Search
  • Follow NativePlanet
Share
» »ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാർസോക്കിന്റെ വിശേഷങ്ങൾ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാർസോക്കിന്റെ വിശേഷങ്ങൾ

സഞ്ചാരികൾക്കിടയിൽ അധികം കേട്ടിട്ടില്ലാത്ത കാർസോക് ഗ്രാമത്തിന്റെ വിശേഷങ്ങൾ അറിയാം...

വാതിലുകളില്ലാത്ത വീടുകളുള്ള ഗ്രാമം, റോയൽ എൻഫീൽഡ് ബുള്ളറ്റിനെ ദൈവമായി ആരാധിക്കുന്ന ഗ്രാമം, ക്ലോക്ക് വഴിപാടായി സമർപ്പിക്കുന്ന ക്ഷേത്രം...ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന ഗ്രാമം...പ്രത്യേകതകൾ കൊണ്ട് സഞ്ചാരികളെ കൊണ്ടെത്തിക്കുന്ന ഒത്തിരിയിടങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. അത്തരത്തിലൊന്നാണ് കർസോക്ക്. ജമ്മു കാശ്മീരിൽ ലേ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കർസോക്ക്. സഞ്ചാരികൾക്കിടയിൽ അധികം കേട്ടിട്ടില്ലാത്ത കാർസോക് ഗ്രാമത്തിന്റെ വിശേഷങ്ങൾ അറിയാം...

കാർസോക്

കാർസോക്

കാശ്മീരിന്റെ അറ്റങ്ങൾ തേടി യാത്ര ചെയ്യുന്നവർ ധാരാളമുണ്ടെങ്കിലും അവർക്കൊന്നും അത്ര പെട്ടന്ന് പിടികൊടുക്കാത്ത ഇടമാണ് കാർസോക്. തനി സാധാരണക്കാരായ ആളുകൾ ജീവിക്കുന്ന ഇവിടം പ്രത്യേകതകൾ ഒത്തിരിയുള്ള പ്രദേശമാണ്.

PC:Rafał Kozubek

ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്ന്

ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്ന്

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലൊന്നു കൂടിയാണ് കാർസോക് എന്നാണ് കണക്കുകൾ പറയുന്നത്. സമുദ്ര നിരപ്പിൽ നിന്നും 4595 മീറ്റർ മുതൽ 4570 മീറ്റർ വരെ ഉയരത്തിലാണ് ഇവിടുത്ത പല പ്രദേശങ്ങളും വരുന്നത്.

PC:John Hill

പ്രസിദ്ധമായ വ്യാപാര പാത

പ്രസിദ്ധമായ വ്യാപാര പാത

ഒരു കാലത്ത് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട വ്യാപാര പാതകളിലൊന്നായിരുന്നു കാർസോകിലൂടെ കടന്നു പോയിരുന്നത്. 1947 വരെ നിലനിന്നിരുന്ന സെന്‍ട്രൽ ഏഷ്യൻ ട്രേഡ് റൂട്ടായിരുന്നു ഇവിടെയുണ്ടായിരുന്നു. റുപ്ഷു താഴ്വരയിലായിരുന്നു ഇതിന്റെ ആസ്ഥാനം.

PC:McKay Savage

രാജാവ് പണിതുയർത്തിയ നഗരം

രാജാവ് പണിതുയർത്തിയ നഗരം

കർസോക്കിന്റെ ചരിത്രം തേട പോയാൽ അധികമൊന്നും കണ്ടെത്താന്‍ സാധിക്കില്ല എന്നതാണ് യാഥാർഥ്യം. രുഷ്പു ഗോബ എന്ന രാജാവാണ് ഇന്നു കാണുന്ന രീതിയിൽ കാർസോകിനെ വളർത്തിയത് എന്നാണ് ചരിത്രം. അദ്ദേഹം ഇവിടെ താമസിച്ച് ഒൻപത് സ്ഥിരം കെട്ടിടങ്ങൾ നിർമ്മിച്ചിരുന്നു.

PC:McKay Savage

നാടോടികൾ

നാടോടികൾ

ജീവിത നിലവാരം അത്രയൊന്നും ഉയർന്നിട്ടില്ലാത്ത നാടോടി വിഭാഗക്കാരാണ് ഇവിടെ ജീവിക്കുന്നത്. ചെറിയ ചെറിയ കൃഷികൾ ചെയ്തു ജീവിക്കുന്ന അവർ ഇവിടെ വീടുവെച്ചും താമസിക്കുന്നു. വീട് എന്നാൽ യാക്കിന്റെ രോമങ്ങൾ കൊണ്ടു നിർമ്മിക്കുന്ന ഒരുതരം കൂടാരങ്ങളാണ്. ബാർട്ടർ സിസ്റ്റമാണ് ഇവർ പിന്തുടരുന്നത്. വലിയ ഉപ്പു പാടവും ഇവിടെ കാണാൻ സാധിക്കും.

