Search
  • Follow NativePlanet
Share
» »കാർത്തവീര്യാർജ്ജുനന്‍ പ്രതിഷ്ഠ നടത്തിയ ശിവക്ഷേത്രം, ദര്‍ശനം പടിഞ്ഞാറ്, പൂരത്തിന് പോകാം അനുഗ്രഹം നേടാം!

കാർത്തവീര്യാർജ്ജുനന്‍ പ്രതിഷ്ഠ നടത്തിയ ശിവക്ഷേത്രം, ദര്‍ശനം പടിഞ്ഞാറ്, പൂരത്തിന് പോകാം അനുഗ്രഹം നേടാം!

പൗരാണിക ക്ഷേത്രങ്ങളു‌ടെ കാര്യത്തില്‍ കേരളത്തോളം സമ്പന്നമായ മറ്റൊരു നാട് ഉണ്ടാവില്ല. ആയിരം വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രങ്ങളും പ്രതിഷ്ഠയിലും വിശ്വാസത്തിലും ഒന്നിനൊന്ന് വ്യത്യസ്തവുമാണ് നമ്മുടെ നാട്ടിലെ ഓരോ ക്ഷേത്രങ്ങളും. അത്തരത്തിലൊന്നാണ് എറണാകുളം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കാർപ്പിള്ളിക്കാവ് ശ്രീ മഹാദേവ ക്ഷേത്രം. പ്രത്യേകതകള്‍ ഏറെയുണ്ട് അത്യപൂര്‍വ്വമായ ഈ ശിവക്ഷേത്രത്തിന്. ദൂരദേശങ്ങളില്‍ നിന്നുപോലും വിശ്വാസികള്‍ തേടിയെത്തുന്ന കാർപ്പിള്ളിക്കാവ് ശ്രീ മഹാദേവ ക്ഷേത്രത്തെക്കുറിച്ച് വിശദമായി വായിക്കാം.

കാർപ്പിള്ളിക്കാവ് ശ്രീ മഹാദേവ ക്ഷേത്രം

കാർപ്പിള്ളിക്കാവ് ശ്രീ മഹാദേവ ക്ഷേത്രം

എറണാകുളം ജില്ലയില്‍ മഞ്ഞപ്ര ഗ്രാമത്തിലാണ് പ്രസിദ്ധമായ കാർപ്പിള്ളിക്കാവ് ശ്രീ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിശ്വാസങ്ങളാലും ആചാരങ്ങളാലും വിശ്വാസികള്‍ക്കിടയില്‍ ഏറെ പേരുകേട്ടതാണ് ഈ ശിവക്ഷേത്രം. പടിഞ്ഞാറോട്ട് അഭിമുഖമായി ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നു എന്ന അപൂര്‍വ്വതയും ഈ ക്ഷേത്രത്തിനുണ്ട്. ഇന്ത്യയിലെ 108 പ്രമുഖ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.

 ശിവനെ പ്രസാദിപ്പിക്കുവാന്‍

ശിവനെ പ്രസാദിപ്പിക്കുവാന്‍

എപ്പോള്‍ പ്രാര്‍ത്ഥിച്ചാലും ഉത്തരം നല്കുന്ന മഹാദേവന്‍ ഇവിടേക്ക് വീണ്ടും വീണ്ടും വിശ്വാസികളെ എത്തിക്കുന്നു. തങ്ങളുടെ ആകുലതകള്‍ പങ്കുവയ്ക്കുവാനും എല്ലാം മഹാദേവനര്‍പ്പിച്ച് സ്വസ്ഥമായി മടങ്ങുവാനുമാണ് ഇവിടം തേടി ആളുകളെത്തുന്നത്.

കിരാതമൂര്‍ത്തി

കിരാതമൂര്‍ത്തി


വേട്ടക്കാരൻ എന്ന കിരാതമൂർത്തിയുടെ സങ്കൽപ്പത്തിലാണ് ശിവന്റെ പ്രതിഷ്ഠ. ഈ ക്ഷേത്രത്തിൽ ആദ്യം ശ്രീദേവിയുടെ (പാർവ്വതി) പ്രതിഷ്ഠയുണ്ടായിരുന്നുവെന്നാണ് ഐതിഹ്യം, എന്നാൽ ശ്രീദേവിയുടെ (പാർവ്വതി) സന്നിധാനത്ത് ദർശനം നടത്താൻ കാർത്തികവീരാർജ്ജുനൻ ക്ഷേത്രത്തിൽ വന്നപ്പോൾ ആ പ്രതിഷ്ഠ അവിടെ ഇല്ലായിരുന്നു, അതിനാൽ അദ്ദേഹം ശിവന്റെ പ്രതിഷ്ഠ ക്ഷേത്രത്തിൽ നടത്തി ക്ഷേത്രത്തിന്റെ വടക്കുവശത്ത് അദ്ദേഹം നിർമ്മിച്ച ഗുഹയിൽ അദ്ദേഹം താമസിക്കുകയും ശിവ ധ്യാനം ചെയ്യാൻ കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്തു.

