Search
  • Follow NativePlanet
Share
» »കർതാപൂർ ഇടനാഴി...അറിയേണ്ടതെല്ലാം

കർതാപൂർ ഇടനാഴി...അറിയേണ്ടതെല്ലാം

കർതാപൂർ അതിർത്തിയോടൊപ്പം പാക്കിസ്ഥാൻ തങ്ങളുടെ ഹൃദയവും കൂടിയാണ് തീർഥാടകര്‍ക്കായി തുറന്നിരിക്കുന്നത്. കർതാപൂരിന്‍റെ ചരിത്രവും പ്രത്യേകതകളും വായിക്കാം...

കർതാപൂർ ഇടനാഴി...ചരിത്രവും അതിർത്തിയും ഒക്കെ വിശ്വാസത്തിനായി മാറ്റിനിർത്തിയ ഇടം. സിഖ് മതവിശ്വാസികളുടെ അനിഷേധ്യ പുണ്യപുരുഷനായ ഗുരു നാനാക്കിന്റെ തീർഥാടന കേന്ദ്രമായ ഗുരുദ്വാര ദർബാർ സാഹിബിലേക്കുള്ള തീർഥാടന പാത തുറന്ന് കൊടുത്തത് രാജ്യം കാത്തിരുന്ന സംഭവങ്ങളിലൊന്നായിരുന്നു. കർതാപൂർ അതിർത്തിയോടൊപ്പം പാക്കിസ്ഥാൻ തങ്ങളുടെ ഹൃദയവും കൂടിയാണ് തീർഥാടകര്‍ക്കായി തുറന്നിരിക്കുന്നത്. കർതാപൂരിന്‍റെ ചരിത്രവും പ്രത്യേകതകളും വായിക്കാം...

കർതാപൂർ

കർതാപൂർ

സിക്ക് മത സ്ഥാപകനായ ഗുഗു നാനാക്ക് ആദ്യ സിക്ക് സമൂഹത്തെ തയ്യാറാക്കിയെടുത്ത ഇടമാണ് പാക്കിസ്ഥാൻ പ‍ഞ്ചാബിലെ നാരോവാൽ ജില്ലയിലെ കർതാപൂർ. ദൈവത്തിന്‍റെ കൊട്ടാരം എന്നാണ് കര്‍താപൂര്‍ എന്ന വാക്കിന്റെ അർഥം. രവി നദിയുടെ മറുകരയിലായി സ്ഥിതി ചെയ്യുന്ന കർതാപൂരിലാണ് 20 വർഷത്തെ നീണ്ട യാത്രകൾക്കു ശേഷം ഗുരു നാനാക്ക് താമസിച്ചത് എന്നാണ് വിശ്വാസം. 1539ൽ അദ്ദേഹത്തിന്റെ മരണ ശേഷം ഹൈന്ദവ വിശ്വാസികളും ഇസ്ലാം വിശ്വാസികകളും ഒരു പോലെ അദ്ദേഹത്തിന് വേണ്ടി അവകാശം ഉന്നയിക്കുകയുണ്ടായി. പിന്നീട് ഒരു പൊതു മതില്‍ നിർമ്മിച്ച് രണ്ടു വിഭാഗക്കാരും ഓരോ ശവകുടീരങ്ങൾ നിർമ്മിക്കുകയും ചെയ്തു. ഒരിക്കൽ ഗതി മാറി ഒഴുകിയ രവി നദിയുടെ ഒഴുക്കിൽപ്പെട്ട് രണ്ടിടങ്ങളും നശിപ്പിക്കപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്‍റെ മകനാണ് ഇന്നു കാണുന്ന ഗുരുദ്വാര നിർമ്മിക്കുവാൻ മുന്‍കയ്യെടുത്തത്.