PC: Jacques.pire

ലേക്ക് മോറിറി

ലേക്ക് മോറിറി

കാർസോക് ഗ്രാമം സ്ഥിതി ചെയ്യുന്നത് ലേക്ക് മോറിറിയ്ക്ക ചുറ്റുമായാണ്. സനമുദ്ര നിരപ്പിൽ നിന്നും 4522 മീറ്റർ ഉയരത്തിലാണ് ഇവിടമുള്ളത്. ഇന്ത്യയിലെ ഹൈ ആൾട്ടിറ്റ്യൂഡ് തടാകങ്ങളിൽ മുഴുവനായും ഇന്ത്യയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന തടാകം കൂടിയാണിത്. വേനൽക്കാലത്തു മാത്രമേ ഇവിടേക്കു സന്ദർശനം അനുവദിക്കാറുള്ളൂ.

PC:Prabhu B

കാർസോക് മൊണാസ്ട്രി

കാർസോക് മൊണാസ്ട്രി

കാർസോക്കിലെ ഏറ്റവും വലിയ ആകർഷണം ഇവിടുത്തെ ടിബറ്റൻ ബുദ്ധിസ്റ്റ് മൊണാസ്ട്രിയായ കാർസോക് മൊണാസ്ട്രിയാണ്. സമുദ്ര നിരപ്പിൽ നിന്നും 4560 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എഴുപതിൽ അധികം സന്യാസികൾ വസിക്കുന്നുണ്ട്. ആദ്യകാലങ്ങളിൽ റുഷ്പു മൊണാസ്ട്രിയുടെ ആസ്ഥാനമായിരുന്നു ഈ ആശ്രമം. ആ ആശ്രമത്തിന് ഏകദേശം മുന്നൂറ് വർഷത്തിലധികം പഴക്കമുണ്ട്.

PC:Andreas' Photos

ആശ്രമത്തിലെത്താൻ

ആശ്രമത്തിലെത്താൻ

കിഴക്കൻ ലഡാക്കിൽ തെക്കു കിഴക്കൻ ലേയോട് ചേർന്നാണ് ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്. ലേയിൽ നിന്നും 215 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. മണാലിയിൽ നിന്നും ഇവിടേക്ക് എത്താം.

PC:Andreas' Photos

സന്ദർശകർക്ക്

സന്ദർശകർക്ക്

ഇവിടേക്ക് പ്രവേശിക്കണമെങ്കിൽ ലേയിൽ നിന്നും ലഭിക്കുന്ന ഒരു പ്രത്യേക അനുമതിയും വേണം. ഇതുണ്ടെങ്കിൽ മാത്രമേ കാർസോക്കിൽ പ്രവേശിക്കുവാൻ കഴിയൂ. സോ മൊറീരി തടാകത്തിന്റെ തീരത്ത് ടെന്റടിച്ച് താമസിക്കുവാൻ മാത്രമേ ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് അനുമതിയുള്ളൂ.

വാതിലുകളില്ലാത്ത വീടുകൾ...മോഷണം നടത്തിയാൽ കാഴ്ച പോകും!! ഇങ്ങനെയൊരു അതിശയ ഗ്രാമം ഇവിടെയോ? വാതിലുകളില്ലാത്ത വീടുകൾ...മോഷണം നടത്തിയാൽ കാഴ്ച പോകും!! ഇങ്ങനെയൊരു അതിശയ ഗ്രാമം ഇവിടെയോ?

ഓരോ കാഴ്ചയിലും കൊതിപ്പിക്കുന്ന കൂര്‍ഗ്! മനസും മൂഡും കൂളാക്കാന്‍ ബെസ്റ്റാ മച്ചാന്‍സ് ഓരോ കാഴ്ചയിലും കൊതിപ്പിക്കുന്ന കൂര്‍ഗ്! മനസും മൂഡും കൂളാക്കാന്‍ ബെസ്റ്റാ മച്ചാന്‍സ്

വിസയും യാത്രകളും ഇനി ഒരു പ്രശ്നമല്ല, സഹായിക്കുവാൻ ഈ നാലു ക്ഷേത്രങ്ങളുള്ളപ്പോൾ!! വിസയും യാത്രകളും ഇനി ഒരു പ്രശ്നമല്ല, സഹായിക്കുവാൻ ഈ നാലു ക്ഷേത്രങ്ങളുള്ളപ്പോൾ!!

PC:Andreas' Photos

Read more about: kashmir villages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X