കാര്‍ത്തവീരാജ്ജുനനും ക്ഷേത്രവും

കാര്‍ത്തവീരാജ്ജുനനും ക്ഷേത്രവും

വിശ്വാസങ്ങള്‍ അനുസരിച്ച് കാര്‍ത്തവീരാജ്ജുനനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. കാര്‍ത്തവീരാജ്ജുനനും ഇവിടുത്തെ ഉപപ്രതിഷ്ഠയാണ്. ഇതുകൂടാതെ, പാർവ്വതി, ഗണപതി, അയ്യപ്പൻ, വിഷ്ണു (സാളഗ്രാമം), , നാഗദൈവങ്ങൾ എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്.

മധുരയിലെ കാരാഗൃഹം മുതല്‍ സ്വര്‍ഗ്ഗാരോഹണം നടന്ന ഭാല്‍കാ വരെ..കൃഷ്ണന്‍റെ ജീവിതത്തിലൂടെമധുരയിലെ കാരാഗൃഹം മുതല്‍ സ്വര്‍ഗ്ഗാരോഹണം നടന്ന ഭാല്‍കാ വരെ..കൃഷ്ണന്‍റെ ജീവിതത്തിലൂടെ

 കാർപ്പിള്ളിക്കാവ് പൂരം

കാർപ്പിള്ളിക്കാവ് പൂരം

കാർപ്പിള്ളിക്കാവ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തോടനുബന്ധിച്ചാണ് പൂരം ആഘോഷിക്കുന്നത്. മലയാള മാസമായ മകരം മാസത്തിൽ (ജനുവരി -ഫെബ്രുവരി) 8 ദിവസമാണ് ഉത്സവം നടക്കുന്നത്. ഈ ഉത്സവ ദിവസങ്ങൾ വളരെ പ്രധാനപ്പെട്ട ദിവസങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു, കർശനമായ താന്ത്രിക രീതികളിലാണ് ആഘോഷമുള്ളത്. ആറാം ദിവസം ക്ഷേത്രത്തിൽ ഉത്സവബലി ഗംഭീരമായി നടത്തപ്പെടുന്നു. ശിവന്റെ പടയാളികളായ ഭൂതഗണങ്ങൾക്ക് നൽകുന്ന പൂജാ വിരുന്നായ ശ്രീഭൂതബലി എന്ന പ്രത്യേക ആചാരമുണ്ട്. ഉത്സവത്തിന്റെ ഏഴാം ദിവസം, ക്ഷേത്രത്തിൽ നിന്ന് വിഗ്രഹം പുറത്തെടുക്കുന്നു.

പൂരത്തിനെത്തി പ്രാര്‍ത്ഥിച്ചാല്‍

പൂരത്തിനെത്തി പ്രാര്‍ത്ഥിച്ചാല്‍

കാർപ്പിള്ളിക്കാവ് പൂരത്തിനെത്തി ശിവനോട് പ്രാര്‍ത്ഥിച്ചാല്‍ ഫലം വേഗത്തില്‍ ലഭിക്കുമെന്നാണ് മറ്റൊരു വിശ്വാസം മകര മാസത്തില്‍ എട്ടുദിവസം നീണ്ടു നില്‍ക്കുന്നതാണ് ഇവിടുത്തെ പൂരം. ഈ സമയത്ത് ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ ശിവന്‍ പ്രസാദിക്കുമെന്നും എന്താഗ്രഹവും സാധിക്കുമെന്നുമാണ് വിശ്വാസം.

മത്സ്യാവതാരം മുതല്‍ കൃഷ്ണാവതാരം വരെ..ധര്‍മ്മസ്ഥാപനത്തിനായെത്തിയ ദശാവതാര ക്ഷേത്രങ്ങളിലൂ‌ടെമത്സ്യാവതാരം മുതല്‍ കൃഷ്ണാവതാരം വരെ..ധര്‍മ്മസ്ഥാപനത്തിനായെത്തിയ ദശാവതാര ക്ഷേത്രങ്ങളിലൂ‌ടെ

ചിത്രങ്ങള്‍ക്ക് കടപ്പാട്
Karppillikkavu Sree Mahadeva Temple

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X