റെ അർത്ഥം 'രണ്ടു തെരുവുകൾ' എന്നാണ്.

വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായ നായകർ ഭരിച്ചിരുന്ന പട്ടണമാണ് കേളടി. കേളടി രാമേശ്വര ക്ഷേത്രം ഇവിടുത്തെ പ്രസിദ്ധമായ നിര്‍മ്മിതിയാണ്. ദ്രാവിഡ വാസ്തുവിദ്യയുടെ അസാധാരണമായ ഉദാഹരണമാണ് ഈ ക്ഷേത്രം.

PC:Nikhilb239

ജെരുസോപ്പ ജോഗ് വെള്ളച്ചാട്ടമായി മാറിയ കഥ!!ജെരുസോപ്പ ജോഗ് വെള്ളച്ചാട്ടമായി മാറിയ കഥ!!

കാടിനുള്ളിലൂടെ നടന്നുകയറിയെത്തുന്ന വെള്ളച്ചാട്ടങ്ങള്‍! തൂവാനം മുതല്‍ വെലികി സ്ലാപ് വരെകാടിനുള്ളിലൂടെ നടന്നുകയറിയെത്തുന്ന വെള്ളച്ചാട്ടങ്ങള്‍! തൂവാനം മുതല്‍ വെലികി സ്ലാപ് വരെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X