PC: Shaguftakarim

കർതാപൂർ ഇടനാഴി

കർതാപൂർ ഇടനാഴി

പാക് അധീനതയിലുള്ള പഞ്ചാബിലെ കർതാർപൂരിൽ ഗുരു നാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദർബാർ സാഹിബും, ഇന്ത്യയിലെ സിഖ് പുണ്യസ്ഥാനമായ ഗുരുദാസ്പൂരിലുള്ള ദേരാ ബാബാ നാനാക്ക് ഗുരുദ്വാരയും പരസ്പരം ബന്ധിപ്പിച്ച് ഇന്ത്യയിലെ തീർത്ഥാടകർക്ക് സന്ദർശനം സാധ്യമാക്കുന്ന ഇടനാഴിയാണ് കർത്താർപൂർ ഇടനാഴി എന്നറിയപ്പെടുന്നത്. പഞ്ചാബിലെ ഗുരുദാസ്പൂറിൽ നിന്നും കർതാർപൂരിലേക്ക് നാല് കിലോമീറ്റർ നീളമുള്ള തീർഥാടക പാതയാണിത്.

PC:Xubayr Mayo

വിസയില്ലാതെ സന്ദര്‍ശിക്കാം

വിസയില്ലാതെ സന്ദര്‍ശിക്കാം

കർതാപൂർ ഇടനാഴി സാധ്യമാകുന്നതിനു മുൻപ് ഇന്ത്യയിലെ സിക്ക് തീർഥാകർ പഞ്ചാബിലെ ദേരാ ബാബാ നാനാക്ക് ഗുരു ദ്വാരയിൽ നിന്ന് ദൂരദർശനി വഴി നാല് കിലോമീറ്റർ അകലെയുള്ള ഗുരു നാനാക്കിന്റെ സമാധിസ്ഥലം കാണുകയായിരുന്നു ചെയ്തിരുന്നത്. ഇടനാഴി യാഥാർഥ്യമായതോട കൂടിഇന്ത്യയിൽ നിന്നുള്ള തീർഥാടകർക്ക് വീസയില്ലാതെ ഇവിടേയ്ക്കു യാത്ര ചെയ്യാം. പാസ്പോർട്ടുള്ളവർക്കും ഇന്ത്യൻ ഓവർസീസ് പൗരത്വ കാർഡുള്ളവർക്കും വിസയില്ലാതെ തീർഥാടനം നടത്തുവാനും സാധിക്കും.

PC:twitter

ദിവസം അയ്യായിരം പേർക്ക്

ദിവസം അയ്യായിരം പേർക്ക്

ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ അനുസരിച്ച് ഇന്ത്യയിൽ നിന്നും ഓരോ ദിവസവും അയ്യായിരം തീർഥാടകർക്കു വീതം ഗുരുദ്വാര ദർബാർ സാഹിബ് സന്ദർശിക്കാം.

തീർഥാടനത്തിന് പോകുവാൻ

തീർഥാടനത്തിന് പോകുവാൻ


പഞ്ചാബിവെ അട്ടാരി ചെക് പോസ്റ്റിൽ നിന്നും വാഗാ അതിർത്തിയിലെത്തിയിലെത്താം. വാഗാ അതിർത്തിയിലെ പ്രത്യേക ചടങ്ങ് നടക്കുന്ന ഇടത്തു നിന്നും ഇന്ത്യൻ ഗേറ്റ് കടന്ന് നോമാൻസ് ലാൻഡ് വഴി പാക്കിസ്ഥാൻ ഗേറ്റിലെത്താം. അവിടെ നിന്നും പാക്കിസ്ഥാൻ ചെക് പോസ്റ്റിലെത്തി ലാഹോറിലെത്തി അവിടെ നിന്നും കർതാപൂരിനു പോകാം.
കർതാപൂർ ഇടനാഴി നിലവിൽ വന്നതോടുകൂടി പഞ്ചാബിലെ ഗുർദാസ്പുരിലുള്ള ദേര ബാബ നാനാക്ക് അകലെ പാക്കിസ്ഥാനിലെ കർതാർപുരിലുള്ള ദർബാർ സാഹിബ് ഗുരുദ്വാര വരെയുള്ള 4 കിലോമീറ്റർ ദൂരം വെറും 20 മിനിട്ട് കൊണ്ടെത്താം.

Read more about: punjab pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X